അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കോവിഡ്: പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു

എടച്ചേരി തണൽ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എടച്ചേരി തണൽ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികൾക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുളള പ്രത്യേക മെഡിക്കൽ സംഘത്തെയാണ് നിയോഗിച്ചത്.

ജില്ലാ കലക്ടർ സാംബശിവ റാവു സ്ഥാപനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണമുള്ളവരേയും കൂടുതൽ ചികിത്സ ആവശ്യമുള്ളവരേയും ആശുപത്രികളിലേക്ക് മാറ്റും. മറ്റുള്ളവർക്ക് മെഡിക്കൽ സംഘം ഇതേ സ്ഥാപനത്തിൽ വച്ച് ചികിത്സ നൽകുമെന്നും കലക്ടർ അറിയിച്ച. ഇതിനായുള്ള ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. രോഗമില്ലാത്തവരെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്.

അഗതി മന്ദിരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിലാണ് നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് ഉൾപ്പെടെ നാളെ ടെസ്റ്റ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ 675, കോഴിക്കോട്ട് 468; 10 ജില്ലകളിൽ ഇരുന്നൂറിലധികം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത്  കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധന രേഖപ്പെടുത്തിയ ദിവസമാണ് ഇന്ന്. 3830 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ  3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇന്ന് 675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 400 കടന്നു. 468 പേർക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.

ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിൽ ഇന്ന് മുന്നൂറോ അതിലധികമോ കോവിഡ് രോഗബാധ പുതുതായി റിപ്പോർട്ട് ചെയ്തു. മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുന്നൂറിലധികമാണ്.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ക്വാറന്റൈനിൽ

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഓഫീസിന് പകരം ഔദ്യോഗിക വസതിയിലിരുന്ന് മന്ത്രി ചുമതലകൾ നിർവഹിക്കും.  മറ്റ് പരിപാടികളിൽ ഓൺലൈനായാണ് പങ്കെടുക്കുക എന്നും മന്ത്രി അറിയിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2263 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 84,608 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 28, കണ്ണൂര്‍ 9, എറണാകുളം 8, മലപ്പുറം 7, തൃശൂര്‍ 4, കൊല്ലം 3, കാസര്‍ഗോഡ് 2, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. വയനാട്, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഇന്ന് നൂറിൽ കുറവ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം (ജില്ല തിരിച്ച്)

 • തിരുവനന്തപുരം- 675
 • കോഴിക്കോട്- 468
 • ആലപ്പുഴ- 323
 • എറണാകുളം- 319
 • കൊല്ലം- 300
 • മലപ്പുറം- 298
 • തൃശൂര്‍- 263
 • കണ്ണൂര്‍- 247
 • പത്തനംതിട്ട- 236
 • പാലക്കാട്- 220
 • കോട്ടയം- 187
 • കാസര്‍ഗോഡ്- 119
 • വയനാട്- 99
 • ഇടുക്കി- 76

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം- 642
 • കോഴിക്കോട്- 455
 • എറണാകുളം- 301
 • ആലപ്പുഴ- 297
 • കൊല്ലം- 285
 • മലപ്പുറം- 281
 • തൃശൂര്‍- 254
 • കണ്ണൂര്‍- 215
 • പാലക്കാട്- 202
 • കോട്ടയം- 186
 • പത്തനംതിട്ട- 184
 • കാസര്‍ഗോഡ്- 112
 • വയനാട്- 92
 • ഇടുക്കി- 56

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 418
 • കൊല്ലം- 26
 • പത്തനംതിട്ട- 157
 • ആലപ്പുഴ- 120
 • കോട്ടയം- 131
 • ഇടുക്കി- 21
 • എറണാകുളം- 371
 • തൃശൂര്‍- 220
 • പാലക്കാട്- 117
 • മലപ്പുറം- 257
 • കോഴിക്കോട്- 155
 • വയനാട്- 12
 • കണ്ണൂര്‍- 179
 • കാസര്‍ഗോഡ്- 79

