തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. 727 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്ന് എല്ലാ ജില്ലകളിലും നൂറോ അതിലധികമോ ആണ് പുതിയ രോഗികൾ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 100 പേർക്കാണ് വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത്.

ഇന്ന് നാല് ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതിയ രോഗികൾ. കോഴിക്കോട് ജില്ലയിൽ  696 പേർക്കും മലപ്പുറം  ജില്ലയിൽ 617 പേർക്കും ആലപ്പുഴ ജില്ലയിൽ 568 പേർക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗബാധ.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,28,529 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • തൃശൂര്‍-727
 • കോഴിക്കോട് -696
 • മലപ്പുറം- 617
 • ആലപ്പുഴ -568
 • എറണാകുളം- 489
 • പാലക്കാട് -434
 • കൊല്ലം -399
 • തിരുവനന്തപുരം- 386
 • കണ്ണൂര്‍- 346
 • കോട്ടയം- 344
 • ഇടുക്കി- 185
 • പത്തനംതിട്ട- 138
 • കാസര്‍ഗോഡ്- 108
 • വയനാട്- 100

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തൃശൂര്‍- 706
 • കോഴിക്കോട്- 646
 • മലപ്പുറം- 583
 • ആലപ്പുഴ- 553
 • എറണാകുളം- 254
 • പാലക്കാട്- 264
 • കൊല്ലം- 386
 • തിരുവനന്തപുരം- 286
 • കണ്ണൂര്‍- 259
 • കോട്ടയം- 337
 • ഇടുക്കി- 137
 • പത്തനംതിട്ട- 99
 • കാസര്‍ഗോഡ്- 97
 • വയനാട്- 76

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂര്‍ 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂര്‍ 214, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

24 മണിക്കൂറിനിടെ 57,202 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,07,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

25 മരണങ്ങൾ സ്ഥിരീകരിച്ചു

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി രാജേന്ദ്രന്‍ (68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ (85), കൊടുങ്ങാനൂര്‍ സ്വദേശിനി പ്രഭ (48), കൊല്ലം പത്തനാപുരം സ്വദേശി ലാസര്‍ ഡേവിഡ് (66), നോര്‍ത്ത് പരവൂര്‍ സ്വദേശി ഒ.പി. സുനി (48), ആലപ്പുഴ ചേര്‍ത്തല സ്വദേശി കുഞ്ഞുമാണി (70), കടുവിനാല്‍ സ്വദേശി താഹകുഞ്ഞ് (53), ആലപ്പുഴ സ്വദേശി ബേബി (72), കോട്ടയം കുറുമ്പനാട് സ്വദേശി വി.സി. ചെല്ലപ്പന്‍ (70), എറണാകുളം ഒക്കല്‍ സ്വദേശി ഗുപ്തന്‍ നമ്പൂതിരി (70), ഫോര്‍ട്ട്‌കൊച്ചി സ്വദേശി സജീവന്‍ (48), കെലന്‍തറ സ്വദേശി അഗസ്റ്റീന്‍ (67), തൃശൂര്‍ പുല്ലാഴി സ്വദേശി സൈമണ്‍ (72), എരവക്കാട് സ്വദേശി വാസു (60), പാമ്പൂര്‍ സ്വദേശി ഗോവിന്ദന്‍കുട്ടി (67), പാലക്കാട് കുനിശേരി സ്വദേശി സോമസുന്ദരന്‍ (66), ശേകരിപുരം സ്വദേശിനി ഭാര്‍ഗവി അമ്മ (86), ആട്ടശേരി സ്വദേശി കുഞ്ഞരാമു (80), മലപ്പുറം താനൂര്‍ സ്വദേശിനി ഫാത്തിമ (52), കോഴിക്കോട് ഒളവണ്ണ സ്വദേശി ആമിന (70), വടകര സ്വദേശി രാജന്‍ (59), പുതിയ കടവ് സ്വദേശിനി ജാനകി (34), കോഴിക്കോട് സ്വദേശിനി ആമിന (77), ഇരിങ്ങാനൂര്‍ സ്വദേശി അബ്ദു റഹ്മാന്‍ (67), കണ്ണൂര്‍ കടലായി സ്വദേശിനി നഫീസ കക്കാറയില്‍ (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

3,15,583 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,583 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,773 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,810 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതിയ നാല് ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കാവാലം (കണ്ടെന്‍മെന്റ് സോണ്‍ 10), കോഴിക്കോട് ജില്ലയിലെ കായണ്ണ (സബ് വാര്‍ഡ് 3), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 10), കുന്നത്തുനാട് (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 386 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 386 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 286 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 304 പേർ ഇന്ന് രോഗമുക്തി നേടി.

