തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്. നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്തു ഇന്നു മാത്രം 1089 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1076 പേരാണ്. കേരളത്തില്‍ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി 10,429 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നുമാത്രം 792 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം സിറ്റിയില്‍ ഇന്ന് 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 24 പേര്‍ അറസ്റ്റിലായി, 20 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം റൂറലില്‍ 86 കേസുകള്‍, 90 അറസ്റ്റ്, 65 വാഹനങ്ങള്‍ പിടിച്ചെടുത്തു. കൊല്ലം സിറ്റിയില്‍ 72 കേസുകള്‍, 72 അറസ്റ്റ്, 56 വാഹനങ്ങള്‍ പിടിച്ചെടുത്തു, പത്തനംതിട്ടയില്‍ 248 കേസുകള്‍, 247 അറസ്റ്റ്, 221 വാഹനങ്ങള്‍ പിടിച്ചെടുത്തു. കോട്ടയം ജില്ലയില്‍ 51 കേസുകള്‍, 56 അറസ്റ്റ്, 20 വാഹനങ്ങള്‍ പിടിച്ചെടുത്തു. ആലപ്പുഴയില്‍ 40 കേസുകള്‍, 45 അറസ്റ്റ്, 24 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കിയില്‍ 126 കേസുകള്‍, 65 അറസ്റ്റ്, 30 വാഹനങ്ങള്‍ പിടിച്ചെടുത്തു. എറണാകുളം സിറ്റിയില്‍ 16 കേസുകള്‍, 17 അറസ്റ്റ്, 17 വാഹനങ്ങള്‍ പിടിച്ചെടുത്തു. എറണാകുളം റൂറലില്‍ 47 കേസുകള്‍, 43 അറസ്റ്റ്, 21 വാഹനങ്ങള്‍ പിടിച്ചെടുത്തു.

Read Also: കോവിഡ്-19: രാജ്യത്ത് ഇതുവരെ സാമൂഹ്യവ്യാപനമില്ല, ആശ്വാസം നൽകുന്ന കണക്കുകൾ ഇങ്ങനെ

തൃശൂര്‍ സിറ്റിയില്‍ 17 കേസുകള്‍, 37 അറസ്റ്റ്, എട്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. തൃശൂര്‍ റൂറലില്‍ 32 കേസുകള്‍, 38 അറസ്റ്റ്, 32 വാഹനങ്ങള്‍ പിടിച്ചെടുത്തു. മലപ്പുറത്ത് 38 കേസുകള്‍, 49 അറസ്റ്റ്, 48 വാഹനങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട് സിറ്റിയില്‍ 44 കേസുകള്‍, 43 അറസ്റ്റ്, 43 വാഹനങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട് റൂറലില്‍ നാല് കേസുകള്‍, നാല് അറസ്റ്റ്, മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു. വയനാട് ജില്ലയില്‍ 17 കേസുകള്‍, 15 അറസ്റ്റ്, 15 വാഹനങ്ങള്‍ പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയില്‍ അഞ്ച് കേസുകള്‍, അഞ്ച് അറസ്റ്റ്, മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു. കാസര്‍ഗോഡ് ജില്ലയില്‍ മൂന്ന് കേസുകള്‍, എട്ട് അറസ്റ്റ്, ഔരു വാഹനം പിടിച്ചെടുത്തു.

അതേസമയം, കോവിഡ്-19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍  പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ്  എന്നിവ ലഭിക്കുന്നതിനുള്ള  ഓണ്‍ലൈന്‍ സംവിധാനിൽ അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായിരിക്കുന്നത്. 82,630 പേരാണ്  ഓൺലൈൻ അപേക്ഷ സ്വീകരിച്ച് തുടങ്ങിയ ആദ്യ ദിനത്തിൽ അപേക്ഷിച്ചത്. അതിൽ  74,084 പേർ സത്യവാങ്മൂലത്തിനും, 8546 എമർജൻസി പാസിനുമാണ് അപേക്ഷ നൽകിയത്. അപേക്ഷയുടെ പ്രധാന്യം അനുസരിച്ച് 1,20,20 പാസുകൾ വിതരണം ചെയ്യുകയും, 34,256 അപേക്ഷകൾ നിരസിക്കുകയും ചെയ്തു. ശേഷിക്കുന്ന 36,354 അപേക്ഷകൾ പരിശോധിച്ച് വരുകയാണ്.

Read Also: നിങ്ങളുടെ കുടുംബങ്ങൾ ഇവിടെ സുരക്ഷിതർ; പ്രവാസികളോട് മുഖ്യമന്ത്രി

കൊവിഡ് 19 തിനെ തുടർന്ന രാജ്യവ്യാപകമായി അടച്ചിട്ട സാഹചര്യത്തിലാണ് വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് പോകുന്നവർക്കാണ്  പൊലീസ് ഓൺലൈൻ വഴി പാസുകൾ വിതരണം ചെയ്യുന്നത്. അത്യാവശ്യ കാര്യമൊഴിച്ച് അപേക്ഷ നൽകുന്നവരെ പരിഗണിക്കാനാകില്ലെന്നും അതിനാൽ വളരെ പ്രധാന്യമുള്ള കാര്യങ്ങൾക്ക്  മാത്രം അപേക്ഷിക്കുന്നതാണ് ഉചിതമെന്നും സൈബർഡോമിന്റെ നോഡൽ  ഓഫീസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.