തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6793 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. 10.33 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
എറണാകുളം ജില്ലയിലാണ് പുതിയ രോഗികൾ ഏറ്റവും കൂടുതൽ. ഇന്ന് 860 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ. ഇടുക്കി ജില്ലയിലാണ് ഇന്ന് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 107 പേർക്ക് ഇന്ന് ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.
തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139 എന്നിങ്ങനെയാണ് ഇന്ന് മറ്റു രോഗം സ്ഥിരീകരിച്ചത്.
Kerala Covid-19 Wrap: സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 76,927 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,41,523 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, കണ്ണൂര്‍ 10, കോഴിക്കോട് 9, തൃശൂര്‍ 8, പത്തനംതിട്ട, എറണാകുളം, വയനാട് 4 വീതം, പാലക്കാട് 3, കൊല്ലം, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
- എറണാകുളം – 860
- തൃശൂര്‍ – 759
- കോഴിക്കോട് – 710
- മലപ്പുറം – 673
- ആലപ്പുഴ – 542
- കൊല്ലം – 530
- തിരുവനന്തപുരം – 468
- പാലക്കാട് – 467
- കോട്ടയം – 425
- കണ്ണൂര്‍ – 363
- വയനാട് – 171
- പത്തനംതിട്ട – 143
- കാസര്‍ഗോഡ് – 139
- ഇടുക്കി – 107
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
എറണാകുളം 671, തൃശൂര്‍ 742, കോഴിക്കോട് 658, മലപ്പുറം 636, ആലപ്പുഴ 515, കൊല്ലം 516, തിരുവനന്തപുരം 347, പാലക്കാട് 324, കോട്ടയം 421, കണ്ണൂര്‍ 253, വയനാട് 155, പത്തനംതിട്ട 96, കാസര്‍ഗോഡ് 134, ഇടുക്കി 74 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം – 885
- കൊല്ലം – 693
- പത്തനംതിട്ട – 229
- ആലപ്പുഴ – 648
- കോട്ടയം – 215
- ഇടുക്കി – 86
- എറണാകുളം – 800
- തൃശൂര്‍ – 431
- പാലക്കാട് – 484
- മലപ്പുറം – 617
- കോഴിക്കോട് – 884
- വയനാട് – 109
- കണ്ണൂര്‍ – 567
- കാസര്‍ഗോഡ് – 145
24 മണിക്കൂറിനിടെ 61,553 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,26,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
26 മരണങ്ങൾ സ്ഥിരീകരിച്ചു
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രന്‍ നായര്‍ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രന്‍ (55), മുതുവിള സ്വദേശി ഗംഗാധരന്‍ (62), റസല്‍പുരം സ്വദേശി സുദര്‍ശനന്‍ (53), കൊല്ലം ഉമയനല്ലൂര്‍ സ്വദേശി അയ്യപ്പന്‍ പിള്ള (74), കാവനാട് സ്വദേശി സുബയ്യന്‍ (60), ആലപ്പുഴ കരോക്കാവേലി സ്വദേശി രാജപ്പന്‍ (67), പാലത്തുണ്ടിയില്‍ സ്വദേശി ഷംസുദ്ദീന്‍ (70), കോട്ടയം വേലൂര്‍ സ്വദേശി സെയ്ദ് സുലൈമാന്‍ (54), കോട്ടയം സ്വദേശി വര്‍ക്കി ജോര്‍ജ് (94), തീക്കോയി സ്വദേശി സുഗതന്‍ (68), കോട്ടയം സ്വദേശിനി പപ്പി (82), ചങ്ങനാശേരി സ്വദേശി തങ്കമ്മ ജോസഫ് (70), മൂലേടം സ്വദേശിനി തങ്കമ്മ (62), ഇടുക്കി ചെറുതോണി സ്വദേശി മാത്യു (52), തൃശൂര്‍ വെങ്കിടങ്ങ് സ്വദേശിനി ദേവയാനി (61), കാലൂര്‍ സ്വദേശി കുഞ്ഞി (90), ചാവക്കാട് സ്വദേശിനി ജുബൈരിയ (62), പറവത്താനി സ്വദേശിനി ലില്ലി (78), ചേറ്റുപുഴ സ്വദേശി വേലായുധന്‍ (78), മലപ്പുറം കവനൂര്‍ സ്വദേശിനി നബീസ (54), തേഞ്ഞിപ്പാലം സ്വദേശിനി രാധാമ്മ (80), കുന്നുമ്മല്‍പൊറ്റി സ്വദേശി അബ്ദുള്‍ അസീസ് (52), വള്ളിക്കുന്ന് നോര്‍ത്ത് സ്വദേശി ഹംസകോയ (69), പീയുംകടവ് സ്വദേശി സിദ്ദിഖ് (68), വാളാഞ്ചേരി സ്വദേശിനി ബീവി (67), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1848 ആയി.
3,19,481 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,535 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2180 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ മെഴുവേലി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 8, സബ് വാര്‍ഡ് 9 ), പാലക്കാട് ജില്ലയിലെ തൃത്താല (3, 13, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 609 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 439 പേർക്ക് കോവിഡ്; 727 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 439 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 727 പേര്‍ രോഗമുക്തരായി. നിലവില്‍ 7,028 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,744 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,053 പേര്‍ വീടുകളിലും 184 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,322 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
ആലപ്പുഴയിൽ 542 പേർക്ക് കോവിഡ്
ഇന്ന് ആലപ്പുഴ ജില്ലയിൽ542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർ വിദേശത്തു നിന്നും 4പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 515പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 21
പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 648പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 32372പേർ രോഗ മുക്തരായി. 8648പേർ ചികിത്സയിൽ ഉണ്ട്.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥീരികരിച്ചത് എറണാകുളത്ത്
എറണാകുളം ജില്ലയിൽ ഇന്ന് 860 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ഉറവിടമറിയാത്തവർ 174 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 671 പേർ. ഇന്ന് 800 പേർ രോഗ മുക്തി നേടി. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10124 ആണ്.
ഇന്ന് 1784 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2172 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5053 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
തൃശൂരിൽ 759 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച 759 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 431 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8856 ആണ്. തൃശ്ശൂർ സ്വദേശികളായ 93 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 50743 ആണ്. 41,504 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 742 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 67 പുരുഷൻമാരും 54 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 26 ആൺകുട്ടികളും 30 പെൺകുട്ടികളുമുണ്ട്.
മലപ്പുറത്ത് 673 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ 673 പേർക്ക് ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 617 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 53,345 പേരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 636 പേരാണ്. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 30 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ നാല് പേരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ രണ്ട് പേരും ആരോഗ്യ പ്രവര്‍ത്തകര്‍ ഒരാളുമാണ്.
കോഴിക്കോട്ട് 710 പേർക്ക് കോവിഡ്; സമ്പര്‍ക്കം വഴി 667 പേര്‍ക്ക്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 667 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8137 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8564 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 884 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വയനാട് ജില്ലയിൽ 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
വയനാട് ജില്ലയില്‍ ഇന്ന് 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8673 ആയി. 7614 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 60 മരണം. നിലവില്‍ 999 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 528 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കാസർഗോട്ട് 139 പേര്‍ക്ക് കോവിഡ്
കാസര്‍കോട് ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 136 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 145 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1364 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
കോവിഡ് പെരുമാറ്റച്ചട്ടം: തൃശൂരിൽ അതീവ ജാഗ്രതയ്‌ക്ക് നിർദേശം
തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തൃശൂർ ജില്ലയിൽ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഉൾപ്പെടെ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കാനും അതീവ ജാഗ്രത പുലർത്താനും ജില്ലാ കലക്‌ടർ എസ്.ഷാനവാസ് കർശന നിർദേശം നൽകി. കണ്ടെയ്‌ൻമെന്റ് സോണുകളിൽ ആളുകൾ ഇടവഴികളിലൂടെ സംസ്ഥാനന്തര യാത്രകൾ നടത്തുന്നതായും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാതെ കൂട്ടം കൂടി പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽക്കുന്നതായും റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ളതിനാൽ സ്ഥിതി സങ്കീർണമാകാതിരിക്കാൻ കൂടിയാണ് നിർദേശം.
മാസ്‌ക് മുഖ്യം, പിഴത്തുക കൂട്ടി
കോവിഡ് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ വർധിപ്പിച്ചു. മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ 200 രൂപയിൽ നിന്ന് 500 ആയി ഉയർത്തി. പൊതുനിരത്തില്‍ തുപ്പുന്നവര്‍ക്ക് 500 രൂപയാണ് പിഴ. വിവാഹച്ചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5,000 രൂപ പിഴയടക്കേണ്ടിവരും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ.
വിവാഹച്ചടങ്ങുകളിൽ ആളുകൾ കോവിഡ് മാനദണ്ഡം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനുവദിച്ച ആളുകളേക്കാൾ കൂടുതൽ പേരെ പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങുകൾ നടത്തരുതെന്ന് സംസ്ഥാന സർക്കാർ നിർദേശിക്കുന്നു. മരണാനന്തര ചടങ്ങുകളിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ 200 രൂപയായിരുന്നു നേരത്തെ പിഴ, ഇത് 2,000 ആയി വർധിപ്പിച്ചു.
Read Also: സുപ്രീം കോടതിക്കെതിരായ ട്വീറ്റ്: മാപ്പ് പറയുകയോ പ്രസ്‌താവന പിൻവലിക്കുകയോ ചെയ്യില്ലെന്ന് കുനാൽ
വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്‌ക് ധരിക്കാത്ത അവസ്ഥയുണ്ട്. പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്‌താണ് പിഴത്തുക കൂട്ടിയത്. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴത്തുകയ്‌ക്ക് പുറമേ മറ്റ് നിയമനടപടികൾ നേരിടേണ്ടിവരും. ക്വാറന്റെെൻ ലംഘനത്തിനുള്ള പിഴ ആയിരത്തിൽ നിന്ന് രണ്ടായിരമായി കൂട്ടി.
കോവിഡ് നിയന്ത്രണങ്ങളോടെ ശബരിമല നട തുറക്കുന്നു
മണ്ഡലകാല പൂജകൾക്കായി ശബരിമല ക്ഷേത്രം ഞായറാഴ്‌ച തുറക്കും. നാളെ വൈകീട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുക. തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തിങ്കളാഴ്‌ച മുതൽ സന്നിധാനത്തേക്ക് കർശന നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ചിത്തിര ആട്ട വിശേഷപൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്‌ച രാത്രി എട്ടിനാണ് നട അടച്ചത്. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക