Latest News

കോവിഡ് പ്രതിസന്ധി; ഡൽഹിയിൽ അമിത് ഷായുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു

രാജ്യത്ത് നിലവില്‍ 4,79,216 സജീവ കേസുകളാണുള്ളത്. ഇതുവരെ 82,05,728 പേരാണ് കോവിഡ് മുക്തി നേടിയത്

തിരുവനന്തപുരം: ഡൽഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഡൽഹിയിൽ ഒരു ഇടവേളയ്‌ക്ക് ശേഷം കോവിഡ് പോസിറ്റീവ് കേസുകൾ ഇരട്ടിക്കുന്നത് അതീവ ഗുരുതര സ്ഥിതിവിശേഷമാണുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് അമിത് ഷാ യോഗം വിളിച്ചത്. ദിനംപ്രതി ഒരു ലക്ഷത്തോളം ആർടി-പിസിആർ ടെസ്റ്റുകൾ സംസ്ഥാനത്ത് നടത്താൻ ഇന്നു ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി അമിത് ഷാ അറിയിച്ചു. 750 ഐസിയു ബെഡുകൾക്കുള്ള സൗകര്യമൊരുക്കും. മൊബൈൽ ടെസ്റ്റിങ് വാൻ സൗകര്യമൊരുക്കും. പ്രത്യേക കോവിഡ് ആശുപത്രി സജ്ജീകരണങ്ങൾ സംസ്ഥാനത്തൊരുക്കുമെന്നും അമിത് ഷാ അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.

ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട്, കുറവ് കാസർഗോഡ്; രോഗമുക്തിയിൽ ആശ്വാസം

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലയിൽ. സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതോടെ 74,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,48,207 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് – 574
മലപ്പുറം – 558
ആലപ്പുഴ – 496
എറണാകുളം – 489
തൃശൂര്‍ – 425
പാലക്കാട് – 416
കൊല്ലം – 341
തിരുവനന്തപുരം – 314
കോട്ടയം – 266
കണ്ണൂര്‍ – 203
പത്തനംതിട്ട – 171
ഇടുക്കി – 165
വയനാട് – 101
കാസര്‍ഗോഡ് – 62

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,72,967 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് കോവിഡ് ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 571
കൊല്ലം – 591
പത്തനംതിട്ട – 164
ആലപ്പുഴ – 623
കോട്ടയം – 470
ഇടുക്കി – 70
എറണാകുളം – 828
തൃശൂര്‍ – 892
പാലക്കാട് – 340
മലപ്പുറം – 725
കോഴിക്കോട് – 831
വയനാട് – 126
കണ്ണൂര്‍ – 336
കാസര്‍ഗോഡ് – 117

മരണസംഖ്യ ഉയരുന്നു

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1869 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന്‍ (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശിനി സരോജിനി (64), നന്നാട്ടുകാവ് സ്വദേശിനി സുഭദ്ര (82), കുന്നത്തുകാല്‍ സ്വദേശിനി വസന്ത (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പന്‍ (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂര്‍ സ്വദേശി ബഹാബ് (78), കിന്നശേരി സ്വദേശിനി ശശികല (67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശിനി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈര്‍ (57), കുഴിമന സ്വദേശി അലാവി കുട്ടി (65), കരുവാമ്പ്രം സ്വദേശി ഇബ്രാഹീം (81), വയനാട് മീനങ്ങാടി സ്വദേശി ജോണ്‍ (81), കണ്ണൂര്‍ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശിനി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈന്‍ കുട്ടി (74) എന്നിവരാണ് മരണമടഞ്ഞത്.

