Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട്ട്; കുറവ് കാസർഗോഡ് ജില്ലയിൽ

കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും പുതിയ രോഗികൾ ഇരുന്നൂറിലധികം

Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് 6491 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5770  പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്.

ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിലധികമാണ്. കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇന്ന് 833 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർഗോഡാണ് ഏറ്റവും കുറവ് കോവിഡ് കേസുകൾ. 103  പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ.

കോഴിക്കോട് അടക്കം ആറ് ജില്ലകളിൽ ഇന്ന് അഞ്ഞൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിൽ 774 പേർക്കും മലപ്പുറം ജില്ലയിൽ 664 പേർക്കും  തൃശൂര്‍ ജില്ലയിൽ 652 പേർക്കും ആലപ്പുഴ ജില്ലയിൽ  546 പേർക്കും കൊല്ലം ജില്ലയിൽ  539 പേർക്കും  ഇന്ന് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5770 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,106 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,11,008 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 16, കണ്ണൂര്‍ 13, കോഴിക്കോട് 8, പത്തനംതിട്ട 7, തിരുവനന്തപുരം 5, തൃശൂര്‍ 3, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

66,042 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,18,925 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • കോഴിക്കോട് – 833
  • എറണാകുളം – 774
  • മലപ്പുറം – 664
  • തൃശൂര്‍ – 652
  • ആലപ്പുഴ – 546
  • കൊല്ലം – 539
  • പാലക്കാട് – 463
  • തിരുവനന്തപുരം – 461
  • കോട്ടയം – 450
  • പത്തനംതിട്ട – 287
  • കണ്ണൂര്‍ – 242
  • വയനാട് – 239
  • ഇടുക്കി – 238
  • കാസര്‍ഗോഡ് – 103

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട് 781, എറണാകുളം 566, മലപ്പുറം 628, തൃശൂര്‍ 634, ആലപ്പുഴ 530, കൊല്ലം 536, പാലക്കാട് 255, തിരുവനന്തപുരം 363, കോട്ടയം 444, പത്തനംതിട്ട 220, കണ്ണൂര്‍ 197, വയനാട് 219, ഇടുക്കി 201, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം- 461
  • കൊല്ലം- 175
  • പത്തനംതിട്ട- 170
  • ആലപ്പുഴ- 899
  • കോട്ടയം- 436
  • ഇടുക്കി- 181
  • എറണാകുളം- 750
  • തൃശൂര്‍- 631
  • പാലക്കാട്- 349
  • മലപ്പുറം- 588
  • കോഴിക്കോട്- 678
  • വയനാട്- 71
  • കണ്ണൂര്‍- 320
  • കാസര്‍ഗോഡ്- 61

3,14,676 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,676 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,060 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1853 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അകാലംകുന്ന് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 1, 10), കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 546 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോവിഡ്: മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

കോവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കും. പ്രതീകാത്മകമായരീതിയില്‍ മതപരമായ പുണ്യജലം തളിക്കാനും വെള്ള തുണി കൊണ്ട് പുതയ്ക്കാനും അദ്ദേഹത്തെ അനുവദിക്കും. അതേസമയം മൃതദേഹം യാതൊരു കാരണവശാലും സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യ ചുംബനം നല്‍കാനോ അനുവദിക്കില്ല. മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ വച്ച് മൃതദേഹം കാണാന്‍ അനുവദിക്കും. മോര്‍ച്ചറിയില്‍ വച്ചും ആവശ്യപ്പെടുന്നെങ്കില്‍ അടുത്ത ബന്ധുവിനെ കാണാന്‍ അനുവദിക്കും.

ഗുണനിലവാരമില്ലെന്ന് പരാതി; ആരോഗ്യവകുപ്പ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു

കേരളം വാങ്ങിയ ആന്റിജൻ പരിശോധന കാർഡിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൈ ലാബ് ഡിസ്‌കവറി സൊലൂഷ്യൻസിൽ നിന്ന് വാങ്ങിയ ഒരു ലക്ഷം കിറ്റുകളിൽ 32, 122 കിറ്റുകൾ ആരോഗ്യ വകുപ്പ് തിരിച്ചയച്ചു. അതേസമയം കിറ്റ് വാങ്ങിയ ഇനത്തിൽ കമ്പനിക്ക് മുഴുവൻ തുകയും നൽകാൻ ആരോഗ്യ സെക്രട്ടറി ഉത്തരവ് ഇറക്കി.

അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയച്ചത്. ഈ അപാകത ശ്രദ്ധയില്‍ പെട്ടതോടെയാണ് തിരിച്ചയക്കാന്‍ തീരുമാനിച്ചത്. 32122 കിറ്റുകള്‍ ആണ് തിരിച്ചയച്ചത്. 4,59,00,000 (4 കോടി 59 ലക്ഷം) വിലവരുന്നതാണ് കിറ്റുകള്‍. മറ്റ് കമ്പനികളുടെ കിറ്റുകള്‍ സ്‌റ്റോക്കുള്ളതിനാല്‍ പരിശോധന തടസപ്പെടില്ല.

തിരുവനന്തപുരത്ത് 461 പേർക്ക് കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് 461 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.363 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 461 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ 287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശത്തുനിന്നു വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 266 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 61 പേരുണ്ട്.

ആലപ്പുഴയിൽ 546 പേർക്ക് കോവിഡ്; 530 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ 546 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ് . 530 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 899 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 38575 പേർ രോഗ മുക്തരായി. 7101പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 450 പേര്‍ക്ക് രോഗബാധ; 446 പേർക്ക് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 450 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 446 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4949 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 201 പുരുഷന്‍മാരും 187 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 436 പേർ രോഗമുക്തരായി. നിലവില്‍ 3769 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33453 പേര്‍ കോവിഡ് ബാധിതരായി. 29630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17039 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചവർ ഇരുന്നൂറിലധികം

ഇടുക്കി ജില്ലയിൽ ഇന്ന് 238 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 201 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 23 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 774 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 774 പേർക്ക് രോഗം സ്ഥിരീകരിച്ചു. 187 പേരുടെ രോഗ ഉറവിടം അറിയില്ല. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 566 പേരാണ്. ഇന്ന് 750 പേർ രോഗ മുക്തി നേടി.

ഇന്ന് 1482 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1631 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7705 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിൽ 652 പേർക്ക് കൂടി കോവിഡ്; 631 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ബുധനാഴ്ച്ച 652 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6623 ആണ്. തൃശൂർ സ്വദേശികളായ 102 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56,562 ആണ്. 49,524 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 634 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, രോഗ ഉറവിടം അറിയാത്ത 12 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 43പുരുഷൻമാരും 43സ്ത്രീകളും പത്ത് വയസ്സിനു താഴെ 24 ആൺകുട്ടികളും 22 പെൺകുട്ടികളുമുണ്ട്.

പാലക്കാട് ജില്ലയിൽ ഇന്ന് 463 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 349 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 463 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 255 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 199 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 7 പേർ , 2 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 349 പേർ രോഗമുക്തി നേടി.

മലപ്പുറം ജില്ലയില്‍ 664 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 588 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 664 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 588 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 60,380 പേര്‍ ജില്ലയില്‍ രോഗ വിമുക്തരായി. ഇന്ന് രോഗബാധിതരായവരില്‍ 628 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേര്‍ക്കും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും എട്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്.

85,259 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,044 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 569 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 382 പേരും 350 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 328 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കോഴിക്കോട്ട്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6253 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7226 ആയി. 4647 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 678 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap november 25 updates

Next Story
ദേശീയ പണിമുടക്ക് ആരംഭിച്ചുkerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com