തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും മൂവായിരത്തിന് മുകളിൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3349 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്തെ വയനാട് ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 95 പേർക്കാണ് വയനാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഇന്നും രോഗബാധ ഏറ്റവും കൂടുതൽ. 558 പേർക്ക് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 330 പേർക്കും തൃശൂരിൽ 300 പേർക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍, ആലപ്പുഴ. കോഴിക്കോട്, കൊല്ലം, എറണാകുളം, കോട്ടയം ജില്ലകളിൽ ഇരുന്നൂറിലധികമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 3349 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 26,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 72,578 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
72 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
- തിരുവനന്തപുരം – 558
- മലപ്പുറം – 330
- തൃശൂര്‍ – 300
- കണ്ണൂര്‍ – 276
- ആലപ്പുഴ – 267
- കോഴിക്കോട് – 261
- കൊല്ലം – 244
- എറണാകുളം – 227
- കോട്ടയം – 217
- പാലക്കാട് – 194
- കാസര്‍ഗോഡ് – 140
- പത്തനംതിട്ട – 135
- ഇടുക്കി – 105
- വയനാട് – 95
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- തിരുവനന്തപുരം- 542
- മലപ്പുറം- 309
- തൃശൂര്‍- 278
- കോഴിക്കോട്- 252
- കണ്ണൂര്‍- 243
- ആലപ്പുഴ- 240
- കൊല്ലം- 232
- കോട്ടയം- 210
- എറണാകുളം- 207
- പാലക്കാട്- 152
- കാസര്‍ഗോഡ്- 137
- പത്തനംതിട്ട- 101
- വയനാട്- 89
- ഇടുക്കി- 66
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം- 483
- കോഴിക്കോട്- 178
- കണ്ണൂര്‍- 144
- കാസര്‍ഗോഡ്- 127
- മലപ്പുറം- 119
- എറണാകുളം- 116
- കോട്ടയം- 106
- കൊല്ലം- 103
- ആലപ്പുഴ- 87
- തൃശൂര്‍- 83
- പത്തനംതിട്ട- 53
- പാലക്കാട്- 33
- ഇടുക്കി- 15
- വയനാട്- 10
12 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു
12 മരണങ്ങൾ കോവിഡ്-19 കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 396 ആയി. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര് സ്വദേശിനി കുഞ്ഞിപ്പാത്തു (69), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ മലപ്പുറം പൊന്നാനി സ്വദേശി ഉമ്മര്‍കുട്ടി (62), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ മലപ്പുറം തണലൂര്‍ സ്വദേശി സെയ്ദാലികുട്ടി (85), ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് സ്വദേശിനി സരസമ്മ (68), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ചിന്ന (58), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അഷ്റഫ് (63), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി സലീന (38) എന്നിവരുടെ മരണം കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.
സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം അമരവിള സ്വദേശി രാജേന്ദ്രന് നായര്‍ (58), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ മലപ്പുറം മാറാഞ്ചേരി സ്വദേശിനി നബീസ (62), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തൃശൂര്‍ പോട്ട സ്വദേശി ബെന്നി ചക്കു (47), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മാട്ടുമ്മല്‍ കുഞ്ഞബ്ദുള്ള (57) എന്നിവരുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.