കൊല്ലത്ത് 399 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 399 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 8 പേർക്കും, സമ്പർക്കം മൂലം 386 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കും രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ 138 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 94 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 94 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഒന്‍പതുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 127 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ആലപ്പുഴയിൽ 568 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 568 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3 പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 553പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 371 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 31309 പേർ രോഗ മുക്തരായി. 8701 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 344 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 337 പേർക്ക് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 344 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 337 പേർക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 7 പേരും രോഗബാധിതരായി. പുതിയതായി 3993 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 313 പുരുഷന്‍മാരും 147 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 394 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4620 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 28744 പേര്‍ കോവിഡ് ബാധിതരായി.24074 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19884 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ185 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയിൽ ഇന്ന് 185 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 41 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളത്ത് 489 പേർക്ക് കോവിഡ്; 1008 പേർക്ക് രോഗമുക്തി

എറണാകുളം ജില്ലയിൽ ഇന്ന് 489 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 254 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 1008 പേർ ഇന്ന് രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ തൃശൂരിൽ

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 727 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1062 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8737 ആണ്. തൃശൂർ സ്വദേശികളായ 88 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 49,307 ആണ്. 40,207 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 706 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 10 പേർക്കും, രോഗ ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 26 പുരുഷൻമാരും 21 സ്ത്രീകളും പത്ത് വയസ്സിനു താഴെ 56 ആൺകുട്ടികളും 41 പെൺകുട്ടികളുമുണ്ട്.

പാലക്കാട് 424 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 424 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 264 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 155 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 12 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 299 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 617 പേര്‍ക്ക് കോവിഡ്; 583 പേര്‍ക്ക് രോഗബാധ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 12) 617 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 583 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 27 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയതും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

569 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തി നേടിയത്. ഇവരുള്‍പ്പെടെ 52,206 പേര്‍ കോവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 71,285 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,555 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 571 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 323 പേരും 271 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 289 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

കോഴിക്കോട്ട് 696 പേർക്ക് കോവിഡ്; 786 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 696 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കും പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 653 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5665 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8713 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 786 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

ഏറ്റവും കുറവ് രോഗം സ്ഥീരീകരിച്ചത് വയനാട് ജില്ലയിൽ

വയനാട് ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8396 ആയി. 7345 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 56 മരണം. നിലവില്‍ 995 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 500 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 346 പേര്‍ക്ക് കോവിഡ്; 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 346 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 23 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആറ് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസര്‍ഗോട്ട് 108 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍ഗാഡ് ജില്ലയില്‍ വ്യാഴാഴ്ച്ച 108 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 99 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത. 38 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1449 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

കോവിഡ്: രാജ്യത്തെ രോഗമുക്തി നിരക്ക് 92 ശതമാനം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 92.8 ശതമാനമാനം. അരലക്ഷത്തിലധികം പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി. രാജ്യത്ത് 24 മണിക്കൂറിനിടെ 47,905 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 550 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. റെക്കോര്‍ഡ് പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയില്‍ ആശങ്ക വര്‍ധിച്ചു. രോഗബാധ ഡല്‍ഹിയെ രൂക്ഷമായി ബാധിച്ചതായി ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്ര ,കേരളം എന്നീ സംസ്ഥാനങ്ങളേക്കാള്‍ ഗുരുതരമായി സ്ഥിതിയിലേക്കാണ് ഡല്‍ഹി പോകുന്നത്.

ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

ഉത്തരാഖണ്ഡ് സാള്‍ട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് ജീനാ ഡല്‍ഹിയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു.

കൂടുതൽ കോവിഡ് വാർത്തകൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook