സ്വകാര്യ വാഹനത്തിൽ പുറത്തിറങ്ങണോ? ഈ ഫോം പൂരിപ്പിക്കണം

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്

കൊച്ചി: കോവിഡ്-19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസ് സർവീസുകൾ അടക്കം സംസ്ഥാനത്ത് നിലച്ചു. പൊതുഗതാഗതം റദ്ദാക്കിയതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്നാൽ, ആർക്കൊക്കെ സ്വകാര്യ വാഹനത്തിൽ പുറത്തിറങ്ങാൻ സാധിക്കും? കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഇക്കാര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്നാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്.

Read Also: സര്‍ക്കാരിന്റെ സഹായം എത്തിയില്ല; മലേഷ്യയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തു

“സ്വകാര്യ വാഹനങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം. എന്ത് ആവശ്യത്തിനാണ് പുറത്ത് പോകുന്നതെന്ന് ഇതില്‍ വ്യക്തമാക്കണം. യാത്രക്കാരന്‍ പറഞ്ഞത് ശരിയാണോ എന്ന് അന്വേഷിക്കും. അന്വേഷണത്തില്‍ സത്യവാങ്മൂലം തെറ്റാണെന്ന് കണ്ടാല്‍ നിയമനടപടി സ്വീകരിക്കും” ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

വളരെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ. അങ്ങനെ പുറത്തിറങ്ങുന്നവർ ഈ ഫോം പൂരിപ്പിക്കണം. പൊലീസ് ചോദിക്കുമ്പോൾ ഈ ഫോം യാത്രക്കാർ കാണിക്കണം. പേര്, മേൽവിലാസം, സഞ്ചരിക്കുന്ന വാഹനം, യാത്രക്കാരന്റെ ആവശ്യം, എവിടെ നിന്ന് എങ്ങോട്ട് യാത്ര പോകുന്നു, എപ്പോൾ തിരിച്ചുവരും തുടങ്ങിയ കാര്യങ്ങളെല്ലാം സത്യവാങ്‌മൂലമായി എഴുതി നൽകണം. ഇത് പരിശോധിച്ച ശേഷം മാത്രമേ പൊലീസ് വാഹനങ്ങൾ കടത്തിവിടൂ.

വാർത്തയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഫോം ആവശ്യക്കാർക്ക് ഡൗണ്‍ലോഡ് ചെയ്‌ത് എടുക്കാവുന്നതാണ്. യാത്ര തുടങ്ങും മുൻപ് ഇത് പൂരിപ്പിച്ചിരിക്കണം. വിവരങ്ങൾ കൃത്യമായി നൽകണം. അത്യാവശ്യ കാര്യമാണെന്ന് തോന്നിയാൽ മാത്രമേ പൊലീസ് നിങ്ങളുടെ തുടർന്നുള്ള യാത്ര അനുവദിക്കൂ. അതേസമയം, നാളെ മുതൽ പൊലീസ് കർശന നടപടിയിലേക്ക് കടക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ അടക്കം പിടിച്ചെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 lock down private vehicles kerala police

Next Story
അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാം; അല്ലാത്തവർക്കെതിരെ കർശന നടപടിയെന്ന് ഡിജിപിloknath behera, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com