Latest News

ചികിത്സയിൽ കഴിയുന്നത് 27,877 പേർ; 73,904 പേര്‍ ഇതുവരെ രോഗമുക്തി നേടി

ഇന്നും തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതൽ. മലപ്പുറം കൊല്ലം ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവർ മുന്നൂറിലധികം

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്ന ദിവസമാണിന്ന്. ഇന്ന് 2988 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27,877 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 73,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 410  കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.

ഇന്നും തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതൽ. 494 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 390 പേർക്കും കൊല്ലം ജില്ലയിൽ 303 പേർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 200ൽ അധികം കോവിഡ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 410 ആയി.

ഇന്ന് 2988 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതിൽ 27,877 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 73,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതവും, തൃശൂര്‍ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 3 വീതവും, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 16 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 3 ബിസിഎംസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • തിരുവനന്തപുരം- 494
  • മലപ്പുറം- 390
  • കൊല്ലം- 303
  • എറണാകുളം- 295
  • കോഴിക്കോട്- 261
  • കണ്ണൂര്‍- 256
  • കോട്ടയം- 221
  • ആലപ്പുഴ- 200
  • തൃശൂര്‍- 184
  • പാലക്കാട്- 109
  • കാസര്‍ഗോഡ്- 102
  • പത്തനംതിട്ട- 93
  • വയനാട്- 52
  • ഇടുക്കി- 28

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

  • തിരുവനന്തപുരം- 477
  • മലപ്പുറം- 372
  • കൊല്ലം- 295
  • എറണാകുളം- 258
  • കോഴിക്കോട്- 239
  • കണ്ണൂര്‍- 225
  • കോട്ടയം- 208
  • ആലപ്പുഴ- 178
  • തൃശൂര്‍- 172
  • പാലക്കാട്- 99
  • കാസര്‍ഗോഡ്- 97
  • പത്തനംതിട്ട- 65
  • വയനാട്- 33
  • ഇടുക്കി- 20

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം-308
  • കൊല്ലം-22
  • പത്തനംതിട്ട- 35
  • ആലപ്പുഴ- 199
  • കോട്ടയം- 89
  • ഇടുക്കി- 39
  • എറണാകുളം- 63
  • തൃശൂര്‍- 105
  • പാലക്കാട്- 46
  • മലപ്പുറം- 111
  • കോഴിക്കോട്- 105
  • വയനാട്- 15
  • കണ്ണൂര്‍- 61,
  • കാസര്‍ഗോഡ്- 128

14 മരണങ്ങൾ സ്ഥിരീകരിച്ചു

14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 410 ആയി. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77) എന്നിവരുടെ മരണകാരണം കോവിഡ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

Read More: Explained: ഓക്‌സ്‌ഫോർഡ് കോവിഷീൽഡ് കോവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണം നിർത്തിവയ്ക്കുമ്പോൾ?

ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ ചാലക്കുടി സ്വദേശി അബൂബക്കര്‍ (67), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ എറണാകുളം കല്ലൂര്‍ സ്വദേശി പോള്‍ (63), തൃശൂര്‍ കല്ലേപ്പാടം സ്വദേശി സുലൈമാന്‍ (49), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി രാമന്‍ (75), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനി നദീറ സമദ് (66) എന്നിവരുടെ മരണകാരണവും ഇന്ന് സ്ഥിരീകരിച്ചു.

2,03,256 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,256 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,764 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,492 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2689 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,53,801 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,87,392 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

18 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സൗത്ത് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 11, 12, 16), ചിങ്ങോലി (സബ് വാര്‍ഡ് 9), മുഹമ്മ (14), പുന്നപ്ര സൗത്ത് (14), നൂറനാട് (8), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (സബ് വാര്‍ഡ് 4), രാജക്കാട് (9), കുമളി (സബ് വാര്‍ഡ് 7), വണ്ടിപ്പെരിയാര്‍ (7, 9), എറണാകുളം ജില്ലയിലെ ഏഴിക്കര (4), നെല്ലിക്കുഴി (21), പെരുമ്പാവൂര്‍ (സബ് വാര്‍ഡ് 21), കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (4, 14), ഈസ്റ്റ് കല്ലട (12), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (3), കോട്ടനാട് (5, 8, 10, 13), വയനാട് ജില്ലയിലെ മേപ്പാടി (4, 7, 11, 15), തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (സബ് വാര്‍ഡ് 1, 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