2,04,376 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,376 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,84,128 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,248 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2691 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 40,014 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,014 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 20,18,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,86,612 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
33 പുതിയ ഹോട്ട് സ്പോട്ടുകൾ
33 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), പ്രമാടം (14, 16), ഏഴംകുളം (സബ് വാര്‍ഡ് 16), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പെരുനാട് (1), ചിറ്റാര്‍ (2, 4, 9, 12 (സബ് വാര്‍ഡ്), കോന്നി (13), ഏനാദിമംഗലം (സബ് വാര്‍ഡ് 15), ആലപ്പുഴ ജില്ലയിലെ പാലമേല്‍ (6, 7, 19), തിരുവന്‍വണ്ടൂര്‍ (11), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (4), ഭരണിക്കാവ് (സബ് വാര്‍ഡ് 9), കൈനകരി (സബ് വാര്‍ഡ് 8), പെരുമ്പാലം (സബ് വാര്‍ഡ് 2), തൃശൂര്‍ ജില്ലയിലെ മടക്കത്തറ (സബ് വാര്‍ഡ് 11, 12, 13), ചൊവ്വന്നൂര്‍ (5, 6), ഏങ്ങണ്ടിയൂര്‍ (സബ് വാര്‍ഡ് 15), വാരന്തറപള്ളി (12), അരിമ്പൂര്‍ (11), വടക്കേക്കാട് (സബ് വാര്‍ഡ് 3), കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ (12, 13), കുറ്റിയാടി (11), ഓമശേരി (2), പാലക്കാട് ജില്ലയിലെ എളവഞ്ചേരി (10), പറളി (20), വടക്കാഞ്ചേരി (1, 6), ഇടുക്കി ജില്ലയിലെ പെരുന്താനം (6), തൊടുപുഴ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3), കോട്ടയം ജില്ലയിലെ ഉദയാനാപുരം (6), അയ്മനം (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (സബ് വാര്‍ഡ് 18), കൊല്ലം ജില്ലയിലെ ചിതറ (12), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (6, 7 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
9 പ്രദേശങ്ങളെ ഒഴിവാക്കി
9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ തേക്കുംകര (1 (സബ് വാര്‍ഡ്), 2, 3, 4, 5, 6, 7), കടപ്പുറം (9, 15), മറ്റത്തൂര്‍ (സബ് വാര്‍ഡ് 8), മാള (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ കോതമംഗലം (സബ് വാര്‍ഡ് 17, 19), കൂവപ്പടി (സബ് വാര്‍ഡ് 13), ഒക്കല്‍ (9), പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 27), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ സബ് വാര്‍ഡ് (8) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 594 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഏറ്റവും കൂടുതൽ രോഗബാധിതർ തിരുവനന്തപുരത്ത്
സംസ്ഥാനത്ത് ഇന്നും തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇന്ന് ജില്ലയിൽ 558 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 542 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 483 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.
കൊല്ലത്ത് രോഗബാധ സ്ഥിരീകരിച്ചവർ 244
കൊല്ലം ജില്ലയിൽ ഇന്ന് 244 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 232 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 103 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.
പത്തനംതിട്ടയിൽ 135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. . ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 103 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ആറു പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 26 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 53 പേർ ഇന്ന് രോഗമുക്തി നേടി.
ആലപ്പുഴയിൽ 267 പേർക്ക് കോവിഡ്
ആലപ്പുഴ ജില്ലയിൽ 267 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തുനിന്നും 18 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 240 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് 87 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 5369 പേർ രോഗമുക്തരായി. ആകെ 1926 പേർ ചികിത്സയിലുണ്ട്.
കോട്ടയത്ത് 217 പേര്‍ക്ക് കോവിഡ്; 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കോട്ടയം ജില്ലയില്‍ 217 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 1699 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
രോഗബാധിതരില്‍ 35 പേര് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലാണ്. വാകത്താനം-22, കരൂര്‍-21, കോട്ടയം -14, അയ്മനം -8, കുറിച്ചി, ഉഴവൂര്‍-6 വീതം, ഏറ്റുമാനൂര്‍, തിരുവാര്‍പ്പ്, മീനടം, മാടപ്പള്ളി-5 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
രോഗം ഭേദമായ 107 പേര് കൂടി ഇന്ന് ആശുപത്രി വിട്ടു. നിലവില്‍ 1923 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5570 പേര് രോഗബാധിതരായി. 3644 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18641 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
ഇടുക്കിയിൽ ആദ്യമായി ഒരു ദിവസം നൂറിലധികം രോഗബാധ
ഇടുക്കി ജില്ലയിൽ ഇന്ന് ആദ്യമായി ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഇന്ന് 105 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 09 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
എറണാകുളത്ത് 227 പേർക്ക് രോഗബാധ. സമ്പർക്കത്തിലൂടെ 207 പേർക്ക്
എറണാകുളം ജില്ലയിൽ ഇന്ന് 227 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 07 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 116 പേർ രോഗമുക്തി നേടി. ഇന്ന് 1593 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 718 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1428 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചു. 1379 പരിശോധന ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 820 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
തൃശൂരിൽ രോഗം സ്ഥിരീകരിച്ചവർ 300
തൃശൂർ ജില്ലയിൽ ഇന്ന് 300 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 278 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 83 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.
