തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം രണ്ടായിരത്തിൽ താഴെയായിരുന്നു. ഓണാഘോഷ ദിവസങ്ങളെത്തുടർന്ന് കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം കുറഞ്ഞതാണ് രോഗം സ്ഥിരീകരിക്കുന്നതിന്റെ എണ്ണം കുറയാൻ കാരണമെന്ന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പരിശോധനയുടെയും പരിശോധനയിൽ പോസിറ്റീവ് ലഭിക്കുന്നതിന്റെയും അനുപാതമായ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായിരുന്നു എന്നത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓണാഘോഷ സമയത്ത് കോവിഡ് വ്യാപനം കൂടിയിരിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിലുണ്ടായ അധിക രോഗബാധ ഇനിയുള്ള ദിവസങ്ങളിലാവും സ്ഥിരീകരിക്കുക. കരുതൽ നടപടികൾക്ക് ജനങ്ങൾ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ മാസത്തോടെ കോവിഡ് വ്യാപനം കുതിച്ചുയരാം എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1950 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 21,516 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,732 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 28 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ജില്ലയിലെ 4, കണ്ണൂര്‍ ജില്ലയിലെ 3, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 2 വീതവും, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
- തിരുവനന്തപുരം -317
- എറണാകുളം-164
- കോട്ടയം-160
- കാസര്‍ഗോഡ്-133
- കോഴിക്കോട്-131
- പത്തനംതിട്ട-118
- തൃശൂര്‍-93
- മലപ്പുറം-91
- ആലപ്പുഴ-87
- കണ്ണൂര്‍-74
- കൊല്ലം-65
- പാലക്കാട്-58
- ഇടുക്കി-44
- വയനാട്-18
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- തിരുവനന്തപുരം-299
- എറണാകുളം-135
- കോട്ടയം-158
- കാസര്‍ഗോഡ്-118
- കോഴിക്കോട്-122
- പത്തനംതിട്ട-97
- തൃശൂര്‍-90
- മലപ്പുറം-85
- ആലപ്പുഴ-83
- കണ്ണൂര്‍-64
- കൊല്ലം-55
- പാലക്കാട്-50
- ഇടുക്കി-20
- വയനാട്-15
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം-343
- ആലപ്പുഴ-212
- മലപ്പുറം- 210
- എറണാകുളം- 209
- കോഴിക്കോട്-186
- കാസര്‍ഗോഡ്-167
- തൃശൂര്‍-145
- കണ്ണൂര്‍-137
- കോട്ടയം-117
- കൊല്ലം-81
- പാലക്കാട്-68
- പത്തനംതിട്ട-36
- ഇടുക്കി -22
- വയനാട്-17
10 മരണങ്ങൾ സ്ഥിരീകരിച്ചു
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 29 ന് മരണമടഞ്ഞ തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84), തിരുവനന്തപുരം പുല്ലുവിള സ്വദേശി കൃഷ്ണന് ആശാരി (86), ആഗസറ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന് (81), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി രാജേന്ദ്രന് (52), തിരുവനന്തപുരം പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സിബി (29), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ചെന്നിലോട് സ്വദേശിനി ശാന്ത (75) എന്നിവരുടെ മരണകാരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 315 ആയി.
1,92,168 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,168 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,135 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,033 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1703 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 30,342 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,342 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,55,568 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,80,540 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
എട്ട് പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ മേലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 4, 5), നെന്മണിക്കര (സബ് വാര്‍ഡ് 1, 2), തളിക്കുളം (വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുറിച്ചി (1), ഉഴവൂര്‍ (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 6), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 1, 13), കൊല്ലം ജില്ലയിലെ മൈലം (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (വാര്‍ഡ് 8), തച്ചനാട്ടുകര (6), വടക്കാഞ്ചേരി (8), തെങ്കര (1, 16, 17), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോട്ടനാട് (8, 12, 13 (സബ് വാര്‍ഡ്), താന്നിത്തോട് (6), കൊല്ലം ജില്ലയിലെ മേലില (9), പേരയം (12), കോട്ടയം ജില്ലയിലെ മുളക്കുളം (3), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡാജെ (9), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (8, 9, 11, 12, 14, 17), ആലപ്പുഴ ജില്ലയിലെ നെടുമുടി (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 569 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഏറ്റവും കൂടുതൽ രോഗബാധ തിരുവനന്തപുരത്ത്; രോഗമുക്തിയും
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 317 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് മറ്റൊരു ജില്ലയിലും ഇരുന്നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 299 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 343 പേർ ഇന്ന് ജില്ലയിൽ രോഗമുക്തരായി.
