തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗമുക്തി ഏറ്റവും ഉയർന്ന ദിനമാണ് ഇന്ന്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1,91,798 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.

ഇന്ന് 9347 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഇതോടെ 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 1451 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം, കോഴിക്കോട് ജില്ലകളിലും ആയിരത്തിലധികം കോവിഡ് ബാധ സ്ഥിരീകരിച്ചു. എറണാകുളത്ത് 1228 പേർക്കും കോഴിക്കോട്ട് 1219 പേർക്കും രോഗം സ്ഥിരീകരിച്ചു.

തൃശൂരിൽ  960 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എഴുന്നൂറിലധികമാണ് പുതിയ രോഗികൾ. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ അറുന്നൂറിലധികമാണ് പുതിയ രോഗികൾ. കോട്ടയം, കണ്ണൂര്‍ ജില്ലകളിൽ നാന്നൂറിലധികവും, പത്തനംതിട്ടയിൽ മുന്നൂറിലധികവും കാസര്‍ഗോഡ് ജില്ലയിൽ ഇരുന്നൂറിലധികവും പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ നൂറിലധികം കോവിഡ് കേസുകളും ഇന്ന് സ്ഥിരീകരിച്ചു.

മരണ സംഖ്യ 1000 കടന്നു

25 കോവിഡ് മരണങ്ങൾ ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ ആയിരം കടന്നു. 1003 പേരാണ് സംസ്ഥാനത്ത് ഇതുവരെ ആകെ മരിച്ചത്. ഒക്ടോബർ മാസത്തിൽ ഇതുവരെ ആകെ 261 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

സെപ്തംബർ ഒക്ടോബർ മാസങ്ങളിലായി സംസ്ഥാനത്ത് ആകെ 794 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മാർച്ച് 28നാണ് സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് ഒരാൾ മരിച്ചത്.  മേയ് 31ഓട് കൂടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ പത്തായി വർധിച്ചു. ജൂൺ 30 വരെ 24 കോവിഡ് മരണങ്ങളായിരുന്നു സംസ്ഥത്ത് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഒന്നോട് കൂടി സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 81 ആയി വർധിച്ചു. ഓഗസ്റ്റ് 31 വരെ ആകെ 294 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,91,798 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകിരിച്ചു കണ്ണൂര്‍ 24, കോഴിക്കോട് 15, തിരുവനന്തപുരം 12, മലപ്പുറം 11, തൃശൂര്‍ 10, കോട്ടയം, എറണാകുളം 8 വീതം, കാസര്‍ഗോഡ് 5, കൊല്ലം 4, പത്തനംതിട്ട, വയനാട് 3 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • മലപ്പുറം – 1451
 • എറണാകുളം – 1228
 • കോഴിക്കോട് – 1219
 • തൃശൂര്‍ – 960
 • തിരുവനന്തപുരം – 797
 • കൊല്ലം – 712
 • പാലക്കാട് – 640
 • ആലപ്പുഴ – 619
 • കോട്ടയം – 417
 • കണ്ണൂര്‍ – 413
 • പത്തനംതിട്ട – 378
 • കാസര്‍ഗോഡ് – 242
 • വയനാട് – 148
 • ഇടുക്കി – 123

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • മലപ്പുറം- 1332
 • എറണാകുളം- 1032
 • കോഴിക്കോട്- 1128
 • തൃശൂര്‍- 943
 • തിരുവനന്തപുരം- 633
 • കൊല്ലം- 705
 • പാലക്കാട്- 404
 • ആലപ്പുഴ- 615
 • കോട്ടയം- 405
 • കണ്ണൂര്‍- 270
 • പത്തനംതിട്ട- 308
 • കാസര്‍ഗോഡ്- 222
 • വയനാട്- 141
 • ഇടുക്കി- 78

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം – 1200
 • കൊല്ലം – 1421
 • പത്തനംതിട്ട – 240
 • ആലപ്പുഴ – 729
 • കോട്ടയം – 161
 • ഇടുക്കി – 50
 • എറണാകുളം – 1036
 • തൃശൂര്‍ – 580
 • പാലക്കാട് – 546
 • മലപ്പുറം – 1059
 • കോഴിക്കോട് – 954
 • വയനാട് – 96
 • കണ്ണൂര്‍ – 347
 • കാസര്‍ഗോഡ് – 505

25 മരണങ്ങൾ സ്ഥിരീകരിച്ചു

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ ആചാരി (70), തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി വേലപ്പന്‍ (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്പലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവയൂര്‍ സ്വദേശി ശ്രീധരന്‍ (68), കുറുലായി സ്വദേശി രാഘവന്‍ നായര്‍ (72), കോട്ടായി സ്വദേശി കുഞ്ഞുമോന്‍ ഹാജി (70), മഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് (64), തലക്കാട് സ്വദേശി സെയ്ദ് മുഹമ്മദ് (52), കോഴിക്കോട് ഓമശേരി സ്വദേശി ഇബ്രാഹീം (75), പനങ്ങാട് സ്വദേശി ഗോപാലന്‍ (65), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കണ്ണന്‍ (77), തിമിരി സ്വദേശി ജോണി ജിമ്മി (13), കാസര്‍ഗോഡ് ഉദുമ സ്വദേശി ദാമോദരന്‍ (63), മങ്കല്‍പടി സ്വദേശിനി നഫീസ (58), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1003 ആയി.

