തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിൽ ഇന്ന് രോഗമുക്തിയിൽ ആശ്വാസത്തിന്റെ ദിനമാണ്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരാണ് ഇന്ന് നെഗറ്റീവായി ആശുപത്രി വിട്ടത്. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ഇന്ന് കുറവ് സംഖ്യയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച 63,146 സാമ്പിളുകളിലാണ് 5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറത്ത് ഇന്നും ആയിരത്തിന് മുകളിൽ കോവിഡ് കേസുകൾ

മലപ്പുറം – 1024
കോഴിക്കോട് – 688
കൊല്ലം – 497
തിരുവനന്തപുരം – 467
എറണാകുളം – 391
തൃശൂര്‍ – 385
കണ്ണൂര്‍ – 377
ആലപ്പുഴ – 317
പത്തനംതിട്ട – 295
പാലക്കാട് – 285
കാസര്‍ഗോഡ് – 236
കോട്ടയം – 231
വയനാട് – 131
ഇടുക്കി – 121

സംസ്ഥാനത്ത് ആകെ കോവിഡ് മരണം 930 ആയി

24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനന്‍ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയന്‍ (58), നളന്ദനട സ്വദേശി രാജേന്ദ്രന്‍ (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരന്‍ (74), മരുതാടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി സോമന്‍ (65), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി നളിനാക്ഷന്‍ (78), തിരുവമ്പാടി സ്വദേശിനി സുശീല (46), പാലിശേരി സ്വദേശി അശോകന്‍ (58), നരിക്കുന്നി സ്വദേശി അബ്ദുള്‍ ഗഫൂര്‍ (49), ഏലത്തൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (82), അത്തോളി സ്വദേശിനി ഷീജ (49), വടകര സ്വദേശി മൂസ (65), ഒളവണ്ണ സ്വദേശി ചന്ദ്രമോഹന്‍ (69), മൊയിലോത്തറ സ്വദേശി ഗോപാലന്‍ (75), കൊടിയത്തൂര്‍ സ്വദേശിനി സൈനബ (68), കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86), ഉദുമ സ്വദേശി കൃഷ്ണന്‍ (84) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സമ്പർക്ക രോഗവ്യാപനം തുടരുന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 916, കോഴിക്കോട് 651, കൊല്ലം 477, തിരുവനന്തപുരം 349, എറണാകുളം 291, തൃശൂര്‍ 377, കണ്ണൂര്‍ 261, ആലപ്പുഴ 306, പത്തനംതിട്ട 181, പാലക്കാട് 164, കാസര്‍ഗോഡ് 218, കോട്ടയം 229, വയനാട് 126, ഇടുക്കി 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, മലപ്പുറം, കണ്ണൂര്‍ 11 വീതം, പത്തനംതിട്ട, എറണാകുളം 8 വീതം, കൊല്ലം 7, കോഴിക്കോട് 6, തൃശൂര്‍ 3, പാലക്കാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗമുക്തിയിൽ ആശ്വാസം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,67,256 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം – 1520
കൊല്ലം – 259
പത്തനംതിട്ട – 139
ആലപ്പുഴ – 457
കോട്ടയം – 375
ഇടുക്കി – 69
എറണാകുളം – 707
തൃശൂര്‍ – 460
പാലക്കാട് – 407
മലപ്പുറം – 876
കോഴിക്കോട് – 1113
വയനാട് – 129
കണ്ണൂര്‍ – 387
കാസര്‍ഗോഡ് – 105

2,71,439 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,71,439 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,42,056 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,383 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4066 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,029,03 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,11,281 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

