തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6853  പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകളാണ് പരിശോധിച്ചത്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 644 പേർക്ക് രോഗം സ്ഥീരകരിച്ചത്. തൃശൂർ ജില്ലയിലും രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അറുന്നൂറിലധികമാണ്. 641 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചവർ. കോഴിക്കോട്ട് 575 പേർക്കും മലപ്പുറത്ത് 540 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.  വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 105 പേർക്കാണ്  ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നാന്നൂറിലധികമാണ് പുതിയ രോഗബാധിതർ. കണ്ണൂര്‍, പാലക്കാട് ജില്ലകളിൽ ഇത് മുന്നൂറിലധികമാണ്. ഇടുക്കിയിൽ 179 പേർക്കും,കാസര്‍ഗോട്ട് 159 പേർക്കും പത്തനംതിട്ടയിൽ 153 പേർക്കും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 81,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,02,477 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 12, എറണാകുളം 9, കണ്ണൂര്‍ 7, തൃശൂര്‍ 6, മലപ്പുറം 5, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • എറണാകുളം – 644
  • തൃശൂര്‍ – 641
  • കോഴിക്കോട് – 575
  • മലപ്പുറം – 540
  • കൊല്ലം – 488
  • ആലപ്പുഴ – 479
  • തിരുവനന്തപുരം – 421
  • കോട്ടയം – 406
  • കണ്ണൂര്‍ – 344
  • പാലക്കാട് – 306
  • ഇടുക്കി – 179
  • കാസര്‍ഗോഡ് – 159
  • പത്തനംതിട്ട – 153
  • വയനാട് – 105

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • എറണാകുളം 471
  • തൃശൂര്‍ 621
  • കോഴിക്കോട് 554
  • മലപ്പുറം 489
  • കൊല്ലം 482
  • ആലപ്പുഴ 444
  • തിരുവനന്തപുരം 333
  • കോട്ടയം 402
  • കണ്ണൂര്‍ 238
  • പാലക്കാട് 183
  • ഇടുക്കി 146
  • കാസര്‍ഗോഡ് 157
  • പത്തനംതിട്ട 87
  • വയനാട് 92

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം – 881
  • കൊല്ലം – 578
  • പത്തനംതിട്ട – 230
  • ആലപ്പുഴ – 471
  • കോട്ടയം – 623
  • ഇടുക്കി – 93
  • എറണാകുളം – 845
  • തൃശൂര്‍ – 834
  • പാലക്കാട് – 172
  • മലപ്പുറം – 906
  • കോഴിക്കോട് – 825
  • വയനാട് – 105
  • കണ്ണൂര്‍ – 138
  • കാസര്‍ഗോഡ് – 152

24 മരണങ്ങൾ സ്ഥിരീകരിച്ചു

24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. . ഇതോടെ ആകെ മരണം 1692 ആയി.

തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), കൊല്ലം ആയൂര്‍ സ്വദേശി ഷംസുദീന്‍ (70), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഗംഗാധരന്‍ (86), കടക്കറപ്പള്ളി സ്വദേശിനി സുശീലാമ്മ (72), മാവേലിക്കര സ്വദേശിനി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര്‍ കേച്ചേരി സ്വദേശി ജമീല്‍ (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന്‍ (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണന്‍ (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട സ്വദേശി പീറ്റര്‍ (83), കോടന്നൂര്‍ സ്വദേശി കുമാരന്‍ (71), കടപ്പുറം സ്വദേശി ഖാലീദ് (65), വെള്ളറ്റനൂര്‍ സ്വദേശി ശങ്കരന്‍ (88), വെള്ളാറ്റഞ്ഞൂര്‍ സ്വദേശിനി അമ്മിണി (77), കുന്നമംഗലം സ്വദേശി സുഗതന്‍ (78), മലപ്പുറം എറാമംഗലം സ്വദേശി കുഞ്ഞുമോന്‍ (69), ഓത്തായി സ്വദേശി മുഹമ്മദ് ഇസിന്‍ (3.5 മാസം), എടക്കര സ്വദേശി കുഞ്ഞുമുഹമ്മദ് (64), വയനാട് പൊഴുതന സ്വദേശി അയ്യമ്മദ് (57), കണ്ണൂര്‍ പാനൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (67), പേരാവൂര്‍ സ്വദേശിനി റോസമ്മ (94), കുറുവ സ്വദേശി കെ.പി. അബൂബക്കര്‍ (63) എന്നിവരാണ് മരണമടഞ്ഞത്.

