തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 1114 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ 1112 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് ഇടുക്കി ജില്ലയിൽ മാത്രമാണ് നൂറിൽ കുറവ് രോഗബാധ. മറ്റ് 13 ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ. എട്ട് ജില്ലകളിൽ അഞ്ഞൂറിലധികം പുതിയ കോവിഡ് ബാധ ഇന്ന് റിപ്പോർട്ട് ചെയ്തു.

കോഴിക്കോട് ജില്ലയിൽ എണ്ണൂറിലധികമാണ് പുതിയ രോഗികൾ. ഇന്ന് 834 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.  തിരുവനന്തപുരം ജില്ലയിൽ 790 പേർക്കും മലപ്പുറം ജില്ലയിൽ 769 പേർക്കും  കൊല്ലം ജില്ലയിൽ 741 പേർക്കും രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ 645 പേർക്കും കോട്ടയം ജില്ലയിൽ 584 പേർക്കും രോഗം സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ 496 പേർക്കും കണ്ണൂര്‍ ജില്ലയിൽ 337 പേർക്കും പത്തനംതിട്ട ജില്ലയിൽ 203 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 156 പേർക്കും വയനാട് ജില്ലയിൽ 145 പേർക്കും ഇടുക്കി ജില്ലയിൽ 57 പേർക്കും രോഗ ബാധ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.  3,40,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ് .62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, കണ്ണൂര്‍ 10, തിരുവനന്തപുരം, മലപ്പുറം 7 വീതം, എറണാകുളം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 4, പത്തനംതിട്ട 3, പാലക്കാട് 2, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • എറണാകുളം – 1114
 • തൃശൂര്‍ – 1112
 • കോഴിക്കോട് – 834
 • തിരുവനന്തപുരം – 790
 • മലപ്പുറം – 769
 • കൊല്ലം – 741
 • ആലപ്പുഴ – 645
 • കോട്ടയം – 584
 • പാലക്കാട് – 496
 • കണ്ണൂര്‍ – 337
 • പത്തനംതിട്ട – 203
 • കാസര്‍ഗോഡ് – 156
 • വയനാട് – 145
 • ഇടുക്കി – 57

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • എറണാകുളം – 826
 • തൃശൂര്‍ – 1104
 • കോഴിക്കോട് – 797
 • തിരുവനന്തപുരം – 643
 • മലപ്പുറം – 719
 • കൊല്ലം – 735
 • ആലപ്പുഴ – 635
 • കോട്ടയം – 580
 • പാലക്കാട് – 287
 • കണ്ണൂര്‍ – 248
 • പത്തനംതിട്ട – 152
 • കാസര്‍ഗോഡ് – 143
 • വയനാട് – 139
 • ഇടുക്കി – 41

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം – 562
 • കൊല്ലം – 510
 • പത്തനംതിട്ട – 259
 • ആലപ്പുഴ – 571
 • കോട്ടയം – 743
 • ഇടുക്കി – 279
 • എറണാകുളം – 853
 • തൃശൂര്‍ – 582
 • പാലക്കാട് – 458
 • മലപ്പുറം – 994
 • കോഴിക്കോട് – 789
 • വയനാട് – 88
 • കണ്ണൂര്‍ – 480
 • കാസര്‍ഗോഡ് – 162

27 മരണങ്ങൾ സ്ഥിരീകരിച്ചു

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1484 ആയി.

കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി. സോമന്‍ (63), എറണാകുളം ഉദ്യോഗമണ്ഡലം സ്വദേശി ടി.ടി. വര്‍ഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളികവല സ്വദേശി അബ്ദുള്‍ റഹ്മാന്‍ (82), പാരാപ്പിള്ളി സ്വദേശി സി.വി. ബാബു (61), കൊച്ചി സ്വദേശി കെ.ആര്‍. പുരുഷോത്തമന്‍ (74), കാക്കനാട് സ്വദേശി ഔസേപ്പ് (80), ഈസ്റ്റ് ഒക്കല്‍ സ്വദേശി തോമസ് (67), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മോഹന്‍ (57), ചങ്ങലൂര്‍ സ്വദേശി ചാക്കോ (73), പഴഞ്ഞി സ്വദേശി റോയ് പി ഡേവിഡ് (72), ചാമക്കാല സ്വദേശി ചന്ദ്രന്‍ (73), ആനന്ദപുരം സ്വദേശി ഗോവിന്ദന്‍ (74), പേരമംഗലം സ്വദേശി പൗളി ജോസഫ് (57), പാലക്കാട് കൊടുവായൂര്‍ സ്വദേശി കൃഷ്ണന്‍ (49), കൊപ്പം സ്വദേശി വി. വിജയന്‍ (59), മലപ്പുറം വെളിയങ്കോട് സ്വദേശിനി അയിഷുമ്മ (85), കുളത്തൂര്‍ സ്വദേശി ഇബ്രാഹിം (63), കോഴിക്കോട് കക്കോടി സ്വദേശിനി പ്രഭാവതി (47), ചങ്ങരോത്ത് സ്വദേശി ബാലകൃഷ്ണന്‍ (83), താമരശേരി സ്വദേശിനി സുബൈദ (57), വയനാട് മേപ്പാടി സ്വദേശിനി കോചി (82) എന്നിവരാണ് മരണമടഞ്ഞത്.

