ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് -19 പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. താനുമായി സമ്പർക്കം പുലർത്തിയിരുന്ന ആളുകൾ ആളുകളോട്  പരിശോധന നടത്താൻ അവർ ആവശ്യപ്പെട്ടു.

“ഒരു പ്രഖ്യാപനം നടത്തുമ്പോൾ ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്; അതിനാൽ ഞാൻ ഇവിടെ ലളിതമായി ഉപയോഗിക്കുന്നു – കോവിഡ് പരിശോധനയിൽ എനിക്ക് പോസിറ്റീവ് ഫലം ലഭിച്ചു. ഒപ്പം ഞാനുമായി സമ്പർക്കം പുലർത്തിയവരോട് എത്രയും വേഗം പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു,” സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്; മൂന്ന് ജില്ലകളിൽ ആയിരത്തിലധികം; ഒൻപത് ജില്ലകളിൽ അഞ്ഞൂറിലധികം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 1250 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, തൃശൂർ ജില്ലകളിലും ആയിരത്തിലധികമാണ് ഇന്ന് പുതുതായി സ്ഥിരീകരിച്ച കോവിഡ് രോഗബാധകളുടെ എണ്ണം. കോഴിക്കോട് ജില്ലയിൽ 1149 പേർക്കും, തൃശൂര്‍ ജില്ലയിൽ 1018 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് നൂറിലധികമാണ് പുതിയ രോഗബാധിതർ. ഒൻപത് ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. കൊല്ലം ജില്ലയിൽ 935 പേർക്കും ആലപ്പുഴ ജില്ലയിൽ 790 പേർക്കും തിരുവനന്തപുരം ജില്ലയിൽ 785 പേർക്കും തിരുവനന്തപുരം  ജില്ലയിൽ 785 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിൽ ഇന്ന് അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. പാലക്കാട് ജില്ലയിൽ നാന്നൂറിലധികവും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ ഇരുന്നൂറിലധികവും കോവിഡ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു.

Kerrala Covid-19 Tracker-സംസ്ഥാനത്ത്  ഇന്ന് 8790 പേര്‍ക്ക് കോവിഡ്

ഇന്ന് സംസ്ഥാനത്ത് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട്, കണ്ണൂര്‍ 19 വീതം, എറണാകുളം 7, തൃശൂര്‍ 6, കൊല്ലം 5, പത്തനംതിട്ട 4, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 3 വീതം, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • എറണാകുളം – 1250
 • കോഴിക്കോട് – 1149
 • തൃശൂര്‍ – 1018
 • കൊല്ലം – 935
 • ആലപ്പുഴ – 790
 • തിരുവനന്തപുരം – 785
 • കോട്ടയം – 594
 • മലപ്പുറം – 548
 • കണ്ണൂര്‍ – 506
 • പാലക്കാട് – 449
 • പത്തനംതിട്ട – 260
 • കാസര്‍ഗോഡ് – 203
 • വയനാട് – 188
 • ഇടുക്കി – 115

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • എറണാകുളം– 994
 • കോഴിക്കോട്– 1087
 • തൃശൂര്‍– 1005
 • കൊല്ലം– 923
 • ആലപ്പുഴ– 717
 • തിരുവനന്തപുരം – 582
 • കോട്ടയം– 588
 • മലപ്പുറം– 502
 • കണ്ണൂര്‍– 385
 • പാലക്കാട്– 218
 • പത്തനംതിട്ട– 198
 • കാസര്‍ഗോഡ്– 197
 • വയനാട്– 178
 • ഇടുക്കി– 72

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം – 594
 • കൊല്ലം – 459
 • പത്തനംതിട്ട – 265
 • ആലപ്പുഴ – 366
 • കോട്ടയം – 1020
 • ഇടുക്കി – 90
 • എറണാകുളം – 633
 • തൃശൂര്‍ – 916
 • പാലക്കാട് – 735
 • മലപ്പുറം – 1028
 • കോഴിക്കോട് – 720
 • വയനാട് – 137
 • കണ്ണൂര്‍ – 358
 • കാസര്‍ഗോഡ് – 339

27 മരണങ്ങൾ സ്ഥിരീകരിച്ചു

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1403 ആയി.

