തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് 6638 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതിൽ 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ. 1096 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് നൂറിൽ കുറവ് കോവിഡ് ബാധ ഇന്ന് രേഖപ്പെടുത്തിയത്. മറ്റ് 12 ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ. 10 ജില്ലകളിൽ മുന്നൂറിലധികമാണ് പുതിയ രോഗികൾ. മലപ്പുറം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ 664, തിരുവനന്തപുരം ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ.

മലപ്പുറം ജില്ലയിൽ 761 പേർക്കും കോഴിക്കോട് ജില്ലയിൽ 722 പേർക്കും എറണാകുളം ജില്ലയിൽ 674 പേർക്കും ആലപ്പുഴ ജില്ലയിൽ 664 പേർക്കും തിരുവനന്തപുരം ജില്ലയിൽ 587 പേർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ നാന്നൂറിലധികമാണ് പുതിയ രോഗികൾ.  കോട്ടയം, കണ്ണൂര്‍ ജില്ലകളിൽ മുന്നൂറിലധികമാണ് പുതിയ രോഗികൾ. പത്തനംതിട്ടയിൽ 163 പേർക്കും, കാസര്‍ഗോട്ട് 133 പേർക്കും രോഗം സ്ഥിരീകരിച്ചു. വയനാട് 90 പേർക്കും ഇടുക്കിയിൽ 76 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 90,565 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,32,994 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • തൃശൂര്‍ – 1096
 • മലപ്പുറം – 761
 • കോഴിക്കോട് – 722
 • എറണാകുളം – 674
 • ആലപ്പുഴ – 664
 • തിരുവനന്തപുരം – 587
 • കൊല്ലം – 482
 • പാലക്കാട് – 482
 • കോട്ടയം – 367
 • കണ്ണൂര്‍ – 341
 • പത്തനംതിട്ട – 163
 • കാസര്‍ഗോഡ് – 133
 • വയനാട് – 90
 • ഇടുക്കി – 76

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തൃശൂര്‍ –1080
 • മലപ്പുറം – 723
 • കോഴിക്കോട് – 698
 • എറണാകുളം – 457
 • ആലപ്പുഴ – 629
 • തിരുവനന്തപുരം – 460
 • കൊല്ലം – 474
 • പാലക്കാട് – 258
 • കോട്ടയം – 360
 • കണ്ണൂര്‍ – 251
 • പത്തനംതിട്ട – 131
 • കാസര്‍ഗോഡ് – 129
 • വയനാട് – 84
 • ഇടുക്കി – 55

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം – 715
 • കൊല്ലം – 636
 • പത്തനംതിട്ട – 145
 • ആലപ്പുഴ – 722
 • കോട്ടയം – 1007
 • ഇടുക്കി –105
 • എറണാകുളം – 741
 • തൃശൂര്‍ – 778
 • പാലക്കാട് –286
 • മലപ്പുറം – 1106
 • കോഴിക്കോട് – 959
 • വയനാട് – 109
 • കണ്ണൂര്‍ – 379
 • കാസര്‍ഗോഡ് – 140

28 മരണങ്ങൾ സ്ഥിരീകരിച്ചു

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍ (45), കോട്ടയം അരുവിത്തുറ സ്വദേശി പരീത് റാവുത്തര്‍ (77), ആലപ്പുഴ വലിയമാരം സ്വദേശി ഗോപാലകൃഷ്ണന്‍ (65), എറണാകുളം മട്ടാഞ്ചേരി സ്വദേശി പി.കെ. അലി (65), കുമാരപുരം സ്വദേശിനി ബേബി വര്‍ഗീസ് (57), തൃശൂര്‍ തമ്പാന്‍കടവ് സ്വദേശി പ്രഭാകരന്‍ (63), ഇരിങ്ങാലക്കുട സ്വദേശിനി ഉമാദേവി (57), ചെന്നൈപാറ സ്വദേശി ദേവസി (76), മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശിനി പാത്തുമ്മ (65), മാമ്പാട് സ്വദേശിനി അയിഷ (84), കുഴിമണ്ണ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (43), കോഴിക്കോട് മടവൂര്‍ സ്വദേശിനി മാളു (65), പേരാമ്പ്ര സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), കൊയിലാണ്ടി സ്വദേശിനി രാധ (78), ചാക്യം സ്വദേശി അബ്ദു റഹ്മാന്‍ (78), പെരുവയല്‍ സ്വദേശിനി ബാലാമണി (59), വയനാട് പടിഞ്ഞാറേത്തറ സ്വദേശിനി ഫൗസിയ (29), കണ്ണൂര്‍ കൊട്ടിള സ്വദേശിനി ഖദീജ (70), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1457 ആയി.

