Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ഏറ്റവും കൂടുതൽ രോഗബാധ കോഴിക്കോട്ട്; നാല് ജില്ലകളിൽ പുതിയ രോഗികൾ നൂറിൽ കുറവ്

24 മണിക്കൂറിനിടെ 33,345 സാമ്പിളുകളാണ് പരിശോധിച്ചത്

Covid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 23, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  ഇന്ന് പരിശോധനകൾ മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. 24 മണിക്കൂറിനിടെ 33,345 സാമ്പിളുകളാണ് പരിശോധിച്ചത്

ഇന്ന് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 576 പേർക്ക് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലും അഞ്ഞൂറിലധികമാണ് രോഗികൾ. 518 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി, കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട ജില്ലകളിൽ ഇന്ന് നൂറിൽ കുറവ് കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

ആലപ്പുഴ ജില്ലയിൽ 498 പേർക്കും മലപ്പുറം ജില്ലയിൽ 467 പേർക്കും തൃശൂര്‍ ജില്ലയിൽ 433 പേർക്കും തിരുവനന്തപുരം ജില്ലയിൽ 361 പേർക്കും കൊല്ലം ജില്ലയിൽ 350 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ  286 പേർക്കും കോട്ടയം ജില്ലയിൽ 246 പേർക്കും കണ്ണൂര്‍ ജില്ലയിൽ 195 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിൽ 60 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 58 പേർക്കും വയനാട് ജില്ലയിൽ 46 പേർക്കും പത്തനംതിട്ട ജില്ലയിൽ 44  പേർക്കും   ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 86,681 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,55,943 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍ഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം ബാധിച്ചവർ

കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട് 541, എറണാകുളം 407, ആലപ്പുഴ 482, മലപ്പുറം 440, തൃശൂര്‍ 420, തിരുവനന്തപുരം 281, കൊല്ലം 339, പാലക്കാട് 133, കോട്ടയം 244, കണ്ണൂര്‍ 135, ഇടുക്കി 53, കാസര്‍ഗോഡ് 54, വയനാട് 42, പത്തനംതിട്ട 28 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 507, കൊല്ലം 553, പത്തനംതിട്ട 228, ആലപ്പുഴ 793, കോട്ടയം 334, ഇടുക്കി 78, എറണാകുളം 1093, തൃശൂര്‍ 967, പാലക്കാട് 463, മലപ്പുറം 945, കോഴിക്കോട് 839, വയനാട് 72, കണ്ണൂര്‍ 93, കാസര്‍ഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

21 മരണങ്ങൾ സ്ഥിരീകരിച്ചു

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ (80), വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്‌സണ്‍ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍ (65), പെരുമ്പുഴ സ്വദേശി സോമന്‍ (81), കൊല്ലം സ്വദേശി അഞ്ജന അജയന്‍ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാല്‍ വാര്‍ഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രന്‍ (59), കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന (46), എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂര്‍ സ്വദേശിനി ശ്രീദേവി (34), കീഴ്മാട് സ്വദേശിനി അഞ്ജലി (22), തൃശൂര്‍ കുറ്റൂര്‍ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണന്‍ നായര്‍ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂര്‍ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

2,93,221 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,71,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,477 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2437 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 33,345 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 47,28,404 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

അഞ്ച് പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പല്ലശന (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), കൊല്ലങ്കോട് (3), ആലപ്പുഴ ജില്ലയിലെ തഴക്കര (2), തൃശൂര്‍ ജില്ലയിലെ പാഞ്ചല്‍ (11), എറണാകുളം ജില്ലയിലെ പിണ്ടിമന (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 657 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 361 പേർക്ക് കോവിഡ്; 507 പേർക്ക് രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 361 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 281 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 507 പേർ രോഗമുക്തി നേടി.

കൊല്ലത്ത് 350 പേർക്ക് കോവിഡ്; 553 പേർക്ക് രോഗമുക്തി

കൊല്ലം ജില്ലയിൽ ഇന്ന് 350 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 339 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്ന് ജില്ലയിൽ 553 പേർ രോഗമുക്തി നേടി.

ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത് പത്തനംതിട്ടയിൽ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, 43 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്.

