ന്യൂഡൽഹി: ഇനിമുതൽ രാജ്യത്തെ ഏത് സ്വകാര്യ അശുപത്രിയിലും കോവിഡ് വാക്സിൻ വിതരണം ചെയ്യാം. വാക്സിൻ യജ്ഞത്തിന് വേണ്ടി ഓരോ സംസ്ഥാനത്തെയും മുഴുവൻ സ്വകാര്യ ആശുപത്രികളുടെയും ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അതത് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. കേന്ദ്ര സർക്കാർ പദ്ധതികൾ പ്രകാരം എംപാനൽ ചെയ്യാത്ത സ്വകാര്യ ആശുപത്രികൾക്കും ഇനിമുതൽ വാക്സിനേഷൻ സൈറ്റുകളായി പ്രവർത്തിക്കാൻ അനുമതിയുണ്ട്.

രാജ്യത്ത് രണ്ടാം ഘട്ട കുത്തിവയ്പ്പ് യജ്ഞം തിങ്കളാഴ്ച ചെയ്തതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ 1.48 കോടിയിലധികം ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതായി സർക്കാർ അറിയിച്ചു. ഇതിൽ 2,08,791 പേർ 60 വയസ്സിനു മുകളിലുള്ളവരോ അല്ലെങ്കിൽ 45-60 വയസ്സിനിടയിലുള്ള മറ്റു രോഗബാധകളുള്ളവരോ ആണ്. കോവിഡ് -19 വാക്സിനേഷനായി കോവിൻ സംവിധാനത്തിൽ ഇതുവരെ 50 ലക്ഷം രജിസ്ട്രേഷനുകൾ സർക്കാരിന് ലഭിച്ചു.

രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ സജീവമായ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായെങ്കിലും ആകെയുള്ളവയിൽ രോഗമുക്തി നേടിയ കേസുകൾ 97 ശതമാനത്തിലധികമാണെന്നും സജീവമായ കേസുകൾ ഇപ്പോഴും രണ്ട് ശതമാനത്തിൽ കുറവാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ മൊത്തത്തിലുള്ള ടെസ്റ്റ് പോസിറ്റീവിറ്റി 5.11 ശതമാനമാണെന്നും രാജ്യത്ത് കോവിഡ് നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് തൃശൂരിൽ; കുറവ് വയനാട് ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.3512 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,094 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31 ആണ്.

തൃശൂര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 354 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലും മുന്നൂറിലധികമാണ് പുതിയ രോഗബാധകൾ. വയനാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത്. 57 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3512 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 47,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,12,484 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4226 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം 4, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ ഈ രാജ്യങ്ങളില്‍ നിന്നും വന്ന 95 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,094 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,15,90,373 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തൃശൂര്‍ 348, മലപ്പുറം 328, കോഴിക്കോട് 331, എറണാകുളം 295, കൊല്ലം 268, പത്തനംതിട്ട 217, കണ്ണൂര്‍ 171, കോട്ടയം 206, തിരുവനന്തപുരം 124, ആലപ്പുഴ 153, പാലക്കാട് 35, കാസര്‍ഗോഡ് 72, ഇടുക്കി 54, വയനാട് 55 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 298, കൊല്ലം 214, പത്തനംതിട്ട 515, ആലപ്പുഴ 112, കോട്ടയം 200, ഇടുക്കി 128, എറണാകുളം 470, തൃശൂര്‍ 339, പാലക്കാട് 129, മലപ്പുറം 288, കോഴിക്കോട് 500, വയനാട് 102, കണ്ണൂര്‍ 142, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

2,05,315 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,311 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7004 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 635 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 362 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ടയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 229 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 13 പേരുണ്ട്.

കോട്ടയത്ത് 217 പേര്‍ക്കു കൂടി കോവിഡ്; 216 പേര്‍ക്കും സമ്പര്‍ക്കം മുഖേന

കോട്ടയം ജില്ലയില്‍ 217 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 216 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4769 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 106 പുരുഷന്‍മാരും 91 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 200 പേര്‍ രോഗമുക്തരായി. 3252 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79707 പേര്‍ കോവിഡ് ബാധിതരായി. 76275 പേര്‍ രോഗമുക്തി നേടി.

ഇടുക്കി ജില്ലയിൽ 62 പേർക്ക് രോഗബാധ; 128 പേർ രോഗമുക്തി നേടി

ഇടുക്കി ജില്ലയിൽ ഇന്ന് 62 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 54 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 5 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന 3 പേർക്കും ഇന്ന് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 128 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1161 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച്

എറണാകുളത്ത് 306 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 306 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 295, ഉറവിടമറിയാത്തവർ – 3, ആരോഗ്യ പ്രവർത്തകർ- 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ന് 470 പേർ രോഗ മുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധ തൃശൂരിൽ

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 354 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 339 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3623 ആണ്. തൃശ്ശൂർ സ്വദേശികളായ 56 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,173 ആണ്. 94,870 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 348 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേർക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 33 പുരുഷൻമാരും 24 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആൺകുട്ടിയും 11 പെൺകുട്ടിയുമുണ്ട്.

കോഴിക്കോട്ട് 334 പേര്‍ക്ക് കോവിഡ്; രോഗമുക്തി 500 പേർക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 334 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5957 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 500 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

കണ്ണൂരിൽ 225 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയില്‍ 225 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.