തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ. എറണാകുളത്ത്  977 ഉം തൃശൂരിൽ 966 ഉം കോഴിക്കോട്ട് 830 ഉം പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് നാലു ജില്ലകളിൽ പുതിയ രോഗബാധിതരുടെ എണ്ണം അഞ്ഞൂറിലധികമാണ്. ശേഷിക്കുന്ന ഏഴ് ജില്ലകളിലും രോഗികൾ നൂറിനു മുകളിലാണ്

കൊല്ലത്ത് 679 പേർക്കും കോട്ടയത്ത് 580 പേർക്കും മലപ്പുറത്ത് 527 പേർക്കും ആലപ്പുഴയിൽ 521 പേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 484 പേർക്കും പാലക്കാട്ട് 424 പേർക്കും കണ്ണൂരിൽ 264 പേർക്കും പത്തനംതിട്ടയിൽ 230 പേർക്കും ഇടുക്കിയിൽ 225 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

കാസർഗോഡ് ജില്ലയിലാണ് ഇന്ന് ഏറ്റവും കുറവ് രോഗികളുള്ളത്. 141 പേർ. വയനാട്ടിൽ 159 പേർക്കും രോഗം സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച 7007 പേരിൽ 6152 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 717 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്.

7252 പേർ ഇന്ന് രോഗമുക്തരായി. 78,420 പേരാണ് ഇനി ചികിത്സയിലുള്ളത്. 4,22,410 പേര്‍ ഇതുവരെ രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, പാലക്കാട്, മലപ്പുറം, വയനാട് 3 വീതം, പത്തനംതിട്ട 2, ആലപ്പുഴ, കാസര്‍ഗോര്‍ഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

 • എറണാകുളം – 977
 • തൃശൂര്‍ – 966
 • കോഴിക്കോട് – 830
 • കൊല്ലം – 679
 • കോട്ടയം – 580
 • മലപ്പുറം – 527
 • ആലപ്പുഴ – 521
 • തിരുവനന്തപുരം – 484
 • പാലക്കാട് – 424
 • കണ്ണൂര്‍ – 264
 • പത്തനംതിട്ട – 230
 • ഇടുക്കി – 225
 • വയനാട് – 159
 • കാസര്‍ഗോഡ് – 141

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • എറണാകുളം– 684
 • തൃശൂര്‍– 952
 • കോഴിക്കോട് – 801
 • കൊല്ലം– 664
 • കോട്ടയം– 580
 • മലപ്പുറം– 486
 • ആലപ്പുഴ – 505
 • തിരുവനന്തപുരം– 396
 • പാലക്കാട്– 260
 • കണ്ണൂര്‍– 190
 • പത്തനംതിട്ട– 161
 • ഇടുക്കി– 194
 • വയനാട്– 145
 • കാസര്‍ഗോഡ്– 134

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം – 704
 • കൊല്ലം – 779
 • പത്തനംതിട്ട – 174
 • ആലപ്പുഴ – 716
 • കോട്ടയം – 353
 • ഇടുക്കി – 91
 • എറണാകുളം – 758
 • തൃശൂര്‍ – 943
 • പാലക്കാട് – 506
 • മലപ്പുറം – 661
 • കോഴിക്കോട് – 836
 • വയനാട് – 83
 • കണ്ണൂര്‍ – 501
 • കാസര്‍ഗോഡ് – 147

24 മണിക്കൂറിനിടെ 64,192 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 52,49,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

മരണം 29

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1771 ആയി.

പാപ്പനംകോട് സ്വദേശിനി വത്സല കുമാരി (60), നെടുമങ്ങാട് സ്വദേശി സുകുമാരന്‍ (72), മുക്കോല സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (56), മരിയപുരം സ്വദേശിനി കനകം (65), ചാല സ്വദേശി ജഗദീശന്‍ (72), വള്ളക്കടവ് സ്വദേശി എം. മോഹനന്‍ (56), ചെങ്കല്‍ സ്വദേശിനി ബി. ശാന്തകുമാരി (68), വെള്ളയമ്പലം സ്വദേശി യോഗിറാം സുരുഗി (64), കൊല്ലം കാരംകോട് സ്വദേശി ചക്രപാണി (65), കിളികൊല്ലൂര്‍ സ്വദേശി ശ്രീകണ്ഠന്‍ നായര്‍ (59), ആലപ്പുഴ മാനാഞ്ചേരി സ്വദേശി ശിവദാസന്‍ (63), കാരക്കാട് സ്വദേശി എ.എന്‍. രാധാകൃഷ്ണന്‍ പിള്ള (74), കോട്ടയം പാമ്പാടി സ്വദേശി അജയ്ബാബു (64), കോട്ടയം സ്വദേശി വിനോദ് പാപ്പന്‍ (53), കോട്ടയം സ്വദേശി ദാസന്‍ (72), മരങ്ങാട്ടുപിള്ളി സ്വദേശി അനില്‍ കെ. കൃഷ്ണന്‍ (53), ചങ്ങനാശേരി സ്വദേശി സുലൈമാന്‍ (66), കോടിമാത സ്വദേശിനി സുധാമ്മ (64), എറണാകുളം അമ്പലാശേരി സ്വദേശിനി സാറമ്മ വര്‍ക്കിയച്ചന്‍ (69), തൃശൂര്‍ പാര്‍ലികാട് സ്വദേശി ഗോപാലന്‍ (89), ഇടശേരി സ്വദേശി അബ്ദുള്‍ സലീം (38), പാലക്കാട് മുണ്ടൂര്‍ സ്വദേശി മുഹമ്മദ് അലി (65), മലപ്പുറം പരിശങ്ങാടി സ്വദേശിനി കാളി (85), മോങ്കം സ്വദേശി മുഹമ്മദ് ഹാജി (75), കോഴിക്കോട് ഫറോഖ് സ്വദേശി ഹസന്‍ (68), കണ്ണൂര്‍ മാലപട്ടം സ്വദേശി രാമചന്ദ്രന്‍ (67), ചെറുവാഞ്ചേരി സ്വദേശിനി അലീന (80), കാസര്‍ഗോഡ് ആനന്ദാശ്രം സ്വദേശി ഹരിദാസ് (59), മുള്ളീരിയ സ്വദേശി പദ്മനാഭന്‍ (72), എന്നിവരാണ് മരണമടഞ്ഞത്.