പാലക്കാട് 194 പേർക്ക് കോവിഡ്
പാലക്കാട് ജില്ലയിൽ ഇന്ന് 194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേർ, വിദേശത്ത് നിന്ന് വന്ന 12 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 29 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 34 പേർ എന്നിവർ ഉൾപ്പെടുന്നു.
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവർ 330
മലപ്പുറം ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 302 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ രോഗ ഉറവിടം അറിയില്ല. മൂന്ന് ആരോഗ്യ പ്രവര്‍ത്തകർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേർക്കും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
അതേസമയം ജില്ലയില്‍ ഇന്ന് 119 പേര് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 9,223 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
കോഴിക്കോട്ട് 261 പേര്‍ക്ക് കോവിഡ്; 178 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 219 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്.
സമ്പര്‍ക്കം വഴി കോര്പ്പറേഷന് പരിധിയില്‍ 41 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയില്‍ 37 പേര്‍ക്കും ചോറോട് 20 പേർക്കും പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2228 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 178 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വയനാട് ജില്ലയിൽ 95 പേര്‍ക്ക് കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവർത്തകയും 4 പോലീസ്കാരും ഉള്‍പ്പെടെ 90 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാലുപേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗം ബാധിച്ചു. 10 പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1904 ആയി. ഇതില്‍ 1512 പേര് രോഗമുക്തരായി. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്.
കണ്ണൂരിൽ 276 പേർക്ക് രോഗം സ്ഥിരീകരിച്ചു
കണ്ണൂർ ജില്ലയിൽ ഇന്ന് 276 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 142 പേർ രോഗമുക്തി നേടി. 744 പേരാണ് നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
കാസർഗോട്ട് ചികിത്സയിലുള്ളവരുടെ എണ്ണം 2000 കടന്നു
കാസർഗോഡ് ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ138 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഓരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 128 പേര് രോഗമുക്തി നേടി.
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 2001 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6284 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1205 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 102 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
6818 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 പേര് വിദേശത്ത് നിന്നെത്തിയവരും 453 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4770 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
പ്രതിദിന കണക്ക് ഒരു ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 95,735 പേര്‍ക്ക് കോവിഡ്
ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 44.65 ലക്ഷമായി. ഒറ്റദിവസം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും രാജ്യം റെക്കോര്‍ഡില്‍ എത്തി. 1172 ആളുകളാണ് 24 മണിക്കൂറിനിടെ രാജ്യത്തു മരിച്ചത്. 72,939 പേര് രോഗമുക്തി നേടി. ഇതോടെ 34.7 ലക്ഷം പേര് ആകെ രോഗമുക്തി നേടി. നിലവില്‍ 9.19 ലക്ഷം ആക്ടീവ് കേസുകളാണ് ഇന്ത്യയിലയുള്ളത്. ചൊവ്വാഴ്ച 90,802 കേസുകളാണു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 1133 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍നിന്നാണു ബുധനാഴ്ച വീണ്ടും കുതിപ്പുണ്ടായത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഇര്‍ഷാദ് ബാബു(40)ആണ് മരിച്ചത്. കാന്‍സര്‍ രോഗിയായിരുന്ന ഇര്‍ഷാദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.