Latest News

രോഗബാധ കൂടുതൽ കണ്ണൂരിൽ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ രണ്ട് ലക്ഷത്തിലധികം

24 മണിക്കൂറിനിടെ പരിശോധിച്ചത് 20,215 സാമ്പിളുകൾ

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന് മുൻ ദിവസങ്ങളെ അപേേക്ഷിച്ച് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറവാണ്. സംസ്ഥാനത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നിരുന്നു. എന്നാൽ ഇന്ന് രണ്ടായിരത്തിൽ കുറവ് രോഗബാധയാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 1648 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2246 പേർ ഇന്ന് രോഗമുക്തി നേടി

ഇന്ന് കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂരിൽ 260 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലും ഇരുന്നൂറിലധികം കോവിഡ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു. 253 പേർക്കാണ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കോട്ടയം , കാസര്‍ഗോഡ്, എറണാകുളം, തൃശൂര്‍ , പാലക്കാട് , കോഴിക്കോട് ജില്ലകളിൽ നൂറിലധികം കോവിഡ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,215 സാമ്പിളുകളാണ് കോവിഡ് പരിശോധനയുടെ ഭാഗമായി പരിശോധിച്ചതെന്ന് ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം കടന്നിട്ടുണ്ട്. 2,00,651 പേരാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 1648 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2246 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 22,066 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 67,001 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 30, തിരുവനന്തപുരം ജില്ലയിലെ 11, കാസര്‍ഗോഡ് ജില്ലയിലെ 10, തൃശൂര്‍ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

കണ്ണൂര്‍ – 260
തിരുവനന്തപുരം – 253
മലപ്പുറം – 187
കോട്ടയം – 154
കാസര്‍ഗോഡ് – 134
എറണാകുളം – 130
തൃശൂര്‍ – 128
പാലക്കാട് – 118
കോഴിക്കോട് – 103
ആലപ്പുഴ – 78
കൊല്ലം – 71
പത്തനംതിട്ട – 24
ഇടുക്കി – 4
വയനാട് – 4

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

കണ്ണൂര്‍ – 213
തിരുവനന്തപുരം – 237
മലപ്പുറം – 183
കോട്ടയം – 149
തൃശൂര്‍ – 120
എറണാകുളം – 114
പാലക്കാട് – 108
കാസര്‍ഗോഡ് – 103
കോഴിക്കോട് – 98
ആലപ്പുഴ – 77
കൊല്ലം – 67
പത്തനംതിട്ട – 21
ഇടുക്കി – 3
വയനാട് – 2

രോഗമുക്തി നേടിയവർ

തിരുവനന്തപുരം – 614
കൊല്ലം – 131
പത്തനംതിട്ട – 123
ആലപ്പുഴ – 132
കോട്ടയം – 115
ഇടുക്കി – 32
എറണാകുളം – 184
തൃശൂര്‍ – 155
പാലക്കാട് – 95
മലപ്പുറം – 202
കോഴിക്കോട് – 278
വയനാട്- 20
കണ്ണൂര്‍ – 70
കാസര്‍ഗോഡ് – 95

രണ്ട് ലക്ഷത്തിലധികം പേർ കോവിഡ് നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,651 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,521 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,130 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2385 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 20,215 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,215 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 18,91,703 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,84,020 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

26 പുതിയ ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് 26 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കൊടകര (കണ്ടൈന്‍മെന്റ് സോണ്‍ 2 (സബ് വാര്‍ഡ്) 14 ), വരവൂര്‍ (6), കയ്പമംഗലം (സബ് വാര്‍ഡ് 17), വെള്ളാങ്ങല്ലൂര്‍ (സബ് വാര്‍ഡ് 12, 13, 14, 15), എളവള്ളി (സബ് വാര്‍ഡ് 13), ദേശമംഗലം (8, 9), പാലക്കാട് ജില്ലയിലെ അകത്തേത്തറ (10), അഗളി (10, 12), പട്ടാഞ്ചേരി (7), തച്ചമ്പാറ (11), വണ്ടന്നൂര്‍ (6), കോഴിക്കോട് ജില്ലയിലെ കൂത്താളി (3), കിഴക്കോത്ത് (സബ് വാര്‍ഡ് 13), കട്ടിപ്പാറ (11), കോടഞ്ചേരി (2), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാര്‍ഡ് 8), മണ്‍ട്രോതുരുത്ത് (1), എഴുകോണ്‍ (4), മേലില (6), കോട്ടയം ജില്ലയിലെ വിജയപുരം (11), പൂഞ്ഞാര്‍ തെക്കേക്കര (1), കരൂര്‍ (10), എറണാകുളം ജില്ലയിലെ മണീദ് (സബ് വാര്‍ഡ് 5), മുണ്ടക്കുഴ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ കരകുളം (18, 19), ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സബ് വാര്‍ഡ് (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