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79), നേമം സ്വദേശി സോമന്‍ (67), മലയിന്‍കീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരന്‍ നായര്‍ (75), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാര്‍ സ്വദേശി അബ്ദുള്‍ കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീന്‍ കുട്ടി (63), പാമിയാകുട സ്വദേശി സ്‌കറിയ ഇത്താഖ് (90), വേലൂര്‍ സ്വദേശിനി ടി.ടി. സിസിലി (78), ആലുവ സ്വദേശി അഷ്‌റഫ് (56), മുണ്ടംവേലി സ്വദേശി രാജന്‍ (85), തൃശൂര്‍ ചോലകോട് സ്വദേശി പുഷ്പകരന്‍ (63), പുഷ്പഗിരി ഗ്രാമം സ്വദേശിനി മുത്തുലക്ഷ്മി (89), കുന്നംകുളം സ്വദേശി എം.കെ. മണി (92), പവറാട്ടി സ്വദേശിനി മേരി തോമസ് (65), കടവല്ലൂര്‍ സ്വദേശി ബഷീര്‍ അഹമ്മദ് (67), ഒല്ലൂര്‍ സ്വദേശി ശങ്കരന്‍ (76), സുരഭി നഗര്‍ സ്വദേശി സോളമന്‍ (55), കൊറട്ടി സ്വദേശി ഗോപാലന്‍ (67), തേങ്ങാമുക്ക് സ്വദേശിനി ജാനകി (83), പാലക്കാട് വിക്‌ടോറിയ കോളേജ് സ്വദേശി എ.ഇ. മുഹമ്മദ് ഇസ്മയില്‍ (51), നാട്ടുകല്‍ സ്വദേശി ജുനിയാത്ത് (48), മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടി (57), കോഴിക്കോട് കാപ്പില്‍ സ്വദേശി പ്രമോദ് ദാസ് (50), വയനാട് വടുവഞ്ചാല്‍ സ്വദേശിനി ചിന്നമ്മ (80) എന്നിവരാണ് മരണമടഞ്ഞത്.

2,90,504 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,68,506 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,998 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 66,980 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 44,076,730സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂര്‍ (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18), കോട്ടയം ജില്ലയിലെ മാടപ്പള്ളി (14, 18), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10, 16), ചാലിശേരി (1), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍ (5 സബ് വാര്‍ഡ്, 4), എറണാകുളം ജില്ലയിലെ പിറവം (സബ് വാര്‍ഡ് 1), തൃശൂര്‍ ജില്ലയിലെ വേലൂര്‍ (2), കൊല്ലം ജില്ലയിലെ കടക്കല്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 687 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 785 പേർക്കു കൂടി കോവിഡ്; 594 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 785 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 594 പേർ രോഗമുക്തരായി. നിലവിൽ 8,778 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 582 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 22 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,013 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,499 പേർ വീടുകളിലും 171 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,556 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

കൊല്ലത്ത് പുതിയ രോഗികൾ 935

കൊല്ലം ജില്ലയിൽ ഇന്ന് 935 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 923 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കും, 5 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 459 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 260 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 3 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 203 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 227 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 38 പേരുണ്ട്.

ആലപ്പുഴയിൽ 790 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4പേർവിദേശത്തു നിന്നും 57പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .717പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 366പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 22449പേർ രോഗ മുക്തരായി. 8264പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 594 പേർക്ക് കോവിഡ്; ജില്ലയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധ

കോട്ടയം ജില്ലയില്‍ 594 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. 1020 പേര്‍ക്ക് രോഗം ഭേദമായി. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 590 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാളും രോഗികളില്‍ ഉൾപ്പെടുന്നു. പുതിയതായി 4938 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 290 പുരുഷന്‍മാരും 224 സ്ത്രീകളും 80 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 6964 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 22326 പേര്‍ കോവിഡ് ബാധിതരായി. 15327 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കുറവ് രോഗബാധ ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 115 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 72 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 24 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 17 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 1250 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്തവർ 235 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 994പേർ. വിദേശത്തു നിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തിയവർ 14 പേരാണ്. ഇന്ന് 633 പേർ രോഗ മുക്തി നേടി.

​ ഇന്ന് 1990 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1849 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7372 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിൽ ആയിരത്തിലധികം പുതിയ രോഗികൾ

തൃശൂർ ജില്ലയിൽ ഇന്ന് ആയിരത്തിലധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 1018 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1005 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 916 പേർ ഇന്ന് രോഗമുക്തി നേടി.

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന: പുതുക്കിയ നിരക്കുകൾ

സർക്കാർ ഉത്തരവ് പ്രകാരം തൃശൂർ ജില്ലയിലെ സ്വകാര്യ ലാബുകളിലെ കോവിഡ് – 19 പരിശോധനയുടെ പുതുക്കിയ നിരക്കുകൾ ചുവടെ ചേർക്കുന്നു.

