തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്കാണ്  കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1170 പേർക്കാണ് ഇന്ന് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലും ആയിരത്തിലധികമാണ് പുതിയ രോഗികൾ. തിരുവനന്തപുരം ജില്ലയിൽ ഇന്ന് തൊള്ളായിരത്തിലധികമാണ് പുതിയ രോഗികൾ. 909 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട്, കൊല്ലം, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ഇന്ന് എഴുന്നൂറിലധികമാണ് പുതിയ രോഗികൾ. കോഴിക്കോട് ജില്ലയിൽ 770 പേർക്കും കൊല്ലത്ത് 737 പേർക്കും മലപ്പുറത്ത് 719 പേർക്കും ആലപ്പുഴയിൽ 706 പേർക്കും ഇന്ന് രോഗം സ്ഥീരികരിച്ചു. ഇന്ന് വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ.

കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിൽ നാന്നൂറിലധികം കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്ചതു. പത്തനംതിട്ട ജില്ലയിൽ 331 പേർക്കും ഇടുക്കി ജില്ലയിൽ 201 പേർക്കും കാസര്‍ഗോട്ട് 200 പേർക്കും രോഗം സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ 79  പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,87,261 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര്‍ 9 വീതം, കോഴിക്കോട് 8, കാസര്‍ഗോഡ് 6, തൃശൂര്‍ 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • എറണാകുളം- 1170
 • തൃശൂര്‍- 1086
 • തിരുവനന്തപുരം- 909
 • കോഴിക്കോട്- 770
 • കൊല്ലം- 737
 • മലപ്പുറം- 719
 • ആലപ്പുഴ- 706
 • കോട്ടയം- 458
 • പാലക്കാട്- 457
 • കണ്ണൂര്‍- 430
 • പത്തനംതിട്ട- 331
 • ഇടുക്കി- 201
 • കാസര്‍ഗോഡ്- 200
 • വയനാട്- 79

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • എറണാകുളം- 894
 • തൃശൂര്‍- 1070
 • തിരുവനന്തപുരം- 751
 • കോഴിക്കോട്- 738
 • കൊല്ലം- 730
 • മലപ്പുറം- 688
 • ആലപ്പുഴ- 693
 • കോട്ടയം- 391
 • പാലക്കാട്- 179
 • കണ്ണൂര്‍- 326
 • പത്തനംതിട്ട- 278
 • ഇടുക്കി- 87
 • കാസര്‍ഗോഡ്- 186
 • വയനാട്- 73

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 951
 • കൊല്ലം- 738
 • പത്തനംതിട്ട- 250
 • ആലപ്പുഴ- 472
 • കോട്ടയം- 517
 • ഇടുക്കി- 49
 • എറണാകുളം- 538
 • തൃശൂര്‍- 481
 • പാലക്കാട്- 459
 • മലപ്പുറം- 207
 • കോഴിക്കോട്- 940
 • വയനാട്- 126
 • കണ്ണൂര്‍- 355
 • കാസര്‍ഗോഡ്- 385

25 മരണങ്ങൾ സ്ഥിരീകരിച്ചു

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74), കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55), കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന്‍ ജോസഫ് (55), കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80), എറണാകുളം തൃകുന്നത്ത് നഗര്‍ സ്വദേശി വര്‍ഗീസ് (85), കടുങ്ങല്ലൂര്‍ സ്വദേശി പി.കെ. സോമന്‍ (60), ആലുവ സ്വദേശി കെ.വി. സെയ്ദു (73), തൃശൂര്‍ പൂച്ചിണ്ണിപാടം സ്വദേശി അബു (84), അഴീകോട് സ്വദേശി കരീം (66), ചിറ്റിലപ്പള്ളി സ്വദേശി സുജന്‍ (54), മലപ്പുറം മാമ്പാട് സ്വദേശി രവീന്ദ്രന്‍ (63), കോഴിക്കോട് കൊളത്തറ സ്വദേശി അമനുള്ള ഖാന്‍ (68), കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83), കണ്ണൂര്‍ ചേലാട് സ്വദേശി ഡി. മൂര്‍ത്തി (77), രാമന്തളി സ്വദേശി മെഹമ്മൂദ് (71), ചൊക്ലി സ്വദേശി ദാസന്‍ (78), കണ്ണൂര്‍ സ്വദേശി സി.പി. മൂസ (75), കാസര്‍ഗോഡ് പെരുവാത്ത് സ്വദേശിനി ഷംഭാവി (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1306 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

2,83,517 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,517 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,062 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,455 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3429 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 67,593 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,80,204 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