17 പ്രദേശങ്ങളെ ഒഴിവാക്കി

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാര്‍ഡ് 16), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറുതന (സബ് വാര്‍ഡ് 5), എടത്വ (സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ ചാലിശേരി (4), കരിമ്പ (9), പരുതൂര്‍ (4, 5, 6), കുലുക്കല്ലൂര്‍ (10), പത്തനംതിട്ട ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 1, 16), കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 3), അടൂര്‍ മുന്‍സിപ്പാലിറ്റി (15), കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ (3, 2 (സബ് വാര്‍ഡ്), 1, 4, 11, 12, 13), ചാത്തമംഗലം (11, 17), എറണാകുളം ജില്ലയിലെ കീരാംപാറ (സബ് വാര്‍ഡ് 13), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 9), തൃശൂര്‍ ജില്ലയിലെ മൂരിയാടി (1), മേലൂര്‍ (സബ് വാര്‍ഡ് 3, 4, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 594 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കാസർഗോട്ട് കൂടുതൽ ഇളവുകൾ: പൊതു- സ്വകാര്യ ചടങ്ങുകളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം

സെപ്തംബര്‍ 21 മുതല്‍ കാസർഗോഡ് ജില്ലയിൽ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഇത് പ്രകാരം മരണം-വിവാഹം ഉള്‍പ്പെടെയുള്ള പൊതു- സ്വകാര്യ ചടങ്ങുകളില്‍ 100 പേരെ പരാമാവധി പങ്കെടുപ്പിക്കാം.എന്നാല്‍ രാഷ്ട്രീയ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കാളിത്തം സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ കക്ഷികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് തീരുമാനമെടുക്കും.

കാസർഗോഡ് ജില്ലയിൽ 21 മുതല്‍ കെ എസ് ആര്‍ ടി സി ബസ് ഓണ്‍ ഡിമാന്റ്

സെപ്തംബര്‍ 21 മുതല്‍ കാസർഗോഡ് ജില്ലയിൽ കെ എസ് ആര്‍ ടി സി ബസ് ഓണ്‍ ഡിമാന്റ് അനുസരിച്ച് സര്‍വ്വീസ് നടത്തും കാസര്‍കോട്-മംഗലാപുരം.കാസര്‍കോട് -പഞ്ചിക്കല്‍ റൂട്ടിലായിരിക്കും ഈ സേവനം ലഭിക്കുക . ഇതു പ്രകാരം സേവനം ലഭിക്കാന്‍ കെ എസ് ആര്‍ ടി സി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഉപയോഗിച്ച് റിസര്‍വ്വ് ചെയ്യണം. ഒരുമാസത്തേക്കാണ് റിസര്‍വ്വ് ചെയ്യേണ്ടത്.ഒരു റൂട്ടില്‍ ഒരു ബസില്‍ 40 പേരായാല്‍ സര്‍വ്വീസ് ആരംഭിക്കും.

ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ തുറക്കും

ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കോവിസ് മാർഗനിർദ്ദേശങ്ങൾ പാലിക്കണം. ഒരേ സമയം 100 പേർക്കു മാത്രമേ കോട്ടയ്ക്കകത്ത് പ്രവേശനം അനുവദിക്കൂ. പള്ളിക്കര ബീച്ചും റാണിപുരവും സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. അവിടെയും ഇതേ നിയന്ത്രണങ്ങള്‍ ബാധകമാണ്. ഒരേ സമയത്ത് പ്രവേശനം നൂറു പേർക്കു മാത്രമായിരിക്കും.

രോഗം സ്ഥിരീകരിച്ചവർ കൂടുതൽ തിരുവനന്തപുരത്ത്

ഇന്നും തിരുവനന്തപുരം ജില്ലടയിലാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചത്. 494 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ പുതുതായി കണ്ടെത്തിയത്. ഇതിൽ 477 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 308 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

ഇന്ന് ജില്ലയില്‍ പുതുതായി 1,085 പേര്‍ രോഗനിരീക്ഷണത്തിലായി. 975 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 19,308 പേര്‍ വീടുകളിലും 559 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 667 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 417 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവർ മുന്നൂറിലധികം

കൊല്ലം ജില്ലയിൽ ഇന്ന് 303 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 295 പേർക്കും, 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 22 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 93 പേര്‍ക്ക് കോവിഡ്; 53 പേര്‍ക്ക് രോഗമുക്തി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 53 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇന്ന് കോവിഡ്-19 ബാധിച്ച് ഒരാള്‍ മരണമടഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 69 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചത് 200 പേർക്ക്

