തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ശരിവയ്ക്കുന്ന കണക്കുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നാം തവണയും കോവിഡ് രോഗികളുടെ പ്രതിദിന നിരക്ക് മൂവായിരത്തിന് മുകളിൽ പോയി. മൂവായരത്തിന് താഴെ രോഗികളുടെ എണ്ണം വന്ന ദിവസമാകട്ടെ സാധാരണയിൽ നിന്നും പകുതിയിൽ താഴെ മാത്രം സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചതും. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വലിയ രീതിയിൽ വർധിക്കുമെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ സമ്പർക്ക രോഗികളുടെ എണ്ണം.
സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് പ്രതിദിന കണക്ക് മൂവായിരത്തിന് മുകളിൽ പോകുന്നത്. 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 കോവിഡ് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. 2058 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 531
കൊല്ലം – 362
കോഴിക്കോട് – 330
തൃശൂര്‍ – 323
എറണാകുളം – 276
കാസര്‍ഗോഡ് – 270
കണ്ണൂര്‍ – 251
ആലപ്പുഴ – 240
മലപ്പുറം – 201
കോട്ടയം – 196
പത്തനംതിട്ട – 190
പാലക്കാട് – 131
വയനാട് – 77
ഇടുക്കി – 24
ആശങ്കയായി സമ്പർക്ക രോഗവ്യാപനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ,
തിരുവനന്തപുരം – 502
കൊല്ലം – 348
തൃശൂര്‍ – 315
കോഴിക്കോട് – 315
എറണാകുളം – 254
കാസര്‍ഗോഡ് – 242
ആലപ്പുഴ – 213
കണ്ണൂര്‍ – 199
കോട്ടയം – 191
മലപ്പുറം – 182
പത്തനംതിട്ട – 153
പാലക്കാട് – 113
വയനാട് – 72
ഇടുക്കി – 21
88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്
88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 26, കണ്ണൂര്‍ ജില്ലയിലെ 23, കാസര്‍ഗോഡ് ജില്ലയിലെ 8, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 6 വീതവും, കോഴിക്കോട് ജില്ലയിലെ 5, കൊല്ലം ജില്ലയിലെ 4, പത്തനംതിട്ട ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 15 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2058 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,549 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 70,921 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
തിരുവനന്തപുരം – 613
കൊല്ലം – 323
പത്തനംതിട്ട – 116
ആലപ്പുഴ – 83
കോട്ടയം – 91
ഇടുക്കി – 24
എറണാകുളം – 105
തൃശൂര്‍ – 145
പാലക്കാട് – 87
മലപ്പുറം – 150
കോഴിക്കോട് – 88
വയനാട് – 25
കണ്ണൂര്‍ – 67
കാസര്‍ഗോഡ് – 141
Also Read: കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; ഓക്സ്ഫോർഡ് കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു
സംസ്ഥാനത്ത് ആകെ കോവിഡ് മരണം 384 ആയി
12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് പനയല്‍ സ്വദേശി രാജന് (40), ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് അരികാടി സ്വദേശിനി മറിയുമ്മ (66), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ചേങ്ങള സ്വദേശി ഹസൈനാര്‍ (61), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), തൃശൂര്‍ മിനലൂര്‍ സ്വദേശിനി ദേവകി (97), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം മണക്കാട് സ്വദേശി നീലകണ്ഠ ശര്‍മ്മ (68), കാസര്‍ഗോഡ് സ്വദേശി സി.എ. ഹസൈനാര്‍ (66), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ശാന്ത (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മോഹനന് (70), തിരുവനന്തപുരം വലിയതുറ സ്വദേശിനി ഫ്ളോറാമ്മ (76), എറണാകുളം കളമശേരി സ്വദേശിനി ലില്ലി (57) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 384 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്
88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 26, കണ്ണൂര്‍ ജില്ലയിലെ 23, കാസര്‍ഗോഡ് ജില്ലയിലെ 8, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 6 വീതവും, കോഴിക്കോട് ജില്ലയിലെ 5, കൊല്ലം ജില്ലയിലെ 4, പത്തനംതിട്ട ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 15 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും രണ്ട് ലക്ഷത്തിന് മുകളിലേക്ക്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,801 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,921 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,880 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2751 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,949 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 19,78,316 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,85,821 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