16 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ വരവൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), താന്ന്യം (14, 18), കൊടശേരി (10, 11), നടത്തറ (1, 3, 10, 14), മലപ്പുറം ജില്ലയിലെ മലപ്പുറം മുന്‍സിപ്പാലിറ്റി (26), പെരിന്തല്‍മണ്ണ മുന്‍സിപ്പിലിറ്റി (6), കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10), അയര്‍കുന്നം (12, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് (സബ് വാര്‍ഡ് 8, 11), ചെറിന്നിയൂര്‍ (2), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 13), ആറന്മുള (സബ് വാര്‍ഡ് 18), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 6), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (5), എറണാകുളം ജില്ലയിലെ തിരുമാടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 624 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 909 പേർക്ക് കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് 909 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 951 പേർ രോഗമുക്തരായി. നിലവിൽ 9,308 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 751 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒമ്പതു പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,045 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,783 പേർ വീടുകളിലും 173 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,287 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

കൊല്ലത്ത് 737 പേർക്ക് കോവിഡ്; 738 പേർക്ക് രോഗമുക്തി

കൊല്ലം ജില്ലയിൽ ഇന്ന് 737 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 730 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 738 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 331 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 291 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ആലപ്പുഴയിൽ 706 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 706 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. . 693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 472 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 20185 പേർ രോഗമുക്തരായി. 8217 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 458 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 458 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 455 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 4831 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 199 പുരുഷന്‍മാരും 201 സ്ത്രീകളും 58 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 505 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 20755 പേര്‍ കോവിഡ് ബാധിതരായി. 13568 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ ആദ്യമായി പ്രതിദിന കോവിഡ് ബാധ 200 കടന്നു

ഇടുക്കി ജില്ലയിലെ പ്രതിദിന കോവിഡ് 19 ബാധിതരുടെ എണ്ണം ഇന്ന് ആദ്യമായി 200 കടന്നു. 201 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 69 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഏറ്റവും കൂടുതൽ രോഗബാധ എറണാകുളം ജില്ലയിൽ

എറണാകുളം ജില്ലയിൽ ഇന്ന് 1170 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്തവർ 249 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 894 പേർ. ഇന്ന് 538 പേർ രോഗ മുക്തി നേടി.

ഇന്ന് 2113 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2180 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7224 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ പുതിയ രോഗികൾ ആയിരത്തിലധികം

തൃശൂർ ജില്ലയിൽ ശനിയാഴ്ച 1086 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 481 പേർ രോഗമുക്തരായി. ജില്ലയിൽ സമ്പർക്കം വഴി 1082 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 10 പേരുടെ ഉറവിടം അറിയില്ല. ആരോഗ്യ പ്രവർത്തകർ -3, ഫ്രന്റ് ലൈൻ വർക്കർ -3, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-4 എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9657 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 33341 ആണ്. 23384 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 457 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന്457 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 179 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 272 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 459 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 719 പേര്‍ക്ക് കോവിഡ്; 688 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ ഇന്ന് 719 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 688 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 28 പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതുമാണ്. 207 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ 34,636 പേരാണ് ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 770 പേർക്ക് കോവിഡ്; 940 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 746 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8569 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10313 ആയി. എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 940 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഏറ്റവും കുറവ് രോഗബാധ വയനാട് ജില്ലയിൽ

വയനാട് ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6341 ആയി. 5331 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയി ലിരിക്കെ 41 പേര്‍ മരണപ്പെട്ടു. നിലവില്‍ 969 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 383 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ ഇന്ന് 430 പേര്‍ക്ക് കൊവിഡ്

കണ്ണൂർ ജില്ലയില്‍ ഇന്ന്430 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 397 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ഒമ്പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് 200 പേർക്ക് കോവിഡ്

കാസർഗോഡ് ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 410 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.നിലവില്‍ 2395 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

കാസർഗോഡ് വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ നീട്ടി

കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ജില്ല കലക്ടർ പുറപ്പെടുവിച്ച നിരോധനാജ്ഞ ഒക്ടോബർ 31 വരെ നീട്ടി.

മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍ഗോഡ് വിദ്യാനഗര്‍, മേല്‍പ്‌റമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി, ടൗണുകളിലും സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ

കോവിഡ്: വീണ്ടും മഹാരാഷ്ട്രയെ മറികടന്ന് കേരളം

രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ വീണ്ടും മഹാരാഷ്ട്രയെ മറി കടന്ന് കേരളം ഒന്നാമതെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കണക്കില്‍ വീണ്ടും കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു. പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തിരുടെ എണ്ണം കൂടുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്.

മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 43,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടക-5356, ഡല്‍ഹി-4,086, തമിഴ്‌നാട്-3057 പുതിയ കേസുകളുമാണ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 3765 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം എട്ടു ലക്ഷം കടന്നു. ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.