തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം ഇന്ന് 6000 കടന്നു. ഇന്ന്  6324 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 628 പേരുടെ ഉറവിടം അറിയില്ല.

സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധ സ്ഥിരീകരിച്ചത്. 883 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 820 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരം ജില്ലയിൽ 875 പേർക്കും രോഗബാധ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന്  6324 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3168 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 45,919 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,07,850 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 21 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5949 സമ്പര്‍ക്ക രോഗികളാണുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 105 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

Read More:  ആറായിരവും കടന്നു; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6324 പേർക്ക്

തിരുവനന്തപുരം 28, കണ്ണൂര്‍ 19, കാസര്‍ഗോഡ് 13, മലപ്പുറം 9, തൃശൂര്‍ 8, എറണാകുളം, കോഴിക്കോട് 7 വീതം, പത്തനംതിട്ട 6, വയനാട് 4, ആലപ്പുഴ 2, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • കോഴിക്കോട്- 883
  • തിരുവനന്തപുരം- 875
  • മലപ്പുറം- 763
  • എറണാകുളം- 590
  • തൃശൂര്‍- 474
  • ആലപ്പുഴ- 453
  • കൊല്ലം- 440
  • കണ്ണൂര്‍- 406
  • പാലക്കാട്- 353
  • കോട്ടയം- 341
  • കാസര്‍ഗോഡ്- 300
  • പത്തനംതിട്ട- 189
  • ഇടുക്കി- 151
  • വയനാട്- 106

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

  • കോഴിക്കോട്- 849
  • തിരുവനന്തപുരം- 842
  • മലപ്പുറം- 741
  • എറണാകുളം- 569
  • തൃശൂര്‍- 465
  • ആലപ്പുഴ- 407
  • കൊല്ലം- 436
  • കണ്ണൂര്‍- 352
  • പാലക്കാട്- 340
  • കോട്ടയം- 338
  • കാസര്‍ഗോഡ്- 270
  • പത്തനംതിട്ട- 144
  • ഇടുക്കി- 102
  • വയനാട്- 94

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം- 296
  • കൊല്ലം- 195
  • പത്തനംതിട്ട- 99
  • ആലപ്പുഴ- 183
  • കോട്ടയം- 130
  • ഇടുക്കി- 61
  • എറണാകുളം- 248
  • തൃശൂര്‍- 327
  • പാലക്കാട്- 114
  • മലപ്പുറം- 513
  • കോഴിക്കോട്- 308
  • വയനാട്- 105
  • കണ്ണൂര്‍- 431
  • കാസര്‍ഗോഡ്- 158

21 മരണങ്ങൾ സ്ഥിരീകരിച്ചു

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 613 ആയിസെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആല്‍ബി (20),സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍ (70), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശി ശശി (60), തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍ (75), തൃശൂര്‍ സ്വദേശിനി കതീറ മാത്യു (88), തിരുവനന്തപുരം മണക്കാട് സ്വദേശി ഡോ. എം.എസ്. അബ്ദീന്‍ (72) എന്നിവരുടെ മരണങ്ങൾ കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

Read More: Covid-19 Vaccine Tracker, Sept 24: ജോൺസൺ & ജോൺസൺ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു

സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം സ്വദേശി ഓമന (62), തിരുവനന്തപുരം ആനയറ സ്വദേശി ശശി (74), തിരുവനന്തപുരം കൊടുവഴന്നൂര്‍ സ്വദേശി സ്വദേശിനി സുശീല (60), തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ശ്രീകുമാരന്‍ നായര്‍ (67), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റോബര്‍ട്ട് (72) എന്നിവരുടെ മരണങ്ങൾ കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കോഴിക്കോട് പുത്തൂര്‍ സ്വദേശി അബ്ദുറഹ്മാന്‍ (79), സെപ്റ്റംബര്‍ 22ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഹിയാബീവി (56), എറണാകുളം മൂക്കന്നൂര്‍ സ്വദേശി വി.ഡി. ഷാജു (53), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ ആലപ്പുഴ, കായംകുളം സ്വദേശി അബ്ദുള്‍ റഹീം (68), ആലപ്പുഴ ചേര്‍ത്തല സൗത്ത് സ്വദേശി ഭാര്‍ഗവന്‍ നായര്‍ (72), ആലപ്പുഴ സ്വദേശിനി സുരഭിദാസ് (21), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ ചാക്കോ (66), ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്തമ്മ (82), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കരീലകുളങ്ങര സ്വദേശി പൊന്നമ്മ (64), സെപ്റ്റംബര്‍ 12ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി മോഹന്‍ദാസ് (74) എന്നിവരുടെ മരണകാരണവും കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു.

