Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്; സംസ്ഥാനത്ത് പരിശോധിച്ചത് 71,270 സാമ്പിളുകൾ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8206 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകളാണ് പരിശോധിച്ചത്

ഇന്ന് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 1197 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. തൃശൂരിലും ആയിരത്തിലധികമാണ് പുതിയ രോഗികൾ. 1114 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.  ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ. എട്ട് ജില്ലകളിൽ അഞ്ഞൂറിലധികമാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

കോഴിക്കോട് ജില്ലയിൽ 951 പേർക്കും കൊല്ലത്ത് 937 പേർക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറം, ആലപ്പുഴ ജില്ലകളിൽ എഴുന്നൂറിലധികമാണ് പുതിയ രോഗികൾ. തിരുവനന്തപുര ജില്ലയിൽ 651 പേർക്കും കോട്ടയം ജില്ലയിൽ 571 പേർക്കും രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നാന്നൂറിലധികവും കണ്ണൂരിൽ മുന്നൂറിലധികവും പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി ജില്ലയിൽ ഇന്ന് ഇരുന്നൂറിലധികമാണ് പുതിയ രോഗികൾ. 204 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,72,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കോഴിക്കോട് 9, തൃശൂര്‍ 8, കണ്ണൂര്‍ 7, എറണാകുളം 6, പത്തനംതിട്ട 5, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • എറണാകുളം-1197
  • തൃശൂര്‍- 1114
  • കോഴിക്കോട്- 951
  • കൊല്ലം- 937
  • മലപ്പുറം- 784
  • ആലപ്പുഴ- 765
  • തിരുവനന്തപുരം- 651
  • കോട്ടയം- 571
  • പാലക്കാട്- 453
  • കണ്ണൂര്‍- 370
  • ഇടുക്കി- 204
  • പത്തനംതിട്ട- 186
  • കാസര്‍ഗോഡ്- 182
  • വയനാട്- 151

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • എറണാകുളം- 936
  • തൃശൂര്‍- 1095
  • കോഴിക്കോട്- 908
  • കൊല്ലം- 925
  • മലപ്പുറം- 703
  • ആലപ്പുഴ- 726
  • തിരുവനന്തപുരം- 481
  • കോട്ടയം- 564
  • പാലക്കാട്- 235
  • കണ്ണൂര്‍- 295
  • ഇടുക്കി- 176
  • പത്തനംതിട്ട- 126
  • കാസര്‍ഗോഡ്- 171
  • വയനാട്- 132

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം- 881
  • കൊല്ലം- 769
  • പത്തനംതിട്ട- 286
  • ആലപ്പുഴ- 672
  • കോട്ടയം-470
  • ഇടുക്കി- 90
  • എറണാകുളം- 1078
  • തൃശൂര്‍- 936
  • പാലക്കാട്- 583
  • മലപ്പുറം- 655
  • കോഴിക്കോട്- 1015
  • വയനാട്- 87
  • കണ്ണൂര്‍- 515
  • കാസര്‍ഗോഡ്- 169

28 മരണങ്ങൾ സ്ഥിരീകരിച്ചു

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ (54), മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍ (63), വാമനപുരം സ്വദേശി മോഹനന്‍ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂര്‍ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മന്‍ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എന്‍.വി. ലിയോന്‍സ് (53), എറണാകുളം സ്വദേശിനി ശാന്ത (50), ആലുവ സ്വദേശിനി കറുമ്പ കണ്ണന്‍ (80), ചേന്ദമംഗലം സ്വദേശി രവികുമാര്‍ (63), തൃശൂര്‍ പുലഴി സ്വദേശി ദിലീപ് (59), മട്ടാത്തൂര്‍ സ്വദേശി ബാബു (58), നഗരിപുറം സ്വദേശി രാമചന്ദ്രന്‍ നമ്പൂതിരി (67), കൂന്നാമൂച്ചി സ്വദേശി ടി.ഒ. സേവിയര്‍ (65), മുല്ലശേരി സ്വദേശി രാജന്‍ (70), കോലത്തോട് സ്വദേശിനി കോമള (65), പ്രശാന്തി ഹൗസ് സ്വദേശി രവീന്ദ്രനാഥന്‍ (63), മലപ്പുറം ചേരൂര്‍ സ്വദേശിനി ഫാത്തിമ (64), ചേക്കോട് സ്വദേശി അബ്ദുറഹിം (80), മീനാടത്തൂര്‍ സ്വദേശി അലി (62), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ബാവ (74), കൊയിലാണ്ടി ബസാര്‍ സ്വദേശിനി ശകുന്തള (60), കക്കട്ടില്‍ സ്വദേശി ആന്ദ്രു (75), നരിക്കുനി സ്വദേശിനി ജാനകിയമ്മ (87), കാസര്‍ഗോഡ് പടന്നകടപ്പുറം സ്വദേശി അപ്പു (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1587 ആയി.