ഇന്ന് ആലപ്പുഴ ജില്ലയിൽ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്

കോട്ടയത്ത് 221 പേര്‍ക്ക് കോവിഡ്; 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 221 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 211 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 2848 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പര്‍ക്കം മുഖേനയുള്ള രോഗംബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 45 പേരാണ് ഇവിടെ വൈറസ് ബാധിതരായത്. അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ 24 പേര്‍ക്ക് കോവിഡ് ബാധിച്ചു. മീനടം-14, പാമ്പാടി-12, കൂരോപ്പട-10, മണര്‍കാട്-9, കുറിച്ചി, വാഴപ്പള്ളി-8 വീതം, നെടുംകുന്നം, ചങ്ങനാശേരി-7 വീതം, മാടപ്പള്ളി, പനച്ചിക്കാട്-5 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍.

രോഗം ഭേദമായ 92 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2056 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5795 പേര്‍ രോഗബാധിതരായി. 3736 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19340 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഏറ്റവും കുറവ് രോഗബാധ ഇടുക്കിയിൽ

ഇടുക്കി ജില്ലയിലാണ് ഇന്ന് ഏറ്റവും കുറവ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 28 പേർക്ക് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 8 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്

എറണാകുളത്ത് 295 പേർക്ക് രോഗബാധ; 63 പേർക്ക് രോഗമുക്തി

എറണാകുളം ജില്ലയിൽ ഇന്ന് 295 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 258 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 63 പേർ രോഗമുക്തി നേടി.

ഇന്ന് 1366 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 891 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1479 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1635 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 664 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 184 പേർക്ക് കോവിഡ്; 105 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വെളളിയാഴ്ച 184 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 105 പേർ രോഗമുക്തരായി. വെളളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 177 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേരുടെ രോഗഉറവിടമറിയില്ല. ഒരു ഹെൽത്ത് വർക്കർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന അഞ്ച് പേർക്കും വിദേശത്തുനിന്ന് വന്ന രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 14 പുരുഷൻമാരും 15 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആൺകുട്ടികളും 10 പെൺകുട്ടികളും ഉൾപ്പെടുന്നു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6419 ആണ്. ഇതുവരെ 4367 പേർ രോഗമുക്തരായി.

പാലക്കാട്ട് 09 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 109 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 71 പേർ, വിദേശത്ത് നിന്ന് വന്ന 2 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേർ എന്നിവർ ഉൾപ്പെടും. 46 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് ഇന്ന് 390 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 390 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 358 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 14 പേരുടെ രോഗ ഉറവിടം അറിയില്ല. വൈറസ് ബാധയുണ്ടായവരില്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇന്ന് 111 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 9,334 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കോഴിക്കോട്ട് 261 പേർക്ക് കോവിഡ്; 105 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 261 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 206 പേർക്ക് രോഗം ബാധിച്ചു. 33 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 16 പേർക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 105 പേര്‍ രോഗമുക്തി നേടി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്.

വയനാട് ജില്ലയിൽ 52 പേർക്ക് കോവിഡ്

വയനാട് ജില്ലയിൽ ഇന്ന് 52 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവർത്തക ഉൾപ്പെടെ 35 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധ. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. നാല് പേർ വിദേശത്ത് നിന്നും 13 പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1956 ആയി. ഇതിൽ 1527 പേർ രോഗമുക്തരായി. നിലവിൽ 419 പേരാണ് ചികിത്സയിലുള്ളത്.

കണ്ണൂരിൽ 256 പേർക്ക് രോഗം സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയിൽ ഇന്ന് 256 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 225 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധ. 60 പേർ രോഗമുക്തി നേടി. 1699 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കാസർഗോട്ട് 102 പേര്‍ക്ക് കോവിഡ് 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ഇന്ന് (സെപ്റ്റംബര്‍ 11) ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 131 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, അദ്ദേഹവുമായി സമ്പർക്കമുണ്ടായ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് നെഗറ്റീവായത്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തോമസ് ഐസക്കും പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ.കെ ശൈലജയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.

രോഗികളുടെ എണ്ണത്തില്‍ 45 ലക്ഷം കടന്ന് ഇന്ത്യ

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 96,551 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1209 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 45,62,415 ആയി. 76271 പേര്‍ക്കാണ് കോവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായത്. 65,88,163 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് രോഗബാധിതരുടെ പട്ടികയില്‍ ലോകത്ത് ഒന്നാമത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap september 11 updates

Next Story
ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express