2,88,635 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,682 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2621 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

53,981 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,85,050 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്പറ്റ (സബ് വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 690 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരം ജില്ലയിൽ 587 പേർക്ക് കോവിഡ്

തിരുവനന്തപുരം 587 ജില്ലയിൽ ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 460 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 715 പേർ രോഗമുക്തി നേടി.

കൊല്ലത്ത് 482 പുതിയ രോഗികൾ പേർ

കൊല്ലം ജില്ലയിൽ ഇന്ന് 482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 636 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 163 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ആലപ്പുഴയിൽ 664 പേർക്ക് കോവിഡ്; 629 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 664 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6 പേർ വിദേശത്തു നിന്നും 21 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . 629 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 722 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 23539പേർ രോഗ മുക്തരായി. 8626 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 367 പേര്‍ക്ക് രോഗബാധ; 1007 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 367 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 362 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേരും രോഗബാധിതരായി. പുതിയതായി 3276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 192 പുരുഷന്‍മാരും 145 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1007 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍. 5638 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 23080 പേര്‍ കോവിഡ് ബാധിതരായി. 17404 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19429 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഏറ്റവും കുറവ് രോഗബാധ ഇടുക്കിയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 76 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 16 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 4 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 674 പേർക്ക് കോവിഡ്; പേർക്ക് 741 രോഗമുക്തി

എറണാകുളം ജില്ലയിൽ ഇന്ന് 674 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 457 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 741 പേർ രോഗമുക്തി നേടി

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് തൃശൂർ ജില്ലയിൽ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 1096 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 778 പേർ രോഗമുക്തരായി. ജില്ലയിൽ സമ്പർക്കം വഴി 1080 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ഉറവിടം അറിയാത്ത 6 പേരുമുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 65 പുരുഷൻമാരും 65 സ്ത്രീകളും പത്ത് വയസ്സിനു താഴെ 48 ആൺകുട്ടികളും 42 പെൺകുട്ടികളുമുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആണ്. 28,424 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് ജില്ലയിൽ 482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 258 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 217പേർ, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 7 പേർ എന്നിവർ ഉൾപ്പെടും. 286 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 761 പേര്‍ക്ക് കോവിഡ്; 1,106 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 761 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 723 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 29 പേര്‍ക്ക് ഉറവിടമറിയാതെയും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗബാധയുണ്ടായവരില്‍ അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

1,106 പേര്‍ ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇവരുള്‍പ്പെടെ 41,117 പേരാണ് കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 722 പേർക്ക് കോവിഡ്; 711 പേർക്ക് സമ്പർക്കത്തിലൂടെ

ജില്ലയില്‍ ഇന്ന് 722 കോവിഡ്-19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 959 പേര്‍ രോഗമുക്തി നേടി. ഇന്ന് വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് കേസുകൾ ഇല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ അഞ്ച് പേരും ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ ആറുമാണ്. 711 പേർക്കാണ് സമ്പര്‍ക്കം വഴി പോസിറ്റീവ് ആയത്.

വയനാട് ജില്ലയില്‍ 90 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 പേര്‍ രോഗമുക്തി നേടി. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6930 ആയി. 6054 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 828 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 360 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 341 പേർക്ക് കോവിഡ്; 379 പേർ രോഗമുക്തി നേടി

കണ്ണൂർ ജില്ലയിൽ ഇന്ന് 341 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 251 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 379 പേർ രോഗമുക്തി നേടി.

കാസർഗോട്ട് 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കാസര്‍ഗോഡ് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18484 ആയി.

കോവിഡ് ചികിത്സയിലുണ്ടായിരുന്ന 148 പേര്‍ക്ക് കോവിഡ് 19 നെഗറ്റീവായി. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16576 ആണ്. നിലവില്‍ ജില്ലയില്‍ 1722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1211 പേരും വീടുകളില്‍ ചികിത്സയിലാണ്.

