തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കോവിഡ് കേസുകളുടെ പ്രതിദിന കണക്ക് കുത്തനെ ഉയരുന്നതോടൊപ്പം പ്രതിരോധ സംവിധാനങ്ങൾക്ക് വെല്ലുവിളിയായി രോഗ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും ഗണ്യമായി വർധിക്കുന്നു. ഇന്നലെ 495 കേസുകളാണ് ഉറവിടം അറിയാത്തതായി റിപ്പോർട്ട് ചെയ്തതെങ്കിൽ ഇന്ന് 459 കേസാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ന് 4696 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോവിഡ് മൂലം 16 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന 2751 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 892
എറണാകുളം – 537
കോഴിക്കോട് – 536
മലപ്പുറം – 483
കൊല്ലം – 330
തൃശൂര്‍ – 322
പാലക്കാട് – 289
കോട്ടയം – 274
കണ്ണൂര്‍ – 242
ആലപ്പുഴ – 219
കാസര്‍ഗോഡ് – 208
പത്തനംതിട്ട – 190
വയനാട് – 97
ഇടുക്കി – 77
കോവിഡ് മരണസംഖ്യ 535 ആയി
16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂര് സ്വദേശി ഉമ്മര്‍ഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന് (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മൊയ്തീന് കുഞ്ഞി (68), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ തൃശൂര്‍ എടകലത്തൂര് സ്വദേശി പരമേശ്വരന് നായര്‍ (76), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ മലപ്പുറം മംഗലം സ്വദേശിനി ബീക്കുട്ടി (60), കൊല്ലം കോവില സ്വദേശിനി രാധാമ്മ (50), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ഓമനാമ്മ (62), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ എറണാകുളം വടകോട് സ്വദേശി ടി.കെ. ശശി (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോട്ടയം അരിപ്പറമ്പ് സ്വദേശിനി മറിയം (69), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കോട്ടയം ചങ്ങനാശേരി സ്വദേശി ബാബു (52), കോട്ടയം മോനിപ്പള്ളി സ്വദേശി വി.ടി. എബ്രഹാം (90), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ കോട്ടയം ചേര്പ്പുങ്ങല് സ്വദേശി പി.കെ. ഗോപി (71), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോട്ടയം ചക്കുങ്ങല്‍ സ്വദേശിനി മറിയാമ്മ തോമസ് (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 535 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
4425 സമ്പർക്കരോഗികൾ; ഉറവിടം അറിയാത്ത കേസുകൾ 459
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ,
തിരുവനന്തപുരം – 859
എറണാകുളം – 499
കോഴിക്കോട് – 522
മലപ്പുറം – 465
തൃശൂര്‍ – 319
കൊല്ലം – 306
പാലക്കാട് – 266
കോട്ടയം – 262
കണ്ണൂര്‍ – 220
ആലപ്പുഴ – 210
കാസര്‍ഗോഡ് – 197
പത്തനംതിട്ട – 153
വയനാട് – 89
ഇടുക്കി – 58
രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 39,415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 95,702 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
തിരുവനന്തപുരം – 478
കൊല്ലം – 151
പത്തനംതിട്ട – 89
ആലപ്പുഴ – 202
കോട്ടയം – 121
ഇടുക്കി – 65
എറണാകുളം – 289
തൃശൂര്‍ – 210
പാലക്കാട് – 145
മലപ്പുറം – 388
കോഴിക്കോട് – 240
വയനാട് – 53
കണ്ണൂര്‍ – 157
കാസര്‍ഗോഡ് – 163
2,22,179 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,179 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,96,261 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,918 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3154 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,630 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,27,374 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,841 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
22 പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 22 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), ദേവികുളങ്ങര (സബ് വാര്‍ഡ് 9), തകഴി (6, 10, 11, 12, 13 (സബ് വാര്‍ഡ്), അരൂക്കുറ്റി (13), പാലക്കാട് ജില്ലയിലെ ചാലിശേരി (15), കൊപ്പം (3), മുതലമട (5, 13), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 14), തോട്ടപ്പുഴശേരി (1, 2 (സബ് വാര്‍ഡ്), ഇരവിപ്പോരൂര് (13, 14, 15 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ എലിക്കുളം (7), വാഴപ്പിള്ളി (19), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 4, 6), ഉടുമ്പന്നൂര്‍ (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി (സബ് വാര്‍ഡ് 18), വെങ്കിടങ്ങ് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ പരപ്പരങ്ങാടി മുന്‍സിപ്പാലിറ്റി (2, 7, 23, 27, 30, 37, 39), വയനാട് ജില്ലയിലെ വെള്ളമുണ്ട (1 (സബ് വാര്‍ഡ്) 8, 11, 13, 15), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), കോഴിക്കോട് ജില്ലയിലെ ഓമശേരി (സബ് വാര്‍ഡ് 7), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 638 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസർഗോഡ് 208 പുതിയ രോഗികൾ; 173 പേർക്ക് രോഗമുക്തി
ഇന്ന് ജില്ലയില്‍ 208 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 203 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 173 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4894 പേര് വീടുകളില്‍ 3619 പേരും സ്ഥാപനങ്ങളില്‍ 1275 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4894 പേരാണ്. പുതിയതായി 257 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 833 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 371 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 279 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 218 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
8404 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 663 പേര് വിദേശത്ത് നിന്നെത്തിയവരും 493 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 6292 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 66 ആയി. നിലവില്‍ 2046 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 833 പേര് വീടുകളില്‍ ചികിത്സയിലാണ്.