എട്ട് പ്രദേശങ്ങളെ ഒഴിവാക്കി

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (വാര്‍ഡ് 2, 15), അയര്‍ക്കുന്നം (7), കൂട്ടിക്കല്‍ (1), തൃശൂര്‍ ജില്ലയിലെ പടിയൂര്‍ (1), കടങ്ങോട് (12), തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (7, 8, 9), കോഴിക്കോട് ജില്ലയിലെ മരുതൂംകര (6), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാര്‍ഡ് 15) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 575 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കാസർഗോഡ് ജില്ലയില്‍ ഇന്നു മുതല്‍ പത്തു മടങ്ങ് പിഴ

കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയില്‍ എടുക്കുന്ന കേസുകള്‍ക്ക് ഇന്ന് മുതല്‍ ( സെപ്റ്റംബര്‍ ഏഴ്) നിലവിൽ ചുമത്തുന്നതിന്റെ പത്തു മടങ്ങ് പിഴ ഈടാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഐ ഇ സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാതല യോഗത്തിലാണ് തിരുമാനം. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം, ക്വാറന്റൈന്‍ ലംഘനം, സാമൂഹിക അകലം പാലിക്കാത്തവര്‍, മാസ്‌ക് ധരിക്കാത്തവര്‍, കടകളിലും പൊതു ഇടങ്ങളിലുംകൂട്ടം കൂടൽ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴയില്‍ വര്‍ധനവ്. പകർച്ചവ്യാധി നിയന്ത്രണ നിയമം കർശനമായി പാലിക്കാത്തതിനാൽ ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

തിരുവനന്തപുരത്ത് 614 പേർക്ക് രോഗമുക്തി; 253 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 253 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 237 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 614 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. ഞായറാഴ്ച തിരുവനന്തപുരത്ത് 528 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

കൊല്ലത്ത് 71 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 71 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 3 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 67 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 131 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയില്‍ രോഗബാധ 24 പേര്‍ക്ക്

പത്തനംതിട്ട ജില്ലയിൽ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.123 പേർ രോഗമുക്തി നേടി.

ആലപ്പുഴയിൽ 78പേർക്ക് കോവിഡ്; 132 പേർ രോഗമുക്തി നേടി

ഇന്ന് ആലപ്പുഴ ജില്ലയിൽ 78പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ ത്രിപുരയിൽ നിന്നും എത്തിയ പുളിങ്കുന്നു സ്വദേശിയാണ്. 76പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 132 പേർ ഇന്ന് രോഗമുക്തി നേടി.

കോട്ടയത്ത് 154 പേർക്ക് കോവിഡ്; 150 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 154 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 150 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. കോട്ടയം-16, തിരുവാര്‍പ്പ്-12, ഈരാറ്റുപേട്ട-11 കാണക്കാരി-10, അയര്‍ക്കുന്നം-7, കരൂര്‍, പാമ്പാടി, കുറിച്ചി, മുത്തോലി-6 വീതം, മാടപ്പള്ളി ഏറ്റുമാനൂര്‍- 5 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങള്‍.

