തിരുവനന്തപുരം / കൊച്ചി / കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.  7836 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരുടെ എണ്ണ് രണ്ട് ലക്ഷത്തോട് അടുക്കുകയാണ്.   1,99,634 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.

ഇന്ന് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 869 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ 740 പേർക്കും തൃശൂര്‍ ജില്ലയിൽ 697 പേർക്കും തിരുവനന്തപുരം ജില്ലയിൽ 629 പേർക്കും ആലപ്പുഴ ജില്ലയിൽ 618 പേർക്കും രോഗം സ്ഥിരീകരിച്ചു.

എറണാകുളത്ത് 480 പേർക്കും കോട്ടയത്ത് 382 പേർക്കും കൊല്ലത്ത് 343 പേർക്കും രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിൽ ഇരുന്നൂറിലധികമാണ് പുതിയ രോഗബാധിതർ. പത്തനംതിട്ട ജില്ലയിൽ 186 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇടുക്കിയിൽ 94 പേർക്കും വയനാട് ജില്ലയിൽ 35 പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.

കോഴിക്കോട്, തൃശൂര്‍,എറണാകുളം ജില്ലകളിൽ ഇന്ന് ആയിരത്തിലധികം പേർ രോഗമുക്തി നേടി. മലപ്പുറത്ത് 915 പേരും തിരുവനന്തപുരത്ത് 830 പേരും രോഗമുക്തി നേടി.

Kerala Covid-19 Wrap: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

195 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 76, എറണാകുളം 23, തൃശൂര്‍ 19, കോട്ടയം 17, കണ്ണൂര്‍ 13, പാലക്കാട്, കോഴിക്കോട് 10 വീതം, മലപ്പുറം, കാസര്‍ഗോഡ് 7 വീതം, ആലപ്പുഴ 5, കൊല്ലം, ഇടുക്കി 3 വീതം, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • കോഴിക്കോട് – 869
 • മലപ്പുറം – 740
 • തൃശൂര്‍ – 697
 • തിരുവനന്തപുരം – 629
 • ആലപ്പുഴ – 618
 • എറണാകുളം – 480
 • കോട്ടയം – 382
 • കൊല്ലം – 343
 • കാസര്‍ഗോഡ് – 295
 • പാലക്കാട് – 288
 • കണ്ണൂര്‍ – 274
 • പത്തനംതിട്ട – 186
 • ഇടുക്കി – 94
 • വയനാട് – 35

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • കോഴിക്കോട് – 796
 • മലപ്പുറം – 584
 • തൃശൂര്‍ – 620
 • തിരുവനന്തപുരം – 415
 • ആലപ്പുഴ – 465
 • എറണാകുളം – 378
 • കോട്ടയം – 320
 • കൊല്ലം – 315
 • കാസര്‍ഗോഡ് – 246
 • പാലക്കാട് – 203
 • കണ്ണൂര്‍ – 224
 • പത്തനംതിട്ട – 108
 • ഇടുക്കി – 64
 • വയനാട് – 29

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം – 830
 • കൊല്ലം – 426
 • പത്തനംതിട്ട – 151
 • ആലപ്പുഴ – 594
 • കോട്ടയം – 455
 • ഇടുക്കി – 29
 • എറണാകുളം – 1018
 • തൃശൂര്‍ – 1090
 • പാലക്കാട് – 444
 • മലപ്പുറം – 915
 • കോഴിക്കോട് – 1306
 • വയനാട് – 103
 • കണ്ണൂര്‍ – 130
 • കാസര്‍ഗോഡ് – 345

22 മരണങ്ങൾ സ്ഥിരീകരിച്ചു

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന്‍ (82), ഇടുക്കി ബൈസണ്‍ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂര്‍ സ്വദേശി ഉമ്മര്‍കോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂര്‍ താന സ്വദേശിനി സുജാത (61), പള്ളിക്കുന്ന് സ്വദേശി സഹദേവന്‍ (64), തളിപ്പറമ്പ് സ്വദേശി മൊയ്ദീന്‍ (74) കൊറ്റില സ്വദേശിഅബ്ബാസ് (60), വടക്കുമ്പാട് സ്വദേശിനി പി.പി. ഖദീജ (85), തളിപ്പറമ്പ് സ്വദേശി കുഞ്ഞിരാമന്‍ (83) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1025 ആയി.