23 പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 23 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കൊടമ്പ (6), പട്ടിത്തറ (10, 12), ഓങ്ങല്ലൂര്‍ (7), മങ്കര (13), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (20), തോളൂര്‍ (സബ് വാര്‍ഡ് 13), പുതുക്കാട് (സബ് വാര്‍ഡ് 12), ഇടുക്കി ജില്ലയിലെ പീരുമേട് (14, 15), അയ്യപ്പന് കോവില്‍ (8, 9, 10 സബ് വാര്‍ഡ്), കുമാരമംഗലം (സബ് വാര്‍ഡ് 8, 9), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര്‍ നഗര്‍ (1), കോട്ടയം ജില്ലയിലെ തിടനാട് (9), കങ്ങഴ (4, 7), പത്തനംതിട്ട ജില്ലയിലെ നിരണം (5), കുന്നന്താനം (സബ് വാര്‍ഡ് 10), ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാര്‍ഡ് 16), കോഴിക്കോട് ജില്ലയിലെ അത്തോളി (17), കൊല്ലം ജില്ലയിലെ പൂതക്കുളം (12), എറണാകുളം ജില്ലയിലെ ആവോലി (സബ് വാര്‍ഡ് 6), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (17, 18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
21 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കി
21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചിങ്ങോലി (സബ് വാര്‍ഡ് 9), കൈനകരി (8, 9), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ചമ്പക്കുളം (1), മാരാരിക്കുളം സൗത്ത് (16), തൃശൂര്‍ ജില്ലയിലെ വേളൂക്കര (സബ് വാര്‍ഡ് 3), മടക്കത്തറ (സബ് വാര്‍ഡ് 16), കരളം (14), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി (21), കൊറട്ടി (9), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 18, 20), നായരമ്പലം (സബ് വാര്‍ഡ് 8), നെല്ലിക്കുഴി (4, 11), പാലക്കാട് ജില്ലയിലെ അയിലൂര്‍ (7), നെല്ലിയാമ്പതി (സബ് വാര്‍ഡ് 5), കോട്ടയം ജില്ലയിലെ മുണ്ടക്കയം (8), മണിമല (7), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ (10, 11, 12, 14), കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (2, 12, 19), വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (19), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 570 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗവ്യാപനത്തിന്റെയും തലസ്ഥാനം
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ല തന്നെ മുന്നിൽ. ഇന്ന് 531 പേർക്കാണ് ജില്ലയിൽ മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ വെമ്പായം വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 പേരും ഉൾപ്പെടുന്നു. തെരുവിൽ അലഞ്ഞു തിരിയുന്നവരെ സ്വകാര്യ വ്യക്തികൾ ചേർന്ന് സംരക്ഷിക്കുന്ന ഇടമാണിത്. 200 ന് അടുത്ത് അന്തേവാസികളാണ് ഇവിടെയുള്ളത്. തിരുവനന്തപുരം ഉൾപ്പടെ നാല് ജില്ലകളിലാണ് മുന്നൂറിലധികം കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്.
പാലക്കാട് ജില്ലയിൽ ഇന്ന് 131 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 87 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന് 131 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 83 പേർ, വിദേശത്ത് നിന്ന് വന്ന ഒരാൾ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 30 പേർ എന്നിവർ ഉൾപ്പെടും. 87 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 834 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ വീതം കൊല്ലം കണ്ണൂർ ജില്ലകളിലും, 7 പേർ തൃശൂർ, ഒമ്പത് പേർ എറണാകുളം, 11 പേർ കോഴിക്കോട്, 17 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
വയനാട്ടിൽ 72 പേര്‍ക്ക് രോഗബാധ; 25 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 25 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1809 ആയി. ഇതില്‍ 1499 പേര് രോഗമുക്തരായി. നിലവില്‍ 300 പേരാണ് ചികിത്സയിലുള്ളത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 87 പേരാണ്. 174 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2375 പേര്. ഇന്ന് വന്ന 25 പേര് ഉള്‍പ്പെടെ 293 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1001 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 59062 സാമ്പിളുകളില്‍ 56847 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 55038 നെഗറ്റീവും 1809 പോസിറ്റീവുമാണ്.
