Latest News

ഏറ്റവും കൂടുതൽ രോഗബാധ തൃശൂർ ജില്ലയിൽ; ആറ് ജില്ലകളിൽ അഞ്ഞൂറിലധികം

12 ജില്ലകളിൽ നൂറിലധികം പുതിയ രോഗികൾ, തിരുവനന്തപുരത്ത് അഞ്ഞൂറിൽ താഴെ

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂർ ജില്ലയിലാണ് ഇന്ന് ഏററ്റവും കൂടുതൽ പുതിയ രോഗികൾ. ജില്ലയിൽ ഇന്ന് 896 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലും എണ്ണൂറിലധികമാണ് പുതിയ രോഗികൾ. ജില്ലയിൽ ഇന്ന് 806 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  മലപ്പുറം ജില്ലയിൽ 786 പേർക്കും എറണാകുളം ജില്ലയിൽ  644 പേർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകകളിൽ ഇന്ന് അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. ആലപ്പുഴയിൽ ഇന്ന് 592 പേർക്കും, കൊല്ലത്ത് ഇന്ന് 569 പേർക്കും രോഗം സ്ഥിരീകരിച്ചു.

കോട്ടയം, തിരുവനന്തപുരം , പാലക്കാട്, കണ്ണൂര്‍ ജില്ലകളിൽ നാന്നൂറ അതിൽ അധികമോ ആണ് പുതിയ രോഗികൾ. പത്തനംതിട്ടയിൽ ഇരുന്നൂറിലധികവും കാസര്‍ഗോട്ട് നൂറിലധികവും രോഗബാധ ഇന്ന് സ്ഥിരീകരിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഇന്ന് നൂറിൽ കുറവ് കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്.

Kerala Covid Tracker- സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 91,922 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,60,243 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോഴിക്കോട് 16, തിരുവനന്തപുരം 13, കൊല്ലം 6, മലപ്പുറം 5, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, കോട്ടയം 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • തൃശൂര്‍- 896
  • കോഴിക്കോട്- 806
  • മലപ്പുറം- 786
  • എറണാകുളം- 644
  • ആലപ്പുഴ- 592
  • കൊല്ലം- 569
  • കോട്ടയം- 473
  • തിരുവനന്തപുരം- 470
  • പാലക്കാട്- 403
  • കണ്ണൂര്‍- 400
  • പത്തനംതിട്ട- 248
  • കാസര്‍ഗോഡ്- 145
  • വയനാട്- 87
  • ഇടുക്കി- 72

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • തൃശൂര്‍- 885
  • കോഴിക്കോട്- 735
  • മലപ്പുറം- 692
  • എറണാകുളം- 438
  • ആലപ്പുഴ- 574
  • കൊല്ലം- 556
  • കോട്ടയം- 430
  • തിരുവനന്തപുരം- 324
  • പാലക്കാട്- 242
  • കണ്ണൂര്‍- 372
  • പത്തനംതിട്ട- 195
  • കാസര്‍ഗോഡ്- 139
  • വയനാട്- 80
  • ഇടുക്കി- 55

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം- 360
  • കൊല്ലം- 746
  • പത്തനംതിട്ട- 301
  • ആലപ്പുഴ- 286
  • കോട്ടയം- 404
  • ഇടുക്കി- 85
  • എറണാകുളം- 974
  • തൃശൂര്‍- 760
  • പാലക്കാട്- 271
  • മലപ്പുറം- 1093
  • കോഴിക്കോട്- 1029
  • വയനാട്- 113
  • കണ്ണൂര്‍- 544
  • കാസര്‍ഗോഡ്- 409

24 മരണങ്ങൾ സ്ഥിരീകരിച്ചു

24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1206 ആയി.

തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന്‍ (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ (56), കുളത്തൂര്‍ സ്വദേശി ശിവപ്രസാദ് (25), വെടിവച്ചാന്‍ കോവില്‍ സ്വദേശി കെ. കുഞ്ഞുശങ്കരന്‍ (80), വലിയതുറ സ്വദേശി ലൂഷ്യസ് (50), പത്തനംതിട്ട കോന്നി സ്വദേശി പുഷ്പാഗദന്‍ (64), ആലപ്പുഴ പാണ്ടനാട് സ്വദേശി ഫിലിപ് എബ്രഹാം (50), വണ്ടാനം സ്വദേശി മുഹമ്മദ് കുഞ്ഞ് (85), എറണാകുളം ഇടകൊച്ചി സ്വദേശിനി കാര്‍മലി (68), തൃപ്പുണ്ണിത്തുറ സ്വദേശി ബേബി (86), തൃശൂര്‍ കൊടകര സ്വദേശിനി റോസി (65), ഇരിങ്ങാലക്കുട സ്വദേശിനി ബേബി രാജന്‍ (57), കൈപറമ്പ് സ്വദേശി സരോജാക്ഷന്‍ (82), ചെന്നൈപാറ സ്വദേശി വരദരാജ് (76), പരവട്ടാനി സ്വദേശി കെ.കെ. പോള്‍ (70), മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് (97), വാളാഞ്ചേരി സ്വദേശിനി ബീയുമ്മ (85), ചീനിക്കല്‍ സ്വദേശി മരക്കാര്‍ (80), പുല്‍പ്പറ്റ സ്വദേശി ജിഷ്ണു (37), കരുവാരകുണ്ട് സ്വദേശി കറുപ്പന്‍ (75), കണ്ണൂര്‍ പുള്ളൂക്കര സ്വദേശി സുലൈന്‍മാന്‍ (63), മുഴിപ്പിലങ്ങാട് സ്വദേശി പി. അലി (69), താന സ്വദേശി മുഹമ്മദ് അഫ്‌സല്‍ (59), കരിവെള്ളൂര്‍ സ്വദേശി സുരേഷ് (42) എന്നിവരാണ് മരണമടഞ്ഞത്.