3,14,684 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,358 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2219 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 48,798 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 50,98,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പുതിയ ഒൻപത് ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോരുതോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മാഞ്ഞൂര്‍ (5), വെളിയന്നൂര്‍ (5), എറണാകുളം ജില്ലയിലെ എടവനക്കാട് (9), കണ്ണാമാലി (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ പറളം (2), എരുമപ്പെട്ടി (5), പത്തനംതിട്ട ജില്ലയിലെ പെരിങ്ങന (സബ് വാര്‍ഡ് 7), പാലക്കാട് ജില്ലയിലെ ചാലിശേരി (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 421 പേർക്കു കൂടി കോവിഡ്; 881 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 421 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 881 പേർ രോഗമുക്തരായി. നിലവിൽ 7,623 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 333 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,955 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,039 പേർ വീടുകളിലും 226 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,471 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

കൊല്ലത്ത് 488 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 482 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 578 പേർ ഇന്ന് രോഗമുക്തി നേടി.

പത്തനംതിട്ടയില്‍ 153 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 153 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്ന് വന്നതും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 121 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ആലപ്പുഴയിൽ479 പേർക്ക് കോവിഡ്; 471 പേർക്ക് രോഗമുക്തി

ഇന്ന് ആലപ്പുഴ ജില്ലയിൽ479 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 444പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 35
പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 471പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 28871പേർ രോഗ മുക്തരായി. 9056പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 406 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 406 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 402 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3493 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 168 പുരുഷന്‍മാരും 181 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 624 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4597 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 27181 പേര്‍ കോവിഡ് ബാധിതരായി. 22536 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20931 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 179 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് 179 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 146 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 24 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 09 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 644 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ഉറവിടമറിയാത്തവർ 161 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 471 പേർ. ഇന്ന് 845 പേർ രോഗ മുക്തി നേടി.

ഇന്ന് 1889 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 679 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4789 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ 641 പേർക്ക് കൂടി കോവിഡ്; 834 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായറാഴ്ച 641 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 834 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9913 ആണ്. തൃശൂർ സ്വദേശികളായ 94 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 46,473 ആണ്. 36210 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 621 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 42 പുരുഷൻമാരും 44 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 23 ആൺകുട്ടികളും 16 പെൺകുട്ടികളുമുണ്ട്.

പാലക്കാട് 306 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 183 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 111 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 9 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 271 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 540 പേർക്ക് കോവിഡ്; മ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 489 പേർ

മലപ്പുറം ജില്ലയില്‍ ഇന്ന് 540 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 906 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 49,871 പേരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 489 പേരാണ്. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 35 പേർ.

കോഴിക്കോട്ട് 575 പേര്‍ക്ക് കോവിഡ്; 825 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 557 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4677 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8918 ആയി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 825 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് വയനാട് ജില്ലയില്‍

വയനാട് ജില്ലയില്‍ ഇന്ന് 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 105 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7975 ആയി. 6940 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 964 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 432 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 344 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയില്‍ ഇന്ന് 344 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 316 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് 159 പേര്‍ക്ക് കോവിഡ്

കാസർഗോഡ് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ വിദേശത്ത് നിന്നുവന്ന ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 158 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. 162 പേര്‍ രോഗമുക്തരായി.

ജില്ലയില്‍ ഇതുവരെ രോഗം 19715 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് വരെ 17979 പേര്‍ രോഗമുക്തി നേടി. 204 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 1532 പേരാണ് ചികിത്സയിലുള്ളത്. സെന്റിനല്‍ സര്‍വ്വേ അടക്കം 1090 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്.ഇതോടെ ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 137432 ആയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.