ആലപ്പുഴയിൽ498 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ498 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർവിദേശത്തു നിന്നും 5പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .482പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 793പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 25681പേർ രോഗ മുക്തരായി. 8243പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 246 പേര്‍ക്ക് കോവിഡ്; 244 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 246 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 244 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. പുതിയതായി 2304 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 119 പുരുഷന്‍മാരും 97 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 334 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5355 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 24346 പേര്‍ കോവിഡ് ബാധിതരായി. 18950 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18732 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 60 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് 60 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 05 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 02 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് 518 പേർക്ക് കോവിഡ്; 1093 പേർ രോഗ മുക്തി നേടി

എറണാകുളം ജില്ലയിൽ ഇന്ന് 518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗ ഉറവിടം അറിയാത്തവർ 97 പേരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 407 പേർ. ഇന്ന് 1093 പേർ രോഗ മുക്തി നേടി.

ഇന്ന് 1573 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2475 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3095 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂരിൽ 433 പേർക്ക് കോവിഡ്; 967 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 433 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 967 പേർ രോഗമുക്തരായി. ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 420 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായി.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 33 പുരുഷൻമാരും 29 സ്ത്രീകളും പത്ത് വയസ്സിനു താഴെ 25 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9797 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41147 ആണ്. 31022 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 286 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 286 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 133 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 151 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേർ എന്നിവർ ഉൾപ്പെടും. 463 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

മലപ്പുറത്ത് 467 പേര്‍ക്ക് രോഗബാധ; 440 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ ഇന്ന് 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 440 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 22 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യത്തുനിന്ന് എത്തിവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്.

ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 945 പേരാണ് ഇന്ന് രോഗമുക്തരായത്. ഇവരുള്‍പ്പെടെ 43,946 പേരാണ് കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 576 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 549 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4275 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9077 ആയി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 839 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയിൽ 46 പേര്‍ക്ക് കോവിഡ്: 72 പേര്‍ രോഗമുക്തി നേടി.

വയനാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7207 ആയി. 6346 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 52 മരണം. നിലവില്‍ 809 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 388 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ 95 പേര്‍ക്ക് കോവിഡ്; 173 പേര്‍ക്ക് സമ്പര്‍ക്കം വഴി

കണ്ണൂർ ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 173 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേർ വിദേശത്തു നിന്നും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 9 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കാസർഗോട്ട് രോഗം സ്ഥിരീകരിച്ചത് 58 പേര്‍ക്ക്; 143 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 56 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 143 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

കോവിഡ്: രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 75 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. 82,29,313 പേരാണ് ഇതുവരെ രോഗബാധിതരായത്. 24 മണിക്കൂറിനിടെ 45,230 പേർക്ക് രോഗം ബാധിക്കുകയും 496 പേർ മരണമടയുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1,22,607 ആയി. 53,285 പേർ കൂടി ഇന്നലെ രോഗമുക്തരായതോടെ രോഗമുക്തി നേടിയവർ 75 ലക്ഷം കടന്നു. കണക്കുകൾ പ്രകാരം 5,61,908 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്.

ലോകാരോഗ്യസംഘടന തലവൻ ക്വാറന്റൈനിൽ

ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തിൽ. സമ്പർക്കത്തിലേർപ്പെട്ട ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗെബ്രിയോസസ് ക്വാറന്റൈനിൽ പ്രവേശിച്ചത്. ഗെബ്രിയോസസ് തന്നെയാണ് ക്വാറന്റൈനിൽ പ്രവേശിച്ച കാര്യം അറിയിച്ചത്.

ഞായറാഴ്ച മുതലാണ് ഗെബ്രിയോസസ് ക്വാറന്റൈനിൽ പ്രവേശിച്ചത്. തനിക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്ന് ഗെബ്രിയോസസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരം വരുന്ന ദിവസങ്ങളിൽ ക്വാറന്റൈനിൽ കഴിയും. വീട്ടിലിരുന്ന് ജോലി തുടരുമെന്നും ഗെബ്രിയോസസ് പറഞ്ഞു.

കോവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ മെഡിക്കല്‍ കോളജ് കോവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. 58 വയസായിരുന്നു. പാന്‍ ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് ശ്രീനിവാസന് കോവിഡ് സ്ഥിരീകരിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap november 02 updates

Next Story
Win Win W-588 Lottery Result: വിൻ വിൻ W-588 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി: ഫലം അറിയാംwin win w-534 lottery result, വിൻ വിൻ w-534, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, ലോട്ടറി ഫലം, win win w-534 lottery, win win kerala lottery, kerala win win w-534 lottery, win win w-534 lottery today, win win w-534 lottery result today, win win w-534 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com