തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം ജില്ലകളിൽ മൂന്ന് പേർക്കും കണ്ണൂർ ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. കൊല്ലം സ്വദേശിനിയാണ് ഇവർ. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ ഏഴ് പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ രണ്ട് വീതം പേരും വയനാട് ജില്ലയിൽ ഒരാളുമാണ് ഇന്ന് രോഗമുക്തരായത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 457 ആയി. ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 116 ആണ്. സംസ്ഥാനത്ത് 21,044 പേര്‍ നിരീക്ഷണത്തിലുണ്ട്.

ചില ഇളവുകൾ 

ഏപ്രിൽ 15 നു നിഷ്കർഷിച്ച നിയന്ത്രണങ്ങളിൽ കേന്ദ്രം ചില ഇളവുകൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഗ്രാമീണ മേഖലകളിൽ കടകൾ തുറക്കാം. നഗരങ്ങളിൽ നിയന്ത്രണം തുടരും.

കടകൾ തുറക്കുന്നതിനു മുൻപ് ശ്രദ്ധ വേണം

സംസ്ഥാനത്ത് കടകൾ തുറക്കുന്നതിനു മുൻപ് അതീവ ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി. കടകൾ ഓടിപ്പോയി തുറക്കുന്ന സമീപനം വേണ്ട. കടകൾ അണുവിമുക്തമാക്കണം. അതിനുശേഷം വേണം കടകൾ തുറക്കാനെന്നും മുഖ്യമന്ത്രി.

Read Also: ദൂരദർശനുവേണ്ടി മമ്മൂട്ടിയെ ആദ്യമായി ഇന്റർവ്യൂ ചെയ്‌ത രവി; ഓർമ്മകൾ

കേന്ദ്രം പ്രശംസിച്ചു 

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രസർക്കാർ പ്രശംസിച്ചെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രം തൃപ്തി രേഖപ്പെടുത്തി. പ്രവാസികൾക്കായി സജ്ജീകരിച്ചിരിക്കുന്ന ഒരുക്കങ്ങളെ കേന്ദ്രം അഭിനന്ദിച്ചെന്നും മുഖ്യമന്ത്രി.

ബിപിഎൽ കുടുംബങ്ങൾക്ക് ആയിരം രൂപ ഉടനെ

ബിപിഎൽ കുടുംബങ്ങൾക്കുള്ള ആയിരം രൂപ ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

കൂട്ടത്തോടെയുള്ള മീൻ പിടിത്തവും കുളിയും ഒഴിവാക്കണം

പല സ്ഥലങ്ങളിലും യുവാക്കൾ കൂട്ടത്തോടെ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.