കേരളത്തിൽ ഇന്ന് ഒൻപതിനായിരത്തിലധികമാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചവർ. ഇതിൽ 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം ജില്ലയിലാണ് ഇന്ന് രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. 1519 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ എറണാകുളം ജില്ലകളിലും ആയിരത്തിലധികമാണ് പുതിയ രോഗ ബാധിതർ. തൃശൂരിൽ 1109 പേർക്കും എറണാകുളത്ത് 1022 പേർക്കും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിൽ 926 പേർക്കും തിരുവനന്തപുരം ജില്ലയിൽ 848 പേർക്കും  രോഗം സ്ഥിരീകരിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളിൽ അറുന്നൂറിലധികമാണ് പുതിയ രോഗബാധിതർ. കണ്ണൂര്‍, കോട്ടയം ജില്ലകളിൽ നാന്നൂറിലധികം പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് പത്തനംതിട്ട ജില്ലകളിൽ ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ. ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • മലപ്പുറം – 1519
 • തൃശൂര്‍ – 1109
 • എറണാകുളം – 1022
 • കോഴിക്കോട് – 926
 • തിരുവനന്തപുരം – 848
 • പാലക്കാട് – 688
 • കൊല്ലം – 656
 • ആലപ്പുഴ – 629
 • കണ്ണൂര്‍ – 464
 • കോട്ടയം – 411
 • കാസര്‍ഗോഡ് – 280
 • പത്തനംതിട്ട – 203
 • ഇടുക്കി – 140
 • വയനാട് – 121

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • മലപ്പുറം- 1445
 • തൃശൂര്‍- 1079
 • എറണാകുളം- 525
 • കോഴിക്കോട്- 888
 • തിരുവനന്തപുരം- 576
 • പാലക്കാട്- 383
 • കൊല്ലം- 651
 • ആലപ്പുഴ- 604
 • കണ്ണൂര്‍- 328
 • കോട്ടയം- 358
 • കാസര്‍ഗോഡ്- 270
 • പത്തനംതിട്ട- 153
 • ഇടുക്കി- 87
 • വയനാട്- 117

രോഗ മുക്തി നേടിയവർ

 • തിരുവനന്തപുരം- 860
 • കൊല്ലം- 718
 • പത്തനംതിട്ട- 302
 • ആലപ്പുഴ- 529
 • കോട്ടയം- 217
 • ഇടുക്കി- 63
 • എറണാകുളം- 941
 • തൃശൂര്‍- 1227
 • പാലക്കാട്- 343
 • മലപ്പുറം- 513
 • കോഴിക്കോട്- 1057
 • വയനാട്- 144
 • കണ്ണൂര്‍- 561
 • കാസര്‍ഗോഡ്- 516

26 മരണങ്ങൾ സ്ഥിരീകരിച്ചു

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1139 ആയി.

തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70), ഇടപ്പഴഞ്ഞി സ്വദേശി ഡട്ടു (42), കരുമം സ്വദേശി അജിത് കുമാര്‍ (59), മഞ്ചാംമൂട് സ്വദേശിനി വിജിത (26), വര്‍ക്കല സ്വദേശിനി ഉഷ (63), മൂങ്ങോട് സ്വദേശി സതീഷ് കുമാര്‍ (39), കൊല്ലം വെള്ളിമണ്‍ സ്വദേശി മധുസൂദനന്‍ നായര്‍ (75), കൊട്ടാരക്കര സ്വദേശി ശ്രീധരന്‍ പിള്ള (90), പാലതറ സ്വദേശി ഷാഹുദീന്‍ (64), ആലപ്പുഴ മണ്ണാഞ്ചേരി സ്വദേശിനി തങ്കമ്മ വേലായുധന്‍ (79), രാമപുരം സ്വദേശി സുരേഷ് (52), കോട്ടയം അയര്‍കുന്നം സ്വദേശി പരമു (84), കാഞ്ഞിരം സ്വദേശി മത്തായി (68), ഇടക്കുന്നം സ്വദേശി ഹസന്‍പിള്ള (94), എറണാകുളം കടമറ്റൂര്‍ സ്വദേശിനി ഭവാനി (81), തൃശൂര്‍ വെള്ളാനിക്കര സ്വദേശി രാജന്‍ (64), പൊയ്യ സ്വദേശിനി വിക്റ്ററി (80), ആലപ്പാട് സ്വദേശി പരീത് (103), മലപ്പുറം കുറ്റിയാടി സ്വദേശി അബൂബക്കര്‍ (54), പേരകം സ്വദേശി സെയ്ദ് മുഹമ്മദ് (74), കൊടുമുടി സ്വദേശിനി ഖദീജ (68), പൊന്നാനി സ്വദേശിനി അസരുമ്മ (58), മഞ്ഞപുറം സ്വദേശി അരവിന്ദാക്ഷന്‍ (61), കോഴിക്കോട് നെട്ടൂര്‍ സ്വദേശി അമ്മദ് (68), കണ്ണൂര്‍ കക്കാട് സ്വദേശിനി ജമീല (60) എന്നിവരാണ് മരണമടഞ്ഞത്.

2,76,900 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,965 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2971 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 52,067 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് പുതിയ എട്ട് ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 633 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 848 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 848 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 576 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 860 പേർ രോഗമുക്തി നേടി.

കൊല്ലത്ത് 656 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 656 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 651 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 718 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയില്‍ 203 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 22 പേരുണ്ട്.

ആലപ്പുഴയിൽ 629 പേർക്ക് കോവിഡ്; 604 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 629 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 പേർ വിദേശത്തുനിന്നും 2 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയവരാണ് . 604 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 529 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 17324 പേർ രോഗ മുക്തരായി. 6682 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് 411 പേർക്ക്; 408 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 411 പേർക്ക് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 408 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേര്‍ കോവിഡ് ബാധിതരായി. രോഗം ബാധിച്ചവരില്‍ 206 പേര്‍ പുരുഷന്‍മാരും 154 പേര്‍ സ്ത്രീകളും 51 പേര്‍ കുട്ടികളുമാണ്. അറുപതു വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 217 പേര്‍ രോഗമുക്തി നേടി. നിലവില്‍ 6362 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17823 പേര്‍ കോവിഡ് ബാധിതരായി. 11441 പേര്‍ രോഗമുക്തരായി. ജില്ല

ഇടുക്കിയിൽ 140 പേർക്ക് രോഗബാധ

ഇടുക്കി ജില്ലയിൽ ഇന്ന് 140 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 52 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നവരാണ്.

എറണാകുളത്ത് ആയിരത്തിലധികം പുതിയ രോഗികൾ

എറണാകുളം ജില്ലയിൽ ഇന്ന് 1022 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ 480 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 525 പേർ. 941 പേർ രോഗമുക്തി നേടി.

തൃശൂരിൽ 1109 പേർക്ക് കൂടി രോഗബാധ

തൃശൂർ ജില്ലയിലെ 1109 പേർക്ക് കൂടി ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 1227 പേർ രോഗമുക്തരായി. മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. 11 കേസുകളുടെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവർത്തകർക്കും രണ്ട് ഫ്രണ്ട് ലൈൻ വർക്കർമാർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 68 പുരുഷൻമാരും 70 സ്ത്രീകളും 10 വയസ്സിന് താഴെ 47 ആൺകുട്ടികളും 26 പെൺകുട്ടികളും ഉൾപ്പെടുന്നു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9320 ആണ്. തൃശൂർ സ്വദേശികളായ 163 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27151. അസുഖബാധിതരായ 17564 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് ജില്ലയിൽ 688 രോഗബാധ; 343 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 688 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 299 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 383 പേർ, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളിൽനിന്നുമായി വന്ന അഞ്ചുപേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 343 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 1,519 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 10 ന് 1,632 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതനു ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ വലിയ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്.

ഇന്ന് രോഗബാധിതരായവരില്‍ 1,445 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 22 പേര്‍ക്ക് ഉറവിടമറിയാതൊണ് രോഗബാധയുണ്ടായത്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയവരില്‍ 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം ഇന്ന് 513 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായത്. 30,346 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

കോഴിക്കോട്ട് 926 പേർക്ക് രോഗം സ്ഥിരീകരിച്ചു; 1057 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 926 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 896 പേര്‍ക്കാണ് രോഗം ബാധിച്ചത്. എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

8034 പേരെ പരിശോധനക്ക് വിധേയരാക്കി. 11.32 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11183 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1057 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 121 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 159 പേര്‍ രോഗമുക്തി നേടി. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5631 ആയി. 4517 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1080 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 344 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

കണ്ണൂരിൽ 464 പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 464 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 328 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 561 പേർ രോഗമുക്തി നേടി.

കാസർഗോട്ട് 280 പേർക്ക് കോവിഡ്

കാസർകോട് ജില്ലയിൽ 280 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 564 പേര്‍ക്ക് ഇന്ന് നെഗറ്റീവായി.

രാജ്യത്ത് കോവിഡ് വ്യാപനതോത് കുറയുന്നു

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,212 പേർക്ക്. നേരത്തെ ഇത് 90,000 കടന്നിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 7,95,087 ആയി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,32,681 ആയി. കോവിഡ് രോഗമുക്തരുടെ എണ്ണം 65,24,596 ആയി. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് 837 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,12,998 ആയി.

Read Also: ഇസ്‌ലാമിക ഭീകരാക്രമണം, തീവ്രവാദികളെ എതിർക്കണം; ചരിത്രാധ്യാപകന്റെ തലയറുത്ത വിഷയത്തിൽ മാക്രോണിന്റെ പ്രതികരണം

കോവിഡ് വാക്‌സിൻ ഉടൻ

രാജ്യത്ത് മാർച്ചിൽ കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ സാധിക്കുമെന്ന് സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട് അറിയിച്ചു. മാർച്ചോടെ കോവിഡ് വാക്‌സിൻ വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സുരേഷ് ജാദവ് പറഞ്ഞു. വാക്‌സിൻ ലഭ്യമാക്കാനുള്ള പരീക്ഷണങ്ങൾ തീവ്രമായി നടക്കുകയാണ്. നിരവധി വാക്‌സിനുകളാണ് പരീക്ഷണത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം മൂന്നാം ഘട്ട പരീക്ഷണത്തിലൂടെ കടന്നുപോകുകയാണെന്നും സുരേഷ് ജാദവ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഒരു വാക്‌സിൻ രണ്ടാംഘട്ട പരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.