 • ആർ.ടി.പി.സി.ആർ(ഓപ്പൺ സിസ്റ്റം) 2100 രൂപ, ട്രൂനാറ്റ് ടെസ്റ്റ് 2100 രൂപ
 • ആന്റിജൻ ടെസ്റ്റ് 625 രൂപ, ജീൻ എക്‌സ്‌പെർട്ട് 2500 രൂപ.

മേൽ നിരക്കുകളേക്കാൾ കൂടുതൽ തുക ഏതെങ്കിലും ലാബുകൾ ഈടാക്കുകയാണെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസറെ(ആരോഗ്യം), ചുവടെ തന്നിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.

ഇ -മെയിൽ വിലാസം : dmohtsr@gmail.com

പാലക്കാട് 449 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 218 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 230 പേർ, ഇതര സംസ്ഥാനത്തുനിന്ന് വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 735 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 548 പേര്‍ക്ക് കോവിഡ്; 1,028 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് ഇന്ന് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ 502 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 41 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും വൈറസ്ബാധയുണ്ടായി.

1,028 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 38,711 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട് ജില്ലയിൽ 1149 പേർക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1149 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1106 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്.

8711 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9995 ആയി. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 720 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 188 പേര്‍ക്ക് കോവിഡ്; 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 137 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പേര്‍ ഉള്‍പ്പെടെ 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്ന് പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി എത്തിയതാണ.്

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6747 ആയി. 5819 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 882 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 328 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 385 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 358 പേർ രോഗമുക്തി നേടി.

കാസർഗോട്ട് 203 പേര്‍ക്ക് കോവിഡ്; 360 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 360 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

പുതിയതായി രണ്ട് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ചെങ്കള പഞ്ചായത്തിലെ അക്ബര്‍ അലി (75), ഉദുമ പഞ്ചായത്തിലെ മറിയുമ്മ (82) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം 183 ആയി.

ആറ് ദിവസത്തിനിടെ ആറായിരത്തിനടുത്ത് രോഗികൾ; തൃശൂരിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച് തൃശൂർ ജില്ല. ദിനംപ്രതി രോഗവ്യാപനം രൂക്ഷമാകുകയാണ്. ആറ് ദിവസത്തിനിടെ ആറായിരത്തിനടുത്ത് ആളുകൾക്കാണ് തൃശൂരിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് തൃശൂരിലാണ്. ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ക്രിട്ടിക്കല്‍ കണ്ടെയ്‌ൻമെന്റ് സോണുകളില്‍ തൃശൂര്‍ കോർപ്പറേഷൻ പരിധിയും അഞ്ചു നഗരസഭാ പ്രദേശങ്ങളും ഉള്‍പ്പെടുന്നു.

Read Also: കോവിഡ് നെഗറ്റീവ്; ഒരാഴ്‌ച കൂടി നിരീക്ഷണത്തിൽ തുടരുമെന്ന് പൃഥ്വിരാജ്

സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കലക്‌ടർ നിർദേശം നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങരുത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കടകളില്‍ കച്ചവടം നടത്തരുതെന്നാണ് നിര്‍ദേശം. മുപ്പതിലേറെ രോഗികളുള്ള പ്രദേശം പൂര്‍ണമായും അടച്ചിടും. പല പഞ്ചായത്തുകളിലും രോഗവ്യാപനം തീവ്രമാകുകയാണ്.

ജയ്‌ഹിന്ദ്, ശക്തൻ മാർക്കറ്റുകൾ ഏറെ ദിവസമായി അടഞ്ഞുകിടക്കുകയാണ്. മാർക്കറ്റുകൾ അടഞ്ഞുകിടക്കുന്നതിനാൽ ജില്ലയിൽ പച്ചക്കറി സാധനങ്ങൾക്ക് അനിയന്ത്രിതമായി വില വർധിക്കുന്ന സാഹചര്യവുമുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ല പൂർണമായി അടച്ചിട്ടതുപോലെ തൃശൂരിൽ നിയന്ത്രണം കടുപ്പിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,893 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 79,90,322 ആയി ഉയർന്നു. നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത് 6,10,803 പേരാണ്. ഇതുവരെ 72,59,509 പേർ കോവിഡ് മുക്തി നേടി. ഇന്നലെ മാത്രം 58,439 പേർ രോഗമുക്തി നേടിയതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 508 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,20,010 ആയി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.