സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിന കണക്ക് ഇന്ന് കുറവാണ്. രോഗം 1140 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. 1530 പേർക്കായിരുന്നു ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഒപ്പം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയെന്നതും ആശ്വാസകരമാണ്.

അതേസമയം ഇന്ന് സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ കുറനാണ്. 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. തിങ്കളാഴ്ചയും സംസ്ഥാനത്ത് കോവിഡ് പരിശോധന കുറവായിരുന്നു. 18,027 സാമ്പിളുകളാണ് തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള 24 മണിക്കൂറിനിടെ പരിശോധിച്ചത്.

തിരുവനന്തപുരം ജില്ലയിൽ 227 പേർക്കും  മലപ്പുറം ജില്ലയിൽ 191 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും നൂറിലധികം കോവിഡ് ബാധ ഇന്ന് പുതുതായി സ്ഥിരീകരിച്ചു

Kerala Covid Tracker: സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 22,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,653 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • തിരുവനന്തപുരം-227
  • മലപ്പുറം-191
  • എറണാകുളം-161
  • കോഴിക്കോട്-155
  • തൃശൂര്‍-133
  • കണ്ണൂര്‍-77
  • കോട്ടയം-62
  • പാലക്കാട്-42
  • ആലപ്പുഴ-32
  • കൊല്ലം-25
  • കാസര്‍ഗോഡ്-15
  • പത്തനംതിട്ട-12
  • വയനാട്-എട്ട്

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • തിരുവനന്തപുരം-221
  • മലപ്പുറം-186
  • കോഴിക്കോട്-144
  • എറണാകുളം-143
  • തൃശൂര്‍-121
  • കോട്ടയം-61
  • കണ്ണൂര്‍-59
  • പാലക്കാട്-40
  • ആലപ്പുഴ-31
  • കൊല്ലം-21
  • കാസര്‍ഗോഡ്-15
  • പത്തനംതിട്ട-11
  • വയനാട്-ആറ്

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം-394
  • കൊല്ലം-67
  • പത്തനംതിട്ട-78
  • ആലപ്പുഴ-302
  • കോട്ടയം-115
  • ഇടുക്കി-14
  • എറണാകുളം-134
  • തൃശൂര്‍-120
  • പാലക്കാട്-153
  • മലപ്പുറം-286
  • കോഴിക്കോട്-240
  • വയനാട്-24
  • കണ്ണൂര്‍-97
  • കാസര്‍ഗോഡ്-87

നാല് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു

4 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), ആഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കാസര്‍ഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശന്‍ (45), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം എല്ലുവിള സ്വദേശി സോമന്‍ (67) എന്നിവരാണ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 298 ആയി.

1,96,582 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,582 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1466 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 14,137 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,97,042 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,270 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6, 11), വെള്ളിയാമറ്റം (സബ് വാര്‍ഡ് 1, 2, 3, 15), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 13), കീരമ്പാറ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4), തലവൂര്‍ (18), പാലക്കാട് ജില്ലയിലെ മലമ്പുഴ (3), കോട്ടോപ്പാടം (21), പത്തനംതിട്ട ജില്ലയിലെ റാന്നി-പഴവങ്ങാടി (8), മെഴുവേലി (1, 9), വള്ളിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൈനകരി (വാര്‍ഡ് 10), ആറാട്ടുപുഴ (11), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 2), കുഴുപ്പിള്ളി (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ കുളക്കട (3, 19), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 4, 6), വണ്ടാഴി (6), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (6 (സബ് വാര്‍ഡ്), 4, 5, 11), കുഞ്ഞിമംഗലം (13), ഉദയഗിരി (3), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (5), നെടുമ്പ്രം (സബ് വാര്‍ഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 580 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മലപ്പുറത്ത് രണ്ട് കോവിഡ് മരണം

മലപ്പുറം ജില്ലയിൽ രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഒളവട്ടൂർ, കാടാമ്പുഴ സ്വദേശിനികളാണ് മരിച്ചത്.

മലപ്പുറം ഒളവട്ടൂർ സ്വദേശിനി ആമിന (95) മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണു മരിച്ചത്. ഹൃദ്രോഗം, ഡീജനറേറ്റിവ് ഡിസ്ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ എന്നിവ അലട്ടിയിരുന്ന ആമിനയെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്  27നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റിയ രോഗിക്ക് പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കിയിരുന്നു.

കാടാമ്പുഴ കല്ലാർമംഗലം സ്വദേശിനി കമലാക്ഷിയും (69) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സെറിബ്രോവാസ്‌ക്യൂലർ ആക്സിഡന്റ്, എപ്പിലപ്‌സി എന്നിവ അലട്ടിയിരുന്ന കമലാക്ഷിയെ സെപ്റ്റംബർ ഒന്നിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്ത് 394 പേർക്ക് രോഗമുക്തി; 227 പേർക്ക് രോഗബാധ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 227 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 394 പേർ രോഗമുക്തി നേടി. ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 221 പേരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായവർ.

ജില്ലയില്‍ 1,200 പേര്‍ കൂടി ഇന്ന് രോഗനിരീക്ഷണത്തിലായി. 2,277 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഇന്ന് 330 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 245 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

കൊല്ലത്ത് 67 പേർക്ക് രോഗമുക്തി; 25 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 25 പേർക്ക് കോവിഡ് രോസ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 21 പേർക്കും, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 67 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 12 പേര്‍ക്കും സമ്പർക്കത്തിലൂടെ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. 106 പേർ രോഗമുക്തരായി.

ആലപ്പുഴയിൽ 302 പേർക്ക് രോഗമുക്തി; 32 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 3914 പേർ ഇതുവരെ രോഗമുക്തരായി.

കോട്ടയത്ത് 62 പേർക്ക് കോവിഡ്; 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 62 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 1231 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

പുതിയ രോഗികളില്‍ 28 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. കൂരോപ്പട, പാമ്പാടി-6 വീതം, കുറിച്ചി-4, ചങ്ങനാശേരി-3 എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവർ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 115 പേർ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1422 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4054 പേര്‍ രോഗബാധിതരായി. 2629 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15603 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ രോഗബാധ സ്ഥിരീകരിക്കാത്ത ദിവസം

ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 309 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

എറണാകുള്ളത്ത് സമ്പർക്കത്തിലൂടെ രോഗബാധ 143 പേർക്ക്

എറണാകുളം ജില്ലയിൽ ഇന്ന് 161 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ തിരിച്ചെത്തിയ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 134 പേർ രോഗ മുക്തി നേടി.

ഇന്ന് 1091 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1397 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2270 ആണ്.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 408 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 641 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 88 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 133 പേർക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 133 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 125 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 11 പേരുടെ രോഗ ഉറവിടമറിയില്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 5 പേർക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1351 ആണ്. ഇതുവരെ 4599 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3136 പേർ ഇതുവരെ രോഗമുക്തരായി.

പാലക്കാട് 42 പേർക്ക് കോവിഡ്; 153 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ അഞ്ചു പേരുടെ രോഗ ഉറവിടം അറിയില്ല. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചു. 153 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 191 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 286 പേര്‍ രോഗമുക്തി നേടി

മലപ്പുറം ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 180 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ആറ് പേരുടെ രോഗ ഉറവിടം അറിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേ സമയം 286 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 6,942 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 155 പേർക്ക് കോവിഡ്; രോഗമുക്തി 240 പേർക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന്155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 131 പേർക്ക് രോഗം ബാധിച്ചു.

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന
240 പേര്‍ രോഗമുക്തിനേടി. 1872 പേരാണ് കോവിഡ് ബാധിച്ച് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്.

വയനാട്ടിൽ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയിൽ ഇന്ന് എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ നിന്ന് വന്ന ഒരാൾക്കും സമ്പര്‍ക്കത്തിലൂടെ 7 പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ ഒരാള്‍ ആരോഗ്യപ്രവർത്തകനാണ്. 24 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1504 ആയി. ഇതില്‍ 1295 പേര്‍ രോഗമുക്തരായി. 201 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കണ്ണൂരിൽ 77 പേര്‍ക്ക് രോഗബാധ; 59 പേര്‍ക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 77 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 59 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 99 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3667 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 99 പേരടക്കം 2664 പേര്‍ ആശുപത്രി വിട്ടു. 967 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കാസർഗോട്ട് 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കാസർഗോഡ് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 90 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 5317 പേരും സ്ഥാപനങ്ങളില്‍ 1069 പേരും ഉള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6386 പേരാണ്. പുതിയതായി 355 പേരെ കൂടി നിരീക്ഷണത്തിലാക്കി. 120 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 293 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

5157 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 556 പേര്‍ വിദേശത്ത് നിന്നെത്തിയവരും 400 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 4201 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 3716 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.1403 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 37 ലക്ഷത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 37 ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് അതിരൂക്ഷമായ ദിനങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 36,91,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ 819 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 65,228 ആയി. നിലവിൽ 7,85,996 പേർ രാജ്യത്ത് കോവിഡ് ചികിത്സയിലാണ്. 28,39,883 പേർ കോവിഡ് മുക്തി നേടി.

സ്‌കൂളുകൾ തുറക്കണമെന്ന് വിദഗ്‌ധ സമിതിയുടെ ശുപാർശ

കോവിഡിനെ നേരിടുന്നതിനു ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി തുറക്കണമെന്നും പൊതുജനാരോഗ്യ വിദഗ്‌ധരുടെ ശുപാർശ. ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡെമോളജിസ്റ്റ് എന്നിവർ ചേർന്നു കേന്ദ്ര സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണ് സ്‌കൂളുകൾ തുറക്കാനുള്ള ശുപാർശ. കുറച്ച് ആളുകൾക്കു മാത്രം രോഗം ബാധിച്ച പ്രദേശങ്ങളിൽ പോലും സ്‌കൂളുകൾ തുറക്കാവുന്നതാണ്. സാമൂഹിക അകലം, ഒന്നിടവിട്ട ദിവസങ്ങളിലെ ക്ലാസുകൾ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ വേണമെന്നേയുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.