തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 1011 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.  കോഴിക്കോട്, എറണാകുളം ജില്ലകളിൽ എണ്ണൂറിലധികം പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കോഴിക്കോട്ട് 869 പേർക്കും എറണാകുളത്ത് 816 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 712 പേർക്കും മലപ്പുറം ജില്ലയിൽ  653 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. ആലപ്പുഴ,  കൊല്ലം ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. ആലപ്പുഴയിൽ 514 പേർക്കും കൊല്ലത്ത് 522 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്ത് വയനാട് ജില്ലയിൽ മാത്രമാണ് നൂറിൽ കുറവ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറ്റ് 13 ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ. കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ മുന്നൂറിലധികമാണ് പുതിയ രോഗികൾ. കണ്ണൂർ ജില്ലയിൽ ഇരുന്നൂറിലധികവും ഇടുക്കി കാസർഗോഡ് ജില്ലകളിൽ നൂറിലധികവും പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ 87 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കോവിഡ്

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.  . കോവിഡ് പോസിറ്റീവ് ആയതിനാൽ താൻ ഐസൊലേഷനിൽ പ്രവേശിച്ചതായി ശക്തികാന്ത ദാസ് ട്വിറ്ററിൽ അറിയിച്ചു. തനിക്ക് രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

താനുമായി ഇടപഴകിയവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിസർവ് ബാങ്കിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ നടക്കും. താൻ വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.

Kerala Covid-19 Wrap- സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് 7649 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 96,585 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,94,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതം, കോഴിക്കോട് 11, എറണാകുളം 9, മലപ്പുറം 8, തൃശൂര്‍ 5, പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • തൃശൂര്‍- 1011
 • കോഴിക്കോട്- 869
 • എറണാകുളം- 816
 • തിരുവനന്തപുരം- 712
 • മലപ്പുറം-  653
 • ആലപ്പുഴ-542
 • കൊല്ലം- 527
 • കോട്ടയം- 386
 • പാലക്കാട്- 374
 • പത്തനംതിട്ട- 303
 • കണ്ണൂര്‍- 274
 • ഇടുക്കി- 152
 • കാസര്‍ഗോഡ്- 137
 • വയനാട്- 87

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തൃശൂര്‍- 994
 • കോഴിക്കോട്- 834
 • എറണാകുളം- 416
 • തിരുവനന്തപുരം- 559
 • മലപ്പുറം- 612
 • ആലപ്പുഴ- 514
 • കൊല്ലം- 522
 • കോട്ടയം- 320
 • പാലക്കാട്- 195
 • പത്തനംതിട്ട- 231
 • കണ്ണൂര്‍- 202
 • ഇടുക്കി- 87
 • കാസര്‍ഗോഡ്- 126
 • വയനാട്- 82

ഇന്ന് രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 941
 • കൊല്ലം- 529
 • പത്തനംതിട്ട- 106
 • ആലപ്പുഴ- 869
 • കോട്ടയം- 299
 • ഇടുക്കി -91
 • എറണാകുളം- 1116
 • തൃശൂര്‍- 483
 • പാലക്കാട്- 419
 • മലപ്പുറം- 1052
 • കോഴിക്കോട്- 733
 • വയനാട്- 133
 • കണ്ണൂര്‍- 537
 • കാസര്‍ഗോഡ്- 341

26 മരണങ്ങൾ സ്ഥിരീകരിച്ചു

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1332 ആയി.

തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂര്‍ സ്വദേശി സുബൈദ ബീവി (68), പേയാട് സ്വദേശി കൃഷ്ണന്‍കുട്ടി (72), ചിറയിന്‍കീഴ് സ്വദേശി ബാബു (66), നാവായിക്കുളം സ്വദേശി അശോകന്‍ (60), സാരഥി നഗര്‍ സ്വദേശി എ.ആര്‍. സലീം (60), മണക്കാട് സ്വദേശി അബ്ദുള്‍ റസാഖ് (75), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ജയമ്മ (48), കായംകുളം സ്വദേശി ഭാസ്‌കരന്‍ (84), ചേര്‍ത്തല സ്വദേശി ഗോപാലകൃഷ്ണന്‍ (77), അവാലുകുന്ന് സ്വദേശിനി തങ്കമ്മ (83), ചമ്പക്കുളം സ്വദേശി കൃഷ്ണകുമാര്‍ (58), പത്തനംതിട്ട തിരുവല്ല സ്വദേശിനി അലീന (24), കോട്ടയം മീനച്ചില്‍ സ്വദേശി കെ.എസ്. നായര്‍ (72), എറണാകുളം വടക്കേക്കര സ്വദേശി എം.കെ. പപ്പു (87), വാവക്കാട് സ്വദേശിനി രാജമ്മ (83), പാലകിഴ സ്വദേശിനി മറിയാമ്മ പത്രോസ് (88), ചൊവ്വര സ്വദേശിനി കെ.എ. സുബൈദ (65), ഇടയാര്‍ സ്വദേശിനി കുമാരി (62), മലപ്പുറം സ്വദേശി അലാവി (75), എളംകുളം സ്വദേശി ഗോവിന്ദന്‍ (74), തെയ്യാത്തുംപാടം സ്വദേശിനി മേരി (75), ഒമച്ചാപുഴ സ്വദേശി മുഹമ്മദ് (60), ചെറുശോല സ്വദേശിനി സുഹര്‍ബി (45), വാളാഞ്ചേരി സ്വദേശിനി യശോദ (65), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി കെ. ആനന്ദന്‍ (76) എന്നിവരാണ് മരണമടഞ്ഞത്.