കാസർഗോഡും രോഗവ്യാപനം രൂക്ഷം
ഇന്ന് ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 242 പേര്‍ക്കാണ് രോഗം ബാധിച്ചത്. 144 പേര്‍ക്ക് കോവിഡ് ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6214 പേര്. വീടുകളില്‍ 4937 പേരും സ്ഥാപനങ്ങളില്‍ 1347 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6214 പേരാണ്. പുതിയതായി 245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1059 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 430 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 540 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 175 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 95 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
300 കടന്ന് കോഴിക്കോട് രോഗബാധിതരുടെ പ്രതിദിന കണക്ക്
ജില്ലയില്‍ ഇന്ന് 330 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 291 പേര്‍ക്കാണ് രോഗം ബാധിച്ചത്. പുതുതായി വന്ന 459 പേര് ഉള്‍പ്പെടെ ജില്ലയില്‍ 16098 പേര് നിരീക്ഷണത്തില്‍. ഇതുവരെ 94734 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.പുതുതായി വന്ന 303 പേര് ഉള്‍പ്പെടെ 1841 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 156 പേര് ഡിസ്ചാര്‍ജ്ജ് ആയി. 5518 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2,29,752 സ്രവ സാംപിളുകള്‍ അയച്ചതില്‍ 2,28,192 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,21,099 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1560 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ഇടുക്കിക്ക് ആശ്വാസദിനം
ജില്ലയിൽ 24 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് 21 പേർക്ക് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം ഇടുക്കി ജില്ലയിൽ ഇന്ന് 24 പേർ കോവിഡ് രോഗമുക്തരായി
കോട്ടയത്ത് 196 പുതിയ രോഗികൾ
കോട്ടയം ജില്ലയില്‍ 196 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 191 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 2356 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ഭേദമായ 90 പേര് കൂടി ആശുപത്രി വിട്ടു. നിലവില്‍ 1821 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5362 പേര് രോഗബാധിതരായി. 3538 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17967 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
ആദ്യ കോവിഡ് ആശുപത്രി ഇന്ന് സർക്കാരിന് കൈമാറി
സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഇന്ന് സർക്കാരിന് കൈമാറി. കാസർഗോഡ് തെക്കിൽ വില്ലേജിലാണ് 36 വെന്റിലേറ്റർ ഉൾപ്പെടെ 540 കിടക്കകളുള്ള കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിർമിച്ചത്. ഏപ്രിൽ 9ന് യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 5 മാസം കൊണ്ടാണ് കോവിഡ് ആശുപത്രി പൂർണ സജ്ജമാകുന്നത്.
ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. സർക്കാരിനു വേണ്ടി ജില്ലാ കലക്ടർ ഡോ.ഡി സജിത്ത് ബാബുവാണ് ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡിയിൽ നിന്നും കൊവിഡ് ആശുപത്രിയുടെ താക്കോൽ ഏറ്റുവാങ്ങിയത്. ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യ പ്രഭാഷണം നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി.
