ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് മലപ്പുറത്ത്, എട്ട് ജില്ലകളിൽ അഞ്ഞൂറിലധികം പുതിയ രോഗികൾ

എല്ലാ ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ, രണ്ട് ജില്ലകളിൽ ആയിരത്തിലധികവും

Covid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 23, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം ജില്ലയിലാണ് ഇന്ന് രോഗബാധ കൂടുതൽ. 1375 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിലും ആയിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 1020 പേർക്ക് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം എറണാകുളം ജില്ലകളിൽ എണ്ണൂറിലധികമാണ് പുതിയ രോഗികൾ. തിരുവനന്തപുരത്ത് 890 പേർക്കും എറണാകുളത്ത് 874 പേർക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ എഴുന്നൂറിലധികമാണ് പുതിയ രോഗികൾ. കോഴിക്കോട്ട് 751പേർക്കും ആലപ്പുഴയിൽ 716 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ അറുന്നൂറിലധികവും പാലക്കാട് ജില്ലയിൽ അഞ്ഞൂറിലധികവും പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ. കണ്ണൂര്‍, കോട്ടയം ജില്ലകളിൽ നാന്നൂറിലധികവും, പത്തനംതിട്ട ജില്ലയിൽ ഇരുന്നൂറിലധികവും, കാസര്‍ഗോഡ്, വയനാട്, ഇടുക്കി  ജില്ലകളില്‍ നൂറിലധികവും കോവിഡ് രോഗബാധ ഇന്ന് പുതുതായി സ്ഥിരീകരിച്ചു.

Kerala Covid-19 Wrap- സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 95,657 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,80,793 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 22, കണ്ണൂര്‍ 15, തിരുവനന്തപുരം 14, തൃശൂര്‍ 8, കോഴിക്കോട് 6, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 4, കോട്ടയം 2, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • മലപ്പുറം- 1375
 • തൃശൂര്‍- 1020
 • തിരുവനന്തപുരം- 890
 • എറണാകുളം- 874
 • കോഴിക്കോട്- 751
 • ആലപ്പുഴ- 716
 • കൊല്ലം- 671
 • പാലക്കാട്- 531
 • കണ്ണൂര്‍- 497
 • കോട്ടയം- 426
 • പത്തനംതിട്ട- 285
 • കാസര്‍ഗോഡ്- 189
 • വയനാട്- 146
 • ഇടുക്കി- 140

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • മലപ്പുറം- 1303
 • തൃശൂര്‍- 1004
 • തിരുവനന്തപുരം- 670
 • എറണാകുളം- 560
 • കോഴിക്കോട്- 712
 • ആലപ്പുഴ- 696
 • കൊല്ലം- 668
 • പാലക്കാട്- 239
 • കണ്ണൂര്‍- 418
 • കോട്ടയം- 393
 • പത്തനംതിട്ട- 223
 • കാസര്‍ഗോഡ്- 175
 • വയനാട്- 133
 • ഇടുക്കി- 75

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം- 712
 • കൊല്ലം- 540
 • പത്തനംതിട്ട- 327
 • ആലപ്പുഴ- 192
 • കോട്ടയം- 172
 • ഇടുക്കി- 77
 • എറണാകുളം- 649
 • തൃശൂര്‍- 939
 • പാലക്കാട്- 239
 • മലപ്പുറം- 324
 • കോഴിക്കോട്- 983
 • വയനാട്- 113
 • കണ്ണൂര്‍- 538
 • കാസര്‍ഗോഡ്- 313

26 മരണങ്ങൾ സ്ഥിരീകരിച്ചു

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ നായര്‍ (78), വെള്ളനാട് സ്വദേശി ജോസഫ് (63), അരുവിപ്പുറം സ്വദേശിനി ശ്യാമള (63), കൊല്ലം കടപ്പാക്കട സ്വദേശിനി കാര്‍ത്യായനി (87), വാഴത്തോട്ടം സ്വദേശി തങ്ങള്‍ കുഞ്ഞ് (70), ആലപ്പുഴ കോമല്ലൂര്‍ സ്വദേശി ഗോപിനാഥന്‍ (60), ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പന്‍ (70), ചേര്‍ത്തല സ്വദേശിനി ശാന്ത (84), കാട്ടൂര്‍ സ്വദേശി ക്ലമന്റ് (70), അമ്പലപ്പുഴ സ്വദേശിനി ത്രേസ്യാമ്മ (60), എടത്വ സ്വദേശിനി ജോളി ജോസഫ് (70), പുന്നപ്ര സ്വദേശി അബ്ദുള്‍ ഹമീദ് (83), കോട്ടയം കൊച്ചാലു സ്വദേശിനി ആന്‍സി ജോര്‍ജ് (54), ആമയന്നൂര്‍ സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ (70), കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ് മാത്യു (86), വൈക്കം സ്വദേശി വാസു (76), പറമ്പുഴ സ്വദേശിനി ഏലിയാമ്മ (97), എറണാകുളം പള്ളിപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (76), രാമപുരം സ്വദേശി എന്‍.പി. ഉസ്മാന്‍ (68), തൃശൂര്‍ കുറ്റൂര്‍ സ്വദേശി പരീദ് (70), കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി മുഹമ്മദ് കോയ (85), അത്തോളി സ്വദേശി ഗോപാലന്‍ (59), ചാലപ്പുറം സ്വദേശി അബ്ദുള്ള കോയ (82), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് (67), ഇടയില്‍ പീടിക സ്വദേശിനി മറിയം (90) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1281 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

