Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 88 ശതമാനവും 45 വയസ്സിന് മുകളിലുള്ളവരെന്ന് ആരോഗ്യ മന്ത്രാലയം

മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളിലെ വർദ്ധന ആശങ്കാകരമെന്നും മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് -19 ബാധിച്ച് മരിച്ചവരിൽ 88 ശതമാനവും  45 വയസ്സോ അതിന് മുകളിലെ മുകളിൽ പ്രായമുള്ളവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനാൽ തന്നെ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംരക്ഷിക്കപ്പെടേണ്ട ഏറ്റവും ദുർബലമായ വിഭാഗമായി ഈ പ്രായക്കാർ മാറുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പ്രായത്തിലുള്ളവരുടെ മരണനിരക്ക് 2.85 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പത്രസമ്മേളനത്തിൽ പറഞ്ഞു.

മഹാരാഷ്ട്ര, പഞ്ചാബ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ അടുത്തിടെ കോവിഡ് കേസുകളിൽ വർദ്ധനവുണ്ടായതിൽ കടുത്ത ആശങ്കയുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. മഹാരാഷ്ട്രയിൽ 31,855 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു – പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന വർദ്ധനവാണിത്. ജനസംഖ്യക്ക് ആനുപാതികമായി ധാരാളം കേസുകൾ പഞ്ചാബിൽ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തും മധ്യപ്രദേശും ആശങ്കാകരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മിക്ക കേസുകളും സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്കോട്ട്, ഭാവ് നഗർ എന്നിവിടങ്ങളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലിന് മുകളിൽ; സംസ്ഥാനത്ത് ചികിത്സയിലുള്ളത് 24,268 പേർ

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 2146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2060 പേർ രോഗമുക്തി നേടി.  24,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,740 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33 ആണ്. സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യഥാക്രമം 3.56, 3.46 എന്നിങ്ങനെ നാല് ശതമാനത്തിൽ കുറവായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 333 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 300 പേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ ജില്ലകളിലും മുന്നൂറിൽ കുറവാണ് പുതിയ രോഗബാധകളുടെ എണ്ണം. വയനാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 70 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2060 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 24,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,80,803 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4527 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, തിരുവനന്തപുരം, കോഴിക്കോട് 3 വീതം, പാലക്കാട് 2, കൊല്ലം , പത്തനംതിട്ട, എറണാകുളം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,740 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,28,10,707 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട് 309, തിരുവനന്തപുരം 230, കണ്ണൂര്‍ 214, എറണാകുളം 233, തൃശൂര്‍ 184, കോട്ടയം 174, മലപ്പുറം 161, കൊല്ലം 150, പത്തനംതിട്ട 100, കാസര്‍ഗോഡ് 100, പാലക്കാട് 53, ആലപ്പുഴ 89, ഇടുക്കി 83, വയനാട് 66 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 180, കൊല്ലം 271, പത്തനംതിട്ട 113, ആലപ്പുഴ 127, കോട്ടയം 212, , ഇടുക്കി 52, എറണാകുളം 103, തൃശൂര്‍ 219, പാലക്കാട് 103, മലപ്പുറം 99, കോഴിക്കോട് 259, വയനാട് 79, കണ്ണൂര്‍ 152, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

1,26,817 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,817 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3693 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 437 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന്  പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിയില്ല. നിലവില്‍ ആകെ 354 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 300 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 180 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് 300 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 180 പേര്‍ രോഗമുക്തരായി. നിലവില്‍ 2,106 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,209 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 17,251 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,053 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

പത്തനംതിട്ടയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ്; 108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 108 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

എറണാകുളത്ത് 245 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 245 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 233, ഉറവിടമറിയാത്തവർ – 4, ആരോഗ്യ പ്രവർത്തകർ- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ന് 103 പേർ രോഗ മുക്തി നേടി

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7396 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 103 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 53 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 44 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർ,2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.103 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ

കോഴിക്കോട് ജില്ലയിൽ ഇന്ന് 333 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 259 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 309 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 2966 പേരാണ് ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ 47,262 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയതായി 23,907 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,12,05,160 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 275 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,60,441 ആയി. നിലവില്‍ അഞ്ചുകോടിയില്‍പ്പരം ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കി.

അതേസമയം, ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 12.47 കോടിയും കടന്ന് മുന്നോട്ട് പോകുകയാണ്. 124,775,686 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 2,745,146 പേര്‍ ഇതുവരെ വൈറസ് ബാധിതരായി മരണത്തിനു കീഴടങ്ങി. 100,694,899 പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 472,602 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതേ സമയത്ത് 9,969 പേര്‍ കോവിഡ് ബാധയെത്തുടര്‍ന്ന് മരണമടയുകയും ചെയ്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap march 24

Next Story
കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ  കർശന നടപടിയെന്ന് അമിത് ഷാPinarayi Vijayan and Amit Shah
The moderation of comments is automated and not cleared manually by malayalam.indianexpress.com