കൊല്ലത്ത് 65 പേർക്ക് കോവിഡ്
കൊല്ലം ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 8 പേർക്കും സമ്പർക്കം മൂലം 55 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 81 പേർ രോഗമുക്തി നേടി.
പത്തനംതിട്ടയിൽ 118 പേര്‍ക്ക് കോവിഡ്
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 101 പേര് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 16 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 98 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ആലപ്പുഴയിൽ 87 പേർക്ക് കോവിഡ്; 212 പേർ രോഗമുക്തരായി
ഇന്ന് ആലപ്പുഴ ജില്ലയിൽ 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 212 പേർ രോഗമുക്തരായി.
കോട്ടയത്ത് 160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോട്ടയം ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതരായി. ആകെ 2260 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
പുതിയ രോഗികളില്‍ 21 പേര് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. എരുമേലി -15, ഈരാറ്റുപേട്ട-14, ഉഴവൂര്‍, നെടുംകുന്നം-9 വീതം, ചങ്ങനാശേരി-7, പുതുപ്പള്ളി, പാമ്പാടി, കൂരോപ്പട, മാടപ്പള്ളി-6 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവർ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.
രോഗം ഭേദമായ 111 പേർ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1543 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4353 പേര് രോഗബാധിതരായി. 2807 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14997 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
ഇടുക്കിയിൽ 44 പേർക്ക് കോവിഡ്
ജില്ലയിൽ 44 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് 20 പേർക്ക് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 22 പേർ ഇന്ന് രോഗമുക്തി നേടി.
എറണാകുളത്ത് 164 പേർക്ക് രോഗബാധ
എറണാകുളം ജില്ലയിൽ ഇന്ന് 164 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 135 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 209 പേർ ഇന്ന് ജില്ലയിൽ രോഗമുക്തരായി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1452 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1329 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 538 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
തൃശൂരിൽ 93 പേർക്ക് കോവിഡ്; 91 പേരും സമ്പർക്കം വഴി
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 93 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 91 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 12 പേരുടെ രോഗഉറവിടമറിയില്ല. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിന് മുകളിൽ പ്രായമുളള 4 പുരുഷൻമാരും 3 സ്ത്രീകളും 10 വയസ്സിൽ താഴെ പ്രായമുളള 4 ആൺകുട്ടികളും 3 പെൺകുട്ടികളും ഉൾപ്പെടുന്നു.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1382 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4813 ആണ്. ഇതുവരെ രോഗമുക്തരായത് 3373 പേരാണ്.
പാലക്കാട് 58 പേർക്ക് കോവിഡ്; 68 പേർ രോഗമുക്തി നേടി
പാലക്കാട് ജില്ലയിൽ ഇന്ന് 58 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 33 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 18 പേർ എന്നിവർ ഉൾപ്പെടും. 68 പേർ രോഗമുക്തി നേടി.
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവ്
മലപ്പുറം ജില്ലയിൽ ഇന്ന് മുൻ ദിവസങ്ങളെ അപേക്ഷിച്ച് പുതുതായി സ്ഥിരീകരിച്ച കോവിഡ് രോഗബാധ കുറവാണ്. ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 78 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 210 പേര് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 7,469 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
46,966 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ആര്.ടി.പി.സി.ആര്, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 97,319 സാമ്പിളുകളില്‍ 1,251 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
കോഴിക്കോട്ട് 131 പേർക്ക് കോവിഡ്, രോഗമുക്തി 186
കോഴിക്കോട് ജില്ലയില്‍ ഇന്ന് 131 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 118 പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കോര്പ്പറേഷന് പരിധിയില്‍ സമ്പര്‍ക്കം വഴി 30 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയില്‍ 21 പേര്‍ക്കും മാവൂരില്‍ 10 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1844 ആയി. 186 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു.
ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് രോഗമുക്തി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്.