മലപ്പുറം ജില്ലയിൽ രോഗവ്യാപനം രൂക്ഷം; 447 സമ്പർക്ക രോഗികൾ
ജില്ലയില്‍ 483 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 388 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 447 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 18 പേര് ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 3,537 പേര് ആകെ നിരീക്ഷണത്തിലുള്ളത് 34,724 പേര്.
വയനാട്ടിൽ 97 പേർക്കുകൂടി കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 53 പേര് രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര് വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616 ആയി. 1953 പേര് രോഗമുക്തരായി. നിലവില്‍ 648 പേരാണ് ചികിത്സയിലുള്ളത്.
കോഴിക്കോടും സ്ഥിതി രൂക്ഷം; 536 പുതിയ രോഗികൾ
ജില്ലയില്‍ ഇന്ന് 536 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 485 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4108 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 240 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
പാലക്കാട് 289 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 145 പേർ രോഗമുക്തരായി
പാലക്കാട് ജില്ലയിൽ ഇന്ന് 289 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ178 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിദേശത്തുനിന്നു വന്ന 9 പേർ , ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 89 പേർ എന്നിവർ ഉൾപ്പെടും.145 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
എറണാകുളത്തും രോഗികളുടെ എണ്ണം വർധിക്കുന്നു
എറണാകുളം ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് കാണുന്നത്. ഇന്ന് മാത്രം 537 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 516 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
കോവിഡ് തലസ്ഥാനം; തിരുവനന്തപുരത്ത് 892 പേർക്കുകൂടി കോവിഡ്
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 892 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 748 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര് വീട്ടുനിരീക്ഷണത്തിലായിരുന്നു. 4 പേര് അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
പുതുതായി 2,182 പേര് രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,519 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3,989 പേര് വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 21,910 പേരും വിവിധ സ്ഥാപനങ്ങളിലായി 620 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1,204 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.
ഇന്ന് 587 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 700 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്ട്രോള് റൂമില്‍ 218 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 31 പേര് മെന്റല്‍ ഹെല്‍ത്ത് ഹെല്പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,621 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്ഇന്ന് 2,213 വാഹനങ്ങള്‍ പരിശോധിച്ചു. 4,840 പേരെ പരിശോധനയ്ക്കു വിധേയരാക്കി.
കോട്ടയം ജില്ലയില്‍ 274 പുതിയ കോവിഡ് രോഗികൾ
കോട്ടയം ജില്ലയില്‍ 274 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 262 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 12 പേരും രോഗബാധിതരായി. ആകെ 1517 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
രോഗം ഭേദമായ 120 പേര് കൂടി ആശുപത്രി വിട്ടു. നിലവില്‍ 2739 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 7627 പേര് രോഗബാധിതരായി. 4885 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20681 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
ഏറ്റവും കുറവ് രോഗികൾ ഇന്ന് ഇടുക്കിയിൽ
ജില്ലയിൽ 77 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.58 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത എൻ.കെ.പ്രേമചന്ദ്രന് കോവിഡ്
എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ്. ഇന്നു രാവിലെ പാർലമെന്റിൽ നടന്ന പ്രതിഷേധത്തിൽ പ്രേമചന്ദ്രൻ പങ്കെടുത്തിരുന്നു. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, എംപിമാരായ കെ.സി.വേണുഗോപാൽ, ഇ.ടി.മുഹമ്മദ് ബഷീർ തുടങ്ങിയവർ പാർലമെന്റിൽ പ്രേമചന്ദ്രനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കടന്നു
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 54,00,619 പേർക്കാണ് ഇത് വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് ഇന്നലെ മാത്രം 1,133 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ആകെ കോവിഡ് മരണം 86,752 ആയി.
കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് കോവിഡ്
കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടിയ്ക്ക് കോവിഡ് സ്ഥീരീകരിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ 14ാം തിയ്യതി വരെ നടന്ന സമരങ്ങളില്‍ സെയ്ദലി സജീവമായിരുന്നു. 15ാം തിയ്യതി സ്വയം നിരീക്ഷണത്തില്‍ പോയി. ശനിയാഴ്ച കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. ഫെയ്സ്ബുക്കിലൂടെ സെയ്ദലി തന്നെയാണ് രോഗബാധിതനായ കാര്യം അറിയിച്ചത്.