14 മരണങ്ങൾ സ്ഥിരീകരിച്ചു

14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 480 ആയി.സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കര്‍ (70), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീന്‍ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69) എന്നിവരുടെ മരണ കാരണം കോവിഡ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

Read More: രാജ്യത്ത് കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാൻ അനുമതി

സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി റംല (56), പാലക്കാട് ചെര്‍മുണ്ടശേരി സ്വദേശി ലത (52), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ പാലക്കാട് കുലകല്ലൂര്‍ സ്വദേശിനി സരസ്വതിയമ്മ (84), സെപ്റ്റംബര്‍ 1ന് മരണമടഞ്ഞ പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാന്‍ (49), പാലക്കാട് കര്‍ണകി നഗര്‍ സ്വദേശി സി. സുബ്രഹ്മണ്യന്‍ (84), ആഗസ്റ്റ് 28ന് മരണമടഞ്ഞ പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കര്‍ (80), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി സജിത (45) എന്നിവരുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

2,11,037 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,037 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,87,958 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,079 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2987 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 46,162 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,162 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,451,39 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,91,931 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

15 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), പൂത്രിക (സബ് വാര്‍ഡ് 10), രാമമംഗലം (സബ് വാര്‍ഡ് 8), നോര്‍ത്ത് പറവൂര്‍ (സബ് വാര്‍ഡ് 3), തിരുമാറാടി (സബ് വാര്‍ഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), കുണ്ടറ (സബ് വാര്‍ഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂര്‍ ജില്ലയിലെ അവിനിശേരി (സബ് വാര്‍ഡ് 4, 5), മുള്ളൂര്‍ക്കര (സബ് വാര്‍ഡ് 6), മതിലകം (സബ് വാര്‍ഡ് 16), കോഴിക്കോട് ജില്ലയിലെ കരുവാറ്റൂര്‍ (സബ് വാര്‍ഡ് 4, 11), ഇടുക്കി ജില്ലയിലെ ശാസ്താംപാറ (10), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (1, 2, 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Read More: ചൈനയുടെ കോവിഡ് വാക്സിൻ നവംബറിൽ എത്തിയേക്കും; ഔദ്യോഗിക സ്ഥിരീകരണം

22 പ്രദേശങ്ങളെ ഒഴിവാക്കി

22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (എല്ലാ വാര്‍ഡുകളും), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പഴയങ്ങാടി (12), റാന്നി പെരുനാട് (1), നെടുമ്പ്രം (3), കോന്നി (13), എറണാകുളം ജില്ലയിലെ പോത്തനിക്കാട് (6, 7 (സബ് വാര്‍ഡ്), അങ്കമാലി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), മുണ്ടക്കുഴ (സബ് വാര്‍ഡ് 10), മുളന്തുരുത്തി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (4), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (20), പെരിഞ്ഞാനം (1), വെള്ളങ്കൊല്ലൂര്‍ (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (4), നെല്ലായ (1, 8), തച്ചമ്പാറ (14), കോഴിക്കോട് ജില്ലയിലെ നരിക്കുനി (5), പേരാമ്പ്ര (സബ് വാര്‍ഡ് 4, 6, 10, 11,13), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര്‍ നഗര്‍ (1), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (3, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 610 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും കൂടുതൽ രോഗബാധ തിരുവനന്തപുരത്ത്; രോഗികൾ അറുന്നൂറിലധികം

തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇന്ന് 675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 642 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

കൊല്ലത്ത് 300 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊല്ലം ജില്ലയിൽ ഇന്ന് 300 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 10 പേർക്കും, സമ്പർക്കം മൂലം 285 പേർക്കും, 3 ആരോഗ്യപ്രവത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 26 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 236 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 236 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 99 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 184 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 157 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചലർ മുന്നൂറിലധികംം

ആലപ്പുഴ ജില്ലയിൽ 323 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്തുനിന്നും 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 297 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 120 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് 319 പേർക്ക്