2,12,318 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,318 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,85,198 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3341 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 54,989 സാമ്പിളുകൾ പരിശോധിച്ചു

അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 26,00,359 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,99,390 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

22 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11), പനവള്ളി (6), പുലിയൂര്‍ (സബ് വാര്‍ഡ് 4), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (21), നെല്ലായ (11), നെന്മാറ (15), തൃക്കടീരി (14), തൃശൂര്‍ ജില്ലയിലെ വെള്ളാങ്കല്ലൂര്‍ (സബ് വാര്‍ഡ് 2), ചാലക്കുടി (സബ് വാര്‍ഡ് 32), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (9), മല്ലപ്പുഴശേരി (സബ് വാര്‍ഡ് 4), പ്രമാടം (8) കോട്ടയം ജില്ലയിലെ കൂരൂപ്പട (3), രാമപുരം (5, 13), മലപ്പുറം മഞ്ചേരി മുന്‍സിപ്പാലിറ്റി (2, 48, 49), താനൂര്‍ മുന്‍സിപ്പാലിറ്റി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 21, 22, 23, 24, 25, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 38, 39, 40, 41, 42, 43, 44), ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ (സബ് വാര്‍ഡ് 7, 8), കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര (സബ് വാര്‍ഡ് 5, 15), തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (3, 4), കൊല്ലം ജില്ലയിലെ പോരുവഴി (സബ് വാര്‍ഡ് 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 654 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൂടുതൽ ജാഗ്രത വേണ്ട സമയം

കൂടുതൽ അപകടകരമായ നിലയിലേക്ക് സംസ്ഥാനത്തെ കോവിഡ് വ്യാപനം പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിനുവേണ്ടി എല്ലാവരും നിലകൊള്ളണം. അതീവ ജാഗ്രത പാലിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സമരങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു.

വസ്ത്രാലയം സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ പോകണം

കല്‍പ്പറ്റ സിന്ദുര്‍ ടെക്‌സ്‌റ്റൈല്‍സില്‍ 5 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാപനം സന്ദര്‍ശിച്ച മുഴുവന്‍ ആളുകളും സ്വമേധയാ നിരീക്ഷണത്തില്‍ പോകേണ്ടതും എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടനെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സെപ്റ്റംബര്‍ 24 മുതല്‍ 30വരെയാണ് മാര്‍ക്കറ്റ് അടക്കുക. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പ്രവേശനമുണ്ടാകില്ല. നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി പാളയം മാര്‍ക്കറ്റിലേക്കു വരുന്ന വണ്ടികള്‍ തടമ്പാട്ട്താഴത്തുള്ള അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റ് തുറക്കുന്നതിനുമുമ്പ് അണുനശീകരണം നടത്തും. ഏഴു ദിവസത്തിനു ശേഷം കോവിഡ് പരിശോധനക്ക് വിധേയരായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമേ മാര്‍ക്കറ്റില്‍ കച്ചവടത്തിന് അനുമതി നല്‍കൂ. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആഴ്ചയിലൊരിക്കല്‍ പാളയം മാര്‍ക്കറ്റില്‍ കോവിഡ് പരിശോധന നടത്താനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരത്ത് പുതിയ രോഗികൾ എണ്ണൂറിലധികം

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 875 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 700 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 142 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 357 പേര്‍ സ്ത്രീകളും 518 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 102 പേരും 60 വയസിനു മുകളിലുള്ള 118 പേരുമുണ്ട്. പുതുതായി 3,027 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,977 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,866 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 8,466 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 26 ഗര്‍ഭിണികളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 296 പേര്‍ ഇന്ന് രോഗമുക്തി നേടി.

കൊല്ലത്ത് 440 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് 440 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും, സമ്പർക്കം മൂലം 436 പേർക്കും, ഒര് ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 195 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 189 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 119 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 149 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ആലപ്പുഴയിൽ 453 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 453 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുപേർ വിദേശത്തുനിന്നും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 406 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

കോട്ടയത്ത് 341 പേര്‍ക്ക് കോവിഡ്; ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

കോട്ടയം ജില്ലയില്‍ 341 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. 338 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ടു പേര്‍ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. ആകെ 4171 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 175 പേര്‍ പുരുഷന്‍മാരും 131 പേര്‍ സ്ത്രീകളും 35 പേര്‍ കുട്ടികളുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 ശതമാനം 60 വയസിനു മുകളിലുള്ളവരാണ്. ഈ പ്രായവിഭാഗത്തിലുള്ള 51 പേര്‍ക്ക് രോഗം ബാധിച്ചു. എലിക്കുളം-32, കോട്ടയം-31, കുമരകം-18, ഈരാറ്റുപേട്ട-16, അയ്മനം, ചെമ്പ്, ചങ്ങനാശേരി-14 വീതം, തിരുവാര്‍പ്പ്-11, ഭരണങ്ങാനം,പാമ്പാടി-10 വീതം, കാണക്കാരി, മാടപ്പള്ളി-9 വീതം, കുറിച്ചി-8, അതിരമ്പുഴ, പനച്ചിക്കാട്, വെച്ചൂര്‍-ഏഴു വീതം, നെടുംകുന്നം-6 എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ഭേദമായ 130 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3008 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8562 പേര്‍ രോഗബാധിതരായി. 5551 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19386 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ദിവസം

ഇടുക്കി ജില്ലയിൽ ഇന്ന് 151 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം ഏറ്റവും അധികം ആളുകൾക്ക് രോഗം ബാധിക്കുന്നത് ഇന്നാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 102 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 23 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്

എറണാകുളത്ത് 590 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 590 പേർക്ക് രോഗം സ്ഥിരീകരിച്ചു. 569 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 248 പേർ രോഗമുക്തി നേടി.

