scorecardresearch

കോവിഡ്-19: കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു

യാത്രക്കാരുടെ എണ്ണം നോക്കി മാത്രമായിരിക്കും ഇനി സര്‍വീസ് നടത്തുക. തൊട്ടടുത്തുള്ള ജില്ലകളിലേക്കുള്ള സര്‍വീസ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

യാത്രക്കാരുടെ എണ്ണം നോക്കി മാത്രമായിരിക്കും ഇനി സര്‍വീസ് നടത്തുക. തൊട്ടടുത്തുള്ള ജില്ലകളിലേക്കുള്ള സര്‍വീസ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

author-image
WebDesk
New Update
ksrtc, കെഎസ്ആർടിസി, economic package, സാമ്പത്തിക പാക്കേജ്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണം നോക്കി മാത്രമായിരിക്കും ഇനി സര്‍വീസ് നടത്തുക. തൊട്ടടുത്തുള്ള ജില്ലകളിലേക്കുള്ള സര്‍വീസ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment

ജനതാ കർഫ്യൂവിന്റെ ഭാഗമായി ഇന്ന് കെഎസ്ആർടിസി സർവീസ് നിർത്തിവച്ചിരിക്കുകയാണ്. കെഎസ്ആർടിസി ബെംഗളൂരുവിൽ നിന്നുള്ള സർവീസുകൾ നിർത്താൻ കഴിഞ്ഞദിവസം തന്നെ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിവരെയായിരുന്നു ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകൾ ഉണ്ടായിരുന്നത്. കർണാടക, തമിഴ്നാട് അതിർത്തികളിലെ നിയന്ത്രണം മൂലമാണ് തീരുമാനം.

Read More: കാസർഗോട്ടെ രോഗിയുടേത് ധിക്കാര നടപടി; അന്വേഷണം പുരോഗമിക്കുന്നു: ആരോഗ്യമന്ത്രി

കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനഗതാഗതം നിര്‍ത്തി വയ്ക്കുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഹോട്ടലുകളും റസ്‌റ്ററന്റുകളും അടച്ചിട്ടു. രാവിലെ 7 മുതല്‍ രാത്രി 9 വരെ ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിർദേശം.

Advertisment

കൊറോണ വൈറസ് ബാധിതരുടെ എണ്ണം 52 ആയി ഉയർന്നതോടെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശത്തുനിന്നുവന്ന് നിരീക്ഷണത്തിലിരിക്കാന്‍ തയാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

വിദേശത്തുനിന്ന് വന്നവര്‍ നിരീക്ഷണത്തിലിരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ പൊലീസ് കേസെടുക്കും. ഇത്തരക്കാര്‍ക്ക് പിന്നീട് തിരികെ വിദേശത്തേക്ക് പോകുന്നതിനു പോലും നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി ഓര്‍മപ്പെടുത്തി.

Corona Virus Covid19 Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: