തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2885 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്നും തീരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ. 566 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 310 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുന്നൂറിലധികമാണ്. എറണാകുളം, പാലക്കാട്, തൃശൂര്‍ , കോട്ടയം , ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലും ഇന്ന് നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1944 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 28,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 75,848 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

55 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 18, എറണാകുളം 10, കൊല്ലം 7, തൃശൂര്‍ 6, കണ്ണൂര്‍ 5, മലപ്പുറം, കോഴിക്കോട് 3 വീതം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 11 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് കോവിഡ് ബാധിച്ചവർ  (ജില്ല തിരിച്ചുള്ള കണക്ക്)

തിരുവനന്തപുരം – 566
മലപ്പുറം – 310
കോഴിക്കോട് – 286
കൊല്ലം – 265
കണ്ണൂര്‍ – 207
എറണാകുളം – 188
പാലക്കാട് – 184
തൃശൂര്‍ – 172
കോട്ടയം – 166
ആലപ്പുഴ – 163
കാസര്‍ഗോഡ് – 150
പത്തനംതിട്ട – 88
ഇടുക്കി – 86
വയനാട് – 54

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം – 541
മലപ്പുറം – 286
കോഴിക്കോട് – 265
കൊല്ലം – 253
കണ്ണൂര്‍ – 190
തൃശൂര്‍ – 164
കോട്ടയം – 159
എറണാകുളം – 159
പാലക്കാട് – 157
കാസര്‍ഗോഡ് – 149
ആലപ്പുഴ – 148
പത്തനംതിട്ട – 64
ഇടുക്കി – 57
വയനാട് – 48

രോഗമുക്തി നേടിയവർ

തിരുവനന്തപുരം – 393
കൊല്ലം – 131
പത്തനംതിട്ട – 54
ആലപ്പുഴ – 146
കോട്ടയം – 138
ഇടുക്കി – 28
എറണാകുളം – 233
തൃശൂര്‍ – 135
പാലക്കാട് – 39
മലപ്പുറം – 201
കോഴിക്കോട് – 176
വയനാട് – 31
കണ്ണൂര്‍ – 135
കാസര്‍ഗോഡ് – 104

15 മരണങ്ങൾ സ്ഥിരീകരിച്ചു

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 425 ആയി. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഫ്രാന്‍സിസ് ജോസഫ് (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശിനി ഭഗവതി (78), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് ബിഗ് ബസാര്‍ സ്വദേശിനി കദീശാബി (73), ആഗസ്റ്റ് 29ന് മരണമടഞ്ഞ പാലക്കാട് പെരുമ്പാടരി സ്വദേശി ഹംസ (65), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് കായവളപ്പ് സ്വദേശി അബ്ദുള്‍ ലത്തീഫ് (56) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി മയ്ദീന്‍ എം.കെ. മൂശാരുകുടിയില്‍ (60), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തിരൂര്‍ സ്വദേശി കുട്ടു (88), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പാലക്കാട് കൊല്ലക്കര സ്വദേശിനി ഖദീജ (45), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജയിംസ് (76), തിരുവനന്തപുരം കാലടി സ്വദേശി പദ്മനാഭന്‍ പോറ്റി (101), തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി റുഹിയാ ബീവി (76), തിരുവനന്തപുരം മണക്കാട് സ്വദേശിനി ഇഷാ ബീവി (72), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് (67), തിരുവനന്തപുരം പൂജപ്പുര സ്വദേശി വിജയലക്ഷ്മി അമ്മ (88), തൃശൂര്‍ സ്വദേശി വര്‍ഗീസ് (58), എന്നിവരാണ് മരണമടഞ്ഞത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

2,03,300 പേര്‍ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,123 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2576 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 43,954 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,99,549 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,88,549 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

19 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ വിളവൂര്‍ക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), വര്‍ക്കല മുന്‍സിപ്പാലിറ്റി (വാര്‍ഡ് 5), ഒറ്റശേഖരമംഗലം (8), പള്ളിക്കല്‍ (22), അരുവിക്കര (15), തൃശൂര്‍ ജില്ലയിലെ കോലാഴി (സബ് വാര്‍ഡ് 2, 13), മണലൂര്‍ (5), ചേലക്കര (സബ് വാര്‍ഡ് 13, 14), പരപ്പൂക്കര (4, 11), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), നാഗലശേരി (5), ഇടുക്കി ജില്ലയിലെ ദേവികുളം (8, 13, 14), മൂന്നാര്‍ (സബ് വാര്‍ഡ് 12), കോട്ടയം ജില്ലയിലെ മണ്ണാര്‍ക്കാട് (13), കാസര്‍ഗോഡ് ജില്ലയിലെ പനത്തടി (1, 3), കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ (സബ് വാര്‍ഡ് 2, 3), എറണാകുളം ജില്ലയിലെ പാമ്പക്കുട (സബ് വാര്‍ഡ് 5), പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ (സബ് വാര്‍ഡ് 8), കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഒഴിവാക്കി

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വണ്ടാഴി (വാര്‍ഡ് 4), ഓങ്ങല്ലൂര്‍ (7), കരിമ്പുഴ (3, 5, 14), കോഴിക്കോട് ജില്ലയിലെ കാവിലുംപാറ (സബ് വാര്‍ഡ് 9), പുറമേരി (17), പത്തനംതിട്ട ജില്ലയിലെ അറുവാപ്പുലം (സബ് വാര്‍ഡ് 8, 9), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ ഉഴവൂര്‍ (8), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 9), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (22) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 603 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഇന്നും തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 566 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇതിൽ 541 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 393 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

കൊല്ലത്ത് 265 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 3 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 253 പേർക്കും, 7 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 88 പേര്‍ക്ക് പേർക്ക് രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 65 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 54 പേർ രോഗമുക്തി നേടി.

ആലപ്പുഴയിൽ 163 പേർക്ക് രോഗബാധ; 148 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 163 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ വിദേശത്ത് നിന്നും പത്ത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 148 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയത്ത് 166 പേര്‍ക്ക് കോവിഡ്; 159 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 166 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 159 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 2069 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

കോട്ടയം-17, കടുത്തുരുത്തി-16, അതിരമ്പുഴ-14, ഏറ്റുമാനൂര്‍, തിരുവാര്‍പ്പ് -9 വീതം, മീനടം-8, അയര്‍ക്കുന്നം-7, കങ്ങഴ-6, മണര്‍കാട്, ചങ്ങനാശേരി, ഈരാറ്റുപേട്ട, കുറിച്ചി, തൃക്കൊടിത്താനം-5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗം ഭേദമായ 137 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2083 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5959 പേര്‍ രോഗബാധിതരായി. 3873 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ 86 പേർക്ക് രോഗബാധ; 28 പേർ രോഗമുക്തി നേടി

ഇടുക്കി ജില്ലയിൽ ഇന്ന് 86 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 57 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 8 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്ത് നിന്നും 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 440 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

എറണാകുളത്ത്188 പേർക്ക് രോഗബാധ; 233 പേർ രോഗ മുക്തി നേടി

എറണാകുളം ജില്ലയിൽ ഇന്ന് 188 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 159 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തിയ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 233 പേർ രോഗ മുക്തി നേടി.

ഇന്ന് 683 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 903 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3038 ആണ്.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1532 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1167 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1029 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 172 പേർക്ക് കൂടി കോവിഡ്; 135 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ശനിയാഴ്ച 172 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 135 പേർ രോഗമുക്തരായി. ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 169 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എലൈറ്റ് ക്ലസ്റ്ററിൽ (ആരോഗ്യ പ്രവർത്തകർ) ഒരാൾക്ക് രോഗബാധയുണ്ടായി. ആറ് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സമ്പർക്കം വഴി 162 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 60 വയസ്സിന് മുകളിൽ 13 പുരുഷൻമാർ, 15 സ്ത്രീകൾ, 10 വയസ്സിന് താഴെ അഞ്ച് ആൺകുട്ടികൾ, 8 പെൺകുട്ടികൾ എന്നിവർക്കാണ് രോഗബാധ.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6592 ആണ്. 4502 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് രോഗ ഉറവിടം അറിയാത്തവർ 45 പേർ

പാലക്കാട് ജില്ലയിൽ ഇന്ന് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 113 പേർ, വിദേശത്ത് നിന്ന് വന്ന 2 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 22 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 45 പേർ എന്നിവർ ഉൾപ്പെടും. 39 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവർ മുന്നൂറിലധികം

മലപ്പുറം ജില്ലയില്‍ ഇന്ന് 310 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 273 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ ഇന്ന് 209 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 9,541 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 286 പേർക്ക് കോവിഡ്; 176 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 286 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 241 പേർക്ക് രോഗബാധയുണ്ടായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ എട്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേർക്കും രോഗബാധ റിപ്പോർട്ടു ചെയ്തു.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 176 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 755 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 17,375 പേര്‍ നിരീക്ഷണത്തിലുണ്ട് . ജില്ലയില്‍ ഇതുവരെ 95,447 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് 5,993 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2,46,592 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,44,854 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 2,36,908 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1738 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

രോഗം സ്ഥിരീകരിച്ചവർ ഏറ്റവും കുറവ് വയനാട് ജില്ലയിൽ

ഇന്ന് ഏറ്റവും കുറവ് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 31 പേര്‍ രോഗമുക്തി നേടി. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2010 ആയി. ഇതില്‍ 1558 പേര്‍ രോഗമുക്തരായി. നിലവില്‍ 442 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ 207 പേര്‍ക്ക് രോഗബാധ

കണ്ണൂർ ജില്ലയില്‍ 207 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 188 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 135 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5828 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 134 പേരടക്കം 3758 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ മരണപ്പെട്ടു. ബാക്കി 2028 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കാസർഗോട്ട് 150 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ജില്ലയില്‍ ഇന്ന് ജില്ലയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. 104 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് ഒറ്റദിനം ഒരുലക്ഷത്തിനടുത്ത് രോഗികൾ

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കോവിഡ് രോഗികൾ. ഒറ്റദിനം 97,570 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് രോഗികളുടെ എണ്ണം 46,59,958 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,201 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണനിരക്ക് 77,472 ആയി. നിലവിൽ 9,58,316 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 36,24,197 പേർ രോഗമുക്തി നേടി. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു.

Read Also: ഭക്ഷണത്തിലൂടെയും ലെെംഗികതയിലൂടെയും ലഭിക്കുന്നത് ദെെവികമായ ആനന്ദം: ഫ്രാൻസിസ് മാർപാപ്പ

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായ കേരളത്തില്‍
രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്ന പതിമൂന്നാമത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ആഴ്‌ചയ്‌ക്കിടെ അമ്പതിനായിരത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ‍വെറും ഇരുപത്തിരണ്ട് ദിവസംകൊണ്ട് അമ്പതിനായിരം പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന കണക്കുകള്‍ സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നു.

കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ഇവയില്‍ ഏറ്റവും വേഗമേറിയ ദൈനംദിന വളര്‍ച്ചാ നിരക്ക് കേരളത്തിന്റേതാണ്. പ്രതിദിന ദേശീയ വളര്‍ച്ചാ നിരക്ക് 2.11 ശതമാനമൊണെങ്കില്‍ കേരളത്തിലത് 3.19 ശതമാനമാണ്.

അതേസമയം, രാജ്യത്തെ ഏറ്റവും താഴ്ന്ന കോവിഡ് മരണനിരക്കാണ് കേരളത്തിന്റേത്, 0.43 ശതമാനം. 410 മരണങ്ങളാണ് ഇതുവരെ കേരളത്തിലുണ്ടായത്. കോവിഡ് പോസിറ്റീവായ 33 പേര്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും മരിച്ചു.

സംസ്ഥാനത്ത് വെന്റിലേറ്റർ സൗകര്യം കുറഞ്ഞതായും രോഗികളുടെ എണ്ണവും മരണനിരക്കും വലിയ തോതിൽ വർധിക്കുമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,256 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,764 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,492 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 27,877 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 73,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.