കാസർഗോട്ടെ അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം തയ്യാറാക്കി ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും. ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. തലപ്പാടി ചെക് പോസ്റ്റ് (എന്‍ എച്ച് 66), അഡ്കസ്ഥല- അഡ്യനടുക്ക റോഡ് (എസ് എച്ച് 31) ആദൂര്‍ – കൊട്ട്യാടി- സുള്ള്യ സ്റ്റേറ്റ് ഹൈവേ (എസ് എച്ച് 55), പാണത്തൂര്‍ – ചെമ്പേരി – മടിക്കേരി (എസ് എച്ച് 56),. മാണിമൂല – സുള്ള്യ റോഡ് എന്നീ അഞ്ച് അതിര്‍ത്തി റോഡുകളിലാണ് ചെക്ക്‌പോസ്റ്റ് സജ്ജീകരിച്ച് ഇതിനായി സൗകര്യം ഒരുക്കുക. ഈ ചെക് പോസ്റ്റുകളില്‍ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ആന്റിജന്‍ പരിശോധനാ സൗകര്യം ഉണ്ടായിരിക്കും. ഈ ചെക് പോസ്റ്റുകളിലൂടെ വൈകുന്നേരം ആറ് മണിക്ക് ശേഷം രാവിലെ ആറ് മണി വരെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.റവന്യു ,പോലീസ്,അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ ആരോഗ്യപ്രവര്‍ത്തകരെയും അഞ്ച് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നിയോഗിക്കും.

തുമ്മിനാട് റോഡ്,. കെദംപാടിപദവ് റോഡ്, സുങ്കദകട്ട മുടിപ്പു റോഡ്, കുരുടപദവു റോഡ്,. മുളിഗദ്ദെ റോഡ്, ബേരിപദവ് റോഡ്,സ്വര്‍ഗ ആര്‍ളപദവ് റോഡ്, കൊട്ടിയാടി പള്ളത്തൂര്‍ ഈശ്വരമംഗല റോഡ്, കൊട്ടിയാടി അഡൂര്‍ ദേവരടുക്ക റോഡ്, ഗാളിമുഖ ഈശ്വരമംഗല ദേലംപാടി റോഡ,്. നാട്ടക്കല്‍ സുള്ള്യപദവ് റോഡ്, ചെന്നംകുണ്ട് ചാമക്കൊച്ചി റോഡ് എന്നീ 12 പോയിന്റുകളിലൂടെ കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്ക് കടക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. റവന്യു , ,അധ്യാപകര്‍, പോലീസ്അല്ലങ്കില്‍ യുനിഫോം ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധന നടത്തും.

ചികില്‍സയ്‌ക്കോ മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കോ വേണ്ടി ദക്ഷിണ കന്നട ജില്ലയിലേക്ക് പോയി അന്നു തന്നെ മടങ്ങി വരുന്നവര്‍ക്കും, ദിവസേന യാത്ര ചെയ്യുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അതിര്‍ത്തിയിലെ ആന്റിജന്‍ പരിശോധനയോ ആവശ്യമില്ല.കര്‍ണാടകയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിലേക്ക് മാത്രമായി അതിര്‍ത്തി കടന്ന് വരുന്നവരെ ഒരു രജിസ്‌ട്രേഷനും കൂടാതെ യാത്ര ചെയ്യാന്‍ അനുവദിക്കും. അവര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി കടന്ന് പോകുന്നില്ല എന്ന് ബന്ധപ്പെട്ട പഞ്ചായത്ത് ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

കൂടിയും കുറഞ്ഞും കണക്കുകൾ; രാജ്യത്ത് 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 563 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 80,88,851 ആയി. ആകെ മരണം 1,21,090. നിലവില്‍ 5,94,386 പേരാണ് ചികിത്സയിലുള്ളത്. 57,386 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 73,73,375 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

കോവിഡ് ഭേദമായവരിൽ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്ന പശ്ചാത്തലത്തിൽ ഇവരെ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാൻ ആരോഗ്യവകുപ്പ്. പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡി.കോളേജ് വരെ പോസ്റ്റ് കോവിഡ് ക്ലിനിക് തുടങ്ങുമെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്.

രോഗമുക്തർ എല്ലാമാസവും ഇവിടെ എത്തി പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാകേന്ദ്രം നിശ്ചയിക്കും. ഗുരുതരമായ പ്രശ്നങ്ങൾ ഉളളവർക്ക് താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യും. വിദഗ്ധരായ ഡോക്ടർമാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. ഗുരുതരമായ പ്രശ്നങ്ങൾ ഉളളവർക്ക് കോവിഡ് ആശുപത്രികളില്‍ ചികിത്സ നൽകും. ടെലിമെഡിസിൻ സംവിധാനം ഉപയോഗിച്ചും രോഗമുക്തർക്ക് ചികിത്സ തേടാം.

വയനാട്ടിൽ നേരത്തേ പോസ്റ്റ് കോവിഡ് ക്ലിനിക്ക് തുറന്നിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആയിരുന്നു ക്ലിനിക് പ്രവർത്തനം ആരംഭിച്ചത്.

വായനക്കാർക്കായി വരും മണിക്കൂറുകളിൽ കൂടുതൽ കോവിഡ് വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook