ആശങ്ക: കോവിഡ് മരണസംഖ്യ 500 കടന്നു, ഉറവിടം അറിയാത്ത കേസുകൾ ഇന്ന് 410

ഇന്ന് സംസ്ഥാനത്ത് 4167 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: നേരത്തെ വിദഗ്ധർ ചൂണ്ടികാട്ടിയിരുന്നതുപോലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് നാലായിരം കടന്നതോടെ ആശങ്കയും വർധിക്കുകയാണ്. സമ്പർക്ക രോഗവ്യാപനത്തിനൊപ്പം ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നതും പ്രതിരോധ സംവിധാനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും വെല്ലുവിളിയാണ്. അതേസമയം സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണസംഖ്യ ഇന്ന് 500 കടക്കുകയും ചെയ്തു.

ഇന്ന് സംസ്ഥാനത്ത് 4167 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 501 ആയി. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേർ രോഗമുക്തി നേടി.

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 926
കോഴിക്കോട് – 404
കൊല്ലം – 355
എറണാകുളം – 348
കണ്ണൂര്‍ – 330
തൃശൂര്‍ – 326
മലപ്പുറം – 297
ആലപ്പുഴ – 274
പാലക്കാട് – 268
കോട്ടയം – 225
കാസര്‍ഗോഡ് – 145
പത്തനംതിട്ട – 101
ഇടുക്കി – 100
വയനാട് – 68

Also Read: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടി വേണം: ഹൈക്കോടതി

കോവിഡിന്റെയും തലസ്ഥാന ജില്ല

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് തന്നെയാണ് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ഇന്ന് 926 പേർക്കാണ് ജില്ലയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കേരളത്തിലെ ഒരു ജില്ലയിൽ ഇത്രയധികം കേസുകൾ ഒറ്റദിവസം റിപ്പോർട്ട് ചെയ്യുന്നത്. സമ്പർക്കത്തിലൂടെ 893 പേർക്കാണ് കോവിഡ് ബാധിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം ഏറ്റവും കൂടുതൽ ഉറവിടം അറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും തിരുവനന്തപുരത്ത് തന്നെ.

102 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന ആരോഗ്യ സംഘത്തിനും കോവിഡ് ബാധിക്കുന്നത് ഈ ദിവസങ്ങളിൽ വർധിച്ചതായാണ് കണക്കുകൾ പറയുന്നത്. ഇന്ന് 102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 22, മലപ്പുറം 9, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, പത്തനംതിട്ട 7, കോഴിക്കോട് 6, എറണാകുളം 5, ആലപ്പുഴ, പാലക്കാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

3849സമ്പർക്ക രോഗികൾ ഉറവിടം അറിയാത്ത 410 കേസുകൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്,

തിരുവനന്തപുരം – 893
കോഴിക്കോട് – 384
കൊല്ലം – 342
എറണാകുളം – 314
തൃശൂര്‍ – 312
മലപ്പുറം – 283
കണ്ണൂര്‍ – 283
ആലപ്പുഴ – 259
പാലക്കാട് – 228
കോട്ടയം – 223
കാസര്‍ഗോഡ് – 122
പത്തനംതിട്ട – 75
ഇടുക്കി – 70
വയനാട് – 61

Also Read: ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 90,089 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇതോടെ 35,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

തിരുവനന്തപുരം – 488
കൊല്ലം – 345
പത്തനംതിട്ട – 128
ആലപ്പുഴ – 146
കോട്ടയം – 112
ഇടുക്കി – 73
എറണാകുളം – 221
തൃശൂര്‍ – 142
പാലക്കാട് – 118
മലപ്പുറം – 265
കോഴിക്കോട് – 348
വയനാട് – 79
കണ്ണൂര്‍ – 169
കാസര്‍ഗോഡ് – 110

2,16,262 പേർ നിരീക്ഷണത്തിൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 47,723 പരിശോധിച്ചത് സാമ്പിളുകൾ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,16,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,91,628 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3282 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,723 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,36,217 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,94,451 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Also Read: Covid-19 vaccine tracker, Sept 18: മൊഡേണയുടെ കോവിഡ് വാക്സിൻ ഫലം നവംബറോടെ അറിയാം

18 പുതിയ ഹോട്ട്സ്‌പോട്ടുകൾ, 12 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ആറന്മുള (17), കോന്നി (സബ് വാര്‍ഡ് 16), ഏഴംകുളം (12), റാന്നി അങ്ങാടി (സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട (9), പാവറട്ടി (സബ് വാര്‍ഡ് 3), മുല്ലശേരി (സബ് വാര്‍ഡ് 15), കടുക്കുറ്റി (സബ് വാര്‍ഡ് 9), ആലപ്പുഴ ജില്ലയിലെ മാവേലിക്കര തെക്കേക്കര (സബ് വാര്‍ഡ് 7), അമ്പലപ്പുഴ നോര്‍ത്ത് (16), വീയപുരം (സബ് വാര്‍ഡ 1), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (14), കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 8), കോട്ടയം ജില്ലയിലെ ചിറക്കടവ് (11), മുളക്കുളം (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 7), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 614 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കാസർഗോഡ് 145 പേര്‍ക്കുകൂടി കോവിഡ്

ഇന്ന് ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 121 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്നും അധികൃതർ അറിയിച്ചു. വീടുകളില്‍ 3589 പേരും സ്ഥാപനങ്ങളില്‍ 1260 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4849 പേരാണ്. പുതിയതായി 214 പേരെ കൂടി നിരീക്ഷണത്തിലാക്കി. 8005 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 652 പേര്‍ വിദേശത്ത് നിന്നെത്തിയവരും 480 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5916 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 66 ആയി.

കോഴിക്കോട് ജില്ലയില്‍ 404 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 404 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 6 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3479 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 348 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 348 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 1,068 പേരുള്‍പ്പെടെ ജില്ലയില്‍ 20,820 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 97,068 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വയനാട്ടിൽ ഇന്നും ആശ്വാസം

വയനാട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2424 ആയി. 1869 പേര്‍ രോഗമുക്തരായി. നിലവില്‍ 542 പേരാണ് ചികിത്സയിലുള്ളത്. 79 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 297 പുതിയ രോഗികൾ

ജില്ലയില്‍ ഇന്ന് 297 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 258 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 25 പേര്‍ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 3,248 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 32,954 പേര്‍.

രാജ്യത്ത് കോവിഡ് രോഗികള്‍ 52 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,174 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് 84,372 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 10,17,754 പേരാണ് നിലവില്‍ രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 41,12,552 പേര്‍ ഇതുവരെ രോഗമുക്തരായി. 6,15,72,343 സാംപിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചത്.

പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത 17 പേർക്ക് കോവിഡ്

കൊല്ലം പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത പതിനേഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിവരം. തലവൂർ പഞ്ചായത്തിലെ പിടവൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫോട്ടോഗ്രാഫർക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്.

കൊല്ലം ജില്ലയിൽ ഇന്നലെ 218 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുമെത്തിയ രണ്ട് പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ മൂന്നു പേർക്കും, സമ്പർക്കം മൂലം 210 പേർക്കും, മൂന്ന് ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചുത്. ജില്ലയിൽ ഇന്നലെ 325 പേർ രോഗമുക്തി നേടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap september 18 updates

Next Story
ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു108 ambulance, 108 ആംബുലൻസ്, kerala government, കേരള സർക്കാർ, free ambulance service, സൗജന്യ ആംബുലൻസ് സർവീസ്, toll free number, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com