ആരോട് പറയാൻ, ആര് കേൾക്കാൻ? നിയന്ത്രണങ്ങൾ വിലവയ്‌ക്കാതെ ജനം, ഇനി പ്ലാൻ ‘ബി’യെന്ന് പൊലീസ്

തിരുവനന്തപുരം: കോവിഡ്-19 ന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വിലവയ്‌ക്കാതെ ഒരുകൂട്ടം ആളുകൾ. സംസ്ഥാനം പൂർണ്ണമായി അടച്ചിട്ടിട്ടും ജനങ്ങൾ റോഡിലിറങ്ങി. കർശന നിയന്ത്രണങ്ങൾ ലംഘിച്ച് ഒരുപാട് പേരാണ് പൊതുനിരത്തിലിറങ്ങിയത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പലയിടത്തും കഷ്‌ടപ്പെട്ടു. ശാന്തമായ ഭാഷയിലാണ് ഇപ്പോൾ പറയുന്നതെന്ന് ഇനി ഇതായിരിക്കല്ല നിലപാടെന്നും പൊലീസ് അധികൃതർ വ്യക്‌തമാക്കി. അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രമേ പുറത്തിറങ്ങാവൂ എന്ന് പൊലീസ് നിർദേശമുണ്ടായിട്ടും സ്വകാര്യ വാഹനങ്ങളിൽ പലരും യാത്ര ചെയ്‌തത് പൊലീസിനു തലവേദനയായി. വീടുകളിൽ ഇരുന്ന് […]

kerala police, ie malayalam

തിരുവനന്തപുരം: കോവിഡ്-19 ന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വിലവയ്‌ക്കാതെ ഒരുകൂട്ടം ആളുകൾ. സംസ്ഥാനം പൂർണ്ണമായി അടച്ചിട്ടിട്ടും ജനങ്ങൾ റോഡിലിറങ്ങി. കർശന നിയന്ത്രണങ്ങൾ ലംഘിച്ച് ഒരുപാട് പേരാണ് പൊതുനിരത്തിലിറങ്ങിയത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പലയിടത്തും കഷ്‌ടപ്പെട്ടു. ശാന്തമായ ഭാഷയിലാണ് ഇപ്പോൾ പറയുന്നതെന്ന് ഇനി ഇതായിരിക്കല്ല നിലപാടെന്നും പൊലീസ് അധികൃതർ വ്യക്‌തമാക്കി.

അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രമേ പുറത്തിറങ്ങാവൂ എന്ന് പൊലീസ് നിർദേശമുണ്ടായിട്ടും സ്വകാര്യ വാഹനങ്ങളിൽ പലരും യാത്ര ചെയ്‌തത് പൊലീസിനു തലവേദനയായി. വീടുകളിൽ ഇരുന്ന് ബോറടിച്ചപ്പോൾ പുറത്തിറങ്ങിയതാണ് എന്ന് പലരും തങ്ങളോട് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ആളുകൾ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, അടുത്ത ദിവസം മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

Read Also: കോവിഡ്-19: സംസ്ഥാനത്ത് 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആരോഗ്യപ്രവർത്തകയ്‌ക്കും വെെറസ് ബാധ

ആശുപത്രിയിലേക്ക് പോകാൻ, മരുന്ന് വാങ്ങാൻ, അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പൊലീസും ആവർത്തിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടിയിലേക്ക് അടക്കം പൊലീസ് കടക്കുമെന്നാണ് പൊലീസ് ഇന്നു വ്യക്തമാക്കിയത്.

പൊതുഗതാഗതം റദ്ദാക്കിയതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്നാൽ, ആർക്കൊക്കെ സ്വകാര്യ വാഹനത്തിൽ പുറത്തിറങ്ങാൻ സാധിക്കും? കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഇക്കാര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്നാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്.

“സ്വകാര്യ വാഹനങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം. എന്ത് ആവശ്യത്തിനാണ് പുറത്ത് പോകുന്നതെന്ന് ഇതില്‍ വ്യക്തമാക്കണം. യാത്രക്കാരന്‍ പറഞ്ഞത് ശരിയാണോ എന്ന് അന്വേഷിക്കും. അന്വേഷണത്തില്‍ സത്യവാങ്മൂലം തെറ്റാണെന്ന് കണ്ടാല്‍ നിയമനടപടി സ്വീകരിക്കും” ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

വളരെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ. അങ്ങനെ പുറത്തിറങ്ങുന്നവർ ഈ ഫോം പൂരിപ്പിക്കണം. പൊലീസ് ചോദിക്കുമ്പോൾ ഈ ഫോം യാത്രക്കാർ കാണിക്കണം. പേര്, മേൽവിലാസം, സഞ്ചരിക്കുന്ന വാഹനം, യാത്രക്കാരന്റെ ആവശ്യം, എവിടെ നിന്ന് എങ്ങോട്ട് യാത്ര പോകുന്നു, എപ്പോൾ തിരിച്ചുവരും തുടങ്ങിയ കാര്യങ്ങളെല്ലാം സത്യവാങ്‌മൂലമായി എഴുതി നൽകണം. ഇത് പരിശോധിച്ച ശേഷം മാത്രമേ പൊലീസ് വാഹനങ്ങൾ കടത്തിവിടൂ.

അത്യാവശ്യക്കാർക്കായുള്ള ഫോമിനെ കുറിച്ച് അറിയാം, ഇവിടെ ക്ലിക് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് 14 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ ആറ് പേർ കാസർഗോഡ് സ്വദേശികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 105 ആയി. ഇതിൽ നാല് പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. 101 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ആരോഗ്യപ്രവർത്തകയ്‌ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ എട്ട് പേർ ദുബായിൽ നിന്ന് എത്തിയവരാണ്. ഖത്തറിൽ നിന്നു എത്തിയ ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 106 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ ഉള്ളവർ 72,460 പേരാണ്. ഇന്നലെ 28 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ സംബന്ധിച്ചു നോക്കുമ്പോൾ വെെറസ് ബാധിതരുടെ എണ്ണം കുറഞ്ഞത് സംസ്ഥാനത്തിന് നേരിയ ആശ്വാസമേകുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala police restrictions lock down

Next Story
കോവിഡ്-19: സംസ്ഥാനത്ത് 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആരോഗ്യപ്രവർത്തകയ്‌ക്കും വെെറസ് ബാധPinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com