3,15,246 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,246 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,212 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,034 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2028 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

19 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 622 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 704 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (11 നവംബർ 2020) 484 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 704 പേർ രോഗമുക്തരായി. നിലവിൽ
7,240 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 396 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ അഞ്ചു പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,765 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,425 പേർ വീടുകളിലും 197 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

കൊല്ലത്ത് 779 പേർക്ക് രോഗമുക്തി

കൊല്ലം ജില്ലയിൽ ഇന്ന് 679 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 664 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 779 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയില്‍ 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 200 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 50 പേരുണ്ട്.

ആലപ്പുഴയിൽ 716 പേർക്ക് രോഗമുക്തി

ഇന്ന് ആലപ്പുഴ ജില്ലയിൽ521 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് . 505പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 14
പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 716പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 30938പേർ രോഗ മുക്തരായി. 8504പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 580 പേര്‍ക്ക് കോവിഡ്; എല്ലാവര്‍ക്കും സമ്പർക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 580 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4980 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 250 പുരുഷന്‍മാരും 255 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 353 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4677 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 28402 പേര്‍ കോവിഡ് ബാധിതരായി. 23675 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20465 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചവർ ഇരുന്നൂറിലധികം

ഇടുക്കി ജില്ലയിൽ ഇന്ന് 225 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 194 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 20 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 758 പേർക്കു രോഗമുക്തി

എറണാകുളം ജില്ലയിൽ ഇന്ന് 977 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്തവർ 282 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 684 പേർ. ഇന്ന് 758 പേർ രോഗ മുക്തി നേടി. ഇന്ന് 1601 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1871 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6240 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ പുതിയ രോഗികൾ 966 പേർ

തൃശൂർ ജില്ലയിൽ ബുധനാഴ്ച 966 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 943 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9078 ആണ്. തൃശൂർ സ്വദേശികളായ 92 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,580 ആണ്. 39,145 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 952 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേർക്കും രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 63 പുരുഷൻമാരും 76 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 39 പെൺകുട്ടികളുമുണ്ട്.

പാലക്കാട് ജില്ലയിൽ 342 രോഗികൾ കൂടി

പാലക്കാട് ജില്ലയിൽ ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 182 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 151 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 7 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 413 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

മലപ്പുറത്ത് 527 പേര്‍ക്ക് കോവിഡ്; 661 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 527 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 486 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 29 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് എത്തിയതും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

661 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായത്. ഇവരുള്‍പ്പെടെ 51,637 പേര്‍ കോവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 70,725 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,599 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 605 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 385 പേരും 268 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 287 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

കോഴിക്കോട്ട് 836 പേര്‍ക്കു രോഗമുക്തി

ജില്ലയില്‍ ഇന്ന് 830 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 812 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6814 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8796 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 836 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വയനാട്ടിൽ 159 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 പേര്‍ രോഗമുക്തി നേടി. 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8296 ആയി. 7262 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 56 മരണം. നിലവില്‍ 978 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 482 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 264 പേര്‍ക്ക് കോവിഡ്

കണ്ണൂർ ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഏറ്റവും കുറവ് രോഗബാധകാസർഗോട്ട്

കാസർഗോഡ് ജില്ലയില്‍ ബുധനാഴ്ച 141 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത. 147 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1379 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 209 ആയി.

രാജ്യത്ത് ചികിത്സയിലുള്ളവർ അഞ്ച് ലക്ഷത്തിൽ താഴെ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 86.36 ലക്ഷമായി. എന്നാൽ സജീവ കേസുകളുടെ എണ്ണം അഞ്ച് ലക്ഷത്തിൽ താഴെ മാത്രമാണെന്നത് ആശ്വാസ വാർത്തയാണ്.

അതേസമയം, 7,800 കേസുകളോടെ തുടർച്ചയായ മൂന്നാം തവണയും രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു.

ലോകത്ത് ഏറ്റവുമധികം കോവിഡ്-19 പരിശോധന നടത്തിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. 11.96 കോടി പരിശോധനയാണ് ഇതുവരെ നടത്തിയത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള പരിശോധനകളുടെ കണക്കുകൾ പ്രകാരം റാപ്പിഡ് ആന്റിജൻ പരിശോധനയിൽ 49 ശതമാനവും ആർ‌ടി-പി‌സി‌ആർ 46 ശതമാനവും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യം മന്ത്രാലയം പറഞ്ഞു. ഇന്ത്യയിൽ ഇത്തരം ഉയർന്ന പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് കുറയുന്നുവെന്നും ഇത് 7.18 ശതമാനമായി കുറഞ്ഞുവെന്നും അതേസമയം കഴിഞ്ഞ ആഴ്ചയിലെ പ്രതിദിന പോസിറ്റീവ് നിരക്ക് 4.2 ശതമാനമായിരുന്നു എന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പത്രസമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.