സംസ്ഥാനത്ത് 5,456 പേർക്ക് കൂടി കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 10.02 ശതമാനം

സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 453 ആയി

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,456 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

വിവിധ ജില്ലകളിലെ പോസിറ്റീവ് കണക്ക്

കോഴിക്കോട് 674, തൃശൂർ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂർ 298, വയനാട് 219, ഇടുക്കി 113, കാസർഗോഡ് 78 എന്നിങ്ങനെയാണ് ജില്ലകളിലെ പോസിറ്റീവ് കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീൻ സെന്റിനൽ സാംപിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആർ, ആർ.ടി.എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 72,33,523 സാംപിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,757 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Read Also: കാർഷിക നിയമങ്ങൾ ഒറ്റരാത്രികൊണ്ട് നടപ്പിലാക്കിയതല്ല; വീണ്ടും ന്യായീകരിച്ച് മോദി

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,722 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 651, തൃശൂർ 616, എറണാകുളം 436, കോട്ടയം 503, മലപ്പുറം 462, കൊല്ലം 438, പത്തനംതിട്ട 319, പാലക്കാട് 180, ആലപ്പുഴ 304, തിരുവനന്തപുരം 176, കണ്ണൂർ 246, വയനാട് 214, ഇടുക്കി 104, കാസർഗോഡ് 73 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

കണ്ണൂർ 13, എറണാകുളം, തൃശൂർ, കോഴിക്കോട് അഞ്ച് വീതം, തിരുവനന്തപുരം, പത്തനംതിട്ട മൂന്ന് വീതം, പാലക്കാട് രണ്ട്, വയനാട് ഒന്ന് എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 273, കൊല്ലം 283, പത്തനംതിട്ട 190, ആലപ്പുഴ 211, കോട്ടയം 463, ഇടുക്കി 134, എറണാകുളം 504, തൃശൂർ 577, പാലക്കാട് 205, മലപ്പുറം 664, കോഴിക്കോട് 581, വയനാട് 192, കണ്ണൂർ 349, കാസർഗോഡ് 75 എന്നിങ്ങനെയാണ് പരിശോധനാഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,32,065 പേർ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,94,646 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,81,217 പേർ ക്വാറന്റെെനിലും 13,429 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,470 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 5 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 453 ആയി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala positive cases

Next Story
ഗുരുവായൂർ ദേവസ്വത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനാവില്ലെന്ന് ഹൈക്കോടതിGuruvayur temple, ഗുരുവായൂർ ക്ഷേത്രം, gurvayoor temple, nalambalam, temple, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com