3,02,063 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,063 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,100 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,963 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2972 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 71,270 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 48,60,812 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പുതിയ 10 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഞീയൂര്‍ (12), ചിറക്കടവ് (2), ഇടുക്കി ജില്ലയിലെ കുമാരമംഗലം (സബ് വാര്‍ഡ് 1, 2), ചിന്നക്കനാല്‍ (സബ് വാര്‍ഡ് 11, 12), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18), തൃശൂര്‍ ജില്ലയിലെ കൊടശേരി (5), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 7), പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (സബ് വാര്‍ഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

24 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍
പി.എസ്.സി ഓഫീസില്‍ വിവരം അറിയിക്കണം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ടിട്ടുളള കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിന് വയനാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷയോടൊപ്പം പരീക്ഷ എഴതുവാന്‍ അനുവദിച്ച് കൊണ്ടുളള ആരോഗ്യ വകുപ്പിന്റെ അനുമതി പത്രം, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം(അഡ്മിഷന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍) എന്നിവ കൂടി ഹാജരാക്കണം.

കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തിയാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുളളു. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രത്തില്‍ ചീഫ് സൂപ്രണ്ട് നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്നു പരീക്ഷ ഏഴുതണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിനകം തിരികെ പോകുമെന്ന സത്യവാങ്മൂലം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് നല്‍ണം. അപേക്ഷ സമര്‍പ്പിക്കേണ്ട ഇ മെയില്‍ വിലാസം- dowyd.psc@kerala.gov.in.

തിരുവനന്തപുരത്ത് 651 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് 651 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 881 പേര്‍ രോഗമുക്തരായി. നിലവില്‍ 8,217 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ആറു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ (54), മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍ (63), വാമനപുരം സ്വദേശി മോഹനന്‍ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂര്‍ സ്വദേശി രാജു ആചാരി (58) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 481 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 18 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

കൊല്ലത്ത് 937 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 937 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 925 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 769 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയില്‍ 186 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 363 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 164 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 44 പേരുണ്ട്.

ആലപ്പുഴയിൽ 765 പേർക്ക് രോഗബാധl

ഇന്ന് ആലപ്പുഴ ജില്ലയിൽ 765 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 726പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 36പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 672പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 27009പേർ രോഗ മുക്തരായി. 8440പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 571 പേര്‍ക്ക് കോവിഡ്; 565 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 571 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 565 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4879 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 274 പുരുഷന്‍മാരും 235 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 474 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5331 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 25421 പേര്‍ കോവിഡ് ബാധിതരായി. 20050 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20222 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ ഇരുന്നൂറിലധികം രോഗബാധ സ്ഥീരകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് 204 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 176 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 24 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 1197 പേർക്ക് രോഗം സ്ഥിരീകരിച്ചു. 252 പേരുടെ രോഗ ഉറവിടം അറിയില്ല. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 936 പേരാണ്. ഇന്ന് 1082 പേർ രോഗ മുക്തി നേടി.

ഇന്ന് 1305 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1695 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7918 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവർ ആയിരത്തിലധികം

തൃശൂർ ജില്ലയിൽ ബുധനാഴ്ച 1114 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 936 പേർ രോഗമുക്തരായി. ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 1095 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, രോഗ ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 60 പുരുഷൻമാരും 59 സ്ത്രീകളും പത്ത് വയസ്സിനു താഴെ 44 ആൺകുട്ടികളും 42 പെൺകുട്ടികളുമുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9900 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 43,117 ആണ്. 32,879 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 453 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 235 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 214 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 4 പേർ എന്നിവർ ഉൾപ്പെടും. 583 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 784 പേര്‍ക്ക് കോവിഡ്; 655 പേർക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 784 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 703 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 71 പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരായ നാല് പേര്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്ന് എത്തിയതും അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.

ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 655 പേരാണ് ഇന്ന് രോഗമുക്തരായത്. ഇവരുള്‍പ്പെടെ 45,589 പേരാണ് കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 951 പേർക്ക് രോഗം സ്ഥിരീകരിച്ചു; 1015 പേർക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 951 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 917 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9861 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8949 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1015 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഏറ്റവും കുറവ് രോഗബാധ വയനാട് ജില്ലയിൽ

വയനാട് ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 87 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7476 ആയി. 6516 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 905 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 391 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 370 പേര്‍ക്ക് കോവിഡ്

കണ്ണൂർ ജില്ലയില്‍ ഇന്ന് 370 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 354 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് 182 പേര്‍ക്ക് കോവിഡ്

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച ജില്ലയില്‍ 182 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 175 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 181 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

കോവിഡുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ വരും മണിക്കൂറുകളിൽ വായനക്കാർക്കായി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap november 04 updates

Next Story
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്; 8206 പേർക്ക് രോഗമുക്തിCovid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express