3920 സമ്പർക്ക രോഗികൾ; 49 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 519, മലപ്പുറം 530, ആലപ്പുഴ 486, എറണാകുളം 361, തൃശൂര്‍ 413, പാലക്കാട് 223, കൊല്ലം 333, തിരുവനന്തപുരം 238, കോട്ടയം 264, കണ്ണൂര്‍ 142, പത്തനംതിട്ട 116, ഇടുക്കി 141, വയനാട് 95, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, പത്തനംതിട്ട 9, തിരുവനന്തപുരം, തൃശൂര്‍ 7 വീതം, കണ്ണൂര്‍ 5, കോഴിക്കോട് 4, കൊല്ലം, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

3,22,296 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,22,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,04,463 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,833 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1963 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പെരുവെമ്പ് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 7), വല്ലാപ്പുഴ (10), വാണിയംകുളം (1), കുതന്നൂര്‍ (8), മലപ്പുറം ജില്ലയിലെ വെട്ടം (സബ് വാര്‍ഡ് 9), തിരൂര്‍ മുന്‍സിപ്പാലിറ്റി (4, 7, 27), ഇടുക്കി ജില്ലയിലെ പുരപ്പുഴ (1, 4, 13), ഇടുക്കി ജില്ലയിലെ മണ്ണാര്‍ക്കാട് (11, 12), കൊല്ലം ജില്ലയിലെ കരിപ്ര (1), പത്തനാപുരം (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 606 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശൂർ ജില്ലയിൽ 425 പേർക്ക് കൂടി കോവിഡ്; 892 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായാറാഴ്ച്ച 425 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 892 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8388 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 51168 ആണ്. 42396 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.  
ജില്ലയിൽ ഞായാറാഴ്ച്ച സമ്പർക്കം വഴി 413 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും രോഗ ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ ഇന്ന് 416 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 340 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 416 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 223 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 183 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 10 പേർ എന്നിവർ ഉൾപ്പെടും. 340 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ496 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 486പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 8
പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് 623പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 32995പേർ രോഗ മുക്തരായി. 8521പേർ ചികിത്സയിൽ ഉണ്ട്.

തിരുവനന്തപുരത്ത് 314 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 571 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 314 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 571 പേർ രോഗമുക്തരായി. നിലവിൽ
6,341 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ആറു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ 574 പേര്‍ക്ക് കോവിഡ്രോ ഗമുക്തി 831

ജില്ലയില്‍ ഇന്ന് 574 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കു മാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 523 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5923 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8303 ആയി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 831 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8774 ആയി. 7740 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 60 മരണം. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 524 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസര്‍കോട് ജില്ലയില്‍ 62 പേര്‍ക്ക് കോവിഡ്, 118 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 59 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20402 ആയി. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 118 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് അറിയിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 215 ആയി.

രാജ്യത്ത് 41,100 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 447 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,29,635 ആയി.

രാജ്യത്ത് നിലവില്‍ 4,79,216 സജീവ കേസുകളാണുള്ളത്. ഇതുവരെ 82,05,728 പേരാണ് കോവിഡ് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,156 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.

സംസ്ഥാനത്തെ നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും.

രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന. കോവിഡ് രൂക്ഷമായി തുടരുന്ന എറണാകുളവും, തൃശൂരുമടക്കമുള്ള ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരോട് തീരുമാനമെടുക്കാനാണ് നിര്‍ദേശം.

തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തിയിരുന്നു.

കോവിഡ് സംബന്ധമായ കൂടുതൽ വാർത്തകൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap november 15 updates

Next Story
Kerala Pooja Bumper BR 76 Lottery 2020 Live Updates: പൂജാ ബമ്പർ; ഒന്നാം സമ്മാനം NA 399409 എന്ന ടിക്കറ്റ് നമ്പരിന്kerala lottery result Pooja Bumper 2020, Pooja Bumper 2020 price, pooja bumper 2020 results, pooja bumper 2020, pooja bumper 2020 rate, pooja bumber 2020, pooja bumper 2020 lottery draw date, pooja bumper 2020 result, pooja bumper lottery result 2020, pooja bumper 2020, pooja bumper 2020 lottery, pooja 2020, kerala pooja bumper 2020 result, kerala pooja bumper 2020, kerala lottery pooja bumper 2020, kerala lottery results pooja bumper 2020, pooja result, പൂജ ബമ്പര്‍ ലോട്ടറി, പൂജ ബമ്പര്‍ നറുക്കെടുപ്പ്, പൂജ ബമ്പര്‍ 2020, പൂജ ബമ്പര്‍ 2020 result, പൂജ ബമ്പര്‍ result, പൂജ ബംപര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com