രോഗം ഭേദമായ 115 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1689 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4999 പേര്‍ രോഗബാധിതരായി. 3307 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ നാല് പേർക്ക് കോവിഡ്; മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല

ഇടുക്കി ജില്ലയിൽ ഇന്ന് നാല് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവർ മൂന്ന് പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച മറ്റൊരാൾ ഇതര സംസ്ഥാനത്ത് നിന്നും വന്നതാണ്. 32 പേർ ഇന്ന് രോഗമുക്തി നേടി.

എറണാകുളത്ത് 130 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 130 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 114 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 184 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

ഇന്ന് 1256 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1080 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചു. 18987 പേരാണ് നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ. 2437 പേരാണ് നിലവിൽ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.

തൃശൂരിൽ 128 പേർക്ക് കോവിഡ്; 155 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 128 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 155 പേർ രോഗമുക്തരായി. തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും വിദേശത്തുനിന്ന് വന്ന രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 11 പുരുഷൻമാരും 8 സ്ത്രീകളും 10 വയസ്സിന് താഴെ 5 ആൺകുട്ടികളും 7 പെൺകുട്ടികളും ഉൾപ്പെടുന്നു.

155 പേർ ഇന്ന് രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1503 ആണ്. തൃശൂർ സ്വദേശികളായ 32 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5483 ആണ്. ഇതുവരെ രോഗമുക്തരായത് 3927 പേരാണ്.

പാലക്കാട് ജില്ലയിൽ ഇന്ന് 118 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 118 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 73 പേർ, വിദേശത്ത് നിന്ന് വന്ന ഒരാൾ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 35 പേർ എന്നിവർ ഉൾപ്പെടും. 71 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 187 പേർക്ക് രോഗബാധ: 206 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 174 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് കോവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം ജില്ലയില്‍ ഇന്ന് 206 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 8,800 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 103 പേര്‍ക്ക് കോവിഡ്; 278 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 103 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 86 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 35 പേര്‍ക്കം രോഗം ബാധിച്ചു. അതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. വേളത്ത് 22 പേര്‍ക്കും കോട്ടൂരില്‍ 9 പേര്‍ക്കും പോസിറ്റീവായി.ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1619 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 278 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയിൽ നാല് പേർക്ക് കോവിഡ്; 20 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കുമാണ് രോഗബാധ. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1708 ആയി. ഇതില്‍ 1449 പേര്‍ രോഗമുക്തരായി. 250 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഏറ്റവും കൂടുതൽ രോഗബാധ കണ്ണൂരിൽ

കണ്ണൂർ ജില്ലയിലാണ് ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 260 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 213 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 67 പേർ ഇന്ന് രോഗമുക്തി നേടിയ 1132 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.12842 പേർ നിരീക്ഷണത്തിലുണ്ട്. ഇതുലരെ 4620 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. 3247 പേർ രോഗമുക്തി നേടി.

കാസർഗോട്ട് 134 പേര്‍ക്ക് കോവിഡ്

കാസർഗോഡ് ജില്ലയില്‍ ഇന്ന് 134 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 18 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 97 പേര്‍ക്ക് രോഗമുക്തി നേടി.

വീടുകളില്‍ 4797 പേരും സ്ഥാപനങ്ങളില്‍ 1207 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6004 പേരാണ്. പുതിയതായി 275 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 136 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 340 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 375 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

ഇനി കോവിഡ് രോഗിണികളെ അത്യാവശ്യഘട്ടത്തിൽ മാത്രമേ രാത്രി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റൂ

അത്യാവശ്യ ഘട്ടത്തിലല്ലാതെ കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. മാറ്റേണ്ട സാഹചര്യം വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരിലൊരാൾ ആംബുലൻസിൽ ഒപ്പം ഉണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആംബുലൻസ് ഡ്രൈവർ കോവിഡ് രോഗിയെ പീഡനത്തിനിരയാക്കിയ സംഭവത്തെ തുടർന്നാണ് പുതിയ തീരുമാനം. അടിയന്തര ഘടത്തിലുള്ള ആളുകളെ മാത്രം രാത്രിയിൽ മാറ്റും.

