തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 6398 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്.
ഏതാനും ദിവസങ്ങൾക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിൽ ആയിരത്തിലധികം പ്രതിദിന രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് ഇന്ന് ആയിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 1054 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് ഇടുക്കി ജില്ലയിൽ മാത്രമാണ് നൂറിൽ കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 85 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. കോഴിക്കോട് ജില്ലയിൽ 691 പേർക്കും തൃശൂര്‍ ജില്ലയിൽ 653 പേർക്കും പാലക്കാട് ജില്ലയിൽ 573 പേർക്കും എറണാകുളം ജില്ലയിൽ 554 പേർക്കും കൊല്ലം ജില്ലയിൽ 509 പേർക്കും രോഗം സ്ഥിരീകരിച്ചു.
Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,81,718 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 7, പാലക്കാട് 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, മലപ്പുറം, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, കാസര്‍ഗോഡ് 2 വീതം, കോട്ടയം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
24 മണിക്കൂറിനിടെ 60,365 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം 996, കോഴിക്കോട് 641, തൃശൂര്‍ 639, പാലക്കാട് 351, എറണാകുളം 387, കൊല്ലം 505, കോട്ടയം 420, ആലപ്പുഴ 392, തിരുവനന്തപുരം 285, കണ്ണൂര്‍ 176, പത്തനംതിട്ട 118, കാസര്‍ഗോഡ് 126, വയനാട് 125, ഇടുക്കി 52 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
പരിശോധനാ ഫലം ഇന്ന് നെഗറ്റീവായവർ
തിരുവനന്തപുരം 611, കൊല്ലം 664, പത്തനംതിട്ട 137, ആലപ്പുഴ 824, കോട്ടയം 301, ഇടുക്കി 62, എറണാകുളം 545, തൃശൂര്‍ 803, പാലക്കാട് 497, മലപ്പുറം 740, കോഴിക്കോട് 634, വയനാട് 151, കണ്ണൂര്‍ 295, കാസര്‍ഗോഡ് 134 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
28 മരണങ്ങൾ സ്ഥിരീകരിച്ചു
28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിനി ആനന്ദവല്ലി (64), നഗരൂര്‍ സ്വദേശിനി സുഹറാ ബീവി (76), കടക്കാവൂര്‍ സ്വദേശി സുരേഷ് (53), കൊല്ലം ആയൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (65), ക്ലാപ്പന സ്വദേശി താജുദ്ദീന് (60), അമ്പനാട് സ്വദേശി ജലാലുദീന്‍ (56), തേവലക്കര സ്വദേശിനി ഐഷ കുഞ്ഞ് (72), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി സുഫികോയ (64), പുന്നപ്ര സ്വദേശി ടിനി (48), പേഴാപ്ര സ്വദേശിനി കല്യാണി (88), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി രാജു (52), എറണാകുളം മേക്കാട് സ്വദേശി എം.ജെ. ജോണ്‍ (68), കര്‍ഷക റോഡ് സ്വദേശി ടി.ജി. ഇഗ്നേഷിയസ് (72), തൃശൂര്‍ എനമക്കല്‍ സ്വദേശി ആര്.എസ്. അമ്പൂട്ടി (73), എടക്കര സ്വദേശിനി വി.കെ. കമലാക്ഷി (79), ഒല്ലൂര്‍ സ്വദേശി ടി.സി ദേവസി (79), കൈപമംഗലം സ്വദേശി അബ്ദുള്‍ അസീസ് (46), കാരയമുറ്റം സ്വദേശി ഹാരിഷ് കേശവ് (46), ദേശമംഗലം സ്വദേശിനി ശാരദ വാസുദേവന്‍ (63), പറവത്താനി സ്വദേശി സി.ടി. തോമസ് (69), പാലക്കാട് കേരളശേരി സ്വദേശിനി ആമിന (72), മലപ്പുറം പന്നിപ്പാറ സ്വദേശി പാച്ചന് (72), കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി സുശീല (72), ഫറോഖ് സ്വദേശി സുധാകരന് (53), മൊടക്കല്ലൂര്‍ സ്വദേശി രാജന് (64), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് (49), തളിയില്‍ സ്വദേശി പങ്കജാക്ഷന് (66), മുഴപ്പിലങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ദിക് (59) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1997 ആയി.
3,15,518 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,089 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,429 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2032 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (കണ്ടെന്‍മെന്റ് സോണ്‍ 1, 2 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ അകത്തേത്തറ (6), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അഞ്ച് മുതൽ ആറ് മണി വരെ കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാം; നിയമം പ്രാബല്യത്തിൽ
കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ നിയമമായി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കോവിഡ് രോഗികൾക്ക് ബൂത്തിൽ നേരിട്ട് എത്തി വോട്ട് ചെയ്യാം. വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. വോട്ടെടുപ്പ് ദിവസം വെെകീട്ട് അഞ്ചു മുതൽ ആറു മണി വരെ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ബൂത്തിൽ എത്താം. തപാൽ വോട്ട് വേണ്ടവർക്ക് അതിനുള്ള സൗകര്യവും ചെയ്യും. കോവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കോവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാൻ അവസരം.
Read Also: വായു മലിനീകരണം ആരോഗ്യം വഷളാക്കുന്നു; സോണിയ ഗാന്ധി കുറച്ചു നാളത്തേക്ക് ദില്ലി വിട്ടേക്കും
രാജ്യത്തെ കോവിഡ് വ്യാപനം
47 ദിവസങ്ങൾക്ക് ശേഷം രോഗമുക്തരേക്കാൾ രോഗബാധിതർ. തുടർച്ചയായി കഴിഞ്ഞ 47 ദിവസം ഇന്ത്യയിൽ രോഗമുക്തരായിരുന്നു കൂടുതൽ. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേർക്കാണ് കോവിഡ് പോസിറ്റീവായത്. രോഗമുക്തരുടെ എണ്ണം 44,807 ആണ്.
കോവിഡ് വാക്സിൻ
ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ പുറത്തിറക്കാൻ സാധിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യയുടെ ‘കോവിഷീൽഡ്’ എന്നു പേരുള്ള വാക്സിൻ ഡിസംബറിൽ അടിയന്തര അനുമതിക്കായി നൽകും. ആരോഗ്യപ്രവർത്തകരിലും പ്രായമായവരിലും മിതമായ നിരക്കിൽ വാക്സിൻ പ്രയോഗിക്കാനുള്ള അനുമതിയാണ് സിറം തേടുക. പൂനെ ആസ്ഥാനമായ സിറം ഇൻസ്റ്റിറ്റ്യൂട്ട് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.