തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 983 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇന്ന് വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ. ആറ് ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ.

എറണാകുളം ജില്ലയിൽ 802 പേർക്കും തിരുവനന്തപുരം ജില്ലയിൽ 789 പേർക്കും ആലപ്പുഴ ജില്ലയിൽ 788, പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.  കോഴിക്കോട് ജില്ലയിൽ 692 പേർക്കും മലപ്പുറം ജില്ലയിൽ 589 പേർക്കും  രോഗം സ്ഥിരീകരിച്ചു. കൊല്ലം, കണ്ണൂര്‍ ജില്ലകളിൽ നാന്നൂറിലധികമാണ് പുതിയ രോഗികൾ. കോട്ടയം, പാലക്കാട് ജില്ലകളിൽ മുന്നൂറിലധികവും, പത്തനംതിട്ട ജില്ലയിൽ ഇരുന്നൂറിലധികവും രോഗബാധ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 91,784 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,25,166 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 21, കണ്ണൂര്‍ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസര്‍ഗോഡ് 7, തൃശൂര്‍ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തൃശൂര്‍ 964, എറണാകുളം 594, തിരുവനന്തപുരം 625, ആലപ്പുഴ 686, കോഴിക്കോട് 664, മലപ്പുറം 547, കൊല്ലം 469, കണ്ണൂര്‍ 306, കോട്ടയം 385, പാലക്കാട് 189, പത്തനംതിട്ട 206, കാസര്‍ഗോഡ് 172, ഇടുക്കി 137, വയനാട് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 880, കൊല്ലം 451, പത്തനംതിട്ട 199, ആലപ്പുഴ 368, കോട്ടയം 1050, ഇടുക്കി 66, എറണാകുളം 600, തൃശൂര്‍ 1037, പാലക്കാട് 568, മലപ്പുറം 1300, കോഴിക്കോട് 1006, വയനാട് 99, കണ്ണൂര്‍ 679, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

26 മരണങ്ങൾ സ്ഥിരീകരിച്ചു

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂര്‍ സ്വദേശി യശോദ (73), വര്‍ക്കല സ്വദേശി റഷീദ് (82), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനി ശോഭന (60), കരുനാഗപ്പള്ളി സ്വദേശി ബേബി (72), ഹരിപ്പാട് സ്വദേശി രഘുകുമാര്‍ (60), ഇടുക്കി പീരുമേട് സ്വദേശി സഞ്ജീവ് (45), എറണാകുളം അഞ്ചുമല സ്വദേശിനി സുലേഖ അബൂബക്കര്‍ (58), തൃശൂര്‍ പുന്നയൂര്‍ സ്വദേശി കുഞ്ഞ് അബൂബക്കര്‍ (75), പാറാവ് സ്വദേശി പ്രസീദ് (42), മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഹംസ (53), ബിപി അങ്ങാടി സ്വദേശി യാഹു (68), വാളാഞ്ചേരി സ്വദേശിനി സുബൈദ (58), കണ്ണമംഗലം സ്വദേശിനി നഫീസ (66), പൊന്‍മല സ്വദേശി അഹമ്മദ് കുട്ടി (69), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഇബ്രാഹിം (75), ചിറ്റാരിപറമ്പ് സ്വദേശി കാസിം (64), അഴീക്കോട് സ്വദേശി കുമാരന്‍ (67), ഏച്ചൂര്‍ സ്വദേശി മുഹമ്മദ് അലി (72), വയനാട് കല്‍പ്പറ്റ സ്വദേശിനി ശാരദ (38), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1429 ആയി.

2,91,964 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,964 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,424 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,540 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2887 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 54,339 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,31,069 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

22 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 789 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് 789 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തരായി. നിലവില്‍ 8,678 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 625 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,559 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,042 പേര്‍ വീടുകളിലും 171 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,979 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

ആലപ്പുഴയിൽ 788 പേർക്ക് രോഗബാധ; 686പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ788 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർവിദേശത്തു നിന്നും 44പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 686പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.55 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 368പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 22817പേർ രോഗ മുക്തരായി. 8684പേർ ചികിത്സയിൽ ഉണ്ട്.

എറണാകുളത്ത് 802 പേർക്ക് കോവിഡ്; 600 പേർക്ക് രോഗമുക്തി

എറണാകുളം ജില്ലയിൽ ഇന്ന് 802 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ ആറ് പേരാണ്. ഉറവിടമറിയാത്തവർ 181 പേർ. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 594 പേരാണ്. 21 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 600 പേർ രോഗ മുക്തി നേടി.

