Latest News

തൃശൂരിൽ കോവിഡ് വ്യാപനം രൂക്ഷം; ഏഴ് ജില്ലകളിൽ അഞ്ഞൂറിലധികം പുതിയ രോഗികൾ

നിലവിൽ 5,27,962 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയില്ലുള്ളത്. 77,11,809 പേർ ഇത് വരെ രോഗമുക്തി നേടി

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നിരക്കിൽ ഇന്നും ആശ്വാസം. പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്നും രോഗമുക്തി നേടിയവരുടെ എണ്ണം. 6820 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലായിരുന്ന 7699 പേർ രോഗമുക്തി നേടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരത്തിലാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

തൃശൂർ ജില്ലയിലാണ് ഇപ്പോൾ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. 900 പേർക്കുകൂടി ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അഞ്ഞൂറിലധികം പേർക്ക് ഇന്ന് രോഗബാധ കണ്ടെത്തിയപ്പോൾ കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ താരതമ്യേന രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തൃശൂര്‍ – 900
കോഴിക്കോട് – 828
തിരുവനന്തപുരം – 756
എറണാകുളം – 749
ആലപ്പുഴ – 660
മലപ്പുറം – 627
കൊല്ലം – 523
കോട്ടയം – 479
പാലക്കാട് – 372
കണ്ണൂര്‍ – 329
പത്തനംതിട്ട – 212
കാസര്‍ഗോഡ് – 155
ഇടുക്കി – 116
വയനാട് – 114

കേരളത്തിൽ ഒരേസമയം ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി വന്നത് ഒക്ടോബർ 24നാണ്, 97417 പേർ. അതിന് ശേഷം രോഗികളുടെ എണ്ണം ക്രമാനുകതമായി കുറഞ്ഞുവരുന്നതായി കാണാം. ഇന്ന് 84087 പേരാണ് ചികിത്സയിലുള്ളത്. ഇന്നലത്തെ കണക്ക് കഴിഞ്ഞ ചൊവ്വാഴ്ചയിലെ ആക്ടീവ് കേസുകളേക്കാൾ പത്ത് ശതമാനം കുറവാണ്. ഈ കണക്കുകൾ കാണുമ്പോൾ രോഗം പിൻവലിയുകയാണെന്ന തോന്നലുണ്ടായേക്കാമെന്നും മുൻകരുതലുകളിൽ വീഴ്ച വരുത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം – 622
കൊല്ലം – 593
പത്തനംതിട്ട – 364
ആലപ്പുഴ – 521
കോട്ടയം – 480
ഇടുക്കി – 113
എറണാകുളം – 1288
തൃശൂര്‍ – 1032
പാലക്കാട് – 324
മലപ്പുറം – 853
കോഴിക്കോട് – 844
വയനാട് – 79
കണ്ണൂര്‍ – 546
കാസര്‍ഗോഡ് – 40

26 കോവിഡ് മരണംകൂടി; ആകെ മരണസംഖ്യ 1613 ആയി

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍ (83), പേട്ട സ്വദേശി എല്‍. രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍ (60), കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞ് (78), ആലപ്പുഴ അരൂര്‍ സ്വദേശി അഗസ്റ്റിന്‍ (61), കുന്നുത്തറ സ്വദേശി കെ. ഭാസ്‌കരന്‍ (82), വടക്കല്‍ സ്വദേശി കെ.ജെ. അലക്‌സ് കുട്ടി (67), എറണാകുളം സ്വദേശിനി വിജയലക്ഷ്മി (74), തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗോപി (57), പെരുങ്കുളങ്ങര സ്വദേശിനി സലീന (73), പാലക്കാട് കല്‍പ്പാത്തി സ്വദേശിനി പാര്‍വതി അമ്മ (83), മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി (80), മാമ്പാട് സ്വദേശി ഹംസ (60), പൊന്‍മല സ്വദേശി കുഞ്ഞാളന്‍ (85), ചോക്കാട് സ്വദേശിനി പാത്തുമ്മ (75), കരുവാരകുണ്ട് സ്വദേശി അബ്ദുള്‍ അസീസ് (84), മീനങ്ങാടി സ്വദേശി പൗലോസ് (72), കണ്ണൂര്‍ ചാലാട് സ്വദേശി പി.എ. നസീര്‍ (50), തളിപ്പറമ്പ് സ്വദേശി അയ്യന്‍ പെരുമാള്‍ (73) എന്നിവരാണ് മരണമടഞ്ഞത്.

5935 സമ്പർക്കരോഗികൾ; ഉറവിടം വ്യക്തമല്ലാത്ത 730 കേസുകൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 880, കോഴിക്കോട് 805, തിരുവനന്തപുരം 596, എറണാകുളം 519, ആലപ്പുഴ 627, മലപ്പുറം 584, കൊല്ലം 516, കോട്ടയം 475, പാലക്കാട് 193, കണ്ണൂര്‍ 240, പത്തനംതിട്ട 166, കാസര്‍ഗോഡ് 146, ഇടുക്കി 84, വയനാട് 104 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 3,02,919

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,919 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,568 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,351 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3011 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,22,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

12 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ എടാരിക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), ഒതുക്കുങ്ങല്‍ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 9), വെങ്കിടങ്ങ് (6), കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്പാടി (20), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 7), കുന്നുകര (5), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11, 19, 24), ഇടുക്കി ജില്ലയിലെ ഇടവെട്ടി (1, 11, 13), പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 756 പേർക്കു കൂടി കോവിഡ്; 622 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 756 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 622 പേർ രോഗമുക്തരായി. നിലവിൽ 8,342 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഒമ്പതു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,797 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,223 പേർ വീടുകളിലും 207 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,145 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

കോഴിക്കോട് 844 പേർക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 828 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 812 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8702 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8982 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 844 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് 114 പുതിയ രോഗികൾ

വയനാട് ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7590 ആയി. 6595 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 940 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 420 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസര്‍കോട് ജില്ലയില്‍ 155 പേർക്ക് കോവിഡ്, 43 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 155 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട്‌പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല്‌പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 43 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4460 പേര്‍. വീടുകളില്‍ 3918 പേരും സ്ഥാപനങ്ങളില്‍ 542 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4460 പേരാണ്. പുതിയതായി 391 പേരെ കൂടി നിരീക്ഷണത്തിലാക്കി.

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; പ്രതിദിന കണക്ക് വീണ്ടും അമ്പതിനായിരം കടന്നു

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രതിദിനം സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം അമ്പതിനായിരം കടന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതാണ് ദേശീയ തലത്തിലും പ്രതിഫലിച്ചത്.

50209 പേർക്കുകൂടി ഇന്ത്യയിൽ പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 8364086 ആയി. ഇന്നലെ മാത്രം 704 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യയും ഉയർന്നു. കോവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടമായത് 124315 പേർക്കാണ്. നിലവിൽ 5,27,962 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയില്ലുള്ളത്. 77,11,809 പേർ ഇത് വരെ രോഗമുക്തി നേടി.

92.20 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ദില്ലി, മഹാരാഷ്ട്ര ,കേരളം എന്നീ സംസ്ഥാനങ്ങളില്‍ അയ്യായിരത്തിന് മുകളിലാണ് പ്രതിദിന വര്‍ധന. ഇന്നലെ ദില്ലിയിൽ 6,842 പേർക്കും ബംഗാളിൽ 3987 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 3377 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap november 05 updates

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com