2,84,924 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,172 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3658 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 61,629 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 35,94,320 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,896 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

12 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം (7, 8), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 11, 12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 666 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും കുറവ് രോഗബാധ ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 123 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 95 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 17 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചവർ 797

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 797 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 633 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 1200 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

കൊല്ലത്ത് പുതിയ രോഗികൾ 712

കൊല്ലം ജില്ലയിൽ ഇന്ന് 712 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 705 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും, 4 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1421 പേർ രോഗമുക്തി നേടി.

കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടൻപിള്ള (81), ഇടമുളയ്ക്കൽ പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

പത്തനംതിട്ടയിൽ 378 പേർക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 49 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 323 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ആലപ്പുഴയിൽ 619 പേർക്ക് കോവിഡ്; 615 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 619 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 615 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 728 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 14447പേർ രോഗ മുക്തരായി. 6250 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 417 പുതിയ കോവിഡ് ബാധിതർ; 409 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 409 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 12 പേരും അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേര്‍ കോവിഡ് ബാധിതരായി.

158 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 15272 പേര്‍ കോവിഡ് ബാധിതരായി. 9695 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17828 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

എറണാകുളത്ത് ആയിരത്തിലധികം പുതിയ രോഗികൾ

എറണാകുളം ജില്ലയിൽ ഇന്ന് 1228 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 1032 പേരാണ്. 160 പേരുടെ രോഗ ഉറവിടം അറിയില്ല. 1036 പേർ ഇന്ന് രോഗ മുക്തി നേടി.

ഇന്ന് 1775 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1817 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 2747 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ 960 പേർക്ക് കോവിഡ്; 958 പേർക്ക് സമ്പർക്കത്തിലൂടെ

തൃശൂർ ജില്ലയിൽ 960 പേർക്ക് കൂടി ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 560 പേർ രോഗമുക്തരായി. ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. 6 ആരോഗ്യ പ്രവർത്തകർക്കും 1 ഫ്രൻറ് ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9304 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22078 ആണ്. അസുഖബാധിതരായ 12601 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 640 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 640 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 405 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ , ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 227പേർ എന്നിവർ ഉൾപ്പെടും. 546 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ ഇന്ന് 1,451 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 1,332 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 0 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

1,059 പേര്‍ ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. 25,185 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

കോഴിക്കോട് ജില്ലയിലും ആയിരത്തിലധികം പുതിയ രോഗികൾ

ജില്ലയില്‍ ഇന്ന് 1219 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കുമാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1121 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 364 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11573 ആയി. 6929 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.

28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 954 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 148 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന്) 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വരാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4980 ആയി. 3791 പേര്‍ ഇതുവരെ രോഗമുക്തരായി.ചികിത്സയിലിരിക്കെ 25 പേര്‍ മരണപ്പെട്ടു. നിലവില്‍ 1164 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 307 പേര്‍ വീടുകളിലാണ് ഐസൊലേ ഷനില്‍ കഴിയുന്നത്. 31 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

കണ്ണൂരിൽ 413 പേര്‍ക്ക് കോവിഡ്

കണ്ണൂർ ജില്ലയില്‍ 413 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 375 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് 242 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് കാസര്‍കോട് ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 233 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 505 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായത്.

കോവിഡ്: നിയന്ത്രണങ്ങളും നിർദേശങ്ങളും കടുപ്പിക്കുന്നു

കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ അക്ഷരാർഥത്തിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നത്തിന് ജില്ലയിൽ 51 ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ചതായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കണ്ടറി അധ്യാപകരെയാണ് നിയമിച്ചിരിക്കുന്നത്. ഇവർ ഒക്ടോബർ 12 ന് തിങ്കളാഴ്ച രാവിലെ മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടതാണ്.

കടകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ ജനങ്ങള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്തം സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കാണ്. അവര്‍ക്ക് ക്രിമിനൽ നടപടിച്ചട്ട പ്രകാരം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. നിയമന ലംഘനം കണ്ടെത്തിയാൽ ഇവർ സ്വീകരിക്കുന്ന നടപടികൾ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ളതായിരിക്കും. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന്‍റെ ഭാഗമായി കടകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുമ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സഹായിക്കാനായി ഒപ്പം ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാർ അത് ഉറപ്പാക്കും. ഈ ഉദ്യോഗസ്ഥർക്ക് സെക്ടർ മജിസ്ടേട്ട് സ്റ്റിക്കർ പതിച്ച വാഹനവും തിരിച്ചറിയൽ കാർഡും ഉടൻ ലഭ്യമാക്കും

രാജ്യത്ത് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. 74,383 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 70,53,806 ആയി. 918 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 1,08,334 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 8,67,496 പേരാണ് ചികിത്സയിൽ ഉള്ളത്. 89154 പേർ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. ഇതനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 60,77,976 ആയി. 86.17 ശതമാനമാണ് കേന്ദ്രത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ രോഗമുക്തി നിരക്ക്.

എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി

എണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണമാലി സ്വദേശിനി ട്രീസ ലോനൻ (89) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ജില്ലയിൽ മൂന്ന് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പേരാണ്.

എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 1191 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 979 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

Read More: മഹാരാഷ്ട്രയെ മറികടന്നു; രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കേരളത്തിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.