Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കോവിഡ്: റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും വീണ്ടും ഉപയോഗിച്ചേക്കും

ആദ്യഘട്ടത്തിൽ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി

covid 19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid 19 india, കോവിഡ്-19 ഇന്ത്യ, covid 19 kerala, കോവിഡ്-19 കേരളം, covid 19 maharashtra, കോവിഡ്-19 മഹാരാഷ്ട്ര, covid 19 punjab, കോവിഡ്-19 പഞ്ചാബ്, coronavirus india, കൊറോണ വൈറസ് ഇന്ത്യ, coronavirus kerala, കൊറോണ വൈറസ് കേരളം, coronavirus maharashtra, കൊറോണ വൈറസ് മഹാരാഷ്ട്ര, coronavirus  punjab, കൊറോണ വൈറസ് പഞ്ചാബ്, covid 19 news, കോവിഡ്-19 വാർത്തകൾ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, covid 19 latest news, കോവിഡ്-19 പുതിയ വാർത്തകൾ, coronavirus latest  news, കൊറോണ വൈറസ് പുതിയ വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആൾക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച്, കോവിഡിന്റെ പ്രാരംഭ കാലത്തേതു പോലെ റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും തയാറാക്കുന്നത് വീണ്ടും പരിഗണിക്കാൻ ആരോഗ്യവകുപ്പ്. കോവിഡിന്റെ രണ്ടാം വരവിനെ തടയാനുള്ള നടപടികളുടെ ഭാഗമായാണിത്. ആദ്യഘട്ടത്തിൽ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും തയാറാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

സ്രവ പരിശോധന, യാത്രകൾക്കു ശേഷമുള്ള സ്വയം നിരീക്ഷണം, സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, സാനിറ്റൈസിങ്, സമ്പർക്കപ്പട്ടിക വെളിപ്പെടുത്തൽ എന്നിവയോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പുതിയ രോഗികളുടെ റൂട്ട് മാപ്പ് തയാറാക്കി സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരെയും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താൻ കലക്ടർമാർക്ക് നിർദേശം നൽകി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrpa march 23

Next Story
കോൺഗ്രസിൽ ജനാധിപത്യമില്ല, കേരളത്തിൽ പ്രസക്തി എൽഡിഎഫിന്: പി.സി.ചാക്കോ
The moderation of comments is automated and not cleared manually by malayalam.indianexpress.com