എറണാകുളം ജില്ലയിൽ ഇന്ന് 319 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 301 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 371 പേർ ജില്ലയിൽ രോഗമുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1968 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1614 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1048 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 263 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ ബുധനാഴ്ച 263 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 220 പേർ രോഗമുക്തരായി. ഇന്ന് ജില്ലയിൽ സമ്പർക്കം വഴി 256 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. 7 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ് ലൈൻ വർക്കർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ 5 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂർ സ്വദേശികളായ 44 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7387 ആണ്. 5094 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

മലപ്പുറത്ത് 298 പേര്‍ക്ക് രോഗബാധ; 257 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 298 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 258 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 23 പേര്‍ക്ക് ഉറവിടമറിയാതെയും കോവിഡ് 19 ബാധിച്ചു. വൈറസ് ബാധയുണ്ടായവരില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഒരാള്‍ വിദേശ രാജ്യത്ത് നിന്നെത്തിയതുമാണ്.

ജില്ലയില്‍ ഇന്ന് 257 പേര്‍ക്ക് വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 ഭേദമായി. ഇതുവരെ 10,562 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചവർ നാന്നൂറിലധികം

കോഴിക്കോട് ജില്ലയില്‍ ഇന്ന് 468 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്.

സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്ക് രോഗം ബാധിച്ചു. എട്ടു ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3096 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 155 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2249 ആയി. 1711 പേര്‍ രോഗമുക്തരായി. നിലവില്‍ 527 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ 247 പേര്‍ക്ക് കോവിഡ്

കണ്ണൂർ ജില്ലയില്‍ 247 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 215 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് 119 പേര്‍ക്ക് രോഗബാധ

ഇന്ന് കാസർഗോഡ് ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 113 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 83 പേര്‍ക്ക് കോവിഡ് നെഗറ്റീവായത്.

7541 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 622 പേര്‍ വിദേശത്ത് നിന്നെത്തിയവരും 466 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5665 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 59 ആയി. 1817 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

പത്തനംതിട്ടയിൽ കോവിഡ് ചികിത്സയിലായിരുന്നയാൾ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ല നെടുമ്പ്രം സ്വദേശി പി.ടി.സുരേഷ് കുമാർ (56) ആണ് മരിച്ചത്. വൃക്കരോഗ ബാധിതനായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

രാജ്യത്ത് കോവിഡ് ബാധിതർ 50 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 50, 20, 359 പേർക്കാണ് ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90, 123 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 1290 പേർ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 82066 ആയി. 995933 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3942360 പേർ ഇതുവരെ രോ​ഗമുക്തരായെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. 78. 53% ആണ് നിലവിൽ രാജ്യത്തെ രോ​ഗമുക്തി നിരക്ക്.

കോവിഡ് വന്നുപോയവർക്ക് വീണ്ടും രോ​ഗബാധ

കോവിഡ് മുക്തരായവർക്ക് വീണ്ടും രോ​ഗബാധ കണ്ടെത്തി. നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗ ബാധ കണ്ടെത്തിയത്. അപൂർവമായി ഉണ്ടാകുന്ന സംഭവം എന്നാണു ഐസിഎംആറിന്റെ വിലയിരുത്തൽ. രോഗം വന്നുപോയി മൂന്നു മാസത്തിനിടെ ആണ് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. സിഎസ്ഐആറിനു കീഴിലുള്ള ഐഡിഐഡി ഡൽഹിയിൽ നടത്തിയ പഠനത്തിലാണ് രോ​ഗബാധ കണ്ടെത്തിയത്. വ്യത്യസ്ത ജനിതക ശ്രേണിയിൽ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap september 16 updates

Next Story
മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുംKT Jaleel, കെ.ടി.ജലീൽ, chorunu, ചോറൂണ്, Jaleel Enforcement, ജലീൽ എൻഫോഴ്സ്മെന്റ്, Gold Smuggling Case, സ്വർണക്കടത്ത് കേസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express