സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്; 4471 പേർക്ക് രോഗമുക്തി

5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, covid numbers explained, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,604 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,41,285 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, പത്തനംതിട്ട, കോഴിക്കോട് 6 വീതം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

24 മണിക്കൂറിനിടെ 53,858 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,47,376 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • കോട്ടയം 905
 • മലപ്പുറം 662
 • കോഴിക്കോട് 650
 • എറണാകുളം 591
 • കൊല്ലം 484
 • തൃശൂര്‍ 408
 • പത്തനംതിട്ട 360
 • തിരുവനന്തപുരം 333
 • കണ്ണൂര്‍ 292
 • ആലപ്പുഴ 254
 • പാലക്കാട് 247
 • ഇടുക്കി 225, വയനാട് 206
 • കാസര്‍ഗോഡ് 94

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • കോട്ടയം 853
 • മലപ്പുറം 623
 • കോഴിക്കോട് 621
 • എറണാകുളം 437
 • കൊല്ലം 478
 • തൃശൂര്‍ 389
 • പത്തനംതിട്ട 297
 • തിരുവനന്തപുരം 240
 • കണ്ണൂര്‍ 249
 • ആലപ്പുഴ 239
 • പാലക്കാട് 125
 • ഇടുക്കി 216
 • വയനാട് 202
 • കാസര്‍ഗോഡ് 89

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം 315
 • കൊല്ലം 298
 • പത്തനംതിട്ട 182
 • ആലപ്പുഴ 433
 • കോട്ടയം 415
 • ഇടുക്കി 97
 • എറണാകുളം 499
 • തൃശൂര്‍ 279
 • പാലക്കാട് 267
 • മലപ്പുറം 641
 • കോഴിക്കോട് 684
 • വയനാട് 164
 • കണ്ണൂര്‍ 160
 • കാസര്‍ഗോഡ് 37

30 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുകാവ് സ്വദേശി തോമസ് (74), കണ്ണമ്മൂല സ്വദേശി അബ്ദുള്‍ ഷുകൂര്‍ ഖാന്‍ (79), പുനലാല്‍ സ്വദേശി യേശുദാനം (56), പത്തനംതിട്ട സ്വദേശിനി സരോജിനി അമ്മ (64), ആലപ്പുഴ മാളികമുക്ക് സ്വദേശി റെയ്‌നോള്‍ഡ് (61), പൂച്ചക്കല്‍ സ്വദേശിനി സുബൈദ (68), നൂറനാട് സ്വദേശിനി കുഞ്ഞിക്കുട്ടി (93), കോട്ടയം ഉഴവൂര്‍ സ്വദേശി വി.ജെ. തോമസ് (67), കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമ കുറുപ്പ് (84), എറണാകുളം ചെന്നൂര്‍ സ്വദേശി ടി.ഡി. ആന്റണി (75), കുന്നത്തുനാട് സ്വദേശിനി റൂബിയ (68), എളകുന്നപുഴ സ്വദേശി നദീസന്‍ (76), തൃശൂര്‍ വെളുതൂര്‍ സ്വദേശി ടി.പി. ഔസേപ്പ് (81), പുന്നയൂര്‍കുളം സ്വദേശി വാസു (53), കാട്ടൂര്‍ സ്വദേശിനി ഭവാനി (86), തളിക്കുളം സ്വദേശിനി മൈമൂന (67), പാലക്കാട് തച്ചംപാറ സ്വദേശി മുഹമ്മദ് (72), പട്ടാമ്പി സ്വദേശി രാജ മോഹന്‍ (67), എലവംപാടം സ്വദേശി ബാബു (42), ശ്രീകൃഷ്ണപുരം സ്വദേശി മുഹമ്മദ് ഹാജി (82), മലപ്പുറം നെല്ലികുന്ന് സ്വദേശിനി അയിഷ (73), വഴിക്കടവ് സ്വദേശിനി ഹാജിറ (58), അരീക്കോട് സ്വദേശി മമ്മദ് (87), കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശിനി അയിഷാബി (75), വടകര സ്വദേശിനി കുഞ്ഞൈഷ (76), ചെറുവാറ്റ സ്വദേശി കുഞ്ഞുമൊയ്തീന്‍ കുട്ടി (68), പെരുമണ്ണ സ്വദേശിനി കുട്ടിയാത്ത (69), അടകര സ്വദേശി മായിന്‍കുട്ടി (72), ചാലിയം സ്വദേശി നൗഷാദ് (37), വയനാട് പടിഞ്ഞാറേത്തറ സ്വദേശി മൊയ്ദു (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2816 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

2,87,099 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,87,099 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,73,398 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,701 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1393 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതിയ രണ്ട് ഹോട്ട്സ്പോട്ടുകൾ

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 27), ഇടുക്കി ജില്ലയിലെ കൊക്കയാര്‍ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala positive cases

Next Story
യുഡിഎഫിൽ ലീഗ് മേധാവിത്വമെന്ന് വി.മുരളീധരനും; മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിവാദമാകുന്നുSabarimala, ശബരിമല, സ്ത്രീ പ്രവേശനം, women entry, V Muraleedharan, BJP, വി മുരളീധരന്‍, ബിജെപി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com