2,82,219 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,58,747 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,472 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2592 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 53,901 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,901 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 40,29,699 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ആറ് പുതിയ ഹോട്ട് സ്പോട്ടുകൾ

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), അരുവിക്കര (7, 8), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (സബ് വാര്‍ഡ് 1), കുട്ടമ്പുഴ (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ (സബ് വാര്‍ഡ് 13), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 628ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത് 470 പേർക്ക്

തിരുവനന്തപുരത്ത് ഇന്ന് 470 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 360 പേർ രോഗമുക്തരായി. നിലവിൽ 9,307 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 324 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 13 പേർ ആരോഗ്യ പ്രവർത്തകരാണ്.

കൊല്ലത്ത് 569 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 569 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 556 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 5 പേർക്കും, 6 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 746 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയില്‍ 248 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 248 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 332 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 206 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ആലപ്പുഴ ജില്ലയിൽ 592 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 592 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും നിന്നും എത്തിയതാണ്. 574 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 286 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 18316 പേർ രോഗ മുക്തരായി. 7007പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് പുതുതായി രോഗം സ്ഥിരീകരിച്ചവർ 473 പേർ

കോട്ടയം ജില്ലയില്‍ 473 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 463 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 4538 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 217 പുരുഷന്‍മാരും 187 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

404 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6685 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 18998 പേര്‍ കോവിഡ് ബാധിതരായി. 12288 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16606 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഏറ്റവും കുറവ് രോഗികൾ ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 12 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 644 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 644 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്തവർ 190 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 438 പേർ. നാല് ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന 12 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 974 പേർ രോഗ മുക്തി നേടി.

ഇന്ന് 2289 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2183 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ഏറ്റവും കൂടുതൽ രോഗികൾ തൃശൂരിൽ

തൃശൂർ ജില്ലയിൽ 896 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 760 പേർ രോഗമുക്തരായി. ഇന്ന് 894 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. 7 കേസുകളുടെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8560. തൃശൂർ സ്വദേശികളായ 132 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29442. അസുഖബാധിതരായ 20591 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 403 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 403 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 242 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 152 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേർ എന്നിവർ ഉൾപ്പെടും. 271 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 1,093 പേര്‍ക്ക് രോഗമുക്തി; 786 പേർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് 1,093 പേര്‍ വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായതായി . ഇതോടെ 32,542 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്.

786 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 692 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള്‍ 78 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

കോഴിക്കോട്ട് 806 പേര്‍ക്ക് കോവിഡ്; 1029 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് 806 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട്‌പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 11 പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. 42 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 751 പേര്‍ക്കാണ് രോഗം ബാധിച്ചത്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

7581 പേരെ പരിശോധനക്ക് വിധേയരാക്കി. 11.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10513 ആയി.

വയനാട് ജില്ലയില്‍ 87 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന്87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 115 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5913 ആയി. 4880 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 993 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 398 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 400 പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 400 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 372 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 544 പേർ രോഗമുക്തി നേടി.

കാസര്‍ഗോട്ട് 145 പേര്‍ക്ക് കോവിഡ്

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 141 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 16890 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

പ്രതിദിന കോവിഡ് രോഗികൾ 50,000ത്തിൽ താഴെ; മൂന്ന് മാസത്തിനിടെ ആദ്യം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 46,790 പേർക്ക്. ജൂലൈ അവസാനത്തിനുശേഷം ഇതാദ്യമായാണ് ഒരു ദിവസം 50,000 ത്തിന് താഴെ പുതിയ കോവിഡ് കേസുകൾ രാജ്യം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 75,97,063 ആയി.

കോവിഡ് രോഗിക്ക് വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല; ഡോക്ടറുടെ വെളിപ്പെടുത്തൽ

കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതനായി‌ കഴിഞ്ഞ ഹാരിസ് ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ പുതി വെളിപ്പെടുത്തലുമായി മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർ നജ്മ.

മുഖത്ത് മാസ്ക്കുണ്ടെങ്കിലും വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ഇതേക്കുറിച്ച് തന്നോടു പറഞ്ഞതെന്നും നജ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഭവം പുറത്തു പറഞ്ഞ നഴ്സിങ് ഓഫിസർ ജലജാദേവിക്കെതിരായ അച്ചക്കടനടപടി ശരിയല്ലെന്നും അവർ പറഞ്ഞു. വീഴ്ച അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്തതിൽ ഡോക്ടർമാരും കുറ്റക്കാരെന്നും തെറ്റ് ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവർ വ്യക്തമാക്കി. ഇതു പറഞ്ഞതിന് തനിക്കെതിരെയും നടപടി വന്നേക്കാമെന്നും നജ്മ കൂട്ടിച്ചേർത്തു.

കൂടുതൽ കോവിഡ് വാർത്തകൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap october 20 updates

Next Story
‘വിഎസ്’ എന്ന രണ്ടക്ഷരം; രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് ഇന്ന് 97 വയസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com