ഇന്ന് 1266 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1524 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2059 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1785 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1298 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 474 പേർക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 474 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10191 ആണ്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3428 ആണ്. അസുഖബാധിതരായ 6655 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

വ്യാഴാഴ്ച 327 പേർ രോഗമുക്തരായി.വ്യാഴാഴ്ച ജില്ലയിൽ സമ്പർക്കം വഴി 469 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ രോഗ ഉറവിടം അറിയില്ല.11 ആരോഗ്യ പ്രവർത്തകർ, രണ്ട് ഫ്രൻറ്‌ലൈൻ വർക്കർമാർ എന്നിവർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാല് പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിലുള്ള 31 പുരുഷൻ മാരും 26 സ്ത്രീകളും 10 വയസ്സിന് താഴെയുള്ള 23 ആൺകുട്ടികളും 15 പെൺകുട്ടികളും ഉണ്ട്.

പാലക്കാട് 353 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 353 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 206 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 135 പേർ എന്നിവർ ഉൾപ്പെടും.114 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവർ എഴുന്നൂറിലധികം

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗിബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. രോഗബാധിതരായവര്‍ ആദ്യമായി 700 കടന്നു. ഇന്ന് 763 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 707 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 34 പേര്‍ക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 513 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 13,587 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 883 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 28 പേര്‍ക്കുമാണ് പോസിറ്റീവായത്. 40 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4721 ആയി.
19 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 308 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയിലും രോഗം സ്ഥിരീകരിച്ചവർ നൂറിലധികം

വയനാട് ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 105 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ എന്നിവര്‍ ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2880 ആയി. 2196 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ 406 പേര്‍ക്ക് കോവിഡ്

കണ്ണൂരിൽ 406 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 351 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ ഇന്ന് 426 പേർക്ക് രോഗമുക്തി നേടി.

കാസർഗോട്ട് 300 പേര്‍ക്ക് കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 283 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 9 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 167 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.

വിജയകാന്തിന് കോവിഡ്-19 സ്ഥിരീകരിച്ചു

നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“ആറുമാസം കൂടുമ്പോൾ പതിവ് വൈദ്യപരിശോധനയ്ക്കായി വിജയകാന്ത് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രി സന്ദർശിക്കാറുണ്ട്. അടുത്തിടെ അത്തരമൊരു സന്ദർശനത്തിനിടെ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ കോവിഡ് സ്ഥിരീകരിച്ചു,” പ്രസ്താവനയിൽ പറയുന്നു. അദ്ദേഹത്തിന് ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളൂവെന്നും പ്രസ്താവനയിൽ പറയുന്നു. വിജയകാന്ത് ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണോ അതോ വീട്ടിൽ നിരീക്ഷണത്തിലാണോ എന്ന് ഡിഎംഡികെ പ്രസ്താവന വ്യക്തമാക്കുന്നില്ല.

കോവിഡ്-19: രോഗബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 86,508 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി. 24 മണിക്കൂറിനിടെ 1129 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

46,74,987 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 9,66,382 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; മരണനിരക്ക് ഉയർന്നേക്കും

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്‌. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് വ്യാപനം അടിസ്ഥാനമാക്കി തയാറാക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ വിവിധ സൂചികകള്‍ പ്രകാരം ഈ അഞ്ച് ജില്ലകളിലെ സ്ഥിതി രൂക്ഷമാണ്.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പരിശോധയില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുത്തനെ കൂടി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലക്ഷണമുള്ള എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്നാണ് നിര്‍ദ്ദേശം. വരുന്ന ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ലക്ഷണമുള്ളവര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും പി സി ആര്‍ പരിശോധന ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത്‌ വയസിന് മുകളിലുള്ളവരാണ്. മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്കരുമാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. മരണ നിരക്ക് ഇനിയും കൂടുമെന്ന സൂചനയാണ് ഈ കണക്കുകള്‍ എന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗബാധിതരില്‍ എല്ലാ പ്രായ പരിധിയില്‍ പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.

ലക്ഷണമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിനൊപ്പം ലക്ഷണമുള്ള രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാകുന്നു. ലക്ഷണമുള്ള രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ പരമാവധി ചികിൽസ നൽകാനാണ് ആരോഗ്യ വകുപ്പിന്‍റെ നീക്കം.

ഒരു നിശ്ചിത എണ്ണം ആളുകളില്‍ കോവിഡ് പരിശോധന നടത്തുമ്പോള്‍ എത്ര പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇളവുകളുടെ സാഹചര്യത്തിൽ, ഓണം കഴിഞ്ഞാലുടന്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.