ഏറ്റവും കൂടുതൽ രോഗബാധ തൃശൂരിൽ; കുറവ് കാസർഗോഡ് ജില്ലയിൽ

ഏഴ് ജില്ലകളിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവർ അറുന്നൂറിലധികം

Covid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 21, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരളത്തിൽ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7854  പേർ ഇന്ന് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്

ഇന്ന് തൃശൂർ ജില്ലയിലാണ് കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 951 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. മറ്റെല്ലാ ജില്ലകളിലും 800ൽ കുറവാണ് പുതിയ രോഗികളുടെ എണ്ണം. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികളുടെ എണ്ണം.

കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 137 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി, കാസര്‍ഗോഡ് ഒഴികെയുള്ള 10 ജില്ലകളിലും മുന്നൂറിലധികം കോവിഡ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു.

ഏഴ് ജില്ലകളിൽ ഇന്ന് അറുന്നൂറിലധികമാണ് പുതിയ രോഗികൾ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന്  എഴുന്നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 763 പേർക്കും മലപ്പുറം ജില്ലയിൽ 761 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ 673 പേർക്കും കൊല്ലം ജില്ലയിൽ 671 പേർക്കും ആലപ്പുഴ ജില്ലയിൽ 643 പേർക്കും തിരുവനന്തപുരം ജില്ലയിൽ 617 പേർക്കും രോഗം സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 83,208 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,88,504 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, കോഴിക്കോട് 9, തിരുവനന്തപുരം 6, കൊല്ലം, കണ്ണൂര്‍ 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കോട്ടയം 2, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • തൃശൂര്‍ – 951
 • കോഴിക്കോട് – 763
 • മലപ്പുറം – 761
 • എറണാകുളം – 673
 • കൊല്ലം – 671
 • ആലപ്പുഴ – 643
 • തിരുവനന്തപുരം – 617
 • പാലക്കാട് – 464
 • കോട്ടയം – 461
 • കണ്ണൂര്‍ – 354
 • പത്തനംതിട്ട – 183
 • വയനാട് – 167
 • ഇടുക്കി – 157
 • കാസര്‍ഗോഡ് – 137

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തൃശൂര്‍– 940
 • കോഴിക്കോട് – 735
 • മലപ്പുറം– 716
 • എറണാകുളം– 488
 • കൊല്ലം– 662
 • ആലപ്പുഴ– 633
 • തിരുവനന്തപുരം– 463
 • പാലക്കാട്– 315
 • കോട്ടയം– 451
 • കണ്ണൂര്‍– 259
 • പത്തനംതിട്ട– 119
 • വയനാട്– 161
 • ഇടുക്കി– 119
 • കാസര്‍ഗോഡ്– 131

രോഗമുക്തി നേടിയവർ

 • തിരുവനന്തപുരം – 824
 • കൊല്ലം – 578
 • പത്തനംതിട്ട – 152
 • ആലപ്പുഴ – 321
 • കോട്ടയം – 777
 • ഇടുക്കി – 104
 • എറണാകുളം – 1075
 • തൃശൂര്‍ – 1042
 • പാലക്കാട് – 327
 • മലപ്പുറം – 1180
 • കോഴിക്കോട് – 908
 • വയനാട് – 134
 • കണ്ണൂര്‍ – 393
 • കാസര്‍ഗോഡ് – 39

27 മരണങ്ങൾ സ്ഥിരീകരിച്ചു

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (69), കീഴ്മാട് സ്വദേശി സുന്ദര്‍ (38), ഊരമന സ്വദേശിനി അജികുമാര്‍ (47), പെരുമ്പാവൂര്‍ സ്വദേശിനി ത്രേ്യസ്യ ആന്റണി (70), വാഴക്കുളം സ്വദേശി വിശ്വംഭരന്‍ നായര്‍ (58), തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി അചയി (85), ഓട്ടുപാറ സ്വദേശി രവി (57), മേലാടൂര്‍ സ്വദേശി കെ.കെ. ആന്റണി (63), പറളം സ്വദേശി രാഘവന്‍ (80), മലപ്പുറം പോത്തനാര്‍ സ്വദേശിനി അമ്മിണി (80), മേലേറ്റൂര്‍ സ്വദേശിനി കുഞ്ഞ് (60), അരീക്കോട് സ്വദേശി മുഹമ്മദലി (60), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോള്‍ (75), വയനാട് ബത്തേരി സ്വദേശി മോഹനന്‍ (60), കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനി ശാന്ത (61), പരവൂര്‍ സ്വദേശി ഗോപി (80), പെരിങ്ങോം സ്വദേശി മാത്യു (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1640 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

3,07,828 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,828 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,680 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2669 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 63,384 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,85,584 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പുതിയ എട്ട് ഹോട്ട് സ്പോട്ടുകൾ

ഇന്ന് എട്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചീക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4, 5, 8, 3, 13, 16), വഴക്കാട് (1, 6, 8, 11, 14, 18, 19), കീഴ്പ്പറമ്പ് (1, 4, 10, 11), ഉര്‍ഗാട്ടിരി (6, 7, 8, 10, 11, 15, 17, 18, 20), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (14), രാമപുരം (4), ഭരണങ്ങാനം (13), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 617 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് 617 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 824 പേര്‍ രോഗമുക്തരായി. നിലവില്‍ 8,128 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 463 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ആറു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,767 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,488 പേര്‍ വീടുകളിലും 219 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,583 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

കൊല്ലത്ത് 671 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് 671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 578 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയില്‍ 183 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 183 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 161 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.

ആലപ്പുഴയിൽ643 പേർക്ക് കോവിഡ്; 633പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് ആലപ്പുഴ ജില്ലയിൽ643 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 633പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 321പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 27851പേർ രോഗ മുക്തരായി. 8901പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 461 പേര്‍ക്ക് രോഗബാധ

കോട്ടയം ജില്ലയില്‍ 461 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ 453 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4558 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 220 പുരുഷന്‍മാരും 172 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

777 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4929 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 26277 പേര്‍ കോവിഡ് ബാധിതരായി. 21300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20576 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ ഇന്ന് 157 പേർക്ക് രോഗം സ്ഥീരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് 157 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 119 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 27 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 673 പേർക്ക് കോവിഡ്; 1075 പേർക്ക് രോഗമുക്തി

എറണാകുളം ജില്ലയിൽ ഇന്ന് 673 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 488 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 1075 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ തൃശൂരിൽ

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 951 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1042 പേര്‍ രോഗമുക്തരായി. ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 940 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 4 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 67 പുരുഷന്‍മാരും 67 സ്ത്രീകളും പത്ത് വയസ്സിനു താഴെ 39 ആണ്‍കുട്ടികളും 49 പെണ്‍കുട്ടികളുമുണ്ട്.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9668 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 44,968 ആണ്. 34,953 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

പാലക്കാട് 464 പേർക്ക് രോഗബാധ; 327 പേർക്ക് രോഗമുക്തി ഉ

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 6) 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 315 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 141 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന ഏഴ് പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 327 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് പേര്‍ക്ക് കോവിഡ്; 1,180 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 761 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 716 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 31 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 11 പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യത്തുനിന്ന് എത്തിവരുമാണ്

ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 1,180 പേരാണ് ഇന്ന് രോഗമുക്തരായത്. ഇവരുള്‍പ്പെടെ 47,622 പേരാണ് കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 763 പേര്‍ക്ക് രോഗബാധ സ്ഥിരീകരീച്ചു

കോഴിക്കോട് ജില്ലയില്‍ 763 പേര്‍ക്ക് കോവിഡ് രോഗമുക്തി 908 കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 744 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7814 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8860 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 908 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍167 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 134 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7757 ആയി. 6729 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 957 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 434 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 354 പേര്‍ക്ക് കോവിഡ്

കണ്ണൂർ ജില്ലയില്‍ ഇന്ന് 354 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 333 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ഏഴ് പേർ വിദേശത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് കാസർഗോഡ് ജില്ലയിൽ

കാസർഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 137 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1652 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1148 പേരും വീടുകളില്‍ ചികിത്സയിലാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap november 06 updates

Next Story
കേരളത്തിൽ 7002 പേർക്കുകൂടി കോവിഡ്; പരിശോധിച്ചത് 63,384 സാമ്പിളുകൾchennai lockdown latest news, lockdown news chennai, chennai full lockdown, full lockdown in chennai, chennai complete lockdown, complete lockdown, chennai total lockdown, complete lockdown in chennai, again lockdown in chennai, lockdown news in chennai, lockdown in chennai till which date, chennai lockdown extension latest news, chennai curfew
The moderation of comments is automated and not cleared manually by malayalam.indianexpress.com