2,82,568 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,568 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,59,651 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3439 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 48,212 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 43,28,416 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

58 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 58 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 669 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ടയിൽ 303 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 303 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 252 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്

ആലപ്പുഴ ജില്ലയിൽ 542 പേർക്ക് രോഗബാധ

ഇന്ന് ആലപ്പുഴ ജില്ലയിൽ542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 514പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 869 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ ഇതുവരെ 21054പേർ രോഗ മുക്തരായി. 7890 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 386 പേർക്ക് കോവിഡ്; 383 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 386 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 383 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 3132 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 194 പുരുഷന്‍മാരും 146 സ്ത്രീകളും 46 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 296 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7247 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 21145 പേര്‍ കോവിഡ് ബാധിതരായി. 13864 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19081 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 152 പേർക്ക് കോവിഡ്

ഇടുക്കി ജില്ലയിൽ ഇന്ന്152 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 19 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്

എറണാകുളത്ത് 816 പേർക്ക് രോഗബാധ; 1116 പേർക്ക് രോഗമുക്തി

എറണാകുളം ജില്ലയിൽ ഇന്ന് 816 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്തവർ 286 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 516 പേർ. ഇന്ന് 1116 പേർ രോഗ മുക്തി നേടി.

ഇന്ന് 1817 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2258 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5377 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ രോഗബാധ തൃശൂരിൽ

തൃശൂർ ജില്ലയിൽ ഞായറാഴ്ച 1011 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 483 പേർ രോഗമുക്തരായി. ജില്ലയിൽ സമ്പർക്കം വഴി 1010 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ ഉറവിടം അറിയില്ല. 7 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രന്റ് ലൈൻ വർക്കർമാർക്കും മറ്റു സംസ്ഥാനത്തു നിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10292 ആണ്. തൃശൂർ സ്വദേശികളായ 107 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34352 ആണ്. 23867 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 374 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 195 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 173 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 419 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

മലപ്പുറത്ത് 653 പേര്‍ക്ക് കോവിഡ്; 1,052 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 653 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നും സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത്. 612 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ സ്ഥിരീകരിച്ചത്. 22 പേര്‍ ഉറവിടമറിയാതെയും രോഗബാധിതരായി. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ഇന്ന് 1,052 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 35,688 ആയി. .

ഏറ്റവും കുറവ് രോഗികൾ വയനാട് ജില്ലയിൽ

വയനാട് ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 133 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6428 ആയി. 5464 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 42 പേര്‍ മരണപ്പെട്ടു. നിലവില്‍ 922 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 356 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസർഗോട്ട് 137 പേര്‍ക്ക് കോവിഡ്

ഇന്ന് കാസര്‍കോട് ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 342 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 4143 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4970 പേരാണ്. പുതിയതായി 374 പേരെ കൂടി നിരീക്ഷണത്തിലാക്കി. 315 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 340 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 410പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 124256 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

കോവിഡിൽ രാജ്യത്തിന് ആശ്വാസം: രോഗമുക്തി നിരക്ക് ഉയർന്നു, മരണ നിരക്ക് കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 578 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 1,18,534 ആയി.

അതേസമയം, രാജ്യത്തെ കോവിഡ് മരണ നിരക്ക് 98 ദിവസത്തെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന്. രോഗമുക്തി നിരക്ക് 90 ശതമാനമായി. 1.51 ശതമാനമാണ് മരണ നിരക്ക്. രോ​ഗമുക്തി നിരക്ക് 90 ശതമാനമായി എന്നതാണ് ശ്രദ്ധേയം.

ഇന്നലെ 62077 പേ‌ർ കൂടി രോ​ഗമുക്തി നേടിയതോടെ രാജ്യത്തെ ആകെ രോ​ഗമുക്തരുടെ എണ്ണം 70,78,123 ആയി. നിലവിൽ 6,68,154 പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.