Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

പതിനായിരത്തിനരികെ കേരളം; നാലു ജില്ലകളിൽ ആയിരത്തിലേറെ രോഗികൾ

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഒരേ ദിവസം ആയിരത്തിലധികം കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

സംസ്ഥാനത്ത് കോവിഡ് വ്യാപനും രൂക്ഷമായി തുടരുകയാണ്. ഇന്ന് ആദ്യമായി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണം 9000 കടന്നു. 9258 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ജില്ലകളിൽ ആയിരത്തലധികമാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 1146 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് ആയിരത്തിലധികമാണ്.

തിരുവനന്തപുരത്ത് 1096 പേർക്കും എറണാകുളത്ത് 1042 പേർക്കും മലപ്പുറത്ത് 1016 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തൃശൂർ, കൊല്ലം ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എണ്ണൂറിലധികമാണ്. പാലക്കാട്, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് അറുന്നൂറിലധികമാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 144 പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ക്രിമിനൽ നടപടി ചട്ടം വകുപ്പ് 144 പ്രകാരമുള്ള നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ച് അതത് ജില്ലാ കലക്ടർമാർ ഉത്തരവിട്ടു.  നിലവിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിരോധന നടപടികൾ സ്വീകരിച്ച് അതത് കലക്ടർമാർ ഉത്തരവിട്ടിട്ടുണ്ട്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,35,144 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

93 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • കോഴിക്കോട്- 1146
  • തിരുവനന്തപുരം- 1096
  • എറണാകുളം- 1042
  • മലപ്പുറം- 1016
  • കൊല്ലം- 892
  • തൃശൂര്‍- 812
  • പാലക്കാട്- 633
  • കണ്ണൂര്‍- 625
  • ആലപ്പുഴ- 605
  • കാസര്‍ഗോഡ്- 476
  • കോട്ടയം- 432
  • പത്തനംതിട്ട- 239
  • ഇടുക്കി- 136
  • വയനാട്- 108

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • കോഴിക്കോട്- 1109
  • തിരുവനന്തപുരം- 956
  • എറണാകുളം- 851
  • മലപ്പുറം- 929
  • കൊല്ലം- 881
  • തൃശൂര്‍- 807
  • പാലക്കാട്- 441
  • കണ്ണൂര്‍- 475
  • ആലപ്പുഴ- 590
  • കാസര്‍ഗോഡ്- 451
  • കോട്ടയം- 421
  • പത്തനംതിട്ട- 161
  • ഇടുക്കി- 99
  • വയനാട്- 103

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം- 357
  • കൊല്ലം- 295
  • പത്തനംതിട്ട- 218
  • ആലപ്പുഴ -342
  • കോട്ടയം- 174
  • ഇടുക്കി- 93
  • എറണാകുളം- 212
  • തൃശൂര്‍- 270
  • പാലക്കാട്- 221
  • മലപ്പുറം- 951
  • കോഴിക്കോട്- 423
  • വയനാട്- 75
  • കണ്ണൂര്‍- 303
  • കാസര്‍ഗോഡ്- 158

20 മരണങ്ങൾ സ്ഥിരീകരിച്ചു

20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 കാരണമാണെവന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 791 ആയി.

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ് (52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് (66), കൊല്ലം ഓയൂര്‍ സ്വദേശി ഫസിലുദീന്‍ (76), കൊല്ലം സ്വദേശി ശത്രുഘനന്‍ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശന്‍ (63), തങ്കശേരി സ്വദേശി നെല്‍സണ്‍ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠന്‍ നായര്‍ (92), കനാല്‍ വാര്‍ഡ് സ്വദേശി അബ്ദുള്‍ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എന്‍. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിര്‍മല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റിയാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരണമടഞ്ഞത്.

2,46,631 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,778 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,853 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3599 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ 63,175 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,175 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 30,49,791 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,13,499 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

63 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 63 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 705 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് പുതിയ രോഗികൾ ആയിരത്തിലധികം

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,096 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 956 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 110 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

കൊല്ലത്ത് 892 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 892 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 6 പേർക്കും, സമ്പർക്കം മൂലം 881 പേർക്കും, ഉറവിടം വ്യക്തമല്ലാതെ 3 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 295 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 239 പേർക്ക് കോവിഡ്

പത്തനംതിട്ട ജില്ലയിൽ ഇന്ന് 239 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 41 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 190 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ഇടുക്കിയിൽ 136 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 25 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് പുതിയ രോഗികൾ ആയിരത്തിലധികം

എറണാകുളം ജില്ലയിൽ ഇന്ന് 1042 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 147 പേരുടെ രോഗ ഉറവിടം അറിയില്ല. സമ്പർക്കം വഴി 851 പേർക്കാണ് രോഗബാധ. വിദേശത്തുനിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തിയ 30 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് 1932 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1093 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1379 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1580 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1061 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

തൃശൂരിൽ 812 പേർക്ക് കൂടി കോവിഡ്; 270 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ 812 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. വെള്ളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 805 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2 ആരോഗ്യ പ്രവർത്തകർക്കും 3 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 6 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 48 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 26 ആൺകുട്ടികളും 35 പെൺകുട്ടികളുമുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15066 ആണ്. അസുഖബാധിതരായ 8546 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 633 പേർക്ക് രോഗബാധ

പാലക്കാട് ജില്ലയിൽ ഇന്ന് 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 439 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, വിദേശത്തുനിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 183 പേർ എന്നിവർ ഉൾപ്പെടും. 221 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് വീണ്ടും ആയിരത്തിലധികം പുതിയ രോഗികൾ

മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ആയിരം കടന്നു. ഇന്ന് 1016 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 929 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ ഇന്ന് 671 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതിനോടകം 17,880 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തരായി.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട്ട്; പുതിയ. രോഗികൾ 1146

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. ഇന്ന് 1146 പേർക്കാണ് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 27 പേര്‍ക്കുമാണ് പോസിറ്റീവായത്. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1051 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 440 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8231 ആയി. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 423 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയിൽ 108 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3893 ആയി. 2773 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1099 പേരാണ് ചികിത്സയിലുള്ളത്.

കാസർഗോട്ട് രോഗം സ്ഥിരീകരിച്ചവർ നാന്നൂറിലധികം

ഇന്ന് കാസർഗോഡ് ജില്ലയില്‍ 476 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 457 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 165 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വയനാട്ടിൽ വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: ജില്ലയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ സെപ്തംബർ 22നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു മരണം സംഭവിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap october 02 updates

Next Story
രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐ ഫോൺ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻramesh chennithala, രമേശ് ചെന്നിത്തല, kerala secretariat fire, സെക്രട്ടറിയേറ്റില്‍ തീപിടിത്തം, gold smuggling case, സ്വര്‍ണക്കടത്ത് കേസ്, chief secretary,ചീഫ് സെക്രട്ടറി, വിശ്വാസ് മേത്ത, അവിശ്വാസ് മേത്ത, pinarayi vijayan, പിണറായി വിജയന്‍, ldf, എല്‍ഡിഎഫ്, kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണന്‍, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express