തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. 799 പേർക്ക് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ്. 81 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
കാസർഗോഡ് ഒഴികെ മറ്റെല്ലാ ജില്ലയിലും ഇന്ന് നൂറിലധികമാണ് പുതിയ കോവിഡ് രോഗികൾ. നാല് ജില്ലകളിൽ അഞൂറിലധികമാണ് ഇത്. എറണാകുളം ജില്ലയിൽ 756 പേർക്കും, തൃശൂര്‍ ജില്ലയിൽ 677 പേർക്കും മലപ്പുറം ജില്ലയിൽ 588 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൊല്ലം ജില്ലയിൽ 489 പേർക്കും ആലപ്പുഴ ജില്ലയിൽ 468 പേർക്കും തിരുവനന്തപുരം ജില്ലയിൽ 439 പേർക്കും പാലക്കാട് ജില്ലയിൽ 438 പേർക്കും കോട്ടയം ജില്ലയിൽ 347 പേർക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിൽ 240 പേർക്കും പത്തനംതിട്ട ജില്ലയിൽ 189 പേർക്കും ഇടുക്കി ജില്ലയിൽ 187 പേർക്കും വയനാട് ജില്ലയിൽ 106 പേർക്കും രോഗം സ്ഥിരീകരിച്ചു.
Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6201 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 77,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,34,730 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 118 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, എറണാകുളം 11, കണ്ണൂര്‍ 7, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കൊല്ലം, തൃശൂര്‍ 3 വീതം, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
- കോഴിക്കോട് – 799
- എറണാകുളം – 756
- തൃശൂര്‍ – 677
- മലപ്പുറം – 588
- കൊല്ലം – 489
- ആലപ്പുഴ – 468
- തിരുവനന്തപുരം – 439
- പാലക്കാട് – 438
- കോട്ടയം – 347
- കണ്ണൂര്‍ – 240
- പത്തനംതിട്ട – 189
- ഇടുക്കി – 187
- വയനാട് – 106
- കാസര്‍ഗോഡ് – 81
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
കോഴിക്കോട് 766, എറണാകുളം 558, തൃശൂര്‍ 658, മലപ്പുറം 562, കൊല്ലം 476, ആലപ്പുഴ 462, തിരുവനന്തപുരം 316, പാലക്കാട് 235, കോട്ടയം 345, കണ്ണൂര്‍ 139, പത്തനംതിട്ട 140, ഇടുക്കി 154, വയനാട് 104, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം – 727
- കൊല്ലം – 613
- പത്തനംതിട്ട – 89
- ആലപ്പുഴ – 415
- കോട്ടയം – 317
- ഇടുക്കി – 78
- എറണാകുളം – 707
- തൃശൂര്‍ – 866
- പാലക്കാട് – 338
- മലപ്പുറം – 522
- കോഴിക്കോട് – 781
- വയനാട് – 160
- കണ്ണൂര്‍ – 431
- കാസര്‍ഗോഡ് – 157
24 മണിക്കൂറിനിടെ 58,221 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,65,288 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
26 മരണങ്ങൾ സ്ഥിരീകരിച്ചു
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രന് (59), തോട്ടയ്ക്കല്‍ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62), വര്‍ക്കല സ്വദേശിനി തുളസമ്മ (52), പേരൂര്‍ക്കട സ്വദേശി വിന്‍സന്റ് (68), തിരുവനന്തപുരം സ്വദേശി ജയരാജന് (53), കൊല്ലം കൊട്ടാരക്കര സ്വദേശി ബഷീര്‍ (60), ഇടത്തറ സ്വദേശി മാണി (60), മൈനാഗപ്പള്ളി സ്വദേശി അജിമോന് (39), ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഹംസ (80), കരുവാറ്റ സ്വദേശി ടി.കെ. ജോസഫ് (80), കോട്ടയം സ്വദേശിനി കൊച്ചുപെണ്ണ് (90), പുതുപ്പള്ളി സ്വദേശി പുരുഷന് (60), താഴത്തങ്ങാടി സ്വദേശി മുഹമ്മദ് കുട്ടി (77), എറണാകുളം ഏറമല്ലൂര്‍ സ്വദേശിനി ഫാത്തിമ ഇബ്രാഹിം (85), അരങ്ങത്ത് ക്രോസ് റോഡ് സ്വദേശിനി ഹംസ ബീവി (78), പവര്‍ഹൗസ് സ്വദേശി രാധാകൃഷ്ണന് (57), തൃശൂര്‍ ചിറ്റിശേരി സ്വദേശി ബാബു (54), കരിക്കുഴി സ്വദേശി സുലൈമാന്‍ (68), പൊന്‍കുന്നം സ്വദേശി സുബ്രഹ്മണ്യന് (86), പാലക്കാട് ആലത്തൂര്‍ സ്വദേശിനി സാറാമ്മ (74), ഒറ്റപ്പാലം സ്വദേശി അലി (69), മലപ്പുറം മൂത്തേടം സ്വദേശി വീരന് (75), പൂക്കോട്ടൂര്‍ സ്വദേശി നിസാര്‍ (32), പൊന്നാനി സ്വദേശിനി സാറു (71), കണ്ണൂര്‍ ചേലാട് സ്വദേശി കെ.എം. ഹംസ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1822 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
3,16,923 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,923 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,448 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,475 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2130 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതിയ 11 ഹോട്ട് സ്പോട്ടുകൾ
ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11), നെടുമ്പ്രം (സബ് വാര്‍ഡ് 12), റാന്നി പഴയങ്ങാടി (സബ് വാര്‍ഡ് 10), മലയാലപ്പുഴ (സബ് വാര്‍ഡ് 11), ചെറുകോല്‍ (സബ് വാര്‍ഡ് 5, 7), പാലക്കാട് ജില്ലയിലെ കരിമ്പുഴ (15), കൊല്ലങ്കോട് (11), തേന്‍കര (4), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (സബ് വാര്‍ഡ് 14), കൊല്ലം ജില്ലയിലെ വിളക്കുടി (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (സബ് വാര്‍ഡ് 1, 3, 4, 5, 6, 7, 8, 10, 12, 13, 14, 15, 16, 17, 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 439 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 439 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 316 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 727 പേർ രോഗമുക്തി നേടി.
കൊല്ലത്ത് 489 പേർക്ക് കോവിഡ്; 613 പേർ രോഗമുക്തി നേടി.
കൊല്ലം ജില്ലയിൽ ഇന്ന് 489 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും, സമ്പർക്കം മൂലം 476 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 6 പേർക്കും, 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 613 പേർ രോഗമുക്തി നേടി.
പത്തനംതിട്ടയില്‍ 189 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്തവർ 49 പേർ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഒന്‍പതു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 172 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്.
ആലപ്പുഴയിൽ 468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 462പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 415പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 31724പേർ രോഗ മുക്തരായി. 8754പേർ ചികിത്സയിൽ ഉണ്ട്.
കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് 347 പേർക്ക്
കോട്ടയം ജില്ലയില്‍ 347 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 346 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 4458 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 146 പുരുഷന്മാരും 156 സ്ത്രീകളും 45 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 317 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 29080 പേര് കോവിഡ് ബാധിതരായി. 24397 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19441 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
ഇടുക്കിയിൽ 187 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
ഇടുക്കി ജില്ലയിൽ ഇന്ന് 187 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 25 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർക്കും വിദേശത്ത് നിന്നെത്തിയ 3 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് 756 പേർക്ക് കോവിഡ്; രോഗ ഉറവിടമറിയാത്തവർ 183 പേർ
എറണാകുളം ജില്ലയിൽ ഇന്ന് 756 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ഉറവിടമറിയാത്തവർ 183പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 558പേർ. ഇന്ന് 707 പേർ രോഗ മുക്തി നേടി.
ഇന്ന് 1623 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1919 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6011 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
തൃശൂരിൽ 677 പേർക്ക് രോഗം സ്ഥിരീകരിച്ചു; 866 പേർ രോഗമുക്തരായി.
തൃശൂർ ജില്ലയിൽ വെളളിയാഴ്ച 677 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 866 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8536 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 49,984 ആണ്. 41,073 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 658 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 3 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 7 പേർക്കും, രോഗ ഉറവിടം അറിയാത്ത 9 പേർക്കും രോഗബാധ ഉണ്ടായി.
രോഗബാധിതരിൽ 60 വയസ്സിനുമുകളിൽ 24 പുരുഷൻമാരും 33 സ്ത്രീകളും പത്ത് വയസ്സിനു താഴെ 59 ആൺകുട്ടികളും 46 പെൺകുട്ടികളുമുണ്ട്.
പാലക്കാട് ജില്ലയില്‍ 6430 പേര് ചികിത്സയില്‍
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6430 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് ജില്ലയില്‍ 438 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 120 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 85839 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 83811 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 443 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 325 സാമ്പിളുകൾ അയച്ചു. 31452 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 24730 പേർ രോഗമുക്തി നേടി. ഇനി 891 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 187071 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1316 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ലയിൽ 15380 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
മലപ്പുറത്ത് 588 പേർക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 588 പേർക്കാണ്.വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 522 പേർ രോഗമുക്തരായി. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 52,728 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 562 പേരാണ്. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 19 പേർ.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ
കോഴിക്കോട് ജില്ലയില്‍ ഇന്ന് 799 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഏഴുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കും പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 771 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8065 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8734 ആയി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 781 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
വയനാട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 106 പേര്‍ക്ക്
വയനാട് ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 160 പേര് രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8502 ആയി. 7505 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 58 മരണം. നിലവില്‍ 939 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 486 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കണ്ണൂരിൽ 240 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 431 പേർക്ക് രോഗമുക്തി
കണ്ണൂർ ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 195 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 35 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും നല് പേര് വിദേശത്ത് നിന്നുമെത്തിയവരും ആറ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. 431 പേർ രോഗമുക്തി നേടി.
ഏറ്റവും കുറവ് പുതിയ രോഗികൾ കാസർഗോട്ട്
കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച 81 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 75 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 157 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
കർണാടകയിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 1.8 ശതമാനമായി കുറഞ്ഞു; കേരളത്തിന് ആശ്വാസമായി പ്രതിവാര കണക്കുകൾ
ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം കുറയുന്നതായി പ്രതിദിന കണക്കുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്പതിനായിരത്തിൽ താഴെയാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച കർണാടകയിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നതും ആശ്വാസമാണ്. 1.8 ശതമാനമാണ് കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നെങ്കിലും രോഗവ്യാപനം രൂക്ഷമായിരുന്ന പല ക്ലസ്റ്ററുകളും സാധാരണ നിലയിലേക്ക് മടങ്ങി വരുകയാണ്. 610 ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവയിൽ 417ഉം നിർജീവമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇടുക്കിയൊഴികെ സംസ്ഥാനത്തെ 13 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നവംബർ ആദ്യവാരം ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. 100 പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് രോഗം കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഈയാഴ്ച 15 ലെത്തി. ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.
ഇന്നലെ സംസ്ഥാനത്ത് 5537 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 6119 പേർ രോഗമുക്തി നേടി. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,28,529 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്.