ആയിരം കടന്ന് കോഴിക്കോടും എറണാകുളവും; സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നു

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,07,098 ആയി

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡല്‍ഹി: കേരളത്തിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നതായി കണക്കുകൾ. ഇന്ന് 7789 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചെങ്കിലും കോഴിക്കോടും എറണാകുളത്തുമാണ് ഇപ്പോൾ രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ഇന്ന് വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 318929 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ചികിത്സയിലുള്ള് 95224 പേരാണ്. 222231 പേർ രോഗമുക്തി നേടിയപ്പോൾ 1089 പേർ കോവിഡ് മൂലം മരണപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50154 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 6486 പേരും സമ്പർക്ക രോഗികളാണ്. ഉറവിടം അറിയാത്ത 1049 കേസുകളും സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്തു. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 7082 പേർ രോഗമുക്തി നേടി.

ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് – 1264
എറണാകുളം – 1209
തൃശൂര്‍ – 867
തിരുവനന്തപുരം – 679
കണ്ണൂര്‍ – 557
കൊല്ലം – 551
ആലപ്പുഴ – 521
കോട്ടയം – 495
മലപ്പുറം – 447
പാലക്കാട് – 354
പത്തനംതിട്ട – 248
കാസര്‍ഗോഡ് – 311
ഇടുക്കി – 143
വയനാട് – 143

ഇന്ന് 23 കോവിഡ് മരണം; ആകെ 1089

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണന്‍ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണന്‍ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാര്‍ സ്വദേശിനി നൂര്‍ജഹാന്‍ (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍ (72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍ (29), ബീമപ്പള്ളി സ്വദേശി ശ്രീനാഥ് (38), പ്ലാമൂട്ടുകര സ്വദേശി തോമസ് (71), പെരുമ്പഴുതൂര്‍ സ്വദേശി രാജന്‍ (50), കരമന സ്വദേശി പുരുഷോത്തമന്‍ (70), കൊല്ലം തൈകാവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞ് (85), എറണാകുളം അങ്കമാലി സ്വദേശി ഏലിയാകുട്ടി (82), തൃശൂര്‍ പരപ്പൂര്‍ സ്വദേശി ലാസര്‍ (68), കോഴിക്കോട് വടകര സ്വദേശി ജോര്‍ജ് (57), പുതിയങ്ങാടി സ്വദേശി ബാബു (65) എന്നിവരാണ് മരണമടഞ്ഞത്.

കോവിഡ് രോകമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 775
കൊല്ലം – 794
പത്തനംതിട്ട – 302
ആലപ്പുഴ – 465
കോട്ടയം – 178
ഇടുക്കി – 124
എറണാകുളം – 719
തൃശൂര്‍ – 550
പാലക്കാട് – 441
മലപ്പുറം – 1010
കോഴിക്കോട് – 685
വയനാട് – 119
കണ്ണൂര്‍ – 650
കാസര്‍ഗോഡ് – 270

ആകെ 644 ഹോട്ട്സ്‌പോട്ടുകൾ

7 ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് (സബ് വാര്‍ഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 644 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,672 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,49,001 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,671 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലപ്പുറത്ത് 447 പുതിയ രോഗികൾ; 327 പേരുടെയും ഉറവിടം അറിയില്ല

മലപ്പുറം ജില്ലയിൽ ഇന്ന് 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1, 010 പേർക്കാണ് ഇന്ന് വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമായത്. രോഗം സ്ഥിരീകരിച്ചവരിൽ 327 പേർക്കാണ് ഉറവിടമറിയാതെ വൈറസ് ബാധയുണ്ടായത്. 30 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു.

ആയിരം തികച്ച് കോഴിക്കോട്; 1264 പുതിയ കോവിഡ് രോഗികൾ

ജില്ലയില്‍ ഇന്ന് 1264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 46 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1203 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6765 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.18.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11124 ആയി. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 685 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് 143 പുതിയ രോഗികൾ; ആകെ 1119 പേർ ചികിത്സയിൽ

വയനാട് ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5352 ആയി. 4203 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 30 പേര്‍ മരണപ്പെട്ടു. നിലവില്‍ 1119 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 329 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

കാസർഗോഡ് 311 പേർക്ക് കോവിഡ്; 283 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ ഇന്ന് 311 പേർക്ക് കൂടി കോവി ഡ് 19 സ്ഥിരീകരിച്ചു. 13 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 303 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5052 പേര്‍ വീടുകളില്‍ 4065 പേരും സ്ഥാപനങ്ങളില്‍ 987 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5052 പേരാണ്.

പുതിയതായി 640 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1461 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 398 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 212 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 225 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 355 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 283 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

എറണാകുളത്ത് 1209 പുതിയ രോഗികൾ; രോഗമുക്തർ 719

ജില്ലയിൽ ഇന്ന് 1209 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരിൽ 22 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 1130 പേർക്കും ഉറവിടമറിയാത്ത 55 കേസും റിപ്പോർട്ട് ചെയ്തു.
ആരോഗ്യ പ്രവർത്തകർ-2.

രാജ്യത്ത് കോവിഡ് കേസുകൾ 73 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ 73 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,07,098 ആയി. ഒറ്റ ദിവസത്തിനിടെ 680 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,11,266. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,12,390 പേര്‍ ചികിത്സയിലാണ്. ഇതുവരെ 63,83,442 പേര്‍ രോഗമുക്തരായി.ബുധനാഴ്ച മാത്രം 11,36,183 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 9,12,26,305 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച (ഐസിഎംആര്‍) അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap october 15 updates

Next Story
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചുAkkitham, അക്കിത്തം, Akkitham Achuthan Namboothiri, Mahakavi Akkitham, Poet, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com