2,81,413 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,413 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,53,104 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,309 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3075 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 38,259 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 36,28,429 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,13,108 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തളിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 629 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 629 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 415 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 830 പേർ ഇന്ന് രോഗമുക്തി നേടി.

കൊല്ലത്ത് പുതിയ രോഗബാധിതർ 343

കൊല്ലം ജില്ലയിൽ ഇന്ന് 343 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 315 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 426 പേർ ഇന്ന് രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 186 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്.

ആലപ്പുഴയിൽ പുതിയ രോഗികൾ അറുന്നൂറിലധികം

ഇന്ന് ആലപ്പുഴ ജില്ലയിൽ 618 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 7 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 465 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 140 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 594 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 15041പേരാണ് രോഗമുക്തരായത്. 6278 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 382 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 382 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അതിൽ 375 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും കോവിഡ് ബാധിതരായി. സമ്പര്‍ക്കം മുഖേന ബാധിച്ചവരില്‍ 17 പേര്‍ ആരോഗ്യപ്രവര്‍ത്തകരും മൂന്നു പേര്‍ മറ്റു ജില്ലക്കാരുമാണ്.

രോഗികളില്‍ 195 പുരുഷന്‍മാരും 145 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 75 പേര്‍ക്ക് കോവിഡ് ബാധിച്ചു. പുതിയതായി 3396 പരിശോധനാഫലങ്ങളാണ് ലഭിച്ചത് 475 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5466 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 15656 പേര്‍ കോവിഡ് ബാധിതരായി. 10170 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ 94 പേർക്ക് കോവിഡ്

ഇടുക്കി ജില്ലയിൽ ഇന്ന് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 64 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 29 പേർ ഇന്ന് രോഗമുക്തി നേടി.

എറണാകുളത്ത് 480 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 480 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 378 പേരാണ്. രോഗ ഉറവിടമറിയാത്തവർ 73 പേർ. ഇന്ന് 1018 പേർ രോഗ മുക്തി നേടി.

ഇന്ന് 2027 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2208 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 2146 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ പുതിയ രോഗികൾ എഴുന്നൂറോളം

തൃശൂർ ജില്ലയിൽ 697 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 1090 പേർ രോഗമുക്തരായി. ജില്ലയിൽ ഇന്ന് 693 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം അറിയില്ല. 2 ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളിൽ 60 വയസ്സിന് മുകളിൽ 34 പുരുഷൻമാരും 39 സ്ത്രീകളും 10 വയസ്സിന് താഴെ 28 ആൺകുട്ടികളും 33 പെൺകുട്ടികളും ഉണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8908 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22775 ആണ്. അസുഖബാധിതരായ 13691 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 288 പേർക്ക് കോവിഡ്; 444 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 288 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 213 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 63 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, വിദേശത്തുനിന്ന് വന്ന മൂന്നുപേർ എന്നിവർ ഉൾപ്പെടും. 444 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 740 പേര്‍ക്ക് രോഗബാധ; 124 പേര്‍ക്ക് ഉറവിടമറിയാതെ

മലപ്പുറം ജില്ലയിൽ ഇന്ന് 740 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ 584 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 124 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം 915 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇതുവരെ 26,100 പേര്‍ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 869 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴ് പേര്‍ക്കുമാണ് പോസിറ്റീവായത്. 55 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 806 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11058 ആയി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1306 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ്

കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.
പോസിറ്റീവ് സ്ഥിരീകരിക്കുന്നവരില്‍ രോഗലക്ഷണമുള്ള കേസുകളുടെ എണ്ണവും കൂടിവരുന്നുണ്ട്. ജില്ലയിലെ ആശുപത്രികള്‍ക്ക് ഉള്‍കൊള്ളാവുന്നതിലുമധികം രോഗബാധിതരുണ്ടാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ആശുപത്രികളിലെ സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും മതിയാകാതെ വരുമെന്നും കലക്ടർ പറഞ്ഞു.

പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ എന്നിവര്‍ക്ക് അപകടസാധ്യത വളരെയധികം വര്‍ധിച്ചിട്ടുണ്ട്.
കേസുകള്‍ കൂടുന്നതിന് ആനുപാതികമായി മരണ സാധ്യത വര്‍ധിക്കാനിടയാകും. കോവിഡ് കേസുകളുടെ കുതിച്ചുകയറ്റം തടയാന്‍ എല്ലാവരും സ്വയം തയ്യാറാവുകയും കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് കലക്ടര്‍ അറിയിച്ചു.

ഏറ്റവും കുറവ് രോഗികൾ വയനാട് ജില്ലയിൽ

വയനാട് ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ കുറുക്കന്‍മൂല സ്വദേശിയായ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്്. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5015 ആയി. 3894 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര്‍ മരണപ്പെട്ടു. നിലവില്‍ 1093 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 286 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 37 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

കണ്ണൂരിൽ 274 പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 274 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 130 പേർ ഇന്ന് രോഗമുക്തി നേടി.

കാസർഗോട്ട് 295 പേർക്ക് കൂടി രോഗബാധ

ഇന്ന് കാസർഗോഡ് ജില്ലയിൽ 295 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 253 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ
കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5017 പേര്‍

വീടുകളില്‍ 3630 പേരും സ്ഥാപനങ്ങളില്‍ 1387 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5017 പേരാണ്. പുതിയതായി 310 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 230 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 185 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 653 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 243 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 509 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഓഫീസിലെ നാലു പേർക്ക് കോവിഡ്; സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ

പൊന്നാനിയിലെ പ്രാദേശിക ഓഫീസിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ക്വാറന്‍റൈനിൽ. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ക്വാറന്‍റീനിൽ കഴിയുന്നത്. സംസ്ഥാനത്തെ അഞ്ചോളം മന്ത്രിമാർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനതോത് കുറയുന്നു, നേരിയ ആശ്വാസം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 66,743 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 71,20,539 ആയി.

നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 8,61,853 പേരാണ്. 61,49,536 പേർ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 816 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,09,150 ആയി ഉയർന്നു.

Read Also: Covid19: ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ കൊറോണ വൈറസ്‌ 28 ദിവസം നിലനിൽക്കുമെന്ന് പഠനം

ഇന്നലെ വരെ രാജ്യത്ത് 8,78,72,093 സാംപിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം പത്ത് ലക്ഷത്തോളം സാംപിളുകൾ പരിശോധിച്ചു.

കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം

സംസ്ഥാനത്ത് ഇന്നലെ മാത്രം 9,347 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,91,798 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു

കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കോവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. വിശദമായ വായനയ്‌ക്ക് ഇവിടെ ക്ലിക് ചെയ്യുക 

തൃശൂർ അരിമ്പൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

തൃശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്ത് അടച്ചു. വൈസ് പ്രസിഡന്റ് എൻ.സി.സതീശ്, 17-ാം വാർഡ് അംഗം പ്രസീദ് എന്നിവർക്ക് ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസറ്റീവ് ആയി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ്, പഞ്ചായത്ത് ജീവനക്കാർ എന്നിവരെ നിരീക്ഷണത്തിലാക്കുകയും ഓഫീസ് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുമായി ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് വൈസ് പ്രസിഡന്റ് എൻ.സി.സതീശ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.