തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് 21,268 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 60,448 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 326 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്.
ഇന്ന് രണ്ടായിരത്തിലധികം കോവിഡ് കേസുകൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇതിൽ 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ. 477 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം, കൊല്ലം, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിൽ ഇന്ന് ഇരുന്നൂറിലധികം കോവിഡ് ബാധ സ്ഥിരീകരിച്ചു. 2716 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.
Kerala Covid-19 Tracker: സംസ്ഥാനത്ത് 2479 പേര്‍ക്ക് കോവിഡ്
കേരളത്തിൽ ഇന്ന് 2479 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 149 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.59 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
Read More: തുടരുന്ന ആശങ്ക; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.64 കോടി കടന്നു
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയില്‍ എ.ആര്. ക്യാമ്പിലെ 60 പേര്‍ക്കും രോഗം ബാധിച്ചു.
ഇന്ന് രോഗം സ്ഥീരീകരിച്ചവർ (ജില്ല തിരിച്ച്)
- തിരുവനന്തപുരം-477
- എറണാകുളം- 274
- കൊല്ലം- 248
- കാസര്‍ഗോഡ്- 236
- തൃശൂര്‍ 204
- കോട്ടയം-178
- മലപ്പുറം-178
- കോഴിക്കോട്- 167
- പത്തനംതിട്ട- 141
- കണ്ണൂര്‍- 115
- ആലപ്പുഴ- 106
- വയനാട്- 84
- പാലക്കാട്- 42
- ഇടുക്കി- 29
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- തിരുവനന്തപുരം-463
- എറണാകുളം-267
- കൊല്ലം-241
- കാസര്‍ഗോഡ്-225
- കോട്ടയം-177
- മലപ്പുറം- 169
- കോഴിക്കോട്-155
- തൃശൂര്‍-140
- കണ്ണൂര്‍-102
- പത്തനംതിട്ട-99
- ആലപ്പുഴ-91
- വയനാട്-68
- പാലക്കാട്-36
- ഇടുക്കി-22
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം-426
- കൊല്ലം-114
- പത്തനംതിട്ട-105
- ആലപ്പുഴ-438
- കോട്ടയം-117
- ഇടുക്കി-26
- എറണാകുളം- 185
- തൃശൂര്‍-140
- പാലക്കാട്-93
- മലപ്പുറം-627
- കോഴിക്കോട്-272
- വയനാട്-28
- കണ്ണൂര്‍-73
- കാസര്‍ഗോഡ്-72
11 മരണങ്ങൾ സ്ഥിരീകരിച്ചു
11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ (78), മലപ്പുറം ഒളവറ്റൂര് സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുള്‍ റഹ്മാന് (60), കണ്ണൂര്‍ വളപട്ടണം സ്വദേശി വാസുദേവന്‍ (83) എന്നിവരുടെ മരണകാരണം കോവിഡ് ബാധയാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.
ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ ആലക്കോട് സ്വദേശി സന്തോഷ്കുമാര്‍ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാര് (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂര്‍ പോങ്ങനംകാട് സ്വദേശി ഷിബിന്‍ (39), എന്നിവരുടെ മരണകാരണവും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 326 ആയി.
1,97,937 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,80,743 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,194 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1750 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 36,310 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,92,330 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,81,683 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
Read More: Covid-19 vaccine tracker, Sept 4: കോവിഡ് വാക്സിന്റെ ഫലപ്രാപ്തി ഒക്ടോബറോടെ അറിയാമെന്ന് ഫൈസർ
16 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 16 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ കുഴുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 3), മഞ്ഞല്ലൂര് (സബ് വാര്‍ഡ് 5), നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 12), പൈങ്കോട്ടൂര് (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (10, 22 (സബ് വാര്‍ഡ്), ചിങ്ങോലി (സബ് വാര്‍ഡ് 9), മാവേലിക്കര മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 12, 13), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (വാര്‍ഡ് 4), വെള്ളാവൂര്‍ (10), തലയാഴം (11), വയനാട് ജില്ലയിലെ പൂതാടി (4), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), കോഴിക്കോട് ജില്ലയിലെ വേളം (4, 10, 11, 12, 13), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 8), പാലക്കാട് ജില്ലയിലെ ചളവറ (10), കൊല്ലം ജില്ലയിലെ ചിറക്കര (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
28 പ്രദേശങ്ങളെ ഒഴിവാക്കി
28 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഓമശേരി (വാര്‍ഡ് 12, 6, 11, 13), തുറയൂര്‍ (10, 11), മേപ്പയൂര്‍ (2, 4, 5, 12), കുറ്റിയാടി (9), കോടഞ്ചേരി (19), പേരാമ്പ്ര (1), എടച്ചേരി (17), കോട്ടയം ജില്ലയിലെ തലപ്പാലം (2), ഉദയനാപുരം (3), വിജയപുരം (5), പൂഞ്ഞാര്‍ തെക്കേക്കര (8), കാഞ്ഞിരപ്പള്ളി (11), പാലക്കാട് ജില്ലയിലെ പറളി (15), മുതലമട (1), ഓങ്ങല്ലൂര്‍ (18), കണ്ണാടി (10, 11), തൃശൂര്‍ ജില്ലയിലെ കൊടകര (18, 19 (സബ് വാര്‍ഡ്), പുതൂര്‍ (സബ് വാര്‍ഡ് 2, 14), വലപ്പാട് (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ മാറാടി (സബ് വാര്‍ഡ് 8), കുട്ടമ്പുഴ (17), കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (7), പനത്തടി (8), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാര്‍ഡ് 8), തലവൂര്‍ (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.
മലപ്പുറത്തെ ഞായറാഴ്ച ലോക്ക്ഡൗൺ ഉറപ്പാക്കി
മലപ്പുറം ജില്ലയിലെ കണ്ടെയെന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ജില്ലാകലക്ടര്‍ കെ ഗോപാലകൃഷ്ണന് ഉത്തരവിറക്കി. ജില്ലയില്‍ ഞായാറാഴ്ചകളില്‍ നിലനിന്നിരുന്ന സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കി. രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കി.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍, ടീ ഷോപ്പുകള്‍ അടക്കമുളള ഭക്ഷണശാലകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം. പാര്‍സല്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സമയ ക്രമീകരണവും ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് സെപ്തംബര്‍ 20 വരെ വിവാഹ ചടങ്ങുകളില്‍ പരമാവധി 50 ആളുകള്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ക്കും പങ്കെടുക്കാം. സെപ്തംബര്‍ 21 മുതല്‍ വിവാഹ-മരണാനന്തര ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കാവുന്നതാണ്. സാമൂഹിക അകലം, സാനിറ്റൈസര്‍ സൗകര്യം, തെര്‍മല്‍ സ്കാനിങ് എന്നിവ ചടങ്ങുകളില്‍ ഉറപ്പാക്കണം
ഏറ്റവും കൂടുതൽ രോഗബാധിതർ തിരുവനന്തപുരത്ത്
സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകിരിച്ചത്. ഇന്ന് 477 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 426 പേർ രോഗമുക്തി നേടി.
ഇന്ന് ജില്ലയില്‍ പുതുതായി 1,298 പേര് രോഗനിരീക്ഷണത്തിലായി. 1,384 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.ഇന്ന് 522 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 452 പരിശോധന ഫലങ്ങള്‍ ലഭിച്ചു.