2,91,440 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,440 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,059 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,381 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3329 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 59,999 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 46,45,049 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

എട്ട് പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂര്‍ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 790 പേർക്ക് കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് 790 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 562 പേർ രോഗമുക്തരായി. നിലവിൽ 8,774 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 643 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഏഴു പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,971 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,005 പേർ വീടുകളിലും 171 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,983 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

പത്തനംതിട്ടയില്‍ 203 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ്-19 മൂലം ജില്ലയില്‍ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 169 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 30 പേരുണ്ട്.

ആലപ്പുഴയിൽ പുതിയ രോഗികൾ 645 പേർ; .635പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ 645 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4പേർവിദേശത്തു നിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 635പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 571പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 24110പേർ രോഗ മുക്തരായി. 8700പേർ ചികിത്സയിൽ ഉണ്ട്.

ഏറ്റവും കുറവ് രോഗികൾ ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 57 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 41 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 11 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പേർ രോഗമുക്തി നേടി.

തൃശൂരിൽ പുതിയ രോഗികൾ ആയിരത്തിലധികം

തൃശൂർ ജില്ലയിൽ ശനിയാഴ്ച 1112 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 582 പേർ രോഗമുക്തരായി. ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 1104 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി. രോഗ ഉറവിടം അറിയാത്ത 4 പേരുമുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 72 പുരുഷൻമാരും 86 സ്ത്രീകളും പത്ത് വയസ്സിനു താഴെ 49 ആൺകുട്ടികളും 47 പെൺകുട്ടികളുമുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10437 ആണ്. തൃശൂർ സ്വദേശികളായ 79 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 39,771 ആണ്. 29,006 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 496 പേർക്ക് രോഗബാധ; ഉറവിടം അറിയാത്തവർ 207 പേർ,

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 31) 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 287 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 207 പേർ, രണ്ട് ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 458 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 769 പേര്‍ക്ക് കോവിഡ്; 994 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 719 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ക്ക് ഉറവിടമറിയാതെയും വൈറസ്ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. അതിനിടെ 994 പേര്‍ ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇതുള്‍പ്പെടെ 42,111 പേരാണ് കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 834 പേർക്ക് കോവിഡ്; സമ്പര്‍ക്കം വഴി 811 പേര്‍ക്ക്

ജില്ലയില്‍ ഇന്ന് 834 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6960 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9491 ആയി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 789 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 145 പേര്‍ക്ക് കോവിഡ്; 88 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7075 ആയി. 6142 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 885 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 387 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 337 പേര്‍ക്ക് കൊവിഡ്

കണ്ണൂർ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 320 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ വിദേശത്തു നിന്നും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് 156 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

കാസർഗോഡ് ജില്ലയില്‍ ശനിയാഴ്ച 156 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായത്. നിലവില്‍ 1713 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

രാജ്യത്ത് ചികിത്സയിലുള്ളത് ആറ് ലക്ഷത്തിൽ താഴെ കോവിഡ് രോഗികൾ മാത്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 48,268 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 81,37,119 ആയി. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 74 ലക്ഷം കടന്നിരിക്കുകയാണ്. 74,32,829 പേർ ഇത് വരെ രോഗമുക്തി നേടി.

പ്രതിദിന കണക്ക് അര ലക്ഷത്തിൽ താഴെയായി തുടരുന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ആറ് ലക്ഷത്തിനും താഴെയെത്തി.

ഇന്നലെ 551 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,21,641 ആയി. നിലവിൽ 5,82,649 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 91.34% ശതമാനമാണ് രോഗമുക്തി നിരക്ക്.

സംസ്ഥാനത്ത് നിരോധനാജ്ഞ ഇന്ന് അവസാനിക്കും, അഞ്ച് ജില്ലകളിൽ തുടരും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്നു അവസാനിക്കും. നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

നിലവില്‍ അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടിയത്. മറ്റ് ജില്ലകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമറിയാം.

ഈ മാസം രണ്ടിനാണ് സംസ്ഥാനത്ത് ക്രിമിനല്‍ ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായിരുന്നു നടപടി.

കോവിഡുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ വരും മണിക്കൂറുകളിൽ വായനക്കാർക്കായി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.