കർണാടകയിൽ തൽക്കാലം ലോക്ക്ഡൗൺ ഇല്ല; പ്രകടനങ്ങൾക്കും പ്രതിഷേധ പരിപാടികൾക്കും വിലക്കേർപ്പെടുത്തും

ബെംഗളൂരു നഗരത്തിൽ അപ്പാർട്ട്മെന്റുകളിൽ നടക്കുന്ന പാർട്ടികൾ അടക്കം എല്ലാ പാർട്ടികൾക്കും വിലക്കേർപ്പെടുത്തിയതായും യെദ്യൂരപ്പ അറിയിച്ചു

bangalore, bangalore news, indian express news, coronavirus, coronavirus mutation, കോവിഡ് 19, new coronavirus, വകഭേദം, new covid 19 mutant, Harsh Vardhan on covid 19 mutation, mutated coronavirus, mutation, uk coronavirus mutation, കോവിഡ്, ജനിതകമാറ്റം, ie malayalam

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും തൽക്കാലം ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ലെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. രണ്ടാം തരംഗത്തിലെ കോവിഡ് കേസ് ലോഡുകൾ വർധിക്കുന്നുണ്ടെങ്കിലും തൽക്കാലം ലോക്ക്ഡൗൺ വേണ്ടെന്നാണ് തീരുമാനമെന്ന്  യെദ്യൂരപ്പ വ്യക്തമാക്കി.

അതേസമയം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അടുത്ത 15 ദിവസത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും പ്രതിഷേധ പരിപാടികളും നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ അപ്പാർട്ട്മെന്റുകളിൽ നടക്കുന്ന പാർട്ടികൾ അടക്കം എല്ലാ പാർട്ടികൾക്കും വിലക്കേർപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 84 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് രേഖപ്പെടുത്തിയ 68,020 പുതിയ കോവിഡ് കേസുകളിൽ 84.5 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ് എന്നിവയുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഇതിൽ ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധ സ്ഥിരീകരിച്ചത്. 40,414 കോവിഡ് -19 കേസുകളാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കർണാടക- 3,082, പഞ്ചാബ്-2,870, മധ്യപ്രദേശ്- 2,276, ഗുജറാത്ത്- 2,270, കേരളം- 2,216, തമിഴ്‌നാട്- 2,194, ഛത്തീഡ്- 2,153 എന്നിങ്ങനെയാണ് മറ്റ് ഏഴ് സംസ്ഥാനങ്ങളിലെ പുതിയ കോവിഡ് ബാധകൾ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 291 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം മരണസംഖ്യ 1,61,843 ആയി. രാജ്യത്ത് 5,21,808 സജീവ കോവിഡ് കേസുകളുണ്ട്. 1,13,55,993 പേർ ഇതുവരെ രോഗമുക്തി നേടി.

അതേസമയം, വർധിച്ച കോവിഡ് വ്യാപനത്തിന്രെ പശ്ചാത്തലത്തിൽ വരുന്ന ആഴ്ചയോട് കൂടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മഹാരാഷ്ട്ര അധികൃതർ വ്യക്തമാക്കി. കേസുകളുടെ വർദ്ധനവ് നിയന്ത്രണവിധേയമാക്കാനുള്ള വഴികൾ പരിഗണിക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ, ആരോഗ്യ സെക്രട്ടറി ഡോ. പ്രദീപ് വ്യാസ്, കോവിഡ് ടാസ്ക് ഫോഴ്സ് എന്നിവരുമായി നടത്തിയ യോഗത്തിലാണ് ലോക്ക്ഡൗൺ നടപ്പാക്കുന്ന കാര്യം ചർച്ച ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 1.13 ലക്ഷത്തിലധികം പുതിയ അണുബാധകൾ മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മാത്രം 40,414 പുതിയ കേസുകളാണ് സംസ്ഥാനത്ത് കണ്ടെത്തിയത്.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കണ്ണൂരിൽ; കുറവ് വയനാട് ജില്ലയിൽ

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്:  സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 1337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 133 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1897 പേർ രോഗമുക്തി നേടി. 24,223 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്.

കണ്ണൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്, 249 പേർക്ക്. മറ്റെല്ലാ ജില്ലകളിലും ഇരുന്നൂറിൽ കുറവാണ് രോഗബാധകൾ. വയനാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത്. 31 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.  കാസർഗോഡ് (98), കൊല്ലം (92), പാലക്കാട് (88), തൃശ്ശൂർ (88), കോട്ടയം (85), പത്തനംതിട്ട (60), ഇടുക്കി (53), ആലപ്പുഴ (48), വയനാട് (31) ജില്ലകളിലും നൂറിൽ കുറവാണ് പുതിയ രോഗബാധകൾ.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1897 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,223 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,90,419 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4590 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 133 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 4, കാസർഗോഡ് 3, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Read More: വാക്സിനെടുത്താൽ കോവിഡ് വ്യാപന സാധ്യത കുറവാണ്; ഒട്ടും വരില്ലെന്ന് അർത്ഥമാക്കുന്നില്ലെന്ന് പഠനം

സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,30,50,880 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കണ്ണൂർ 189, എറണാകുളം 173, കോഴിക്കോട് 171, തിരുവനന്തപുരം 121, മലപ്പുറം 127, കാസർഗോഡ് 83, കൊല്ലം 91, പാലക്കാട് 43, തൃശ്ശൂർ 87, കോട്ടയം 80, പത്തനംതിട്ട 51, ഇടുക്കി 49, ആലപ്പുഴ 44, വയനാട് 28 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 98, കൊല്ലം 114, പത്തനംതിട്ട 136, ആലപ്പുഴ 99, കോട്ടയം 173, ഇടുക്കി 30, എറണാകുളം 508, തൃശൂര്‍ 201, പാലക്കാട് 51, മലപ്പുറം 204, കോഴിക്കോട് 41, വയനാട് 29, കണ്ണൂര്‍ 170, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

1,31,085 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,27,212 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3873 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 487 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രാജ്യത്ത് 68,020 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 291 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,39,644 ആയി ഉയർന്നു. 32,231 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 291 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1,13,55,993 പേര്‍ രോഗമുക്തി നേടി. 5,21,808 സജീവ കേസുകളാണ് നിലവിലുള്ളത്. 1,61,843 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 6,05,30,435 പേര്‍ക്കാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

മാര്‍ച്ച് 28 വരെ 24,18,64,161 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്നും ഞായറാഴ്ച മാത്രം 9,13,319 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap march 29

Next Story
Kerala Lottery Win Win W-609 Result: വിൻ വിൻ W-609 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം അറിയാംwin win w-591 lottery, വിൻ വിൻ w-591, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, win win lottery draw date, വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് തിയതി, kerala lottery results, കേരള ലോട്ടറി ഫലം, win win lottery kerala win win w-591 lottery, win win lottery kerala win win w-590 lottery results, kerala lottery x'mas new year bumper ticket, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ, kerala lottery x'mas new year bumper ticket price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റ് വില, kerala lottery x'mas new year bumper ticket draw date, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് തിയതി, kerala lottery x'mas new year bumper price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ സമ്മാനത്തുക, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com