2,80,184 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,184 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,404 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,780 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2770 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 64,789 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,12,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

12 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചെറുകാവ് (19), വളവന്നൂര്‍ (3, 10), എടവന (2, 3), കൊല്ലം ജില്ലയിലെ ചിറക്കര (4, സബ് വാര്‍ഡ് 15), ക്ലാപ്പന (13), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), വടക്കാഞ്ചേരി (12), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (1), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (12, സബ് വാര്‍ഡ് 14), ആലപ്പുഴ ജില്ലയിലെ ആല (സബ് വാര്‍ഡ് 4), ഇടുക്കി ജില്ലയിലെ കഞ്ഞിയാര്‍ (6), പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം (സബ് വാര്‍ഡ് 7, 8, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ 890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 670 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 712 പേർ രോഗമുക്തി നേടി.

കൊല്ലത്ത് 671 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 671 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 668 പേർക്കും ഇതര സംസ്ഥാനത്തിൽ നിന്നെത്തിയ ഒരാൾക്കും ഉറവിടം വ്യക്തമല്ലാതെ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 540 പേർ രോഗമുക്തി നേടി.

ആലപ്പുഴയിൽ 716 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2 പേർ വിദേശത്തു നിന്നും എത്തിയതാണ് . 696 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 192 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 19713 പേർ രോഗമുക്തരായി. 7983 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 426 പേർക്ക് കോവിഡ്; 424 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 426 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളില്‍ 189 പുരുഷന്‍മാരും 184 സ്ത്രീകളും 53 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേരുണ്ട്. 175 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.

ഇതുവരെ രോഗം സ്ഥിരീകരിച്ച 20294 പേരില്‍ 13064 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7197 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 17196 പേര്‍ ക്വാറന്റയിനിലുണ്ട്.

ഏറ്റവും കുറവ് രോഗബാധ ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 140 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 28 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 874 പേർക്ക് കോവിഡ്; 280 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയിൽ ഇന്ന് 874 പേർക്ക് രോഗം സ്ഥിരീകരിച്ചു.സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 560 പേരാണ്. രോഗ ഉറവിടമറിയാത്തവർ 280 പേർ. ഇന്ന് 649 പേർ രോഗ മുക്തി നേടി. ഇന്ന് 2326 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7237 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ പുതിയ രോഗികൾ ആയിരത്തിലധികം

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 1020 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 939 പേർ രോഗമുക്തരായി. ജില്ലയിൽ സമ്പർക്കം വഴി 1016 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല. മൂന്ന് ഫ്രന്റ് ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 64 പുരുഷൻമാരും 65 സ്ത്രീകളും പത്ത് വയസ്സിനു താഴെ 44 ആൺകുട്ടികളും 45 പെൺകുട്ടികളുമുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9056 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 32255 ആണ്. 22903 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ഏറ്റവും കൂടുതൽ രോഗബാധ മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ വീണ്ടും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. ഇന്ന് 1,375 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 1,303 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇത് ആശങ്കാജനകമാണെന്നും രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കോഴിക്കോട്ട് 751 പേർക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 751 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്.19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 718 പേര്‍ക്കാണ് രോഗം ബാധിച്ചത്.7557 പേരെ പരിശോധനക്ക് വിധേയരാക്കി. 10.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10490 ആയി.6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 983 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വയനാട് ജില്ലയിൽ പുതിയ രോഗികൾ നൂറിലധികം

വയനാട് ജില്ലയില്‍ ഇന്ന് 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടി. 134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6262 ആയി. 5205 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 41 പേര്‍ മരണപ്പെട്ടു. നിലവില്‍ 1016 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 383 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസർഗോട്ട് 189 പേര്‍ക്ക് കോവിഡ്

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 327 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2606 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

കോവിഡ് സംബന്ധമായ കൂടുതൽ വാർത്തകൾ വരും മണിക്കൂറുകളിൽ വായനക്കാർക്കായി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap october 23 updates

Next Story
സംസ്ഥാനത്ത് ഇന്ന് 8511 പേർക്ക് കോവിഡ്; 6118 പേർക്ക് രോഗമുക്തിCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com