ടാറ്റ കോവിഡ് ആശുപത്രി: പൊതു സ്വകാര്യ പങ്കാളിത്തം ഗുണകരമാക്കുന്നതിനുള്ള ഉദാത്തമാതൃകയെന്ന് മുഖ്യമന്ത്രി
കോവിഡ് മഹാമാരിയുടെ കാലത്ത് നാടിന്റെ ആവശ്യമറിഞ്ഞ് ചികിത്സാ സൗകര്യമൊരുക്കാനായി ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്കിയ കോവിഡ് ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനുള്ള ഉദാത്തമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാസര്‍കോട് ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച കോവിഡ് ആശുപത്രി സമുച്ചയ കൈമാറ്റ ഉദ്ഘാടനം നിര്‍വഹിച്ചു വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യസമയത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. ഇതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ തന്നെ ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി. മികച്ച പ്രവര്‍ത്തനമാണ് ജനറല്‍ ആശുപത്രി കാഴ്ച വെച്ചത്. കൂടാതെ നാല് ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളോടെ 200 കിടക്കകള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിക്കാനും സര്‍ക്കാരിന് സാധിച്ചു. പ്രവര്‍ത്തന സജ്ജമാക്കാനായി മെഡിക്കല്‍ കോളേജിന് മാത്രം 273 തസ്തികകള്‍ക്കുള്ള നിയമന നടപടിക്ക് തുടക്കം കുറിച്ചു. കോവിഡ് മഹാമാരിയുടെ ഓരോ ഘട്ടത്തിലും ജില്ലയില്‍ അതീവ ശ്രദ്ധയോടെയാണ് ഇടപെട്ടത്. അതിന്റെ ഫലമായി കോവിഡിനെ വരുതിയിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റ മൂര്‍ധന്യഘട്ടത്തിലാണ് കോവിഡ് പ്രതിരോധത്തിനായി ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി നല്‍കുമെന്ന് ട്രസ്റ്റ് ചെയര്മാന് രത്തന്‍ ടാറ്റ ട്വീറ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ടാറ്റാ ഗ്രൂപ്പ് പ്രതിനിധികള്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയും ആശുപത്രി നിര്‍മിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തത്. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആശുപത്രി ജില്ലയില്‍ തന്നെ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആശുപത്രിക്കായി സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് ടാറ്റാ ഗ്രൂപ്പിന് നല്‍കിയത്. ആവശ്യമായ അഞ്ചേക്കര്‍ ഭൂമി ആഴ്ചകള്‍ക്കുള്ളിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കി കൈമാറിയത്. സമയബന്ധിതമായി ഏറ്റവും വേഗത്തില്‍ തന്നെ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ആശുപത്രി സമുച്ചയം നിര്‍മിച്ച് നല്‍കിയത്.
ടാറ്റയ്ക്ക് കേരളത്തിന്റെ നന്ദി
കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയോട് സഹകരിക്കാന്‍ താല്പര്യം കാണിച്ച് ടാറ്റാ ഗ്രൂപ്പിനോടും ചെയര്മാന് രത്തന്‍ ടാറ്റയോടും സര്‍ക്കാരിനുള്ള നന്ദി രേഖപ്പെടുത്തുന്നു. ബിസിനസ് എതിക്സ് പുലര്‍ത്തുന്നതില്‍ ഏറ്റവും നല്ല മാതൃകയാണ് ടാറ്റ ഗ്രൂപ്പ് കാഴ്ച വെക്കുന്നത്. ലോകത്താദ്യമായി കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ടാറ്റയാണ്. അതാണ് ലോകം പിന്നീട് അനുകരിക്കാന്‍ തുടങ്ങിയതും രാജ്യം നിയമമാക്കിയതും. 60 കോടി രൂപ ചെലവഴിച്ചാണ് കോവിഡ് ആശുപത്രി നിര്‍മിച്ചത്.
മികച്ച ആരോഗ്യസ്ഥാപനനങ്ങള്‍ ലഭ്യമല്ലാത്ത കാസര്‍കോടിനും കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കും ഈ മഹത്തായ സ്ഥാപനം മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് കേസുകള്‍ 43 ലക്ഷം കടന്നു
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 43 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 43,70,129 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1115 പേര് കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73,890 ആയി. ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 43,70,129 കേസുകളില്‍ 8,97,394 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.