ഇന്ന് 2473 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2333 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5315 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ രോഗബാധ തൃശൂരിൽ

ത്യശ്ശൂര്‍ ജില്ലയില്‍ ഇന്ന് 983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1037 പേര്‍ രോഗമുക്തരായി.ജില്ലയില്‍ സമ്പര്‍ക്കം വഴി 964 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. 11 പേരുടെ രോഗ ഉറവിടം അറിയില്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 67 പുരുഷന്‍മാരും 60 സ്ത്രീകളും പത്ത് വയസ്സിനു താഴെ 34 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളുമുണ്ട്. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9598 ആണ്. ത്യശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 37,563 ആണ്. 27,646 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

പാലക്കാട് 369 പേർക്ക് കോവിഡ്; 568 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 189 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേർ, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 18 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 568 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 589 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ 589 പേര്‍ക്ക് ഇന്ന് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ 547 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 31 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 1,300 പേര്‍ക്കാണ് രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 40,011 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 692 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 6 പേര്‍ക്കുമാണ് പോസിറ്റീവായത്. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 677 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6366 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9686 ആയി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1006 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഏറ്റവും കുറവ് രോഗികൾ വയനാട് ജില്ലയിൽ

വയനാട് ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 99 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6840 ആയി. 5945 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 857 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 331 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസർഗോട്ട് 187 പേര്‍ക്ക് കോവിഡ്; 182 പേര്‍ക്ക് രോഗമുക്തി

കാസർഗോഡ് ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18351 ആയി.

കോവിഡ് ചികിത്സയിലുണ്ടായിരുന്ന 182 പേര്‍ക്ക് കോവിഡ് 19 നെഗറ്റീവായി.ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16428 ആണ്. നിലവില്‍ ജില്ലയില്‍ 1740 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1161 പേരും വീടുകളില്‍ ചികിത്സയിലാണ്.

തൃശൂരിൽ ഒരാഴ്‌ചത്തേക്ക് കർശന നടപടി; വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും

കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. നഗരത്തിലെ തിരക്ക് കുറയ്‌ക്കുന്നതിനാണ് ഇത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്ന ആളുകളുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം വേണമെന്നും ഒരാഴ്‌ചത്തേക്ക് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി ഏ.സി.മൊയ്‌തീൻ പറഞ്ഞു.

“ജില്ലയിൽ കോവിഡ് വ്യാപനം അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് കൂടി രൂക്ഷമായേക്കാം. ഒരാഴ്‌ച കഴിഞ്ഞാൽ രോഗികളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ. പ്രതിരോധ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടക്കുന്നുണ്ട്. വീടുകളിൽ കയറി പ്രചാരണം നടത്തുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുകയാണ് വേണ്ടത്. ജില്ലയിലെ ആരോഗ്യ സംവിധാനം സജ്ജമാണ്. കോവിഡ് പരിശോധന ദിനംപ്രതി വർധിപ്പിക്കുന്നുണ്ട്,” മന്ത്രി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: കോവിഡ് വാക്‌സിൻ ആദ്യ ബാച്ച് എല്ലാവരിലും ഫലം കാണിക്കില്ല; നിരാശജനകമായ റിപ്പോർട്ടുകൾ

“നഗരത്തിലെ കടകളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തുറക്കുന്ന കടകളിൽ കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ അപര്യാപ്‌തതയുണ്ടെങ്കിൽ അത് കടകളിൽ എത്തിക്കും. കടകളിൽ കൂട്ടംകൂടുന്നത് ഒഴിവാക്കണം. ശക്തൻ, ജയ്‌ഹിന്ദ് മാർക്കറ്റുകൾ കർശന നിയന്ത്രണങ്ങളോടെ തുറക്കുന്ന കാര്യം പരിഗണനയിലാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമായേക്കും. അനാവശ്യമായി പുറത്തിറങ്ങരുത്. കടൽ കാണാനെന്നു പറഞ്ഞുപോലും ആളുകൾ പുറത്തിറങ്ങുന്നുണ്ട്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കും. ഇവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. ആരോഗ്യപ്രവർത്തകരും പൊലീസും നൽകുന്ന നിർദേശങ്ങൾ പാലിക്കണം,” മന്ത്രി കൂട്ടിച്ചേർത്തു.

ഏഴ് ദിവസംകൊണ്ട് ആറായിരത്തിലേറെ പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തൊണ്ണൂറ്റിനാലു തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കി. മുപ്പതു തദ്ദേശസ്ഥാപന പ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്‌ൻമെന്റ് സോണാക്കി മാറ്റി. ഈ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടും. കടകള്‍ രാത്രി ഏഴിനു ശേഷം തുറക്കാന്‍ അനുവദിക്കില്ല. ഉച്ചഭാഷണിയിലൂടെ നിയന്ത്രണങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. 49,881 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,40,203 ആയി. നിലവിൽ 6,03,687 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 73,15,989 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 56,480 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 517 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,20,527 ആയി ഉയർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.