കൊല്ലത്ത് രോഗബാധിതർ ഇരുന്നൂറിലധികം
കൊല്ലം ജില്ലയിൽ ഇന്ന് 248 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 5 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 241 പേർക്കും, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 114 പേർ രോഗമുക്തി നേടി. ആഗസ്റ്റ് 30 ന് മരണപ്പെട്ട കൊല്ലം കോർപ്പറേഷൻ കല്ലുംതാഴം കിളികൊല്ലൂർ സൗത്ത് സൗഹാർദ്ദ നഗർ സ്വദേശിനി ബുഷറബീവി (61) ന്റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
പത്തനംതിട്ടയിൽ 141 പേര്‍ക്ക് കോവിഡ്
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.142 പേര് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 103 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചരാണ്. 21 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 17 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്
ആലപ്പുഴയിൽ 438 പേർക്ക് രോഗമുക്തി; 106 പേർക്ക് കോവിഡ്
ആലപ്പുഴ ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 93 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേർ വിദേശത്ത് നിന്നും മൂന്ന് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 438 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4852 പേർ രോഗമുക്തരായി. ആകെ 1289 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കോട്ടയത്ത് 177 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോട്ടയം ജില്ലയില്‍ ഇന്ന് 178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 177 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 2253 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 29 പേര് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഈരാറ്റുപേട്ട – 19, തിരുവാര്‍പ്പ് – 18, കുറിച്ചി- 8, ഏറ്റുമാനൂര്‍- 7, കൂരോപ്പട, തൃക്കൊടിത്താനം- 5 വീതം, അതിരമ്പുഴ, കടപ്ലാമറ്റം, കരൂര്‍, മീനടം, പൂഞ്ഞാര്‍, പുതുപ്പള്ളി, അയര്‍ക്കുന്നം, വിജയപുരം- 4 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
രോഗം ഭേദമായ 124 പേര് കൂടി ആശുപത്രി വിട്ടു. നിലവില്‍ 1598 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4532 പേര് രോഗബാധിതരായി. 2931 പേര് രോഗമുക്തി നേടി.
ഇടുക്കിയിൽ 29 പേർക്ക് കോവിഡ്
ഇടുക്കി ജില്ലയിൽ ഇന്ന് 29 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26 പേർ ഇന്ന് രോഗമുക്തി നേടി.ഇടുക്കി സ്വദേശികളായ 303 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 22 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 5 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 6 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
എറണാകുളത്ത് 274 പേർക്ക് രോഗബാധ
എറണാകുളം ജില്ലയിൽ ഇന്ന് 274 പേർക്ക് രോഗം സ്ഥിരീകരിച്ചു. 267 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തുനിന്നോ ഇതര സംസ്ഥാനത്ത് നിന്നോ വന്ന മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. 185 പേർ രോഗമുക്തി നേടി.
ഇന്ന് 2931 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 303 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 17372 ആണ്.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 935 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1073 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
തൃശൂരിൽ രോഗബാധിതർ 204
തൃശൂർ ജില്ലയിൽ വെളളിയാഴ്ച 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 200 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 18 പേരുടെ രോഗഉറവിടമറിയില്ല.
ദയ ക്ലസ്റ്റർ 11, പരുത്തിപ്പാറ ക്ലസ്റ്റർ 09, എലൈറ്റ് ക്ലസ്റ്റർ 01, എ ആർ ക്യാമ്പ് 59, അഴീക്കോട് ക്ലസ്റ്റർ 04, സ്പിന്നിങ്ങ് മിൽ ക്ലസ്റ്റർ 12, ജനത ക്ലസ്റ്റർ 01, ആർഎംഎസ് 01, ജൂബിലി ക്ലസ്റ്റർ 01, വാടാനപ്പിളളി ഫുഡ് മസോൺ 14, വാടാനപ്പിളളി ഫിഷ് മാർക്കറ്റ് 01, ആരോഗ്യപ്രവർത്തകർ 01, മറ്റ് സമ്പർക്കം 67, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 01, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ 03 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. ഇതിൽ 60 വയസ്സിന് മുകളിൽ പ്രായമുളള 7 പുരുഷൻമാരും 8 സ്ത്രീകളും 10 വയസ്സിൽ താഴെ പ്രായമുളള 3 ആൺകുട്ടികളും 4 പെൺകുട്ടികളും ഉൾപ്പെടുന്നു.
പാലക്കാട് 42 പേർക്ക് കോവിഡ്; 93 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേർ, വിദേശത്ത് നിന്ന് വന്ന ഒരാൾ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേർ എന്നിവർ ഉൾപ്പെടും. 93 പേർ രോഗമുക്തി നേടി.
