തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണിൽ വരുത്തിയ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് അന്തർ ജില്ലാ യാത്രകൾക്കുള്ള ഭാഗിക അനുമതി നിലവിൽ വന്നിരിക്കുകയാണ്. പാസ് ഉപയോഗിച്ചാണ് മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുക. പൊലീസ് സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥർ വഴി പാസ് ലഭിക്കും. പാസിന്റെ മാതൃകയും പൊലീസ് പുറത്തുവിട്ടു.

പാസ് ലഭിക്കാൻ എന്തു ചെയ്യണം

 • > പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് ഉപയോഗിക്കാം. ( കേരള പൊലീസിന്‍റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയിലും പാസ്സിന്‍റെ മാതൃക ലഭ്യമാണ്.)
 • > ഇതിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം.

Read More | ഞായറാഴ്ച സമ്പൂർണ അവധി, ഉപാധികളോടെ അന്തർ ജില്ലാ യാത്ര; സംസ്ഥാന സർക്കാരിന്റെ ലോക്ക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും

 • > ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം.
 • > രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക.
 • > എന്നാൽ വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഇളവുണ്ടാവും.
 • > സാമൂഹിക അകലം പാലിച്ചുവേണം യാത്ര

പാസ്സിൽ ചേർക്കേണ്ട വിവരങ്ങൾ

 • > പേര്
 • > യാത്ര ചെയ്യുന്ന ദിവസം
 • > വാഹന നമ്പർ, ഡ്രൈവറുടെ വിശദാംശങ്ങൾ
 • > യാത്ര തുടങ്ങുന്ന സ്ഥലവും അവസാനിക്കുന്ന സ്ഥലവും
 • > യാത്ര ചെയ്യുന്നതിനുള്ള കാരണം

എന്തെല്ലാം ആവശ്യങ്ങൾക്ക് പാസ് അനുവദിക്കും

 • > അടിയന്തര ചികിത്സാ ആവശ്യങ്ങൾ
 • > കുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ
 • > ലോക്ക്ഡൗണിൽ ഒറ്റപ്പെട്ടവർക്ക് കുടുംബാംഗങ്ങളുടെ അടുത്ത് തിരിച്ചെത്താൻ
 • > ലോക്ക്ഡൗണിൽ ഒറ്റപ്പെട്ട കുടുംബാംഗത്തെ തിരിച്ചെത്തിക്കാൻ
 • > ജോലി സ്ഥലത്തേക്ക് തിരിച്ചു പോവാൻ
 • > വീട്ടിൽ തിരിച്ചെത്താനാവാതെ ഒറ്റപ്പെട്ട വിദ്യാർഥികൾക്ക്
 • > സ്വന്തം വിവാഹം, അടുത്ത ബന്ധുവിന്റെ വിവാഹം

ഹോട്ട് സ്പോട്ട് ഒഴികെ ഗ്രീൻ, ഓറഞ്ച് സോൺ ജില്ലകളിലാണ് പ്രത്യേക അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് അന്തർ ജില്ലാ യാത്രക്ക് അനുമതിയുള്ളത്. ഇതിനായി കാറുകളോ മറ്റു സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കാം. കാറിൽ ഡ്രൈവർക്കും പരമാവധി രണ്ടുപേർക്ക് യാത്രചെയ്യാം. പാസ് സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്ഥാന ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More | വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷയ്ക്ക് തുറക്കാം; സംസ്ഥാനത്ത് ഗ്രീന്‍ സോണ്‍ ഇളവുകളും നിയന്ത്രണങ്ങളും ഇവയാണ്‌

ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെയുള്ള മേഖലകളിലുള്ളവർക്ക് ജില്ലയ്ക്കകത്ത് അവശ്യ കാര്യങ്ങൾക്ക് സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യാം. ഡ്രൈവര്‍ക്കു പുറമേ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എസി പ്രവര്‍ത്തിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും സർക്കാർ നിർദേശിക്കുന്നു.  ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ്  ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.

പാസ്സിന്റെ മാതൃക ഡൗൺലോഡ് ചെയ്യാം

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.