വയനാട് ജില്ലയിൽ 18 പേര്‍ക്ക് കോവിഡ്; 17 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗബാധ. 17 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര് രോഗമുക്തരായി. 222 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കണ്ണൂരിൽ 74 പേര്‍ക്ക് കൂടി കൊവിഡ്; 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂർ ജില്ലയില്‍ 74 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ആറു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3883 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 140 പേരടക്കം 2927 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര് ഉള്‍പ്പെടെ 38 പേര് മരണപ്പെട്ടു. ബാക്കി 918 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
കാസര്‍ഗോട്ട് 133 പേര്‍ക്ക് കൂടി കോവിഡ്
കാസര്‍ഗോട് ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര് വിദേശത്ത് നിന്നെത്തിയവരുമാണ്. 170 പേര് രോഗമുക്തി നേടി.
വീടുകളില്‍ 5587 പേരും സ്ഥാപനങ്ങളില്‍ 887 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6474 പേരാണ്. പുതിയതായി 306 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1254 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 697 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 220 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
ശ്വാസകോശ സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള സാങ്കേതികവിദ്യയുമായി ശ്രീചിത്ര
ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരുടെ ശ്വസന നാളിയില്‍ അടിഞ്ഞുകൂടുന്ന സ്രവങ്ങള്‍ അതതുസമയം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. കൊറോണാ, ഫ്ളൂ, ക്ഷയം തുടങ്ങിയ ശ്വാസകോശങ്ങളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികള്‍ പിടിപെട്ട രോഗികളുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയില്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയിലെ ഗവേഷകര്‍, തീവ്രപരിചരണ വിഭാഗങ്ങളിലും വാര്‍ഡുകളിലും ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ശ്വാസകോശസ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുത്തു. സക്ഷന്‍ ഉപകരണങ്ങളില്‍ ഘടിപ്പിക്കാനുള്ള അണുനാശിനി അടങ്ങിയിട്ടുള്ള ദ്രവ ആഗിരണശേഷിയോട് കൂടിയ ബാഗുകളാണ് ശ്രീചിത്ര നിര്‍മ്മിച്ചിരിക്കുന്നത്. ‘അക്രിലോസോര്‍ബ്’ എന്ന് പേരിട്ടിരിക്കുന്ന ബാഗിലേക്ക് വലിച്ചെടുക്കപ്പെടുന്ന സ്രവങ്ങള്‍ ഖരാവസ്ഥയില്‍ എത്തുന്നതിനാല്‍ സുരക്ഷിതമായി സാധാരണ ജൈവമാലിന്യ നിര്‍മാര്‍ജ്ജന രീതി വഴി നശിപ്പിക്കാം.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ശ്വാസകോശത്തില്‍ നിന്നുള്ള സ്രവങ്ങള്‍ കുപ്പികളില്‍ ശേഖരിച്ച് അണുനശീകരണത്തിന് ശേഷം പ്രത്യേക സംവിധാനത്തിലൂടെ ഒഴുക്കി കളയുന്നതാണ് ഇപ്പോഴത്തെ രീതി. മികച്ച അണുനശീകരണ സംവിധാനങ്ങള്‍ ഇല്ലാത്തപക്ഷം ഈ പ്രക്രിയയ്ക്കിടെ അണുബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന താത്ക്കാലിക ചികിത്സാ കേന്ദ്രങ്ങളിലും ഇതുമൂലമുള്ള സുരക്ഷാ പ്രശ്നങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. ‘അക്രിലോസോര്‍ബ്’ അണുബാധയുള്ള സ്രവങ്ങളെ അണുവിമുക്തി വരുത്തി ഖരാവസ്ഥയിലാക്കി സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഹായിക്കുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇവയുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. അക്രിലോസോര്‍ബ് സ്രവനിര്മാര്ജ്ജന ബാഗുകളുടെ രൂപകല്‍പ്പനക്ക് പേറ്റന്റിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.
500 മില്ലീലിറ്റര്‍ സ്രവം ആഗിരണം ചെയ്യാന്‍ കഴിയുന്ന അക്രിലോസോര്‍ബ് ബാഗ് 100 രൂപയില്‍ താഴെ വിലയ്ക്ക് ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയും.
രാജ്യത്ത് 24 മണിക്കൂറിനിടെ 83,883 പേര്‍ക്ക് കോവിഡ്
രാജ്യത്ത് പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,883 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഒറ്റ ദിവസം ഇത്രയും കേസുകള്‍ ഇതാദ്യമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,53,407 ആയി. 8,15,538 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 29,70,493 ആളുകള്‍ കോവിഡില്‍ നിന്ന് മുക്തി നേടി.