9 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (11), തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി (16), എരുമപ്പെട്ടി (6), കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ട (3, 6), കൊല്ലം ജില്ലയിലെ ഇട്ടിവ (സബ് വാര്‍ഡ് 6), കൊഴിക്കോട് ജില്ലിയിലെ കോഴിക്കോട് (2 (സബ് വാര്‍ഡ്), 8, 9, 10), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (6, 9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 721 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശൂർ ജില്ലയിൽ 385 പേർക്ക് കൂടി കോവിഡ്; 460 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 385 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 8) കോവിഡ്-19 സ്ഥിരീകരിച്ചു. 460 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8340 ആണ്. തൃശൂർ സ്വദേശികളായ 137 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19155 ആണ്. അസുഖബാധിതരായ 10659 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. വ്യാഴാഴ്ച ജില്ലയിൽ സമ്പർക്കം വഴി 381 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5 കേസുകളുടെ ഉറവിടം അറിയില്ല.

എറണാകുളം ജില്ലയിൽ ഇന്ന് 391 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 707 പേർ

രോഗവ്യാപനം രൂക്ഷമായിരുന്ന എറണാകുളത്തും ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 391 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 291 പേരും സമ്പർക്ക രോഗികളാണ്. 8 ആരോഗ്യ പ്രവർത്തകർക്കും പുറത്ത് നിന്നെത്തിയ 6 പേർക്കും കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഉറവിടമറിയാത്തത് 82 കേസുകളാണ്.

ഇന്ന് 707 പേർ രോഗ മുക്തി നേടി. ഇന്ന് 1943 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1752 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29057 ആണ്. ഇതിൽ 27246 പേർ വീടുകളിലും 145 പേർ കോവിഡ് കെയർ സെന്ററുകളിലും 1666 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

പാലക്കാടിനും ആശ്വാസ ദിനം 285 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ; 407 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 168 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 15 പേർ, വിദേശത്തുനിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 100 പേർ എന്നിവർ ഉൾപ്പെടും. 407 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ ഇന്ന് 1024 പേര്‍ക്ക് രോഗബാധ; 876 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 916 പേര്‍ക്ക് വൈറസ് ബാധ.ഉറവിടമറിയാതെ രോഗബാധിതരായവര്‍ 74. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയില്‍ 7,648 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 47,204 പേര്‍

ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഇന്നും 1000 കടന്നു. 1,024 പേര്‍ക്കാണ് ഇന്ന് (ഒക്ടോബര്‍ 08) രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരായവരില്‍ 916 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 74 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ഇന്ന് 876 പേര്‍ രോഗമുക്തരായതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

കോഴിക്കോട് 688 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1113

ജില്ലയില്‍ ഇന്ന് 688 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 211 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10541 ആയി. 6564 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.

കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷ

കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഉദ്യോഗസ്ഥരുമായി ആലോചിച്ച് കൂടുതൽ നിയന്ത്രണത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ജാഗ്രത പാലിക്കാതെയാണ് പൊതുജനങ്ങള്‍ നിരത്തിലിറങ്ങുന്നത്. ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്ക് കുറവൊന്നുമില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. എന്നാല്‍ പൊതുജനങ്ങള്‍ ഇതൊന്നും കാര്യമായെടുക്കുന്നില്ല. രാത്രി ആറിന് ശേഷവും ആള്‍ക്കൂട്ടങ്ങളാണെങ്ങും. ജില്ലയില്‍ നിരോധനാജ്ഞയുണ്ട്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ല. എന്നാലിത് പാലിക്കപ്പെടുന്നില്ല. പൊലീസിനെ കാണുമ്പോള്‍ മാത്രം ഒഴിഞ്ഞ് മാറുന്ന നിലയിലാണ് ആൾക്കൂട്ടം.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു

ഇന്ത്യയില്‍ കൊറോണവൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 68.35 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 78, 524 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 971 പേര്‍ 24 മണിക്കൂറിനിടെ മരിച്ചതടക്കം ഇതുവരെയായി 1,05,526 കോവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായിട്ടുള്ളത്. നിലവില്‍ 9.02 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 58.27 ലക്ഷം പേര്‍ രോഗമുക്തി നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.