രോഗലക്ഷണങ്ങള്‍ ഉള്ളവരോ ഗുരുതരാവസ്ഥയിലുള്ളവരോ ആയ സ്ത്രീകളാണെങ്കില്‍ അവരെ ചികില്‍സ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ അയക്കുന്ന ആംബുലൻസില്‍ പൈലറ്റിനൊപ്പം പരിശീലനം നേടിയ മെഡിക്കല്‍ ടെക്നീഷ്യനോ ആരോഗ്യ പ്രവര്‍ത്തകനോ ഉണ്ടാകണം. ജിപിഎസ് സംവിധാനമുള്ള ഈ ആംബുലന്‍സുകൾ ചികില്‍സ കേന്ദ്രങ്ങളിലെത്തിയെന്ന് ജില്ല മെഡിക്കല്‍ ഓഫിസ് ഉറപ്പിക്കണമെന്നും നിര്‍ദേശം ഉണ്ട്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആറുവയസുകാരി മരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം ആറു വയസുകാരി മരിച്ചു. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകള്‍ ആയിഷ ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 18 മുതല്‍ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

രാജ്യത്ത് കോവിഡ് കേസുകൾ 42 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. തുടർച്ചയായി രണ്ടാം ദിവസവും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,000 കടന്നു. 90,802 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 42,04,613 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 1016 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 71,642 ആയി. നിലവിൽ 8,82,542 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ കൂടി

വന്ദേഭാരത് മിഷന്റെ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കേരളത്തിലേക്കടക്കം ഒമ്പത് വിമാനങ്ങൾ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 19 സർവിസുകൾക്ക് പുറമെയാണിത്. സെപ്റ്റംബർ 15 വരെയുള്ള ഷെഡ്യൂളിൽ പുതുതായി കേരളത്തിലേക്ക് മൂന്ന് സർവിസുകൾ കൂടിയാണ് അധികമായി വന്നിരിക്കുന്നത്.

ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ച വിമാനങ്ങൾ. സെപ്റ്റംബർ 10ന് ഇൻഡിഗോയും 13ന് എയർ ഇന്ത്യയുമാണ് ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്. 14ന് എയർ ഇന്ത്യയാണ് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുക. സെപ്റ്റംബർ 11ന് ദമ്മാം-വിജയവാഡ-ഹൈദരാബാദ്, ദമ്മാം-മംഗളുരു, 12ന് ദമ്മാം-ലക്‌നൗ-ഡൽഹി, 14ന് ജിദ്ദ-ഹൈദരാബാദ്, 15ന് ദമ്മാം-അഹമ്മദാബാദ്-മുംബൈ, ജിദ്ദ-ഡൽഹി-ലക്‌നൗ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച മറ്റു സർവിസുകൾ. ഇവയിൽ 11നുള്ള ദമ്മാം-മാംഗലുരു റൂട്ടിൽ എയർ ഇന്ത്യ എക്സ്‌പ്രസും ബാക്കി റൂട്ടുകളിൽ എയർ ഇന്ത്യയുമാണ് സർവിസുകൾ നടത്തുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap september 7 updates

Next Story
ഇനി പേട്ടവരെ; കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചുkochi metro, കൊച്ചി മെട്രോ, kochi metro thykoodam-petta stretch inaguration, കൊച്ചി മെട്രോ തൈക്കൂടം-പേട്ട സ്ട്രെച്ച് ഉദ്ഘാടനം, kochi metro thykoodam-petta stretch service inaguration, കൊച്ചി മെട്രോ തൈക്കൂടം-പേട്ട സ്ട്രെച്ച് സർവീസ് ഉദ്ഘാടനം, kochi metro service reopening, കൊച്ചി മെട്രോ സർവീസ് പുനരാരംഭം, kochi metro train timings, kochi metro time schedule, കൊച്ചി മെട്രോ ട്രെയിൻ സമയക്രമം, kochi metro last train timing, കൊച്ചി മെട്രോ അവസാന ട്രെയിൻ, kochi metro ticket fare, kochi metro ticket charge, കൊച്ചി മെട്രോ ടിക്കറ്റ് നിരക്ക്, kochi metro guidelines, instructions for kochi metro passengers, കൊച്ചി മെട്രോ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ, pinarayi vijayan, പിണറായി വിജയൻ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com