മലപ്പുറത്ത് 614 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് 614 പേര് വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായി. ഇതുവരെ 8083 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
ഇന്ന് 178 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 161 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് പേര്‍ക്ക് രോഗ ഉറവിടമറിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
കോഴിക്കോട്ട് 167 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 137 പേര്‍ക്ക്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 167 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ 3 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 137 പേര്‍ക്ക് രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി.
കോര്പ്പറേഷന് പരിധിയില്‍ സമ്പര്‍ക്കം വഴി 56 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരില്‍ 26 പേര്‍ക്കും വേളത്ത് ഒന്‍പത് പേര്‍ക്കും സമ്പര്‍ക്കം വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1735 ആയി. 272 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു.
വയനാട് 84 പേര്‍ക്ക് കോവിഡ്
വയനാട് ജില്ലയില്‍ ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്കുമാണ് രോഗബാധ. 28 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1644 ആയി. ഇതില്‍ 1370 പേര് രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കണ്ണൂരിൽ 115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കണ്ണൂർ ജില്ലയില്‍ 115 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 101 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും ഒന്‍പതു പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
65 പേര് രോഗമുക്തി നേടി ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3998 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 65 പേരടക്കം 2992 പേര് ആശുപത്രി വിട്ടു.
കാസര്‍ഗോട്ട് 236 പേര്‍ക്ക് രോഗബാധ; സമ്പര്‍ക്കത്തിലൂടെ 225 പേര്‍ക്ക്
കാസര്‍ഗോഡ് ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 225 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 70 പേര് രോഗമുക്തി നേടി.
രോഗവ്യാപനം അതിരൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച കോവിഡ് വ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ മുന്നറിയിപ്പ് നൽകി. അടുത്ത രണ്ടാഴ്ച കേരളത്തിൽ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ചെറിയ രോഗലക്ഷണമുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തതിനാൽ രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്. വീട്ടില്‍ ആര്‍ക്കെങ്കിലും ലക്ഷണമുണ്ടെങ്കില്‍ എല്ലാവരും മാസ്ക് ധരിക്കണം. കൊറോണ എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ട്-ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്ത് കോവിഡ് ബാധിതർ 40 ലക്ഷത്തിലേക്ക്
രാജ്യത്ത് കോവിഡ് വ്യാപനം വലിയ രീതിയിൽ തുടരുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ എൺപതിനായിരത്തിലധികം കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച രാവിലെ പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിൽ ആയിരത്തിലധികം കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,936,747 ആണ്. കോവിഡ് ബാധിച്ച് 68.472 പേരാണ് രാജ്യത്ത് മരിച്ചത്. നിലവിൽ 831124 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 3037151 പേർ രോഗമുക്തി നേടി.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.64 കോടി കടന്നു
വലിയ രീതിയിലാണ് ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലായി കോവിഡ് വ്യാപനം തുടരുന്നത്. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2.64 കോടിയും കടന്ന് കുതിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 26,456,951 പേർക്ക് കോവിഡ് രോഗബാധ കണ്ടെത്തി. ഇവരിൽ 18,646,422 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മരണസംഖ്യയും ഉയരുകയാണ് 872,499 പേരാണ് കോവിഡ് മൂലം ഇതുവരെ ലോകത്ത് മരണപ്പെട്ടത്.
രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. ഇന്നലെ രാജ്യത്ത് നാൽപ്പതിനായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63 ലക്ഷx കടന്നു. രാജ്യത്ത് രണ്ട് ലക്ഷത്തോളം പേർക്ക് ഇതുവരെ വൈറസ് ബാധമൂലം ജീവൻ നഷ്ടമായി.
ബ്രസീലിലും രോഗവ്യാപനം വലിയ രീതിയിൽ തന്നെ തുടരുന്നു. ബ്രസീലിൽ 40 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 124729 പേർ വൈറബാധമൂലം മരണപ്പെട്ടുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.